വകയിരുത്തിയ മുഴുവൻ തുകയും ലഭിച്ചില്ല; ശബരിമല മാസ്റ്റർപ്ലാനിൽ വാക്ക് പാലിക്കാതെ LDF സർക്കാർ

  ശബരിമല മാസ്റ്റർപ്ലാനിൽ വാക്ക് പാലിക്കാതെ എൽഡിഎഫ് സർക്കാർ. വകയിരുത്തിയ മുഴുവൻ തുകയും ശബരിമലയ്ക്ക് ലഭിച്ചില്ല. മാസ്റ്റർപ്ലാനിന് വകയിരുത്തിയത് 275 കോടിയാണ്. 85.45 കോടിമാത്രമാണ് ലഭിച്ചത്. ഇതിൽ 85.39 കോടിയും ചിലവഴിച്ചു. ശബരിമല ഹൈപവർ കമ്മിറ്റിയുടെ രേഖകൾ ട്വന്റിഫോറിന് ലഭിച്ചു. 2016-2017 വര്‍ഷങ്ങളിലാണ് 275 കോടി രൂപ വകയിരുത്തിയിരുന്നത്.     റോഡുകള്‍ മുതല്‍ എല്ലാ സംവിധാനങ്ങളും സജ്ജീകരിക്കുന്നതിനായാണ് മാസ്റ്റര്‍ പ്ലാന്‍ തയാറാക്കുന്നത്. അയ്യപ്പ സംഗമത്തില്‍ ഉള്‍പ്പെടെ മാസ്റ്റര്‍പ്ലാന്‍ ചര്‍ച്ചയായിരുന്നു. മാസ്റ്റര്‍ പ്ലാന്‍ പ്രഖ്യാപിച്ചെങ്കിലും അനുവദിച്ച തുക…

Read More

സംസ്ഥാനത്ത് പനിബാധിക്കുന്നവരൊക്കെ ഇനി കൊവിഡ് പരിശോധനക്ക് വിധേയരാവേണ്ടിവരും

  കോഴിക്കോട്: സംസ്ഥാനത്ത് പനി ബാധിച്ച് സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കുകളിലും ചികില്‍സ തേടുന്നവരെയൊക്കെ കൊവിഡ് പരിശോധനക്ക് വിധേയമാക്കാന്‍ നടപടി. പനിയടക്കമുള്ള രോഗ ലക്ഷണങ്ങളുണ്ടായിട്ടും കൊവിഡ് പരിശോധന നടത്താതെ സ്വകാര്യ ചികില്‍സ നടത്തുന്നത് ഒഴിവാക്കാനും രോഗ വ്യാപനം തടയാനുമാണ് നിര്‍ദ്ദേശം. പനി ബാധിച്ച് സ്വകാര്യ ചികില്‍സക്ക് വിധേയരാവുന്നവരുടെ വിവരങ്ങള്‍ ആരോഗ്യ വകുപ്പിന് ലഭ്യമാക്കും. ഇതു സംബന്ധിച്ച് ജില്ലാ കലക്ടര്‍മാര്‍ക്ക് സര്‍ക്കാര്‍ പ്രത്യേക നിര്‍ദ്ദേശം കൈമാറി. പനി ബാധിച്ച് ചികിത്സ തേടുന്ന രോഗികളെ കൊവിഡ് ടെസ്റ്റിന് വിധേയരാക്കി വിവരം പ്രാഥമികാരോഗ്യ…

Read More

കേസിൽ നിലവിൽ പ്രതിയല്ലെന്ന് എൻഐഎ; ശിവശങ്കറിന്റെ മുൻകൂർ ജാമ്യാപേക്ഷ തീർപ്പാക്കി

മുൻ ഐടി സെക്രട്ടറി എം ശിവശങ്കറിന്റെ മുൻകൂർ ജാമ്യാപേക്ഷ തീർപ്പാക്കി. ശിവശങ്കർ നിലവിൽ പ്രതിയല്ലെന്ന് ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ എൻ ഐ എ കോടതിയെ അറിയിച്ചു. കേസിൽ ശിവശങ്കറെ എൻഐഎ പ്രതി ചേർത്തിട്ടില്ല   പ്രതി ചേർക്കാത്തതിനാൽ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കേണ്ടതില്ലെന്ന് എൻഐഎ കോടതിയെ അറിയിച്ചു. ഇതോടെയാണ് കോടതി ഹർജി തീർപ്പാക്കിയത്. പ്രതിയല്ലെന്ന് അറിയിച്ചതോടെ ശിവശങ്കറിന്റെ അഭിഭാഷകനും ഹർജി തീർപ്പാക്കാൻ അനുവദിച്ചു.

