Headlines

യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; ഇന്ത്യൻ വംശജന് 34 വർഷം തടവ്

  ലണ്ടൻ ∙ യുവതിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ച കേസിൽ ഇന്ത്യൻ വംശജനായ ഗഗൻദീപ് സിങ്ങിന് കോടതി 34 വർഷത്തെ തടവുശിക്ഷ വിധിച്ചു. 2024 ജൂണിൽ തായ്‌ലൻഡിൽ നിന്നു മടങ്ങുമ്പോൾ ഒരു പെട്ടി യുകെയിൽ എത്തിക്കണമെന്ന് ആവശ്യവുമായാണ് ഗഗൻദീപ് (34) യുവതിയെ സമീപിച്ചത്. യുവതി വിസമ്മതിച്ചപ്പോൾ ബർമിങ്ഹാം എയർപോർട്ടിൽ നിന്നു മുഖംമൂടി ധരിച്ച ചിലർ ഇവരെ ലണ്ടനിലേക്കു തട്ടിക്കൊണ്ടുപോവുകയായിരുന്നു. പടിഞ്ഞാറൻ ലണ്ടനിലെ ഒരു വീട്ടിലെത്തിച്ച യുവതിയെ ഗഗൻദീപ് സിങ് 2 തവണ ബലാത്സംഗം ചെയ്തു. ‍‍ഒരുദിവസം മുഴുവൻ…

Read More

‘കിഫ്ബിയെ തകർക്കുക എന്ന നിലപാട് കേന്ദ്രം തുടർച്ചയായി നടപ്പാക്കുന്നു; ഇഡി വേട്ടയാടുന്നു’; ടി പി രാമകൃഷ്ണൻ

കിഫ്ബിയെ തകർക്കുക എന്ന നിലപാട് കേന്ദ്രം തുടർച്ചയായി നടപ്പാക്കുന്നുവെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ. മുഖ്യമന്ത്രിക്കെതിരെയുള്ള ഇഡി നോട്ടീസ് ഇതാണ് വ്യക്തമാക്കുന്നത്. തെരഞ്ഞടുപ്പ് ഘട്ടത്തിൽ ഇത് ഉയർത്തി കൊണ്ടു വരാറുണ്ട്. സർക്കാരും മുന്നണിയും നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും ടി പി രാമകൃഷ്ണൻ പറഞ്ഞു. വലിയ വികസന പ്രവർത്തനങ്ങൾ സംസ്ഥാനത്ത് നടക്കുന്നു. ചരിത്രത്തിൽ ഇല്ലാത്ത വിധമുള്ള നേട്ടങ്ങൾ ഉണ്ടാക്കി. പദ്ധതികൾ നടപ്പാക്കാൻ കാരണം കിഫ്ബി സജീവമായതെന്ന് ടി പി രാമകൃഷ്ണൻ പറഞ്ഞു. വൻ കിട വികസന പദ്ധതികൾ…

Read More

വളാഞ്ചേരി കഞ്ഞിപ്പുരയിൽ കൊല്ലപ്പെട്ട സുബീറ ഫർഹത്തിന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി

വളാഞ്ചേരി കഞ്ഞിപ്പുരയിൽ കൊല്ലപ്പെട്ട സുബീറ ഫർഹത്തിന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. പോസ്റ്റുമോർട്ടം കഴിഞ്ഞ് ബന്ധുക്കൾക്ക് വിട്ടുനൽകിയ മൃതദേഹം ചോറ്റൂർ ജുമാമസ്ജിദിൽ ഖബറടക്കി. കഴിഞ്ഞ മാർച്ച് 10ന് വീട്ടിൽ നിന്ന് ജോലിസ്ഥലത്തേക്ക് ഇറങ്ങിയ സുബീറ ഫർഹത്തിൻ്റെ ചേതനയറ്റ ശരീരമാണ്, ഇന്ന് വീട്ടിലേക്ക് മടങ്ങിയെത്തിയത്. കാണാതായ സുബീറയുടെ മൃതദേഹം കണ്ടെത്തിയ ശേഷം പോസ്റ്റ്മോർട്ടം നടപടികൾക്കും ശാസ്ത്രീയ പരിശോധനകൾക്കുമായി മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു. ശേഷം ഇന്നാണ് ബന്ധുക്കൾക്ക് മൃതദേഹം വിട്ട് നൽകിയത്. കഞ്ഞിപ്പുരയിലെ വീട്ടിലെത്തിച്ച സുബീറ ഫർഹത്തിന് പ്രാർഥനകളോടെ…

