ശബരീനാഥിന്റെ മരണം; അറിയാം കുഴഞ്ഞുവീണു മരണത്തിലേക്കു നയിക്കുന്ന ഈ അപകടാവസ്ഥകൾ
മലയാളികളെ ഞെട്ടിച്ചുകൊണ്ടായിരുന്നു സീരിയൽതാരം ശബരീനാഥിന്റെ പെട്ടെന്നുള്ള മരണം. വിശ്വസിക്കാൻ സാധിക്കുന്നില്ലെന്നും യാതൊരു ദുശ്ശീലങ്ങളുമില്ലാത്ത ശബരിക്ക് പെട്ടെന്ന് ഇങ്ങനെ എന്തുകൊണ്ട് സംഭവിച്ചെന്നും സുഹൃത്തുക്കളും അടുപ്പമുള്ളവരും പറഞ്ഞിരുന്നു. പെട്ടെന്നു കുഴഞ്ഞുവീണുള്ള ഇത്തരം മരണങ്ങളിലേക്കു നയിക്കുന്ന കാരണങ്ങളെന്തെന്ന് അറിയാം. ഹൃദയത്തിനുണ്ടാകുന്ന പ്രശ്നങ്ങളാണ് ഒരു പ്രധാന കാരണം. ഹൃദയത്തിലെ രക്തക്കുഴലുകൾക്ക് പ്രശ്നങ്ങളുണ്ടാകുക, ഹൃദയ മസിലുകൾക്ക് ബലക്ഷയമുണ്ടാകുക (കാർഡിയോ മയോപ്പതി), ജന്മനാതന്നെ ഹൃദയത്തിലെ രക്തക്കുഴലുകൾക്കുണ്ടാകുന്ന പ്രശ്നങ്ങൾ, ഹൃദയത്തിന്റെ പ്രവർത്തനം പെട്ടെന്നു നിന്നു പോകുക, നെഞ്ചിടിപ്പിന്റെ താളം തെറ്റുക എന്നിവയാണ് ഹൃദയത്തെ ബാധിക്കാവുന്ന പ്രധാന…