Headlines

ഒടുവിൽ ധർമടത്ത് കോൺഗ്രസിന് സ്ഥാനാർഥിയെ കിട്ടി; സി രഘുനാഥ് പത്രിക സമർപ്പിച്ചു

ദിവസങ്ങൾ നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിൽ ധർമടത്ത് കോൺഗ്രസിന് സ്ഥാനാർഥിയായി. ഡിസിസി സെക്രട്ടറി സി രഘുനാഥ് നാമനിർദേശ പത്രിക സമർപ്പിച്ചു. ഇന്ന് ഉച്ച വരെ നീണ്ടുനിന്ന അനിശ്ചിതത്വങ്ങൾക്കാണ് ഇതോടെ വിരാമമായത്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ മണ്ഡലത്തിൽ ഒരു സ്ഥാനാർഥിയെ കണ്ടെത്താനാകാത്ത സ്ഥിതിയായിരുന്നു കോൺഗ്രസിന്. കെ സുധാകരൻ മത്സരിക്കണമെന്ന് ഇതിനിടെ ഹൈക്കമാൻഡും കെപിസിസിയും ആവശ്യപ്പെട്ടു. എന്നാൽ ജില്ലാ നേതാക്കളുമായി നടത്തിയ കൂടിയാലോചനകൾക്ക് ശേഷം സുധാകരൻ ധർമടത്ത് മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി ശക്തനായ സ്ഥാനാർഥി മുഖ്യമന്ത്രിക്കെതിരെ മത്സരിക്കുമെന്നായിരുന്നു അവകാശവാദം. സുധാകരനെ കണ്ടായിരുന്നു കോൺഗ്രസ് ഇത്…

Read More

വയനാട് ജില്ലയില്‍ 495 പേര്‍ക്ക് കൂടി കോവിഡ്

  വയനാട് ജില്ലയില്‍ ഇന്ന് (16.02.22) 495 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 511 പേര്‍ രോഗമുക്തി നേടി. 6 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 494 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. വിദേശത്ത് നിന്ന് എത്തിയ ഒരാള്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 164704 ആയി. 159930 പേര്‍ രോഗമുക്തരായി. നിലവില്‍ 3393 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 3256 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 886 കോവിഡ് മരണം ജില്ലയില്‍ ഇതുവരെ സ്ഥിരീകരിച്ചു….

Read More

വെള്ളമുണ്ടയിൽ കോവിഡ് സ്ഥിരീകരിച്ച ആൾ വ്യാപാര സ്ഥാപനങ്ങളിൽ കയറി; 5സ്ഥാപനങ്ങൾ അടച്ചു

കോവിഡ് സ്ഥിരീകരിച്ച ആൾ വെള്ളമുണ്ട ടൗണിലെ വ്യാപാരസ്ഥാപനങ്ങളില്‍ സാധനങ്ങള്‍ വാങ്ങാന്‍ കയറിയതിനെ തുടര്‍ന്ന് ജാഗ്രതയുടെ ഭാഗമായി അഞ്ചോളം കടകള്‍ അടപ്പിച്ചു. വെള്ളമുണ്ട എട്ടേ നാലിലെ ക്ലിനിക്കും അധികൃതർ അടപ്പിച്ചു.വ്യാപാരസ്ഥാപനങ്ങളില്‍ രോഗ ബാധിതർ എത്തിയാല്‍ കട അടപ്പിക്കുകയും, നിരീക്ഷണത്തില്‍ കഴിയുകയും വേണമെന്നതിനാല്‍, ആശങ്കയിലാണ് വ്യാപാരികള്‍. അടച്ച വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാരോട് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാൻ അധികൃതര്‍ അറിയിച്ചു.

Read More

പാരസെറ്റമോൾ ഗുളികയിൽ കമ്പിക്കഷ്‌ണം! ലഭിച്ചത് മണ്ണാർക്കാട് ഹെൽത്ത് സെൻററിൽ; പരാതി നൽകുമെന്ന് കുടുംബം