Read More

കഴുത്തിന് ക്ഷതം; വിദഗ്ധ പരിശോധന വേണം; ആരോഗ്യമന്ത്രിയെ വിദഗ്ധ സംഘം പരിശോധിച്ചു

കെഎസ്‌യു കരിങ്കൊടി പ്രതിഷേധത്തിനിടെ പരുക്കേറ്റ ആരോഗ്യ മന്ത്രി വീണാ ജോർജിനെ വിദഗ്ധ സംഘം പരിശോധിച്ചു. പരിയാരം മെഡിക്കൽ ‌കോളജിൽ നിന്നുള്ള വിദഗ്ധ സംഘമാണ് പരിശോധിച്ചത്. കഴുത്തിന് ക്ഷതമെന്നും വിദഗ്ധ പരിശോധന വേണമെന്നും മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു. എംആർഐ സ്കാനിംഗിനും നിർദേശിച്ചു.പരുക്കേറ്റ മന്ത്രിയെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ തീവ്രപരിചരണവിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കണ്ണൂർ റെയിൽവേ സ്റ്റേഷനിലായിരുന്നു ആരോഗ്യമന്ത്രി വീണാ ജോർജിന് നേരെ കെഎസ്‌യുവിന്റെ കൈവിട്ട പ്രതിഷേധം. മന്ത്രിയുടെ സുരക്ഷാജീവനക്കാരെ മറികടന്ന് പ്രവർത്തകർ കെഎസ്‌യു പ്രവർത്തകർ, മന്ത്രിയുടെ അടുത്തെത്തി. പ്രതിഷേധത്തിനിടെയാമ് മന്ത്രിയുടെ…

Read More

ഇ ഡി നോട്ടീസ്; പാർട്ടിയെ വെട്ടിലാക്കി എം എ ബേബിയുടെ പ്രതികരണം

മുഖ്യമന്ത്രിയുടെ മകന്റെ പേരില്‍ ഇ ഡി നോട്ടീസ് അയച്ചെന്ന വാര്‍ത്തകളില്‍ സി പി ഐ എം ജന.സെക്രട്ടറി എം എ ബേബി നടത്തിയ പ്രതികരണം പാര്‍ട്ടിയെ വെട്ടിലാക്കുന്നതെന്ന് വിലയിരുത്തല്‍. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്‍ വിവേക് കിരണിനോട് ഇ ഡി ചോദ്യം ചെയ്യലിന് ഹാജരാവാന്‍ ഇ ഡി നോട്ടീസ് അയച്ചെന്നായിരുന്നു വാര്‍ത്തകള്‍. രണ്ടുവര്‍ഷം മുന്‍പ് ക്ലിഫ് ഹൗസിന്റെ വിലാസത്തില്‍ അയച്ച നോട്ടീസില്‍ ഇ ഡിയുടെ ഭാഗത്തുനിന്നും തുടര്‍ നടപടിയുണ്ടായില്ലെന്നായിരുന്നു ആരോപണം. ഇതിനിടയില്‍ ചെന്നൈയില്‍…

Read More

ഇന്ന് നീ എന്റെ വീട് പൊളിച്ചു, നാളെ നിന്റെ ധാർഷ്ട്യം തകർക്കും; മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയെ വെല്ലുവിളിച്ച് കങ്കണ

മുംബൈയിലെ തന്റെ ഓഫീസ് മുംബൈ കോർപറേഷൻ അധികൃതർ പൊളിച്ചതിന് പിന്നാലെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയെ വെല്ലുവിളിച്ച് നടി കങ്കണ റണാവത്. ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോ വഴിയാണ് കങ്കണയുടെ വെല്ലുവിളി. മഹാരാഷ്ട്ര സർക്കാർ സിനിമാ മാഫിയയുമായി ചേർ്‌ന് തന്നോട് പ്രതികാരം ചെയ്യുകയാണെന്ന് കങ്കണ ആരോപിച്ചു ഫിലിം മാഫിയക്കൊപ്പം ചേർന്ന് എന്റെ വീട് പൊളിച്ചുനീക്കി പ്രതികാരം ചെയ്തുവെന്നാണോ ഉദ്ദവ് താക്കറെ കരുതിയത്. ഇന്ന് നീ എന്റെ വീട് പൊളിച്ചു. നാളെ നിങ്ങളുടെ ധാർഷ്ട്യവും ഇതുപോലെ തകരുമെന്നും കങ്കണ…

