ശബരിമല മണ്ഡലവിളക്ക്: കോവിഡ് പശ്ചാത്തലത്തിൽ ദിവസേനെ ആയിരം തീർത്ഥടകർ മാത്രം

തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തിൽ മണ്ഡല മകര വിളക്ക് കാലത്ത് ശബരിമലയിൽ എത്തുന്ന തീർത്ഥടകരുടെ എണ്ണം ദിവസം ആയിരം എന്ന കണക്കിനാണ് നിശ്ചയിച്ചിട്ടുള്ളത് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തീർത്ഥടകർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബദ്ധമാക്കിയിട്ടുണ്ട്, അത് പോലെ തന്നെ ശബരിമലയിൽ ജോലി ചെയ്യുന്നവർക്കും നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മറ്റു സംസ്ഥാനങ്ങളിൽ നിന്നും ഇവിടെ എത്തുന്ന തീർത്ഥടകർക്ക് കോവിഡ് പോസിറ്റീവായാൽ അവർക്ക് വേണ്ട ചികിത്സ സൗകര്യം ഇവിടെ ഒരുക്കുമെന്നും, മാത്രമല്ല വേണ്ടി വന്നാൽ അവധി ദിനങ്ങളിലും…

Read More

സമസ്ത കേന്ദ്ര മുശാവറ അംഗം എ മരക്കാര്‍ ഫൈസി നിറമരതൂര്‍ നിര്യാതനായി

തിരൂര്‍: പ്രമുഖ മുസ്‌ലിം പണ്ഡിതനും സമസ്ത കേന്ദ്ര മുശാവറ അംഗവുമായ ശൈഖുനാ എ മരക്കാര്‍ ഫൈസി നിറമരതൂര്‍ (74)നിര്യാതനായി. സമസ്ത മുശാവറ അംഗമായിരുന്ന നിറമരതൂര്‍ ബീരാന്‍ കുട്ടി മുസ്‌ല്യാരുടെ മകനാണ്. നിരവധി പേരുടെ ഗുരുവര്യനായിരുന്നു. കണ്ണിയത്ത് ഉസ്താദ്, ശംസുല്‍ ഉലമ, കോട്ടുമല ഉസ്താദ്, കെ കെ ഹസ്രത്ത് തുടങ്ങിയവര്‍ ഗുരുനാഥന്‍മാരാണ്. പട്ടിക്കാട് ജാമിഅയില്‍ നിന്ന് ഒന്നാം റാങ്കോടെ ഫൈസി ബിരുദം നേടിയ ശേഷം നീണ്ട അര നൂറ്റാണ്ട് കാലം ദര്‍സി രംഗത്ത് നിറഞ്ഞ് നിന്നു. ഭാര്യ. ഫാത്വിമ….

Read More

നാർകോട്ടിക് ജിഹാദ് പരാമർശം: പാലാ ബിഷപ് ജോസഫ് കല്ലറങ്ങാട്ടിനെതിരെ കേസെടുത്തു

  നാർകോട്ടിക് ജിഹാദ് പരാമർശത്തിൽ പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടിനെതിരെ കേസെടുത്തു. കോട്ടയം കുറുവിലങ്ങാട് പോലീസാണ് കേസെടുത്തത്. പാലാ മജിസ്‌ട്രേറ്റ് കോടതിയുടെ നിർദേശപ്രകാരമാണ് നടപടി മതസ്പർധ വളർത്താൻ ശ്രമിച്ചതടക്കമുള്ള വകുപ്പുകളാണ് ബിഷപിനെതിരെ ചുമത്തിയിരിക്കുന്നത്. ഓൾ ഇന്ത്യ ഇമാം കൗൺസിലിന്റെ പരാതിയിലാണ് കേസ്. സെപ്റ്റംബർ ഒമ്പതിന് കുറുവിലങ്ങാട് പള്ളിയിൽ നടത്തിയ പ്രസംഗത്തിലാണ് ജോസഫ് കല്ലറങ്ങാട്ട് വിവാദ ആരോപണങ്ങൾ ഉന്നയിച്ചത് ലൗ ജിഹാദിനൊപ്പം കേരളത്തിൽ നാർകോട്ടിക് ജിഹാദുമുണ്ടെന്നായിരുന്നു പാലാ ബിഷപിന്റെ വിവാദ പ്രസംഗം. ലൗ ജിഹാദില്ലെന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്നവർ…