പാരസെറ്റമോളിൽ കമ്പി കഷ്‌ണം എന്ന് പരാതി. മണ്ണാർക്കാട് പ്രൈമറി ഹെൽത്ത് സെൻററിൽ നിന്നു നൽകിയ പാരസെറ്റമോൾ ഗുളികയിൽ കമ്പിക്കഷണം എന്ന് പരാതി. മണ്ണാർക്കാട് സ്വദേശി ആസിഫിന്റെ മകനുവേണ്ടിയാണ് പ്രൈമറി ഹെൽത്ത് സെൻററിൽ പോയത്. പനിക്കുള്ള ഗുളിക പൊട്ടിച്ചു കഴിക്കാനായിരുന്നു നിർദ്ദേശം. വീട്ടിൽ വന്ന് പൊട്ടിച്ചപ്പോഴാണ് പാരസെറ്റമോൾ കമ്പിക്കഷണം കണ്ടതെന്ന് ആസിഫ് പറഞ്ഞു. പരാതി നൽകുമെന്ന് കുടുംബം. മരുന്ന് നൽകാനായി പാരസെറ്റമോൾ പൊട്ടിച്ചപ്പോഴാണ് കമ്പി കഷ്ണം കണ്ടെത്തിയത്. സംഭവത്തിൽ മരുന്ന് കമ്പനിക്കെതിരെ ആരോഗ്യവകുപ്പിന് പരാതി നൽകാനൊരുങ്ങുകയാണ് കുടുംബം. മണ്ണാർക്കാട്…

Read More

പാകിസ്താനും പങ്കെടുക്കും: ട്വി20 ലോകകപ്പിന് വേദികളായി

  ഈ വര്‍ഷം ഒക്ടോബര്‍ – നവംബര്‍ മാസങ്ങളില്‍ ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ട്വന്റി 20 ലോകകപ്പിന്റെ വേദികള്‍ ബി.സി.സി.ഐ തെരഞ്ഞെടുത്തതായി റിപ്പോര്‍ട്ട്. ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ്​ സ്​റ്റേഡിയമായ അഹമദാബാദ്​ നരേന്ദ്രമോദി സ്റ്റേഡിയത്തിലാവും ഫൈനല്‍. ഡൽഹി, മുംബൈ, ചെന്നൈ, കൊൽക്കത്ത, ഹൈദരാബാദ്​, ബംഗളൂരു, ലക്നോ, ധർമശാല എന്നീ നഗരങ്ങളാകും ട്വന്‍റി20 പൂരത്തിന്‍റെ മറ്റ്​ വേദികൾ. ഈ വർഷം ഒക്​ടോബർ നവംബർ മാസങ്ങളിലായാണ്​ ടൂർണമെന്‍റ്​ നടക്കുക. ഇക്കൂട്ടത്തില്‍ അഹമ്മദാബാദ്, ലഖ്നൗ, ചെന്നൈ, ഹൈദരാബാദ് എന്നീ നഗരങ്ങള്‍ 2016ല്‍ നടന്ന…

Read More

മധുരയില്‍ നടന്നത് പാര്‍ട്ടി സമ്മേളനമല്ല, ഒറ്റ ദിവസത്തെ ഷോ’ ; വിജയ്‌യെ വിമര്‍ശിച്ച് ബിജെപിയും ഡിഎംകെയും

മധുരൈ സമ്മേളനത്തിന് പിന്നാലെ ടിവികെ അധ്യക്ഷന്‍ വിജയ്‌യെ വിമര്‍ശിച്ച് ബിജെപിയും ഡിഎംകെയും. മധുരയില്‍ നടന്നത് പാര്‍ട്ടി സമ്മേളനം അല്ലെന്നും ഒറ്റ ദിവസത്തെ ഷോ ആണെന്നും ബിജെപി നേതാവ് തമിഴിസെ സൗന്ദരരാജന്‍ വിമര്‍ശിച്ചു. വിജയ് പത്രം വായിക്കാറില്ലെന്നും ആരോ എഴുതി നല്‍കുന്നത് വായിക്കുകയാണ് ചെയ്യുന്നതെന്നും ഡിഎംകെ നേതാവ് ടി കെ എസ് ഇളങ്കോവന്‍ പരിഹസിച്ചു. ടിവികെ സമ്മേളനത്തില്‍ ബിജെപിയേയും ഡിഎംകെയേയും കടന്നാക്രമിച്ച വിജയ്‌യെ അതേ നാണയത്തില്‍ തിരിച്ചടിക്കുകയാണ് ഇരു പാര്‍ട്ടികളും. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച വിജയ്‌യുടെ പാര്‍ട്ടിക്ക്…

Read More

സ്വർണവിലയിൽ നേരിയ വർധനവ്; പവന് 80 രൂപ വർധിച്ചു

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധനവ്. പവന് ഇന്ന് 80 രൂപ ഉയർന്നു. ഒരു പവൻ സ്വർണത്തിന്റെ വില 33,600 രൂപയായി. ഗ്രാമിന് 10 രൂപ ഉയർന്ന് 4200 രൂപയിലെത്തി ആഗോള വിപണിയിൽ സ്‌പോട്ട് ഗോൾഡ് ഔൺസിന് 1734.81 ഡോളറായി. ദേശീയ വിപണിയിൽ പത്ത് ഗ്രാം തനി തങ്കത്തിന് 44,897 രൂപയായി.

