മീൻ വറുത്തു നൽകിയില്ല; ഭാര്യയെ മർദിച്ചതിന് ഭർത്താവിനെതിരെ കേസ്, മർദന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ

റാന്നി ∙ മീൻ വറുത്തു നൽകാത്തതിന്റെ പേരിൽ ഭർത്താവ് ഭാര്യയെ ക്രൂരമായി മർദിച്ചതായി പരാതി. മർദന ദൃശ്യങ്ങൾ സഹിതം ഭാര്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ റാന്നി പൊലീസ് കേസ് റജിസ്റ്റർ ചെയ്തു. റാന്നി ഐത്തല പടിയറ വീട്ടിൽ റെജിക്കെതിരെയാണ് ഭാര്യ സുജ പരാതി നൽകിയത്. തലമുടിയിൽ കുത്തിപ്പിടിച്ച് മുതുകത്തും കവിളിലും ക്രൂരമായി അടിക്കുകയും ഇടിക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. മദ്യ ലഹരിയിൽ വീട്ടിലെത്തിയ ഭർത്താവു ചോറിനു കറികൾ കുറഞ്ഞു പോയതിന്റെ പേരിലാണു മർദിച്ചത്. മർദനം…

Read More

ട്രംപിന്റെ വെടിനിർത്തൽ പ്രഖ്യാപനം; പശ്ചിമേഷ്യയിലെ സാഹചര്യം സൂക്ഷ്‌മമായി വിലയിരുത്തി ഇന്ത്യ

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിൻറെ വെടിനിർത്തൽ പ്രഖ്യാപനത്തിന്റ പശ്ചാത്തലത്തിൽ പശ്ചിമേഷ്യയിലെ സാഹചര്യം സൂക്ഷ്‌മമായി വിലയിരുത്തി ഇന്ത്യ. സംഘർഷം നീണ്ടാൽ വലിയ ഊർജ്ജ പ്രതിസന്ധിയെ നേരിടാനൊരുങ്ങുന്ന ഇന്ത്യ, പേർഷ്യൻ കടലിൽ കുടുങ്ങിയ കപ്പലുകളുടെ സഞ്ചാരം പൂർണതോതിൽ പുനഃ സ്ഥാപിക്കുന്നതിന് പോംവഴികൾ തേടുകയാണ്. രണ്ട് കപ്പലുകൾ കൂടി എൽ പി ജിയുമായി ഹോർമുസ് കടന്ന് ഇന്ത്യയിലേക്ക് വരുന്നത് ആശങ്കയ്ക്ക് താത്കാലിക ആശ്വാസം നൽകുന്നുണ്ട്. ഇന്ത്യയിൽ ഊർജ വിതരണം മുടങ്ങുന്ന അവസ്ഥയില്ലെന്നും കരുതൽ ശേഖരം ആവശ്യത്തിന് ഉണ്ടെന്നും കേന്ദ്രം ആവർത്തിക്കുന്നുണ്ട്. വെടിനിർത്തൽ…

Read More

‘മുറിവ് രേഖപ്പെടുത്തിയില്ല; ആന്റിബയോട്ടിക് മരുന്നുകള്‍ എഴുതിയില്ല’; 9 വയസുകാരിയുടെ കൈ മുറിച്ചുമാറ്റിയ സംഭവത്തില്‍ ഗുരുതര വീഴ്ച

