വെൽഫെയർ പാർട്ടി പ്രവർത്തക ബൂത്തിൽ കയറി വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചു; പട്ടാമ്പിയിൽ മുസ്ലിംലീഗ്- വെൽഫെയർ പാർട്ടി സംഘർഷം

പട്ടാമ്പിയിൽ വോട്ടെടുപ്പിനിടെ മുസ്ലിംലീഗ്- വെൽഫെയർ പാർട്ടി പ്രവർത്തകർ തമ്മിൽ തർക്കവും ഉന്തും തള്ളും. പട്ടാമ്പി നഗരസഭയിലെ പന്ത്രണ്ടാം വാർഡിലെ കൂൾ സിറ്റി ബൂത്തിന് മുന്നിലായിരുന്നു തർക്കം. വെൽഫെയർ പാർട്ടി പ്രവർത്തക ബൂത്തിൽ കയറി വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചെന്നാരോപിച്ചായിരുന്നു തർക്കം. പൊലീസെത്തിയാണ് സ്ഥിതി ശാന്തമാക്കിയത്. വാർഡിൽ മുസ്ലിംലീഗിൻ്റെ ടി പി ഉസ്മാൻ, വെൽഫെയർ പാർട്ടിയുടെ സ്വതന്ത്രനായി കെ പി സാജിദ്, അബ്ദുൽ കരീം എന്നിവർ സ്വതന്ത്രനായും മത്സരിക്കുന്നുണ്ട്. സിപിഐഎം പിന്തുണയോടെയാണ് വെൽഫെയർ പാർട്ടി സ്വതന്ത്രൻ മത്സരിക്കുന്നതെന്ന് കോൺഗ്രസ് ആരോപിച്ചു….

Read More

സംസ്ഥാനത്ത് കാലവർഷം സജീവം, വരും ദിവസങ്ങളിൽ ശക്തമായ മഴ; ഇന്ന് 14 ജില്ലകളിലും മുന്നറിയിപ്പ്, 11 ജില്ലകൾക്ക് യെല്ലോ അലേർട്ട്

സംസ്ഥാനത്ത് കാലവർഷം സജീവം. വരും ദിവസങ്ങളിൽ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. 14 ജില്ലകളിലും മഴ മുന്നറിയിപ്പു നൽകി. ഇടുക്കി, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലേർട്ട്. 11 ജില്ലകൾക്ക് യെല്ലോ അലേർട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യല്ലോ അലർട്ട് പ്രഖ്യാപിച്ചു. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യത. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ…

Read More

39 വര്‍ഷത്തിന് ശേഷം ലീഡ്‌സ് യുണൈറ്റഡ് എഫ്എ കപ്പ് സെമിയില്‍; ഷൂട്ട് ഔട്ടില്‍ വെസ്റ്റ് ഹാം പുറത്ത്

എഫ്എ കപ്പ് ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടങ്ങള്‍ അവസാനിച്ചപ്പോള്‍ ചരിത്രം രചിച്ച് ലീഡ്‌സ് യുണൈറ്റഡ്. ഇന്നലെ നടന്ന മത്സരത്തില്‍ വെസ്റ്റ്ഹാം യുണൈറ്റഡിനെ ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തിയാണ് ലീഡ്‌സ് യുണൈറ്റഡ് സെമി ഉറപ്പാക്കിയത്. കടുത്ത പോരാട്ടത്തിനൊടുവില്‍ ഇരു ടീമുകളും 2-2 സമനിലയില്‍ പിരിഞ്ഞു. പിന്നീട് നടന്ന ഷൂട്ടൗട്ടില്‍ ലീഡ്‌സ് യുണൈറ്റഡ് നാല് കിക്കുകള്‍ ഗോളാക്കി മാറ്റിയപ്പോള്‍ വെസ്റ്റഹാമിന്റെ രണ്ട് ഷോട്ടുകള്‍ പാഴായി. മത്സരത്തില്‍ 26-ാം മിനിറ്റില്‍ ജാപ്പനീസ് താരം ആവോ തനകയും 75-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി കിക്കില്‍ ഇംഗ്ലീഷ്…

Read More

മുംബൈ കുർളയിലെ ബലാത്സംഗ കൊല: രണ്ട് പേർ അറസ്റ്റിൽ

  മുംബൈ കുർളയിൽ 20കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ. ഗോവണ്ടി സ്വദേശികളാണ് അറസ്റ്റിലായത്. രേഹാൻ, അഫ്‌സൽ എന്നിവരെയാണ് പോലീസ് പിടികൂടിയത്. ഗോവണ്ടി സ്വദേശിയായ യുവതിയെയാണ് ഇവർ ബലാത്സംഗം ചെയ്ത് കൊന്നത് യുവതിയെ കുർളയിൽ എത്തിച്ച് ആളൊഴിഞ്ഞ കെട്ടിടത്തിന്റെ ടെറസിൽ വെച്ചാണ് കൊലപ്പെടുത്തിയത്. ഇതിന് മുമ്പ് ക്രൂരമായി ബലാത്സംഗം ചെയ്യുകയും ചെയ്തു. പോലീസ് കണ്ടെത്തുമ്പോൾ മൃതദേഹം അഴുകിയ നിലയിലായിരുന്നു.  