Read More

പ്രഭാത വാർത്തകൾ

  🔳പഞ്ചാബിലെ ഫിറോസ്പുരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിലെ സുരക്ഷാവീഴ്ച അന്വേഷിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം മൂന്നംഗ സമിതിയെ രൂപീകരിച്ചു. കാബിനറ്റ് സെക്രട്ടറിയേറ്റിലെ സെക്രട്ടറി സുധീര്‍കുമാര്‍ സക്‌സേന അന്വേഷണത്തിനു നേതൃത്വം നല്‍കും. സുരക്ഷാ വീഴ്ച സംബന്ധിച്ച ഹര്‍ജി സുപ്രീം കോടതി ഇന്നു പരിഗണിക്കും. 🔳സര്‍വേ നടത്താതെ സില്‍വര്‍ ലൈന്‍ പദ്ധതിക്കു 955 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കണമെന്ന് എങ്ങനെ മനസിലാക്കിയെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി. സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നാലു സ്ഥലമുടമകള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് ഈ ചോദ്യം….

Read More

RSS നേതാക്കളുടെ ലൈംഗിക പീഡനം സഹിക്കവയ്യാതെ ജീവനൊടുക്കുന്നെന്ന ഇൻസ്റ്റാഗ്രാം പോസ്റ്റ്; അനന്തു അജിയുടെ ആത്മഹത്യയിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം

RSS പ്രവർത്തകൻ അനന്തു അജിയുടെ ആത്മഹത്യയിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം. സംഭവത്തില്‍ നിഷ്പക്ഷമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം നടക്കുന്നത്. ആര്‍എസ്എസിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയാണ് ദിവസങ്ങൾക്ക് മുന്‍പ് കോട്ടയം സ്വദേശിയായ അനന്തു അജി തിരുവനന്തപുരത്തെ ലോഡ്ജിലെത്തി ജീവനൊടുക്കിയത്. ആർഎസ്എസ് നേതാക്കളുടെ ലൈംഗിക പീഡനം സഹിക്കവയ്യാതെയാണ് ജീവനൊടുക്കുന്നതെന്ന് ഇന്സ്റ്റഗ്രാമിൽ പോസ്റ്റിട്ചായിരുന്നു ആത്മഹത്യ. പിന്നാലെ പൊലീസ് കേസെടുക്കുകയും ചെയ്തു. എന്നാൽ ആർഎസ്എസിനെയോ നേതാക്കളെയോ കേസിൽ പ്രതിചേർത്തിട്ടില്ല. എന്നാല്‍ ആരോപണങ്ങൾ നിഷേധിച്ച് ആർഎസ്എസ് നേരത്തെ പ്രസ്താവനയിറക്കിയിരുന്നു. സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട കുറിപ്പില്‍ സമഗ്രമായ…

Read More

പ്രതിപക്ഷ സമരം: കൊവിഡ് ബാധിച്ചത് 101 പോലിസുകാര്‍ക്കെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രതിപക്ഷ സമരം മൂലം സംസ്ഥാനത്ത് 101 പോലിസുകാര്‍ക്ക് കൊവിഡ് ബാധിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതില്‍ മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു. സഹപ്രവര്‍ത്തകര്‍ക്ക് അസുഖം ബാധിക്കുന്നതുമൂലം നിരവധി പോലിസുകാര്‍ ക്വാറന്റൈനിലുമായതായി മുഖ്യമന്ത്രി അറിയിച്ചു. ഒരു ഡിവൈഎസ്പി, ഒരു ഇന്‍സ്‌പെക്ടര്‍, 12 സബ്ബ് ഇന്‍സ്‌പെക്ടര്‍മാര്‍, എട്ട് എഎസ്‌ഐമാര്‍ എന്നിവര്‍ക്കാണ് കൊവിഡ് ബാധിച്ചത്. കൂടാതെ 71 സിവില്‍ പോലിസ് ഓഫീസര്‍മാര്‍ക്കും എട്ട് സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍മാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. 164 പേര്‍ െ്രെപമറി കോണ്ടാക്ടാണ്….

Read More