Read More

വയനാട് വന്യജീവി സങ്കേതത്തിൽ നിന്നും 84 ഇനം തുമ്പികളെ കണ്ടെത്തി

ആനകളുടേയും കടുവകളുടേയും സ്വതന്ത്ര വിഹാരകേന്ദ്രമായ വയനാട് വന്യജീവി സങ്കേതം ചെറുജീവികളുടെ കൂടെ സ്വർഗീയ ആവാസവ്യവസ്ഥയെന്ന്   തെളിയിച്ച്  പുതിയ തുമ്പി പഠന റിപ്പോർട്ട്. വന്യ ജീവി സങ്കേത്തിൽ തുമ്പികളെ കുറിച്ച് നടത്തിയ പഠനത്തിൽ 84 ഇനം തുമ്പികളെ കണ്ടെത്തി. കേരള വനം വന്യജീവി വകുപ്പും വയനാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന പരിസ്ഥിതി സംഘടനയായ ഫേൺസ് നേച്ചർ കൺസർവേഷൻ സൊസൈറ്റിയും സംയുക്തമായി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തൽ. വന്യ ജീവി സങ്കേതത്തിൽ കാണാൻ സാധിച്ച 49 ഇനം കല്ലൻ തുമ്പികളിലും 35…

Read More

എറണാകുളം മാടവനയിൽ നടന്ന വാഹനാപകടത്തിൽ നഴ്‌സായ യുവതി മരിച്ചു

  എറണാകുളത്ത് വാഹനാപകടത്തിൽ യുവതി മരിച്ചു. ലേക്ക് ഷോർ ആശുപത്രിയിലെ നഴ്‌സായ അനു തോമസ് ആണ് മരിച്ചത്. 32 വയസ്സായിരുന്നു. ദേശീയപാതയിലെ മാടവനയിലാണ് അപകടം നടന്നത്. ഇവർ സഞ്ചരിച്ചിരുന്ന സ്‌കൂട്ടർ ലോറിയിൽ ഇടിക്കുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ച് തന്നെ അനു തോമസ് മരിച്ചു.

Read More

പുതുവര്‍ഷമെത്തി; 2021നെ വരവേറ്റ് ന്യൂസിലാന്റ്

വെല്ലിങ്ടണ്‍: ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുതുവര്‍ഷപ്പുലരി ആദ്യമായി കടന്നെത്തിയത് ന്യൂസിലാന്റില്‍.ന്യൂസിലാന്‍ഡിലെ ഓക്ലന്‍ഡിലാണ് പുതുവര്‍ഷം പിറന്നത്. ഓക് ലന്‍ഡിലെ കിരിബാത്തി ദ്വീപ് 2021 നെ വരവേറ്റു. വലിയ ആഘോഷ പരിപരിപാടികളോടെയും വെടിക്കെട്ടോടെയുമാണ് ന്യൂസിലാന്റ് പുതുവര്‍ഷത്തെ വരവേറ്റത്. ന്യൂസിലാന്‍ഡില്‍ തന്നെ ഓക്ലാന്‍ഡിലും വെല്ലിങ്ടണിലുമാണ് ആദ്യം പുതുവര്‍ഷം പിറന്നത്. സമോവ, ക്രിസ്മസ് ഐലന്‍ഡ്, തുടങ്ങിയവയിലും പുതുവല്‍സരാഘോഷങ്ങള്‍ക്ക് തുടക്കമായിട്ടുണ്ട്. തൊട്ടുപിന്നാലെ ടോക്കിയോയിലും ചൈനയിലും സിംഗപ്പൂരിലും പുതുവര്‍ഷ പുലരി പിറക്കും. കടുത്ത നിയന്ത്രണങ്ങളിലൂടെ കൊറോണ വ്യാപനം തടഞ്ഞതിനു പിന്നാലെ ന്യൂസിലന്റിലുടനീളം ആളുകള്‍ക്ക് ഒത്തുകൂടാന്‍…

Read More

കോട്ടയം മെഡി. കോളജ് അപകടം:’കെട്ടിടത്തില്‍ ആരും കുടുങ്ങിക്കിടക്കുന്നില്ലെന്ന വിവരം മന്ത്രിയെ അറിയിച്ചത് ഞാന്‍’; ഡോ. ടി.കെ ജയകുമാര്‍

