Headlines

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധനവ്; പവന് 120 രൂപ വർധിച്ചു

  തുടർച്ചയായ വിലയിടിവിന് ശേഷം സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർധനവ്. പവന് 120 രൂപയാണ് വർധിച്ചത്. ഒരു പവൻ സ്വർണത്തിന്റെ വില 35,440 രൂപയായി. ഗ്രാമിന് 15 രൂപ വർധിച്ച് 4430 രൂപയിലെത്തി. ആഗോളവിപണിയിൽ സ്‌പോട്ട് ഗോൾഡ് വില ഔൺസിന് 1784.94 ഡോളറായി. ദേശീയ വിപണിയിൽ പത്ത് ഗ്രാം തനി തങ്കത്തിന് 47,265 രൂപയായി.  

Read More

യു എ ഇയിൽ ഭിക്ഷാടകരുമായി ഇടപഴകുകയോ അവരെ പ്രോത്സാഹിപ്പിക്കുകയോ ചെയ്യരുത്; മുന്നറിയിപ്പുമായി പോലീസ്

നിർബന്ധിത കോവിഡ് -19 നടപടികൾ പാലിക്കാത്ത ഭിക്ഷാടകർ മാസ്കുകളോ കയ്യുറകളോ പോലും ഇല്ലാതെ പലപ്പോഴും താമസക്കാരെ തടയുകയും പണം ആവശ്യപ്പെടുകയും ചെയ്യുന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്ന് ഷാർജ പോലീസ് വ്യക്‌തമാക്കി. ഏറെ പരിശോധനകൾ ശക്തമാക്കിയിട്ടും, യു എ ഇയിൽ ഭിക്ഷാടന പ്രവർത്തനങ്ങൾ അനധികൃതമായി തുടരുകയാണ്. സൂപ്പർമാർക്കറ്റുകൾ, ബസ് സ്റ്റാൻഡുകൾ, മാളുകൾ അല്ലെങ്കിൽ മറ്റ് സ്റ്റോറുകൾ എന്നിവ പോലുള്ള സ്ഥലങ്ങളിൽ പുറത്തായി ഭിക്ഷാടകരെ പലപ്പോഴും കാണാം. എന്നിരുന്നാലും യാചകരുമായി ഇടപഴകുകയോ അവരെ പ്രോത്സാഹിപ്പിക്കുകയോ ചെയ്യരുതെന്ന് ഷാർജ പോലീസ് ഇപ്പോൾ എല്ലാ പൊതുജനങ്ങളോടും…

Read More

‘സ്വര്‍ണ പീഠം എടുത്തത് ഉണ്ണികൃഷ്ണനോ വാസുദേവനോ ലാഭമുള്ള കേസല്ല, എല്ലാം വിജിലന്‍സ് അന്വേഷിക്കട്ടെ’; മുൻ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ്

പത്തനംതിട്ട: ശബരിമലയിലെ ദ്വാരപാലക ശിൽപ്പത്തിന്‍റെ സ്വര്‍ണ പീഠം കാണാതായ സംഭവത്തിലും തുടര്‍ന്ന് ഇതേ പീഠം സ്പോണ്‍സറുടെ സഹോദരിയുടെ വീട്ടിൽ നിന്ന് കണ്ടെത്തിയ സംഭവത്തിലും പ്രതികരിച്ച് മുൻ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എ പത്മകുമാര്‍. സ്വര്‍ണ പീഠവുമായി ബന്ധപ്പെട്ട ദുരൂഹത വിജിലന്‍സ് അന്വേഷിക്കട്ടെയെന്ന് എ പത്മകുമാര്‍ പറഞ്ഞു. സ്വർണ പീഠം എടുത്തത് കൊണ്ട് ഉണ്ണികൃഷ്ണനോ വാസുദേവനോ പ്രത്യേകിച്ച് ലാഭമുള്ള കേസ് അല്ല.അവര്‍ എന്തിന് അങ്ങനെ ചെയ്തു എന്നത് വിജിലൻസ് അന്വേഷിക്കണം. പുതിയ പീഠം കൊണ്ട് വന്നപ്പോൾ ശിൽപവുമായി…

