തിരുവനന്തപുരം പള്ളിപ്പുറത്ത് ബൈക്കപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു

 

തിരുവനന്തപുരം പള്ളിപ്പുറത്ത് ദേശീയപാതയിൽ ബൈക്കപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. കണിയാപുരം സ്വദേശി നിധിൻ(22), ചിറ്റാറ്റുമുക്ക് സ്വദേശി വിഷ്ണു(21) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം.

മംഗലപുരത്ത് നിന്ന് കണിയാപുരത്തേക്ക് പോകവെ ഇവർ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് മറ്റൊരു വാഹനത്തിൽ ഇടിക്കുകയായിരുന്നു. ഇരുവരെയും മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.