Read More

എലി കൊണ്ടുപോയിട്ടില്ല; തലശ്ശേരി ഫസല്‍ വധക്കേസില്‍ കാണാതായ രക്തം പുരണ്ട തൂവാല കണ്ടെത്തി

  കൊച്ചി: തലശ്ശേരി ഫസല്‍ വധക്കേസില്‍ കോടതിയുടെ കസ്റ്റഡിയില്‍ നിന്ന് കാണാതായ നിര്‍ണായക തൊണ്ടിമുതലായ രക്തം പുരണ്ട തൂവാല കണ്ടെത്തി. എറണാകുളം സിജെഎം കോടതിയുടെ കസ്റ്റഡിയില്‍ നിന്ന് കാണാതായ തൂവാലയാണ് കണ്ടെത്തിയത്. കോടതിയില്‍ നിന്ന് തന്നെയാണ് തൂവാല കണ്ടെത്തിയിരിക്കുന്നത്. തൊണ്ടിമുതല്‍ കാണാതായതില്‍ കൊച്ചി സിബിഐ കോടതി റിപ്പോര്‍ട്ട് തേടിയിരുന്നു.   മെയ് 12ന് ഹര്‍ജി പരിഗണിക്കവെ തൊണ്ടിമുതലായ തൂവാല ഹാജരാക്കാന്‍ സിബിഐ ആവശ്യപ്പെട്ടിരുന്നു. സിജെഎം കോടതിയില്‍ സൂക്ഷിച്ച തൂവാലയടങ്ങിയ സീല്‍വെച്ച കവര്‍ പ്രത്യേക സിബിഐ കോടതിയില്‍ എത്തിച്ചപ്പോഴാണ്…

Read More

ദീപാവലി; ഡൽഹിയിൽ വായു ഗുണനിലവാരം അതീവ ഗുരുതരം

ദീപാവലിക്ക് ശേഷം ഡൽഹിയിലെ വായുമലിനീകരണം രൂക്ഷം. രാവിലെ 7 മണിക്ക് വായു ഗുണനിലവാര സൂചിക (AQI) 347 രേഖപ്പെടുത്തി. ഡൽഹിയിലെ പലകേന്ദ്രങ്ങളിലും, AQI 400 ന് മുകളിൽ രേഖപ്പെടുത്തി. നോയിഡ 392, സെൻട്രൽ ഡൽഹി- 409, ആനന്ദ് വിഹാർ 500, രോഹിണി 500,പഞ്ചാബി ബാഗ് 899, നാരായണ 611 എന്നിങ്ങനെയാണ് വായു ഗുണനിലവാരം. നഗരത്തിലെ മുപ്പത്തിയേഴ് നിരീക്ഷണ കേന്ദ്രങ്ങളിൽ മുപ്പത്തി നാല് എണ്ണവും റെഡ് സോണിൽ ആണ്. വായു ഗുണനിലവാരം മോശമായതിനെത്തുടർന്ന് ഗ്രേഡഡ് റെസ്‌പോൺസ് ആക്ഷൻ പ്ലാനിന്റെ…