Read More

മുതിർന്ന പൗരൻമാർക്ക് അടക്കം നൽകിയിരുന്ന യാത്രാ നിരക്കിളവുകൾ ഇനിയില്ലെന്ന് റെയിൽവേ

  മുതിർന്ന പൗരൻമാർക്ക് ഉൾപ്പെടെയുള്ള യാത്രാ നിരക്കിളവുകൾ പുനഃസ്ഥാപിക്കില്ലെന്ന് റെയിൽവേ. കൊവിഡിനെ തുടർന്ന് നിർത്തിവെച്ച സർവീസുകൾ സാധാരണ നിലയിൽ പുനരാരംഭിച്ചെങ്കിലും നിരക്കിലെ ഇളവുകൾ തിരികെ കൊണ്ടുവരില്ലെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ലോക്‌സഭയെ അറിയിച്ചു. കഴിഞ്ഞ വർഷം മാർച്ചിൽ ഭിന്നശേഷിക്കാർ, രോഗികൾ ഉൾപ്പെടെ തെരഞ്ഞെടുത്ത നാല് വിഭാഗങ്ങളൊഴികെ മറ്റെല്ലാവർക്കുമുള്ള ഇളവുകളും റെയിൽവേ നിർത്തിവെച്ചിരുന്നു. കൊവിഡിന് മുമ്പ് 53 വിഭാഗങ്ങളിലാണ് ഇളവ് അനുവദിച്ചിരുന്നത്. നാല് വിഭാഗത്തിൽപ്പെട്ട വികലാംഗർ, പതിനൊന്ന് വിഭാഗം വിദ്യാർഥികൾ എന്നിവർക്ക് തുടർന്നും യാത്ര ഇളവുകൾ ലഭ്യമാകും….

Read More

ഇന്ന് കര്‍ക്കിടകം ഒന്ന്; രാമായണ മാസത്തിന് തുടക്കം; ആരോഗ്യപരിപാലനത്തിന് സവിശേഷ പ്രാധാന്യമുള്ള മാസം

  ഇന്ന് കര്‍ക്കിടകം ഒന്ന്. രാമായണ മാസത്തിന് തുടക്കം. ക്ഷേത്രങ്ങളും വീടുകളും ഇന്ന് മുതല്‍ അടുത്ത ഒരു മാസക്കാലം രാമ നാമങ്ങളാല്‍ മുഖരിതമാകും. (karkidakam first july 17, 2026 importance of this day)     തോരാ മഴ പെയ്യുന്ന കര്‍ക്കടകം. കൃഷി ഉപജീവനമായിരുന്ന മലയാളിക്ക് ഇത് കള്ള കര്‍ക്കടകവും പഞ്ഞ കര്‍ക്കടകവുമാണ്.ദുരിതവും ആരോഗ്യ പ്രശ്‌നങ്ങളും നേരിടുന്ന കര്‍ക്കടകത്തിന്റെ കാഠിന്യം രാമായണ പാരായണത്തിലൂടെ മറികടക്കാന്‍ കഴിയുമെന്നാണ് വിശ്വാസം.സൂര്യന്‍ കര്‍ക്കടക രാശിയിലൂടെ സഞ്ചരിക്കുന്ന സമയം. വീടും…

Read More

ലോകത്തിന്റെ ഏത് കോണില്‍പ്പോയാലും മലയാളി ഈ തിയതി മറക്കില്ലല്ലോ, ആ ആളേയും; ലാലേട്ടന് ഇന്ന് 66-ാം പിറന്നാള്‍

