മുഖക്കുരുവിന്റെ പാടുകൾ അകറ്റാൻ ഇതാ നാല് സിമ്പിൾ ടിപ്സ്

  മുഖക്കുരു പലരേയും അലട്ടുന്ന പ്രശ്നമാണ്. മുഖക്കുരു വന്നുപോയാലും അവശേഷിപ്പിക്കുന്ന പാടുകൾ മുഖത്ത് ഏറെ കാലം കാണും. ചർമത്തിൽ പ്രത്യക്ഷപ്പെടുന്ന പാടുകൾ അകറ്റാൻ വ്യത്യസ്ത ക്രീമുകൾ പലതും വാങ്ങി പരീക്ഷിച്ചു നോക്കുന്നവരാണ് അധികവും. മുഖക്കുരുവിന്റെ പാടുകൾ അകറ്റാൻ ചില പ്രകൃതിദത്ത വഴികൾ പരീക്ഷിക്കാം… ഒന്ന്… വെളിച്ചെണ്ണയ്ക്ക് വളരെയധികം ആരോഗ്യഗുണങ്ങളുണ്ട്. ഇത് ആന്റി-ഇൻഫ്ലമേറ്ററി, ആന്റി ബാക്ടീരിയൽ ഗുണങ്ങളാൽ സമ്പുഷ്ടമാണ്. മുഖക്കുരു ഉൾപ്പെടെയുള്ള എല്ലാത്തരം ചർമ്മ അവസ്ഥകൾക്കും പരിഹാരം കാണാൻ കഴിയും. ഇത് പൂർണ്ണമായും വിറ്റാമിൻ കെ, ഇ എന്നിവയാൽ…

Read More

രാഹുൽ ഗാന്ധിയുടെ വോട്ടർ അധികാർ യാത്രക്ക് ഇന്ന് ബിഹാറിൽ തുടക്കം; വോട്ടർ പട്ടികയിലെ ക്രമക്കേടുകൾക്കെതിരെ പ്രതിഷേധം

വോട്ടർ പട്ടികയിലെ ക്രമക്കേടുകളും വോട്ട് കൊള്ളയും ആരോപിച്ച് രാഹുൽ ഗാന്ധി നയിക്കുന്ന വോട്ടർ അധികാർ യാത്രക്ക് ഇന്ന് ബിഹാറിൽ തുടക്കം. ബിഹാറിലെ സസാറാമിൽ രാവിലെ 11.30-നാണ് യാത്രക്ക് തുടക്കമാകുന്നത്. 16 ദിവസത്തെ യാത്രയിൽ 30 മണ്ഡലങ്ങളിലൂടെ 1300 കിലോമീറ്ററാണ് രാഹുൽ ഗാന്ധിയും സംഘവും സഞ്ചരിക്കുക. കാൽനടയായും വാഹനത്തിലുമായാണ് യാത്ര. ‘ഇന്ത്യയെ സംരക്ഷിക്കുക, ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കുക, ഒരാൾക്ക് ഒരു വോട്ട് എന്ന വ്യവസ്ഥ ഉറപ്പാക്കുക’ എന്നിവയാണ് യാത്രയുടെ പ്രധാന മുദ്രാവാക്യങ്ങൾ. ബിഹാറിൽ മാത്രം വോട്ടർ പട്ടിക പരിഷ്കരണത്തിലൂടെ…

Read More

‘നരേന്ദ്ര മോദി ഒരു മതത്തെയും തള്ളിക്കളഞ്ഞിട്ടില്ല; പ്രവർത്തിക്കുന്നത് എല്ലാവരെയും ഉൾക്കൊണ്ട്’; സ്വാമി സച്ചിദാനന്ദ

രാഷ്ട്രീയം കണ്ടിട്ടല്ല പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കുറിച്ചുള്ള തന്റെ പരാമർശമെന്ന് ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ. മഹാത്മാ ഗാന്ധി – ശ്രീനാരായണ ഗുരു കൂടിക്കാഴ്ചാ ശതാബ്ദി പരിപാടിയിൽ പ്രധാനമന്ത്രിയെ പുകഴ്ത്തിയ പ്രസംഗത്തിലാണ് സ്വാമി സച്ചിദാനന്ദയുടെ പ്രതികരണം. രാഹുൽ ഗാന്ധിയെയും, പ്രിയങ്ക ഗാന്ധിയെയും പരിപാടിക്ക് ക്ഷണിച്ചിരുന്നെങ്കിലും വന്നില്ലെന്നും സ്വാമി സച്ചിദാനന്ദ പറഞ്ഞു. നരേന്ദ്ര മോദി മോദി ഒരു മതത്തെയും തള്ളിക്കളഞ്ഞിട്ടില്ല. ‌പ്രധാനമന്ത്രി ആയ ശേഷം എന്തൊക്കെയോ സംഭവിക്കുന്നു എന്ന പ്രതീതി മാധ്യമങ്ങൾ സൃഷ്ടിച്ചു. പക്ഷെ ഒരു മതത്തെയും…