Read More

കോട്ടൺഹിൽ സ്കൂളിൽ കുട്ടികളെ പൂട്ടിയിട്ട് ഏത്തം ഇടീപ്പിച്ചു; 15 ഓളം കുട്ടികൾ, സ്കൂൾ ബസ് മിസ്സ്‌ ആയി; അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ട് മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിൽ അധ്യാപിക കുട്ടികളെ പൂട്ടിയിട്ട് ഏത്തം ഇടീപ്പിച്ച സംഭവത്തിൽ അടിയന്തര റിപ്പോര്ട്ട് ആവശ്യപ്പെട്ട് മന്ത്രി വി ശിവൻകുട്ടി. DEO യോടാണ് റിപ്പോർട്ട്‌ ആവശ്യപ്പെട്ടത്. 15 ഓളം കുട്ടികളെ പൂട്ടിയിട്ടു എന്നാണ്‌ പരാതി. കുട്ടികൾക്ക് സ്കൂൾ ബസ് മിസ്സ്‌ ആയി ഇതേതുടർന്നാണ് സംഭവം പുറത്ത് അറിഞ്ഞത്. DEO റിപ്പോർട്ട്‌ DG നൽകിയിട്ടുണ്ട്. നടപടി സ്വീകരിക്കാതിരിക്കാൻ കാരണം കാണിക്കാൻ അധ്യാപികയോട് ആവശ്യപ്പെട്ടു. DG യോടാണ് ആവശ്യപ്പെട്ടത്. പ്രാകൃത നടപടിയാണ് ഉണ്ടായത് . ആവർത്തിക്കാൻ പാടില്ല. അധ്യാപിക ഖേദം…

Read More

ഇരുണ്ടകാലത്തെ കീറിമുറിച്ച ഒരു വജ്രസൂചി; നവോത്ഥാന ചരിത്രത്തിലെ അയ്യന്‍കാളിയെന്ന ഉജ്ജ്വല നക്ഷത്രം

ഇന്ന് അയ്യങ്കാളി ജയന്തി. കേരള നവോത്ഥാനത്തിലെ ഉജ്ജ്വല നക്ഷത്രമായിരുന്നു മഹാത്മാ അയ്യങ്കാളി. അയ്യങ്കാളിയുടെ അണയാത്ത സ്മരണയിലൂടെ ഒരു സഞ്ചാരം. ( ayyankali jayanthi today ) ഇരുണ്ടകാലത്തെ കീറിമുറിച്ച ഒരു വജ്രസൂചിയായിരുന്നു മഹാത്മാ അയ്യങ്കാളി. അധഃസ്ഥിത സമൂഹത്തിന്റെ ഉന്നമനത്തിനായി സമാനതകളില്ലാത്ത പോരാട്ടങ്ങള്‍ നയിച്ച അയ്യങ്കാളിയെ ഇന്ത്യയിലെ ആദ്യ കമ്യൂണിസ്റ്റ് എന്നാണ് ഇ കെ നായനാര്‍ വിശേഷിപ്പിച്ചത്. മനുഷ്യന്റെ അടിസ്ഥാനപരമായ അവകാശങ്ങള്‍ക്ക് വേണ്ടിയായിരുന്നു അയ്യങ്കാളിയുടെ പോരാട്ടങ്ങള്‍. കീഴ്ജാതിക്കാര്‍ക്ക് പൊതുവഴിയിലൂടെയുള്ള സഞ്ചാര നിഷേധത്തിനെതിരെ നടത്തിയ വില്ലുവണ്ടി യാത്രകളും താണജാതിക്കാര്‍ കല്ലുമാല…

Read More

വീട്ടുകാരെ വിറപ്പിച്ച് ബൈക്കിലൊളിച്ച മൂർഖൻ; പിടികൂടാൻ ഒടുവിൽ വാവ സുരേഷ് എത്തി

  ആലപ്പുഴ ചാരുംമൂട്ടിൽ ബൈക്കിൽ ഒളിച്ച മൂർഖനെ പിടികൂടി വാവ സുരേഷ്. അഞ്ച് മണിക്കൂറോളം നേരമാണ് മൂർഖൻ വീട്ടുകാരെ വിറപ്പിച്ചത്. പിന്നാലെ വീട്ടുകാർ വാവ സുരേഷിനെ വിളിക്കുകയായിരുന്നു. കോട്ടയത്ത് നിന്ന് പാമ്പുകടിയേറ്റ് ചികിത്സയിൽ കഴിഞ്ഞതിന് ശേഷമുള്ള വാവ സുരേഷിന്റെ ആദ്യ പാമ്പുപിടിത്തമായിരുന്നുവിത് ചാരുംമൂട്ടിലെ വസ്ത്രവ്യാപാരി മുകേഷിന്റെ മകൻ അഖിലിന്റെ ബൈക്കിലാണ് മൂർഖൻ കയറിയത്. വൈകുന്നേരം മൂന്നരക്ക് ബൈക്ക് എടുക്കാൻ എത്തിയപ്പോഴാണ് മൂർഖൻ പത്തി വിടർത്തിയത്. ഇതോടെ നാട്ടുകാർ വാവ സുരേഷിനെ വിളിക്കുകയായിരുന്നു. രാത്രി എട്ടരയോടെയാണ് വാവ സുരേഷ്…

