ടോക്യോയുടെ വേഗറാണി: 100 മീറ്ററിന് പിന്നാലെ 200 മീറ്ററിലും സ്വർണം നേടി ജമൈക്കയുടെ എലെയ്ൻ

ടോക്യോ ഒളിമ്പിക്‌സിന്റെ വേഗറാണിപ്പട്ടം ഒരിക്കൽ കൂടി ഉറപ്പിച്ച് ജമൈക്കയുടെ എലെയ്ൻ തോംസൺ ഹെറ. 100 മീറ്ററിന് പിന്നാലെ 200 മീറ്ററിലും എലെയ്ൻ ജേതാവായി. 21.53 സെക്കന്റിലാണ് അവർ ഫിനിഷിംഗ് ലൈൻ മറികടന്നത്. 21.81 സെക്കന്റിൽ ഫിനിഷ് ചെയ്ത നമീബിയയുടെ ക്രിസ്റ്റ്യൻ എംബോമ രണ്ടാം സ്ഥാനത്ത് എത്തി. 21.87 സെക്കന്റിൽ ഫിനിഷ് ചെയ്ത അമേരിക്കയുടെ ഗബ്രിയേല തോമസിനാണ് വെങ്കലം. 100 മീറ്ററിലും എലെയ്‌നായിരുന്നു സ്വർണം. 10.61 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് ഒളിമ്പിക് റെക്കോർഡോടു കൂടി അവർ സ്വർണം കരസ്ഥമാക്കിയത്….

Read More

രണ്ടര വയസ്സുകാരിക്ക് മർദനമേറ്റ സംഭവം: ആന്റണി ടിജിൻ മൈസൂരിൽ വെച്ച് പിടിയിൽ

കൊച്ചി തൃക്കാക്കരയിൽ രണ്ടര വയസ്സുകാരിക്ക് ദുരൂഹ സാഹചര്യത്തിൽ പരുക്കേറ്റ സംഭവത്തിൽ കുട്ടിയുടെയും കുടുംബത്തിന്റെയും ഒപ്പം താമസിച്ചിരുന്ന പുതുവൈപ്പ് സ്വദേശി ടിജിൻ ആന്റണിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. മൈസൂരിൽ വെച്ചാണ് ടിജിൻ കസ്റ്റഡിയിലായത്. പൊലീസ് ഇയാലെ ചോദ്യം ചെയ്യുകയാണ്. ടിജിനൊപ്പം ആക്രമണത്തിനിരയായ കുട്ടിയുടെ മാതൃ സഹോദരിയും മകനും ഉണ്ടായിരുന്നു. മൂന്ന് പേരെയും ഇന്ന് കൊച്ചിയിൽ എത്തിക്കും. അതേസമയം ചികിത്സയിൽ തുടരുന്ന രണ്ടര വയസ്സുകാരിയുടെ ആരോഗ്യനില മെച്ചപ്പെടുന്നുണ്ട്. കുട്ടി കണ്ണ് തുറന്നു. മരുന്നുകളോട് പ്രതികരിക്കുകയും ചെയ്യുന്നുണ്ട്. രാവിലെ മുതൽ ദ്രാവക രൂപത്തിലുള്ള…

Read More

തിരുവനന്തപുരത്ത് കെ എസ് ശബരീനാഥനെ ഇറക്കാൻ കോൺഗ്രസ്; കോർപറേഷനിൽ മത്സരിപ്പിക്കാൻ ആലോചന

മുൻ എംഎൽഎ കെ എസ് ശബരീനാഥനെ തദ്ദേശ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാക്കാനുള്ള ആലോചനയിൽ കോൺഗ്രസ്. തിരുവനന്തപുരം കോർപ്പറേഷനിൽ, കവടിയാർ വാർഡിൽ സ്ഥാനാർഥിയാക്കാനാണ് നീക്കം. കെ എസ് ശബരീനാഥനെ കോർപ്പറേഷനിൽ ഇറക്കാൻ നേതൃ യോഗങ്ങളിൽ ആലോചന നടന്നതായാണ് വിവരം. ബിജെപിക്ക് വ്യക്തമായ സ്വാധീനമുള്ള കോർപറേഷനിൽ ജനകീയരായ മുതിർന്ന നേതാക്കളെ മത്സരിപ്പിക്കണമെന്ന എഐസിസിയുടെ നിർദേശത്തെ തുടർന്നാണ് ശബരിയെ കളത്തിലിറക്കുന്നത്. കവടിയാർ വാർഡിൽ‌ നിന്നാകും ശബരി മത്സരിക്കുക. അദ്ദേഹത്തിന്റെ വീട് സ്ഥിതി ചെയ്യുന്ന ശാസ്തമംഗലം വാർഡ് വനിതാ സംവരണമായതിനാലാണ് തൊട്ടടുത്ത വാർഡായ കവടിയാറിൽ…

Read More

പിഎം ശ്രീ; കേരളം ഇതുവരെ പദ്ധതി ആരംഭിച്ചിട്ടില്ല; ഒരു നയാ പൈസ വാങ്ങിയിട്ടില്ല; വി ശിവന്‍കുട്ടി