Read More

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ്; നട്ടു, പൃഥ്വി ഔട്ട്; ഹാര്‍ദ്ദിക്ക്, ഇഷാന്ത് ഇന്‍

മുംബൈ: ഇംഗ്ലണ്ടിനെതിരായി ഇന്ത്യയില്‍ നടക്കുന്ന ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റിനുള്ള ടീമിനെ പ്രഖ്യാപിച്ചു. ഓസിസിനെതിരായ അവസാന ടെസ്റ്റില്‍ നിന്നും വിട്ടു നിന്ന ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി, പരിക്കേറ്റ ഇഷാന്ത് ശര്‍മ്മ, ഓള്‍ റൗണ്ടര്‍ ഹാര്‍ദ്ദിക്ക് പട്ടേല്‍ എന്നിവര്‍ ടീമില്‍ തിരിച്ചെത്തി. പുതുമുഖ താരം നടരാജന്‍, പൃഥ്വി ഷാ എന്നിവര്‍ ടീമില്‍ ഇടം നേടിയില്ല. പരിക്കേറ്റ രവിന്ദ്ര ജഡേജയെയും ആദ്യ രണ്ട് ടെസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. അക്‌സര്‍ പട്ടേലിനെയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഓസിസിനെതിരേ മികച്ച ബൗളിങ് കാഴ്ച വച്ച…

Read More

പ്ലസ് വണ്‍ വിദ്യാര്‍ഥിക്കൊപ്പം അധ്യാപിക ഒളിച്ചോടി

  പാട്‌ന: പ്ലസ് വണ്‍ വിദ്യാര്‍ഥിക്കൊപ്പം ഒളിച്ചോടിയ അധ്യാപികയെ തിരഞ്ഞ് പൊലീസ്. പാനിപ്പട്ടിലെ ഒരു സ്വകാര്യ സ്‌കൂള്‍ അധ്യാപികയാണ് തന്റെ ക്ലാസിലെ പതിനേഴുകാരനായ വിദ്യാര്‍ഥിക്കൊപ്പം ഒളിച്ചോടിയത്. പ്ലസ് വണ്‍ ക്ലാസ് ടീച്ചറായ ഇവര്‍ വിദ്യാര്‍ഥിയെ ട്യൂഷനും എടുത്തിരുന്നു. കഴിഞ്ഞയാഴ്ച സംശയാസ്പദമായ തരത്തില്‍ അധ്യാപികയെയും വിദ്യാര്‍ഥിയെയും കാണാതെ ആയതോടെയാണ് കുട്ടിയുടെ ബന്ധുക്കള്‍ പൊലീസില്‍ പരാതിയുമായി എത്തിയത്. കഴിഞ്ഞ രണ്ട്-മൂന്ന് മാസമായി അധ്യാപിക മകന് ട്യൂഷന്‍ നല്‍കി വരികയായിരുന്നു എന്ന കാര്യവും ഇവര്‍ പൊലീസിനോട് പറഞ്ഞിരുന്നു. മാതാപിതാക്കള്‍ പറയുന്നതനുസരിച്ച്‌ മെയ്…

Read More

‘മാറ്റിയതില്‍ വിഷമം എന്തിനാണ്; കാലാവധി പൂര്‍ത്തിയായിട്ടല്ലേ ഇറങ്ങുന്നത്’ ; മറുപടിയുമായി പിഎസ് പ്രശാന്ത്

കെ. ജയകുമാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി വരുന്നതില്‍ അഭിമാനമേയുള്ളൂവെന്ന് പി എസ് പ്രശാന്ത്. പുതിയ ദേവസ്വം പ്രസിഡന്റ് നിയമനം തനിക്ക് അഭിമാനം പകരുന്നതെന്ന് പറഞ്ഞ അദ്ദേഹം ഈ ഭരണ സമിതി പ്രവര്‍ത്തിച്ചത് സുതാര്യമായാണെന്നും ചൂണ്ടിക്കാട്ടി. അദ്ദേഹത്തെ പോലെ പരിണിതപ്രജ്ഞനായ അനുഭവ പാരമ്പര്യമുള്ള പാണ്ഡിത്യമുള്ള ഒരാള്‍ ഈ പദവിയിലേക്ക് വരുന്നത് ശബരിമലയുമായി ബന്ധപ്പെട്ടായാലും ദേവസ്വം ബോര്‍ഡിന്റെ മറ്റു ക്ഷേത്രങ്ങളെ സംബന്ധിച്ചായാലും കൂടുതല്‍ ഊര്‍ജ്ജമായി മാറുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. മാത്രമല്ല, ശബരിമലയിലെ വികസനത്തില്‍ സര്‍ക്കാര്‍ വലിയ മുന്നൊരുക്കം നടത്തി മുന്നോട്ട്…

Read More

കാര്യവട്ടത്ത് ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് അടുക്കളയ്ക്ക് തീപിടിച്ചു; ആളപായമില്ല