കോട്ടയം മെഡിക്കല്‍ കോളജ് അപകടത്തില്‍ കെട്ടിടത്തില്‍ ആരും കുടുങ്ങിക്കിടക്കുന്നില്ലെന്ന വിവരം മന്ത്രിയെ അറിയിച്ചത് ഞാനെന്ന് മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. ടി.കെ ജയകുമാര്‍. അപകട സമയത്ത് മുഖ്യമന്ത്രിയുടെ മേഖലാ അവലോകന യോഗത്തില്‍ പങ്കെടുക്കുകയായിരുന്നെന്നും വിവരമറിഞ്ഞയുടന്‍ ഓടി വരികയായിരുന്നുവെന്നും ഡോക്ടര്‍ പറഞ്ഞു. ഗുഡ് മോണിംഗ് വിത്ത് ആര്‍ ശ്രീകണ്ഠന്‍ നായര്‍ ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ണിനടിയില്‍ ആരും അകപ്പെട്ടിട്ടില്ലെന്ന് മന്ത്രിയോട് പറഞ്ഞത് ഞാന്‍ തന്നെയാണ്. സംഭവം അറിഞ്ഞപ്പോള്‍ മുഖ്യമന്ത്രിയുടെ യോഗത്തില്‍ നിന്ന് ഞങ്ങള്‍ തിരിച്ചു വന്നു. സര്‍ജിക്കല്‍ ബ്ലോക്ക്…

Read More

നിയമസഭാ സീറ്റിൽ മൂന്ന് ടേം നിബന്ധന തുടരാൻ CPI; മന്ത്രിമാർക്ക് മത്സരിക്കാൻ തടസം ഉണ്ടാകില്ല

നിയമസഭാ സീറ്റിൽ മൂന്ന് ടേം നിബന്ധന തുടരാൻ സിപിഐ. മൂന്ന് ടേം എംഎൽഎമാർ ആയവർക്ക് സീറ്റ് നൽകേണ്ടെന്ന തീരുമാനം തുടരും. ടേം നിബന്ധന പ്രകാരം കാഞ്ഞങ്ങാട്, നാദാപുരം, അടൂർ, ചാത്തന്നൂർ, പുനലൂർ, ചിറയിൻകീഴ് എംഎൽ‌എമാർ മാറും. മന്ത്രിമാർക്ക് മത്സരിക്കാൻ തടസം ഉണ്ടാകില്ല. ഈ മാസം 23 ന് ചേരുന്ന സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റിൽ അന്തിമ തീരുമാനം ഉണ്ടാകും.മന്ത്രിമാരിൽ കെ രാജൻ ഒഴികെ എല്ലാവരും ഒരു ടേം മാത്രം പിന്നിടുന്നവരാണ്. മൂന്ന് ടേം തുടരണമെന്നാണ് സിപിഐയിലെ ബഹുഭൂരിപക്ഷം ആളുകളുടെയും…

Read More

സംസ്ഥാനത്ത് ഇടത്തരം മഴ തുടരാൻ സാധ്യത; ഇന്നത്തെ കാലാവസ്ഥാ മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇടത്തരം മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഒരു ജില്ലയിലും മഴ മുന്നറിയിപ്പുകൾ നൽകിയിട്ടില്ല. മലയോര മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കില്ല.മഴയുടെ തീവ്രത രണ്ടുദിവസമായി കുറവാണ്. ബുധനാഴ്ച വരെ സംസ്ഥാനത്ത് ഒരു ജില്ലയിലും ശക്തമായ മഴയ്ക്ക് സാധ്യതയില്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു. കടലാക്രമണ സാഹചര്യത്തിലെ ജാഗ്രതാനിര്‍ദേശം കടല്‍ക്ഷോഭത്തിന് സാധ്യതയുള്ളപ്പോള്‍ അപകട മേഖലകളില്‍ നിന്ന്…

Read More

വീരപ്പന് തമിഴ്നാട് സർക്കാർ സ്മാരകം നിർമിക്കണം; ആവശ്യവുമായി ഭാര്യ

വീരപ്പന് സ്മാരകം നിർമിക്കണമെന്ന ആവശ്യവുമായി ഭാര്യ. വീരപ്പന്റെ കുഴിമാടത്തോട് ചേർന്ന് തമിഴ്നാട് സർക്കാർ സ്മാരകം നിർമ്മിക്കണമെന്ന് ഭാര്യ മുത്തുലക്ഷ്മി ആവശ്യപ്പെട്ടു. ഇതിനായി ഉടൻ നിവേദനം നൽകും എന്നും മുത്തുലക്ഷ്മി പറഞ്ഞു. നേരത്തെ മുത്തുലക്ഷമി സ്മാരകം നിർമിക്കാൻ ശ്രമിച്ചെങ്കിലും സർക്കാർ അനുമതി നൽകിയിരുന്നില്ല. സേലം മേട്ടൂരിൽ ആണ്‌ വീരപ്പന്റെ കുഴിമാടം. ഡിണ്ടിഗലില്‍ ഒരു വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയ മന്ത്രി ഐ. പെരിയസാമിയോട് തന്റെ ഭർത്താവിനെ അടക്കം ചെയ്ത സ്ഥലത്ത് സ്മാരകം പണിയാൻ തമിഴ്നാട് സർക്കാർ നടപടി സ്വീകരിക്കണമെന്ന് മുത്തുലക്ഷ്മി ആവശ്യപ്പെട്ടിരുന്നു….

Read More