Read More

ഒടിടി പ്ലാറ്റ്‌ഫോമുകൾക്ക് നിയന്ത്രണവുമായി കേന്ദ്രം; ഉത്തരവ് പുറത്തിറക്കി

ഒടിടി പ്ലാറ്റ്‌ഫോമുകൾക്ക് കേന്ദ്രസർക്കാർ നിയന്ത്രണം കൊണ്ടുവരുന്നു. ആമസോൺ, നെറ്റ്ഫ്‌ളിക്‌സ് എന്നിവയെയും ഓൺലൈൻ വാർത്താ പോർട്ടലുകളെയും കേന്ദ്ര വാർത്താവിതരണ മന്ത്രാലയത്തിന് കീഴിലാക്കി. ഇതോടെ ഇവയ്ക്ക് നിയന്ത്രണം ഏർപ്പെടുത്താൻ കേന്ദ്രത്തിന് സാധിക്കും   ഓൺലൈൻ പരിപാടികൾക്കും സിനിമകൾക്കും നിയന്ത്രണം വരും. ഇതുമായി ബന്ധപെട്ട ഉത്തരവ് കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം പുറത്തിറക്കി. സുപ്രീം കോടതിയിൽ ഇതുസംബന്ധിച്ച ഹർജി മുമ്പ് എത്തിയിരുന്നു. ഇവയെ നിയന്ത്രിക്കാൻ കേന്ദ്രം എന്ത് സംവിധാനമാണ് കൊണ്ടുവരുന്നതെന്ന് കോടതി ചോദിച്ചിരുന്നു. ഇതേ തുടർന്നാണ് കേന്ദ്രം ഉത്തരവ് ഇറക്കിയത്.  …

Read More

പെഗാസസ്; ഫോണ്‍ ചോര്‍ത്തലിന് വിധേയരായവരോട് വിവരങ്ങള്‍ തേടി സുപ്രീംകോടതി വിദഗ്ധ സമിതി

  പെഗാസസ് ഫോണ്‍ ചോര്‍ത്തലിന് വിധേയരായവരോട് വിവരങ്ങള്‍ തേടി സുപ്രീംകോടതി നിയോഗിച്ച വിദഗ്ധ സമിതി. [email protected] എന്ന ഈ മെയില്‍ വിലാസത്തിലാണ് വിവരങ്ങള്‍ അറിയിക്കേണ്ടതെന്ന് ജസ്റ്റിസ് ആര്‍.വി.രവീന്ദ്രന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതി അറിയിച്ചു. പെഗാസസ് ഉപയോഗിച്ച് ചോര്‍ത്തപ്പെട്ടെന്ന് സംശയിക്കുന്ന ഫോണുകള്‍ പരിശോധിക്കാന്‍ തയ്യാറാണെന്നും വിദഗ്ധ സമിതി അറിയിച്ചിട്ടുണ്ട്. 142ഓളം പ്രമുഖരുടെ ഫോണുകള്‍ ചോര്‍ത്തപ്പെട്ടെന്ന് ദി വയര്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു. ചോര്‍ത്തപ്പെട്ടുവെന്ന് സംശയിക്കപ്പെടുന്ന ചില സെല്‍ഫോണുകള്‍ ആംനസ്റ്റി ഇന്റര്‍ നാഷണലിന്റെ സെക്ക്യൂരിറ്റി ലാബില്‍ ഫോറന്‍സിക് പരിശോധനക്ക് വിധേയമാക്കിയതായും ദി…

Read More

സ്ത്രീകൾക്ക് 40 ഗ്രാം സ്വർണം, പുരുഷന്മാർക്ക് 20 ഗ്രാം: ഡ്യൂട്ടി ഫ്രീ സ്വർണാഭരണങ്ങള്‍ക്ക് പുതിയ പരിധി