തിരുവനന്തപുരം കാര്യവട്ടത്ത് ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് അടുക്കളയ്ക്ക് തീപിടിച്ചു. കാര്യവട്ടം ക്യാമ്പസിലെ വിദ്യാർഥിനികൾ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെ ഫ്രിഡ്ജാണ് പൊട്ടിത്തെറിച്ചത്. സംഭവത്തിൽ ആളപായമില്ല. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടം നടന്നത്. കുട്ടികൾ പാചകം ചെയ്യുന്നതിനിടെ ഫ്രിഡ്ജിനുള്ളിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെടുകയും ഉടൻ തന്നെ ഇവർ വീടിന് പുറത്തിറങ്ങി വൈദ്യുതി ബന്ധം വിശ്ചേദിച്ചതിനാൽ വലിയ അപകടം ഒഴിവായി. തൊട്ടു പിന്നാലെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ചു. അപകടത്തിൽ അടുക്കള പൂർണ്ണമായും കത്തി. കഴക്കൂട്ടത്ത് നിന്നെത്തിയ അഗ്നി രക്ഷാസേനയാണ് തീ അണച്ചത്….

Read More

ആരോഗ്യ മേഖല രോഗശയ്യയിലെന്ന് വരുത്തി തീർക്കാൻ ശ്രമം, ചില മാധ്യമങ്ങളാണ് ഇതിന് പിന്നിൽ; മന്ത്രി വീണാ ജോർജ്

മാധ്യമങ്ങൾക്കെതിരെ വിമർശനവുമായി ആരോഗ്യമന്ത്രി വീണാ ജോർജ്. കേരളത്തിലെ ആരോഗ്യരംഗത്തെപ്പറ്റി തെറ്റായ വാർത്തകൾ കൊടുക്കുന്നു. തിരുവനന്തപുരം മെഡിക്കൽ കോളജിലെ 15 പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിലാണ് മന്ത്രിയുടെ വിമർശനം. ആരോഗ്യ മേഖല രോഗശയ്യയിൽ ആണെന്ന് വരുത്തി തീർക്കാൻ ശ്രമം നടക്കുന്നു. ചില മാധ്യമങ്ങളാണ് ഇതിന് പിന്നിൽ. മാധ്യമങ്ങളുടെ അത്തരം അജണ്ടകൾ വില പോവുകയില്ലെന്നും മന്ത്രി വ്യക്തമാക്കി. എത്ര ശ്രമിച്ചാലും ആരോഗ്യമേഖല മുന്നോട്ട് പോകുന്നു. സാധാരണക്കാരെ സർക്കാർ ചേർത്തുപിടിക്കുമെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം മെഡിക്കൽ കോളജിലെ 15 പുതിയ പദ്ധതികളുടെ ഉദ്…

Read More

വീണ്ടും ആയിരം കടന്ന് കൊവിഡ് ; ഇന്ന് 1169 പേർക്ക് രോഗം സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 1169 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ 377 പേർക്കാണ് രോഗബാധ. എറണാകുളം ജില്ലയില്‍ നിന്നുള്ള 128 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 126 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 113 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 70 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 69 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 58 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 50 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 42 പേര്‍ക്കും, ആലപ്പുഴ, പാലക്കാട് ജില്ലകളില്‍ നിന്നുള്ള…

Read More

ഗ്രീന്‍ലന്റിന് പിന്നാലെ ഡീഗോ ഗാര്‍ഷ്യയുള്‍പ്പെടുന്ന ചാഗോസ് ദ്വീപുകള്‍ ലക്ഷ്യം വച്ച് ട്രംപ്

ഗ്രീന്‍ലന്റിന് പിന്നാലെ ഇന്ത്യന്‍ മഹാസമുദ്രത്തിലെ ഡീഗോ ഗാര്‍ഷ്യയുള്‍പ്പെടുന്ന ചാഗോസ് ദ്വീപുകള്‍ ട്രംപ് ലക്ഷ്യം വയ്ക്കുന്നു. ചാഗോസ് ദ്വീപുകളുടെ പരമാധികാരം മൗറീഷ്യസിന് കൈമാറാനുള്ള ബ്രിട്ടന്റെ തീരുമാനം വിഡ്ഢിത്തമാണെന്ന് ട്രംപ് പറഞ്ഞു. ചാഗോസ് ദ്വീപ് സമൂഹത്തിലെ ഏറ്റവും വലിയ ദ്വീപായ ഡീഗോ ഗാര്‍ഷ്യയിലാണ് അമേരിക്കയുടെയും ബ്രിട്ടന്റെയും സംയുക്ത സൈനിക താവളമുള്ളത്. (After Greenland Trump eyes Diego Garcia in Indian Ocean).ദശാബ്ദങ്ങള്‍ നീണ്ട നിയമപോരാട്ടങ്ങള്‍ക്കും അന്താരാഷ്ട്ര സമ്മര്‍ദ്ദങ്ങള്‍ക്കും ഒടുവിലാണ് 2025 മെയില്‍ ചാഗോസ് ദ്വീപുകള്‍ മൗറീഷ്യസിന് കൈമാറുന്നതിനായി ബ്രിട്ടനും…

Read More