Read More

പത്തനംതിട്ടയിലെ നവജാതശിശുവിന്റെ മരണം; 21കാരി അറസ്റ്റിൽ

പത്തനംതിട്ട മെഴുവേലിയിൽ നവജാതശിശു മരിച്ച സംഭവത്തിൽ അമ്മയായ 21 കാരിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇലവുംതിട്ട പൊലീസാണ് കൊലക്കുറ്റം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്തത്. ചെങ്ങന്നൂരിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പെൺകുട്ടിയെ ആശുപത്രിയിൽ വെച്ച് തന്നെ അറസ്റ്റ് ചെയ്യുകയായിരുന്നു. ശേഷം സ്റ്റേഷനിൽ എത്തിക്കുകയും കൂടുതൽ വിവരങ്ങൾ അറിയാനായി ചോദ്യം ചെയ്യൽ തുടരുകയാണ്. വീട്ടുകാർക്കും ആൺസുഹൃത്തിനും ഇക്കാര്യങ്ങൾ അറിയിലായിരുന്നുവെന്നാണ് പെൺകുട്ടി നൽകിയിരുന്ന മൊഴി. എന്നാൽ ഇതിൽ കൂടുതൽ വ്യക്തത ലഭിക്കേണ്ടതുണ്ട്. ചൊവ്വാഴ്ച ഉച്ചയ്ക്കാണ് അവിവാഹിതയായ യുവതി പ്രസവിച്ച കുഞ്ഞിന്റെ മൃതദേഹം…

Read More

വയനാട് ജില്ലയില്‍ 849 പേര്‍ക്ക് കൂടി കോവിഡ്;ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 21.81

  വയനാട് ജില്ലയില്‍ ഇന്ന് (11.09.21) 849 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 986 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 21.81 ആണ്. 16 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. 847 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 107324 ആയി. 96485 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 9571 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 7945 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍…

Read More

മാസപ്പടി കേസിൽ ED ചോദ്യം ചെയ്യൽ തുടരുന്നു; CMRL ഉദ്യോഗസ്ഥർ ഇന്നും എത്തും

  സിഎംആർഎൽ എക്സാലോജിക് ദുരൂഹ ഇടപാടിലെ ഇഡി ചോദ്യം ചെയ്യൽ തുടരുന്നു. സിഎംആർഎൽ ഉദ്യോഗസ്ഥർ ഇന്നും എത്തും. എക്സിക്യൂട്ടീവ് ഡയറക്ടർ അനിൽ ആനന്ദ പണിക്കർ ഇന്ന് ഹാജരായേക്കും. സിഎംആർഎലുമായി ബന്ധപ്പെട്ട 3 പേരുടെ മൊഴി നേരത്തെ രേഖപ്പെടുത്തിയിരുന്നു. 9 പേർക്കാണ് നോട്ടീസ് നൽക്കിയിട്ടുള്ളത്. പ്രതിപക്ഷ നേതാവിന്റെ മകൾ വീണ ടി യെ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിക്കും. SFIO റിപ്പോർട്ടിന്റെ അനുബന്ധ രേഖകളുടെ പൂർണ വിവരങ്ങൾ ഇന്ന് ഇഡിയ്ക്ക് ലഭിക്കും. 134 രേഖകളാണ് ലഭിക്കുക.2016 മുതൽ 2020,…

Read More

‘പാകിസ്താന്റെ ആണവ ഭീഷണി പതിവ് ശൈലി, രാജ്യ സുരക്ഷയ്ക്ക് ആവശ്യമായത് ചെയ്യും’; ഇന്ത്യ

പാക്‌ സൈനിക മേധാവി അസിം മുനീറിന്റെ ആണവ ഭീഷണിക്ക് മറുപടിയുമായി ഇന്ത്യ. ആണവായുധം കാട്ടിയുള്ള ഭീഷണി പാകിസ്താന്റെ പതിവ് ശൈലിയാണെന്നും ഈ ഭീഷണിക്ക് ഇന്ത്യ വഴങ്ങില്ലെന്നും വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. ഇന്ത്യയുടെ സൗഹൃദ രാജ്യമായ അമേരിക്കൻ മണ്ണില്‍ വെച്ച് ഇത്തരം പരാമര്‍ശങ്ങള്‍ നടത്തിയെന്നത് ഖേദകരമാണെന്നും ഇന്ത്യ വ്യക്തമാക്കി. രാജ്യ സുരക്ഷയ്ക്ക് ആവശ്യമായ എല്ലാ നടപടികളും ഇന്ത്യ സ്വീകരിക്കുമെന്നും പ്രസ്താവനയില്‍ അറിയിച്ചു. പാകിസ്താന്റെ നിലനില്‍പ്പിന് ഭീഷണി ഉയര്‍ത്തിയാല്‍ ഇന്ത്യയെ ആണവ യുദ്ധത്തിലേക്ക് തള്ളിയിടാന്‍ മടിക്കില്ലെന്നായിരുന്നു മുനീര്‍ ഭീഷണി മുഴക്കിയത്….

Read More