ഓഫീസിനെ ചൊല്ലിയുള്ള വി കെ പ്രശാന്ത് എംഎൽഎ -ആർ ശ്രീലേഖ തർക്കത്തിൽ ഇന്ന് തിരുവനന്തപുരം കോർപ്പറേഷനിലെ രേഖകൾ പരിശോധിക്കും. വാടകയ്ക്ക് പ്രവർത്തിക്കാൻ ആവശ്യമായ രേഖകൾ ഇല്ലെങ്കിൽ നോട്ടീസ് അയക്കും. വാടകയ്ക്ക് നൽകിയ തീരുമാനം റദ്ദാക്കാൻ കൗൺസിലിന് അധികാരമുണ്ട്. നഗരത്തിലെ 300 സ്ക്വയർ ഫീറ്റ് കെട്ടിടത്തിന് 832 രൂപയ്ക്കാണ് വാടകയ്ക്ക് നൽകിയത്.
തിരുവനന്തപുരം നഗരത്തില്‍ നിരവധി കെട്ടിടങ്ങള്‍ 200 രൂപ വാടക നല്‍കുന്ന സാഹചര്യം ഉണ്ട്. കോര്‍പ്പറേഷനില്‍ നിന്ന് വാങ്ങി പലര്‍ക്കപം മറിച്ച് നല്‍കുകയും ചെയ്യുന്നുണ്ട്. അതുകൊണ്ട് വികെ പ്രശാന്ത് ഉള്‍പ്പെടെയുള്ളവരുടെ രേഖകള്‍ പരിശോധിക്കാനും വാടക കരാര്‍ പുതുക്കി നിശ്ചയിച്ച് നല്‍കണോയെന്നും തീരുമാനിക്കുന്നതിലേക്ക് നഗരസഭ കടക്കും. തുച്ഛമായ വാടക കരാർ പുതുക്കി നിശ്ചയിച്ചേക്കും.
20 വര്‍ഷത്തിലധികമായി വാടക കരാര്‍ പുതുക്കാത്ത കെട്ടിടങ്ങളും തിരുവനന്തപുരത്ത് ഉണ്ട്. കാലങ്ങളായി വാടക കുടിശ്ശികയുള്ള കെട്ടിടങ്ങൾ കണ്ടെത്താനും നീക്കം. കൗൺസിൽ തീരുമാന പ്രകാരമാണ് പ്രശാന്തിന്റെ ഓഫീസ് വാടകയ്ക്ക് പ്രവർത്തിക്കുന്നത്. കെട്ടിടം ഒഴിപ്പിക്കാൻ ബിജെപിക്ക് ഭൂരിപക്ഷമുള്ള കൗൺസിൽ തീരുമാനിച്ചാൽ എംഎൽഎക്ക് ഓഫീസ് ഒഴിയേണ്ടി വരും. കൗൺസിലർക്ക് കോർപറേഷൻ കെട്ടിടത്തിൽ ഓഫീസ് വേണമെങ്കിൽ മേയർ വഴിയാണ് അനുമതി കിട്ടേണ്ടത്. കെട്ടിട സൗകര്യം ലഭ്യമാണോ എന്നു സെക്രട്ടറി പരിശോധിച്ച് നടപടിയെടുക്കും. കോർപ്പറേഷൻറെ കെട്ടിടം വാർഡിൽ ലഭ്യമല്ലെങ്കിൽ നിശ്ചിത തുകയ്ക്ക് മറ്റു കെട്ടിടങ്ങൾ വാടകയ്ക്ക് എടുക്കാം.