  ഇന്ന് മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടന്റെ 66-ാം ജന്മദിനം. ഭാവപ്പകര്‍ച്ചകളുടെ വിസ്മയഗോപുരമാണ് മോഹന്‍ലാല്‍. വില്ലന്‍ കഥാപാത്രത്തില്‍ തുടങ്ങി, നായകന്റെ സിംഹാസനമേറി, ഒടുവില്‍ അഭിനയത്തിന്റെ കുലപതിയായി മാറിയ ആ യാത്ര ഒരു പുരാവൃത്തം പോലെ മനോഹരമാണ്.     മലയാളിമനസ്സുകളില്‍ അനുഭൂതികളുടെ വസന്തം തീര്‍ത്ത സുകൃതമാണ് മോഹന്‍ ലാല്‍. ‘മഞ്ഞില്‍ വിരിഞ്ഞ പൂക്കളി’ലെ കുസൃതിയില്‍ നിന്നും കുടിലതയിലേക്കും ക്രൗര്യത്തിലേക്കും കൂടുമാറുന്ന നരേന്ദ്രന്‍ എന്ന കഥാപാത്രത്തില്‍ തുടങ്ങി, മലയാളികളുടെ ഹൃദയമിടിപ്പായി മാറിയ എത്രയെത്ര കഥാപാത്രങ്ങള്‍ അദ്ദേഹത്തിലൂടെ നമ്മുക്ക് ലഭിച്ചു. ‘രാജാവിന്റെ…

Read More

‘കുറച്ചു മനഃസാക്ഷി കാണിച്ചിരുന്നെങ്കിൽ… അവസാനമായി ഒന്നു തൊടാൻ പോലും കഴിഞ്ഞില്ലല്ലോ’; വേദനയോടെ രാജേഷിന്റെ കുടുംബം

  തിരുവനന്തപുരം ∙ ‘കുറച്ചു മനഃസാക്ഷി കാണിച്ചിരുന്നെങ്കിൽ എനിക്കും അവന്റെ കുഞ്ഞുങ്ങൾക്കും രാജേഷിനെ ഒന്നു തൊടുകയെങ്കിലും ചെയ്യാമായിരുന്നു’ – ആശ്വാസവാക്കുകളുമായി ഉറ്റവർ വീട്ടിലേക്ക് ഒഴുകിയെത്തുമ്പോഴും ഉള്ളിലെ നീറ്റൽ മറച്ചുവയ്ക്കാൻ പിതാവ് രാജശേഖരന് കഴിയുന്നില്ല.   കണ്ണൂർ ചെറുപുഴയിൽ പ്രളയ രക്ഷാപ്രവർത്തനത്തിനിടെ മരിച്ച നേമം കല്ലിയൂർ‌ സ്വദേശി ആർ.രാജേഷിന്റെ സംസ്കാരം കഴിഞ്ഞ് 4 ദിവസം പിന്നിട്ടു. ആ സങ്കടക്കണ്ണീർ പക്ഷേ ഇപ്പോഴും തോർന്നിട്ടില്ല. മറ്റൊരു ജീവൻ രക്ഷിക്കാൻ സ്വന്തം ജീവൻ നഷ്ടപ്പെടുത്തിയ ‘ഹീറോ’യോട് സർക്കാർ സംവിധാനം കാണിച്ച അനാസ്ഥയുടെ…

Read More

കൊവിഡ് പ്രോട്ടോകോള്‍ ലംഘനം; കോഴിക്കോട്, ബേപ്പൂര്‍ ബീച്ചുകളില്‍ പ്രവേശനം നിരോധിച്ചു

