24 മണിക്കൂറിനിടെ 2.63 ലക്ഷം പേർക്ക് കൊവിഡ്, 4329 മരണം; 4.22 ലക്ഷം പേർക്ക് രോഗമുക്തി
തുടർച്ചയായ രണ്ടാം ദിവസവും രാജ്യത്ത് കൊവിഡ് പ്രതിദിന വർധനവ് മൂന്ന് ലക്ഷത്തിൽ താഴെ. കഴിഞ്ഞ 24 മണിക്കൂറിിടെ 2,63,533 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേക്കാൾ 17,853 രോഗികളുടെ കുറവാണുണ്ടായിരിക്കുന്നത് ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 2,52,28,996 ആയി. നിലവിൽ 33,53,765 പേരാണ് രാജ്യത്ത് ചികിത്സയിൽ കഴിയുന്നത്. 4,22,436 പേർ 24 മണിക്കൂറിനിടെ രോഗമുക്തി നേടി. ഇതുവരെയുള്ളതിൽ ഏറ്റവുമുയർന്ന പ്രതിദിന രോഗമുക്തി നിരക്കാണിത് 24 മണിക്കൂറിനിടെ 4329 പേർ കൊവിഡ് ബാധിച്ച് മരിച്ചു….