ഡല്‍ഹി: ഇന്ത്യയിലേക്ക് വരുന്ന യാത്രക്കാർക്ക് വിദേശത്ത് നിന്നും ഡ്യൂട്ടി അടയ്ക്കാതെ കൊണ്ടുവരാവുന്ന സാധനങ്ങളുടെ പരിധി വർധിപ്പിച്ചത് പ്രവാസികള്‍ക്കുള്‍പ്പെടെ വലിയ ആശ്വാസമാകുന്നു. പുതിയ നിയമങ്ങൾ (Baggage Rules, 2026) കഴിഞ്ഞ ദിവസം മുതൽ നിലവിൽ വന്നു. ഇന്ത്യൻ നിവാസികൾ, ഇന്ത്യൻ വംശജരായ ടൂറിസ്റ്റുകൾ , അല്ലെങ്കിൽ ടൂറിസ്റ്റ് വിസയില്‍ അല്ലാത്ത വിദേശികൾ എന്നിവർക്ക് 75,000 രൂപ വരെ വിലയുള്ള സാധനങ്ങൾ ഡ്യൂട്ടി ഫ്രീയായി കൊണ്ടുവരാം എന്നാണ് പുതിയ നിയമത്തില്‍ പറയുന്നത്. മുമ്പ് ഇത് 50000 രൂപ മാത്രമായിരുന്നു. കൊണ്ടുവരുന്ന…

Read More

ഭര്‍ത്താവുമായി വഴക്ക്; ട്രെയിനില്‍ നിന്ന് പിഞ്ചുകുഞ്ഞുമായി പുറത്തേക്ക് ചാടി: രണ്ടുപേര്‍ക്കും ദാരുണാന്ത്യം

ചിറ്റൂര്‍: ഓടുന്ന ട്രെയിനില്‍ നിന്ന് ചാടിയ യുവതിയും രണ്ട് മാസം പ്രായമുള്ള കുഞ്ഞും മരിച്ചു. ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ ജില്ലയിലെ ശ്രീകലഹസ്തിയിലാണ് സംഭവം ചന്ദന എന്ന സ്ത്രീയാണ് മരിച്ചത്. ഇവര്‍ തിരുപ്പതിയിലെ കോളര്‍ഗുണ്ട സ്വദേശിനായ ഇവര്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലെ ഒന്‍പതാം ഡിവിഷന്‍ വളണ്ടിയറായി ജോലി ചെയ്യുകയായിരുന്നു. ശനിയാഴ്ച രാത്രി ഭര്‍ത്താവുമായി വഴക്കിട്ടതിനെ തുടര്‍ന്ന് ഇവര്‍ വീട് വിട്ട് ഇറങ്ങി. നെറിഗുണ്ട റെയില്‍വെ സ്റ്റേഷനില്‍വച്ച്‌ ട്രെയിനില്‍ കയറിയ ഇവര്‍ യാത്രയ്ക്കിടെ കുഞ്ഞുമായി ചാടുകയായിരുന്നെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. സംഭവുമായി ബന്ധപ്പെട്ട്…

Read More

മൊഴികളിൽ വസ്തുതാവിരുദ്ധം: മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രനെ വീണ്ടും ചോദ്യം ചെയ്യും

  മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ ക്രൈം ബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്യും. നേരത്തെ നടത്തിയ ചോദ്യം ചെയ്യലിൽ കെ സുരേന്ദ്രൻ നൽകിയ മൊഴികൾ വസ്തുതാ വിരുദ്ധമാണെന്ന വിലയിരുത്തലിലാണ് ക്രൈംബ്രാഞ്ച് വീണ്ടും നടപടിക്ക് ഒരുങ്ങുന്നത്. ഇക്കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്ത് ബിഎസ്പി സ്ഥാനാർഥിയായിരുന്ന കെ.സുന്ദരയ്ക്ക് പണം നൽകി പത്രിക പിൻവലിപ്പിച്ചെന്നാണ് പരാതിയിലാണ് നടപടി. നേരത്തെ സുരേന്ദ്രനെ സെപ്റ്റംബർ 16ന് ചോദ്യം ചെയ്തിരുന്നു. കേസ് കെട്ടിച്ചമച്ചതാണെന്നും കെ സുന്ദരയെ തനിക്ക് അറിയില്ലെന്നും സുരേന്ദ്രൻ പറഞ്ഞിരുന്നു….

Read More