Read More

ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടം; ഉദ്യോഗസ്ഥർക്ക് വീഴ്ച ഉണ്ടായെന്ന് പൊലീസ് അന്വേഷണത്തിൽ നിഗമനം

കൊടും കുറ്റവാളി ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടത്തിൽ ഉദ്യോഗസ്ഥ വീഴ്ചയെന്ന് പൊലീസ് അന്വേഷണത്തിൽ നിഗമനം. ജയിൽ സുരക്ഷയുള്ളവർ അന്നത്തെ ദിവസം രാത്രി ഡ്യൂട്ടി പോയിൻറ്റുകളിൽ ഉണ്ടായിരുന്നില്ലെന്ന പ്രാഥമിക നിഗമനത്തിൽ പൊലീസ് എത്തി. ജയിൽ അധികൃതരുടെ മൊഴിയെടുത്തപ്പോൾ തടവുകാർ കൂടുതലും ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരുടെ എണ്ണം കുറവുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. കണ്ണൂർ സെൻട്രൽ ജയിലിലെ 16 തടവുകാരെ ചോദ്യം ചെയ്‌തെങ്കിലും പൊലീസിന്റെ ചോദ്യം ചെയ്യലിൽ പത്തിലേറെ തടവുകാർ ഇതുവരെ സഹകരിച്ചിട്ടില്ല. സിറ്റി പൊലീസ് കമ്മീഷണർ നിതിൻ രാജിന്റെ നേതൃത്വത്തിൽ അന്വേഷണ സംഘത്തിന്റെ…

Read More

ഡുപ്ലെസിസിനായി ബാംഗ്ലൂർ ഏഴ് കോടി മുടക്കിയത് വെറുതെയല്ല; ആർ സി ബിയുടെ നായകനായേക്കും

  ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ പ്രധാന താരങ്ങളിലൊരാളായിരുന്നു ഫാഫ് ഡുപ്ലെസിസ്. ചെന്നൈയുടെ കിരീട നേട്ടങ്ങളിലെല്ലാം വ്യക്തമായ മുദ്രയും അദ്ദേഹം പതിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണിലെ റൺവേട്ടക്കാരിൽ രണ്ടാമൻ കൂടിയായിട്ടും ഇത്തവണ ഡുപ്ലെസിസിനെ നിലനിർത്താൻ ചെന്നൈ തയ്യാറായിരുന്നില്ല. സി എസ് കെ വിട്ടൊഴിഞ്ഞപ്പോൾ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സാണ് താരത്തെ സ്വന്തമാക്കിയത്. ഏഴ് കോടി രൂപക്കാണ് ഡുപ്ലെസിസിനെ ആർ സി ബി സ്വന്തമാക്കിയത്. കോഹ്ലി രാജിവെച്ചതോടെ പുതിയ ഒരു നായകനെ തേടിക്കൊണ്ടിരിക്കുന്ന ആർ സി ബിക്ക് ഡുപ്ലെസിസിന്റെ വരവ് ആശ്വാസം കൂടിയാണ്….

Read More

ബിജെപി കോർ കമ്മിറ്റി യോഗം നടത്താനിരുന്ന കൊച്ചിയിലെ ഹോട്ടലിന് പോലീസ് നോട്ടീസ്

  ബിജെപി കോർ കമ്മിറ്റി യോഗം നടത്താനിരുന്ന കൊച്ചിയിലെ ഹോട്ടലിന് പോലീസ് നോട്ടീസ് നൽകി. കൊവിഡ് മാനദണ്ഡം പാലിക്കണമെന്ന് കാണിച്ചാണ് നോട്ടീസ് നൽകിയത്. ലോക്ക് ഡൗണിനിടെ യോഗം നടത്തുന്നത് നിയമലംഘനമാകുമെന്നാണ് പോലീസ് വിലയിരുത്തൽ കൊച്ചിയിലെ സ്വകാര്യ ഹോട്ടലിലാണ് ഇന്ന് വൈകുന്നേരം ബിജെപി കോർ കമ്മിറ്റി യോഗം നടക്കുന്നത്. കൊടകര കുഴൽപ്പണ കേസിന്റെ അന്വേഷണം കെ സുരേന്ദ്രന്റെ മകന്റെ നേർക്ക് നീളുന്നതിനിടെയാണ് കൊച്ചിയിൽ യോഗം ചേരുന്നത്. യോഗത്തിൽ പങ്കെടുക്കുന്ന ബിജെപി നേതാക്കൾ ഹോട്ടലിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. 12ഓളം പേർ മാത്രമാകും…

Read More