ഓഫീസ് കെട്ടിട വിവാദത്തിനിടെ, തിരുവനന്തപുരം കോര്‍പറേഷന്‍ കൗണ്‍സിലര്‍ ആര്‍ ശ്രീലേഖയുടെ ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചു. ചെറിയൊരിടത്ത് സേവനം ആരംഭിച്ചെന്ന് ആര്‍ ശ്രീലേഖ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.ഇന്ന് മുതല്‍ സേവനം തുടങ്ങി. ഒരു മുറിയെന്ന് പറയാന്‍ ആവില്ല… ചെറിയ ഒരിടം. ആത്മാര്‍ത്ഥതയുള്ള ഒരു ജനസേവികക്ക് ഇവിടെയും പ്രവര്‍ത്തിക്കാം…
ഇന്ന് ഉച്ച വരെ ഇവിടെ വന്നത് 18 പേര്‍. അവരെ സഹായിച്ചതില്‍ തൃപ്തി. അത് മതി. – ശ്രീലേഖ ഫേസ്ബുക്കില്‍ കുറിച്ചു.
അതേസമയം, തിരുവനന്തപുരം കോര്‍പ്പറേഷന്റെ കെട്ടിടങ്ങള്‍ വാടകയ്ക്ക് നല്‍കിയതില്‍ വ്യാപക ക്രമക്കേടെന്ന് പരാതി. കുറഞ്ഞ വാടകയ്ക്ക് മുറിയെടുത്തവര്‍ വലിയ വാടകയക്ക് അവ മറിച്ചു നല്‍കിയെന്നാണ് ആരോപണം. മുന്‍ കൗണ്‍സിലര്‍ ശ്രീകാര്യം ശ്രീകുമാര്‍ വിജിലന്‍സിന് പരാതി നല്‍കി. അതിനിടെ, തിരുവനന്തപുരത്തെ സ്മാര്‍ട്ട് ബസുകളെക്കുറിച്ചുള്ള ചര്‍ച്ച തലസ്ഥാനത്ത് പുതിയ വിവാദത്തിന് തിരികൊളുത്തി. സ്മാര്‍ട്ട് ബസുകള്‍ ഓടേണ്ടത് നഗരപരിധിക്ക് ഉള്ളിലാണെന്ന് മേയര്‍ വി വി രാജേഷ് അഭിപ്രായപ്പെട്ടു. ഇതിന എതിര്‍ത്ത് മന്ത്രി വി ശിവന്‍കുട്ടിയും രംഗത്തെത്തി.
‘ ഇന്ന് മുതല്‍ സേവനം തുടങ്ങി; ഒരു മുറിയെന്ന് പറയാന്‍ ആവില്ല; ചെറിയ ഒരിടം’; ആര്‍ ശ്രീലേഖ