പാലക്കാട് ഒന്‍പത് വയസുകാരിയുടെ വലത് കൈ മുറിച്ച സംഭവത്തില്‍ ജില്ലാ ആശുപത്രിയ്ക്ക് ഗുരുതര വീഴ്ച. ചികിത്സാ പിഴവ് വ്യക്തമാക്കുന്ന മെഡിക്കല്‍ രേഖകള്‍ ലഭിച്ചു. സസ്‌പെന്‍ഷനിലായ ഡോക്ടര്‍മാരുടെ വീഴ്ച വ്യക്തമാക്കുന്ന മെഡിക്കല്‍ രേഖകളാണ് ലഭിച്ചത്. കുട്ടിയുടെ മുറിവ് ഡോക്ടേഴ്‌സ് രേഖപ്പെടുത്തിയില്ല. ആന്റിബയോട്ടിക് മരുന്നുകള്‍ എഴുതിയില്ല. വേദന ഉണ്ടായിട്ടും ഇന്‍ഫെക്ഷന്‍ പരിശോധന നടത്തിയില്ലെന്നും മെഡിക്കല്‍ രേഖകള്‍ വ്യക്തമാക്കുന്നു. ബിപി പോലും പരിശോധിച്ചില്ലെന്നാണ് വ്യക്തമാകുന്നത്. പരുക്ക് ഉണ്ടെന്നും വേദന ഉണ്ടെന്നും കുട്ടിയുടെ അമ്മ പറഞ്ഞിട്ടും കേസ്ഷീറ്റില്‍ ഇതൊന്നും ഇല്ല. കോഴിക്കോട് മെഡിക്കല്‍…

Read More

കേരളത്തിൽ നിന്നെത്തുന്നവരെ കർണാടകയിലെ റെയിൽവേ സ്‌റ്റേഷനുകളിൽ പരിശോധനക്ക് വിധേയമാക്കുന്നു

    കേരളത്തിൽ നിന്നെത്തുന്ന എല്ലാ യാത്രക്കാരെയും റെയിൽവേ സ്‌റ്റേഷനുകളിൽ പരിശോധനക്ക് വിധേയമാക്കി കർണാടക. നഗരസഭയുടെ കീഴിലുള്ള ഉദ്യോഗസ്ഥരാണ് പരിശോധന നടത്തുന്നത്. ആർടിപിസിആർ ഫലം കയ്യിലുണ്ടെങ്കിലും റെയിൽവേ സ്റ്റേഷനിൽ വീണ്ടും ടെസ്റ്റ് നടത്തും. പരിശോധനാ ഫലം ഒരു ദിവസത്തിനുള്ളിൽ തന്നെ ലഭിക്കും ഫലം പോസിറ്റീവാണെങ്കിൽ ക്വാറന്റൈനിൽ പ്രവേശിപ്പിക്കും. ഏഴ് ദിവസത്തിന് ശേഷം പരിശോധന നടത്തി നെഗറ്റീവായാൽ മാത്രമേ ക്വാറന്റൈൻ അവസാനിപ്പിക്കൂ. പ്രധാനപ്പെട്ട റെയിൽവേ സ്റ്റേഷനുകളിലെല്ലാം പരിശോധന കർശനമാക്കിയിട്ടുണ്ട്. വന്നിറങ്ങുന്ന ആളുകളിൽ നിന്ന് ആധാർ നമ്പർ അടക്കമുള്ള വിവരങ്ങൾ…

Read More

‘തിരഞ്ഞെടുപ്പിൽ പാലായും പൂഞ്ഞാറും പിടിക്കാൻ BJP’; പി സി ജോർജും ഷോൺ ജോർജും മത്സരത്തിന്

പാലായും പൂഞ്ഞാറും പിടിക്കാൻ പി സി ജോർജിനെയും ഷോൺ ജോർജിനെയും രംഗത്തിറക്കാൻ ബിജെപി. പാർട്ടി പറഞ്ഞാൽ പാലായിൽ മത്സരിക്കുമെന്നും ഇനി മത്സരിക്കാൻ പറഞ്ഞാൽ മറുത്തൊന്നും പറയില്ലെന്നും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോൺ ജോർജ് ട്വന്റിഫോറിനോട് പറഞ്ഞു.‘പാർട്ടി എവിടെപ്പോയി മത്സരിക്കാൻ പറഞ്ഞാലും അത് അനുസരിക്കാൻ ബാധ്യസ്ഥനാണ്. പാലായിലെ പാർട്ടിയെ ശക്തിപ്പെടുത്താനാണ് ഇപ്പോൾ പാർട്ടി നിർദേശം. അത് ചെയ്യുന്നുണ്ട് ‘പാലായിൽ ചേർന്ന എൻഡിഎ നേതൃയോഗത്തിന് ശേഷമാണ് നേതാക്കളുടെ പ്രതികരണം. എന്നാൽ അച്ഛനും മകനും മത്സരിക്കേണ്ട എന്ന നിലപാടാണ് തനിക്കുള്ളത്….

