തദ്ദേശ തിരഞ്ഞെടുപ്പില്‍ ഭരണവിരുദ്ധ വികാരം ഉണ്ടായോ? തിരിച്ചടിയെ പ്രതിരോധിക്കാന്‍ ജാഥകളുമായി എല്‍ഡിഎഫ്
കേരളത്തില്‍ കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്കുണ്ടായ തിരിച്ചടിയുടെ യഥാര്‍ത്ഥ കാരണം എന്താണ്? ശബരിമല സ്വര്‍ണക്കൊള്ളയാണോ? അതോ ശക്തമായ ഭരണവിരുദ്ധ വികാരമാണോ? കാരണങ്ങള്‍ എന്തായാലും തിരിച്ചടിയുടെ ആഘാതത്തിലാണ് ഇടതുമുന്നണി. ഇന്നലെ ചേര്‍ന്ന സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റും സിപിഐ സംസ്ഥാന കൗണ്‍സിലും പരാജയ കാരണങ്ങള്‍ വിലയിരുത്തി. വളരെ വ്യത്യസ്തമായ വിലയിരുത്തലുകളാണ് ഇതുമായി ബന്ധപ്പെട്ട് ഇരുപാര്‍ട്ടികളും നടത്തിയത്.സംസ്ഥാനത്ത് ഭരണവിരുദ്ധതവികാരം ഇല്ലെന്നാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞത്. എന്നാല്‍, രാഷ്ട്രീയ കാലാവസ്ഥ തങ്ങള്‍ക്ക് അനുകൂലമല്ലെന്ന് സിപിഐഎം തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ്…