കോഴിക്കോട്: ബേപ്പൂര്‍ ബീച്ചുകളില്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ സന്ദര്‍ശകര്‍ക്ക് പ്രവേശനമുണ്ടായിരിക്കില്ലെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അടച്ചിട്ടിരുന്ന ജില്ലയിലെ ബീച്ചുകള്‍ തുറന്നുകൊടുക്കുന്നതിന്് നേരത്തെ ജില്ലാ കലക്ടര്‍ ഉത്തരവിട്ടിരുന്നു. കോവിഡ് പ്രോട്ടോകോള്‍ കര്‍ശനമായി പാലിച്ച് ആളുകള്‍ക്ക് പ്രവേശനം അനുവദിക്കാം എന്നായിരുന്നു ഉത്തരവ്. കോഴിക്കോട്, ബേപ്പൂര്‍ ബീച്ചുകളില്‍ കൊവിഡ് പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ പാലിക്കാതെ ആളുകള്‍ എത്തുന്നത്് രോഗവ്യാപനത്തിന് ഇടയാക്കുമെന്ന് ബേപ്പൂര്‍ സെക്ടര്‍ മജിസ്‌ട്രേട്ടും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ സെക്രട്ടറിയും റിപോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം നിരോധിച്ചിട്ടുളളത്.

Read More

ഒന്നര വയസുകാരന്റെ കൊലപാതകം; പെറ്റമ്മയ്ക്ക് എങ്ങനെ കൂട്ടുനിൽക്കാനായി? പഴുതടച്ച് അന്വേഷിക്കും: മന്ത്രി ബിന്ദു

  തിരുവനന്തപുരം: നെടുമങ്ങാട്ടെ ഒന്നര വയസുകാരന്‍റെ മരണം ഹൃദയഭേദകമെന്ന് മന്ത്രി ബിന്ദു കൃഷ്ണ. മന:സാക്ഷിയുള്ള മുഴുവന്‍ പേരും മരവിച്ചിരിക്കുകയാണെന്നും അവര്‍ പറഞ്ഞു.പെറ്റമ്മയ്ക്ക് എങ്ങനെ ഈ ക്രൂരതയ്ക്ക് കൂട്ടുനില്‍ക്കാന്‍ കഴിയുന്നു എന്നതാണ് ചോദ്യം. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നടപടി ഉണ്ടാകുമെന്നും സംഭവത്തില്‍ പഴുതടച്ച് അന്വേഷണം നടത്താന്‍ പൊലീസിന് നിര്‍ദേശം നല്‍കിയെന്നും അവര്‍ പറഞ്ഞു. കുഞ്ഞുങ്ങള്‍ക്കെതിരെ ഉണ്ടാകുന്ന കുറ്റകൃത്യങ്ങള്‍ സംസ്ഥാനത്തിനെതിരെയുള്ള കുറ്റകൃത്യങ്ങളാണ്. ഇത്തരം അമ്മമാരുടെ കയ്യില്‍ നിന്ന് കുട്ടികളെ നേരത്തെ മോചിപ്പിക്കേണ്ടതുണ്ടെന്നും മന്ത്രി വ്യക്തമാക്കി.ആര്‍ത്തവ അവധി സംബന്ധിച്ചും മന്ത്രി…

Read More

എയർ ഇന്ത്യയെ ടാറ്റയ്ക്ക് വിൽക്കാൻ കോടതി അനുവദിച്ചു; അഴിമതി ആരോപിച്ച ബിജെപി നേതാവിന്റെ ഹർജി തള്ളി

  ന്യൂഡൽഹി: കേന്ദ്ര പൊതുമേഖലാ വിമാനക്കമ്പനിയായ എയർ ഇന്ത്യയെ ടാറ്റ സൺസിന് കീഴിലെ ടാലസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്ക് കൈമാറുന്നതിനെതിരായ ബിജെപി നേതാവിന്റെ ഹർജി തള്ളി. സുബ്രഹ്മണ്യം സ്വാമി വിൽപ്പനയ്ക്ക് എതിരെ ഡൽഹി ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയാണ്  ബെഞ്ച് തള്ളിയത്. എയർ ഇന്ത്യ ഓഹരി വില്പന നിയമവിരുദ്ധവും അഴിമതിയും ജനങ്ങളുടെ താൽപര്യത്തിന് വിരുദ്ധവുമെന്നായിരുന്നു സുബ്രഹ്മണ്യം സ്വാമിയുടെ വാദം. ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡിഎൻ പാട്ടീൽ, ജ്യോതി സിങ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ജനുവരി നാലിന് കേസിൽ…

Read More