Read More

ചികിത്സാപിഴവ്; കൈ മുറിച്ചു മാറ്റേണ്ടി വന്ന കുട്ടിക്ക് ഇന്ന് ശസ്ത്രക്രിയ

വലത് കൈ മുറിച്ചു മാറ്റേണ്ടി വന്ന പാലക്കാട്‌ പല്ലശനയിലെ കുട്ടിക്ക് ഇന്ന് ശസ്ത്രക്രിയ. മുറിച്ചുമാറ്റിയ കൈയിലെ പഴുപ്പ് നീക്കം ചെയ്യാനാണ് കോഴിക്കോട് മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ നടക്കുന്നത്. അതിനിടെ ഡോക്ടേഴ്സിന്റെ സസ്പെൻഷൻ നടപടിയിൽ കുടുംബം തൃപ്തരല്ല. നിയമ നടപടിയിലേക്ക് കടക്കാനാണ് കുടുംബത്തിന്റെ തീരുമാനം. ഒൻപത് വയസുകാരിയുടെ കൈ മുറിച്ചു മാറ്റിയ സംഭവത്തിൽ രണ്ട് ഡോക്ടർമാരെയാണ് സസ്പെൻഡ് ചെയ്തത്. ഡോ മുസ്തഫ, ഡോ സർഫറാസ് എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെൻറ് ചെയ്തത്. ഡിഎംഒ നൽകിയ റിപ്പോർട്ട്‌ തള്ളിയാണ് സർക്കാർ…

Read More

കൽപ്പറ്റയിൽ നല്ലത് വയനാട്ടുകാർ തന്നെയെന്ന് ഐ സി ബാലകൃഷ്ണൻ

കൽപ്പറ്റയിൽ പരിചയ സമ്പന്നരായ വയനാട്ടുകാരെ തന്നെ വേണമെന്നാണ് പ്രവർത്തകരുടെ വികാരമെന്ന് വയനാട് DCC പ്രസിഡൻറും ബത്തേരി മണ്ഡലം UDF സ്ഥാർത്ഥിയുമായ ഐ സി. ബാലകൃഷ്ണൻ വ്യക്തമാക്കി. ജില്ലയിൽ തന്നെയുള്ള സ്ഥാർത്ഥി ലിസ്റ്റിൽ നിന്ന് മികച്ച സ്ഥാനാർത്ഥിയെ ഹൈക്കമാൻഡ് വയനാട്ടുകാരുടെ വികാരം മാനിച്ചു കൊണ്ട് നിശ്ചയിക്കുമെന്നു കരുതുന്നതായും ഐ സി. ബാലകൃഷ്ണൻ.

Read More

കരിപ്പൂർ സ്വർണക്കടത്ത് കേസ്: അർജുൻ ആയങ്കിയെ ഇന്ന് കൊച്ചിയിലെത്തിക്കും

കരിപ്പൂർ സ്വർണക്കടത്ത് കേസിൽ പ്രതികളായ അർജുൻ ആയങ്കിയെയും മുഹമ്മദ് ഷഫീക്കിനെയും ഇന്നും ചോദ്യം ചെയ്യും. കണ്ണൂരിലെ തെളിവെടുപ്പിന് ശേഷം അർജുനെ ഇന്ന് കസ്റ്റംസ് സംഘം കൊച്ചിയിലെത്തിക്കും. ഇന്നലെ അർജുൻ ആയങ്കിയുടെ വീട്ടിലും കാർ ആദ്യം ഒളിപ്പിച്ചുവെച്ച സ്ഥലത്തും തെളിവെടുപ്പ് നടത്തിയിരുന്നു അർജുന്റെ വീട്ടിൽ നിന്ന് ലാപ്‌ടോപ്പും നിരവധി രേഖകളും കസ്റ്റംസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അർജുൻ ആയങ്കിയുടെ ഭാര്യയെ കേസിൽ നാളെ ചോദ്യം ചെയ്യും. കൂടാതെ ടിപി വധക്കേസ് പ്രതി മുഹമ്മദ് ഷാഫിയോടും ചോദ്യം ചെയ്യലിന് ഹാജരാകാൻ കസ്റ്റംസ് നിർദേശിച്ചിട്ടുണ്ട്…

Read More

‘ആരെയും അധിക്ഷേപിച്ചിട്ടില്ല; പാണക്കാട് കുടുംബത്തെ അവഹേളിച്ചു എന്നത് വാസ്തവ വിരുദ്ധം’; ഉമർ ഫൈസി മുക്കം

പാണക്കാട് കുടുംബത്തിനെതിരായ പരാമർശത്തിന്റെ പേരിൽ സമസ്ത നേതാക്കളുടെ വിമർശനത്തിൽ പ്രതികരണവുമായി മുശാവറ അംഗം ഉമർ ഫൈസി മുക്കം. താൻ ആരെയും അധിക്ഷേപിച്ചിട്ടില്ലെന്നും ബാഫഖി തങ്ങളെയും പാണക്കാട് കുടുംബത്തെയും അവഹേളിച്ചു എന്നത് വാസ്തവ വിരുദ്ധമാണെന്നു ഉമർ ഫൈസി മുക്കം വിശദീകരിച്ചു.മലപ്പുറം എടവണ്ണപ്പാറയിലെ പ്രസംഗം മുഴുവൻ കേൾക്കണം. പാരമ്പര്യത്തെക്കുറിച്ച് പറഞ്ഞത് യാഥാർത്ഥ്യമാണെന്ന് ഉമർ ഫൈസി മുക്കം പറഞ്ഞു. തന്നെ ആരും ശാസിച്ചിട്ടില്ലെന്നും വിശദീകരണം തേടിയിട്ടുമില്ലെന്നു അദേഹം പറഞ്ഞു. മുസ്ലിം ലീഗ് നേതാവ് ഷാഫി ചാലിയത്തിന് മറുപടി ഇല്ലെന്നും അദേഹം കൂട്ടിച്ചേർത്തു….

Read More

സ്‌കൂൾ തുറക്കുന്നതിൽ തീരുമാനം കോടതി വിധിക്ക് ശേഷം; അധ്യാപകരുടെ വാക്‌സിനേഷൻ പൂർത്തിയാക്കും: മന്ത്രി ശിവൻകുട്ടി

സംസ്ഥാനത്ത് അധ്യാപകരുടെ വാക്‌സിനേഷൻ വേഗത്തിൽ പൂർത്തിയാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സ്‌കൂൾ തുറക്കുന്നതിൽ തീരുമാനം പ്ലസ് വൺ കേസിലെ സുപ്രീം കോടതി വിധി വന്ന ശേഷമായിരിക്കും. നിലപാട് വകുപ്പ് സർക്കാരിന് രേഖാമൂലം നൽകും മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ഇവിടെ പഠിക്കാൻ ആഗ്രഹിക്കുന്നവരെയും ഉൾക്കൊള്ളുമെന്ന് മന്ത്രി അറിയിച്ചു. അതേസമയം ഒക്ടോബർ നാലിന് കോളജുകൾ തുറക്കുന്നതിനായി ഒരുക്കം ആരംഭിച്ചതായി ഉന്നത വിദ്യാഭ്യാസ മന്ത്രി ബിന്ദു അറിയിച്ചു. വിശദമായ ആലോചനാ യോഗം ചേരും. ഷിഫ്റ്റ് അടിസ്ഥാനത്തിലോ ഒന്നിടവിട്ട ദിവസങ്ങളിലോ ക്ലാസുകൾ…

Read More