  പിഎം ശ്രീ പദ്ധതിയില്‍ യുഡിഎഫ് സര്‍ക്കാര്‍ ആടിനെ പട്ടിയാക്കുന്നെന്ന് മുന്‍വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. തൊടുന്യായങ്ങള്‍ പറഞ്ഞു പിഎം ശ്രീയുമായി മുന്നോട്ടുപോകാനാണ് ശ്രമം. കേരളം ഇതുവരെ പദ്ധതി ആരംഭിച്ചിട്ടില്ലെന്നും ഒരു നയാ പൈസ വാങ്ങിയിട്ടില്ലെന്നും വി ശിവന്‍കുട്ടി പറഞ്ഞു.     പിഎം ശ്രീ പദ്ധതി കേരളം ഇതുവരെ ആരംഭിച്ചിട്ടില്ല. അതുകൊണ്ട് ഒരു നയാ പൈസ പോലും ഇതിനായി വാങ്ങിയിട്ടില്ല. സംസ്ഥാന ഖജനാവില്‍ നിന്നാണ് വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ആനുകൂല്യങ്ങള്‍ നല്‍കിയത്. ഇതാണ് സത്യമെന്നിരിക്കേ ആടിനെ പട്ടിയാക്കുന്ന രീയില്‍…

Read More

അമ്മയെ കടന്നുപിടിക്കുന്നത് കണ്ട് സഹിക്കാനാകാതെയാണ് മുഹമ്മദിനെ കൊന്നത്; വെളിപ്പെടുത്തലുമായി പെൺകുട്ടികൾ

  വയനാട് അമ്പലവയൽ കൊലപാതകത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി കീഴടങ്ങിയ പെൺകുട്ടികൾ. അമ്പലവയൽ സ്വദേശി മുഹമ്മദ് എന്ന 68കാരനാണ് കൊല്ലപ്പെട്ടത്. അമ്മയെ കടന്നുപിടിക്കുന്നത് കണ്ട് സഹിക്കാനാകാതെയാണ് മുഹമ്മദിനെ കൊലപ്പെടുത്തിയതെന്ന് പെൺകുട്ടികൾ പറയുന്നു. 15, 16 വയസ്സുള്ള സഹോദരിമാരാണ് പോലീസിലെത്തി കീഴടങ്ങിയത്. മുഹമ്മദിന്റെ മുറിച്ചുമാറ്റിയ കാൽ സ്‌കൂൾ ബാഗിലാക്കി ഉപേക്ഷിച്ചെന്നും ഇവർ പറയുന്നു. സഹോദരനെ വീട്ടിൽ നിന്ന് പുറത്താക്കിയതിലുള്ള വൈരാഗ്യവും കൊലപാതകത്തിലേക്ക് നയിച്ചു. പിതാവ് ഉപേക്ഷിച്ച് പോയ ശേഷം തങ്ങളുടെ സംരക്ഷണം ഏറ്റെടുത്തിരുന്നത് മുഹമ്മദായിരുന്നു. ഇന്നലെ ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനിടെയാണ് മുഹമ്മദ്…

Read More

മീഡിയ വൺ വിലക്കിന് സുപ്രീം കോടതിയുടെ സ്‌റ്റേ; സംപ്രേഷണം തുടരാം

  മീഡിയ വൺ ചാനലിന് വിലക്കേർപ്പെടുത്തിയ കേന്ദ്രസർക്കാർ നടപടി സുപ്രീം കോടതി സ്‌റ്റേ ചെയ്തു. രാഷ്ട്ര സുരക്ഷയുടെ പേരിലേർപ്പെടുത്തിയ നടപടിയാണ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബഞ്ച് സ്റ്റേ ചെയ്തത്. ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ ചാനലിന് മുമ്പുള്ളതുപോലെ പ്രവർത്തിക്കാമെന്ന് കോടതി ഉത്തരവിട്ടു ചാനലിന്റെ സംപ്രേഷണ ലൈസൻസ് പുതുക്കി നൽകേണ്ടതില്ലെന്ന വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ തീരുമാനം ശരിവെച്ച ഹൈക്കോടതി ഡിവിഷൻ ബഞ്ച് തീരുമാനത്തിനെതിരെ നൽകിയ ഹർജിയിലാണ് സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ് ഇന്റലിജൻസ് റിപ്പോർട്ട് എന്താണെന്ന് അറിയാൻ ഹർജിക്കാർക്ക്…

Read More

യുക്രൈന്റെ തീര നഗരങ്ങൾ ഓരോന്നായി കീഴടക്കി റഷ്യ; നാറ്റോയ്ക്കും ഭീഷണി

  യുക്രൈനിലെ പ്രധാന തീരനഗരങ്ങളിൽ റഷ്യൻ ആധിപത്യം. പ്രധാന നദികളിലൊന്നായ നീപ്പർ നദിയുടെ കിഴക്കൻ പകുതി പൂർണമായി റഷ്യ പിടിച്ചു. അതിർത്തി തുറമുഖങ്ങൾ പിടിച്ച് യുക്രൈന്റെ കരിങ്കടലിലേക്കും അസോവ് കടലിലേക്കുമുള്ള അതിർത്തികൾ അടച്ച് കൈക്കലാക്കാനാണ് റഷ്യയുടെ നീക്കം. റൊമാനിയൻ തീരം വരെയുള്ള സമുദ്രാതിർത്തിയുടെ നിയന്ത്രണം റഷ്യയുടെ മുമ്പേയുള്ള ആഗ്രഹമാണ് പ്രധാന തുറമുഖ നഗരമായ കേഴ്‌സൻ റഷ്യ നേരത്തെ പിടിച്ചിരുന്നു. നീപ്പർ നദിയുടെ ഡെൽറ്റ മേഖല യുക്രൈന്റെ ഭക്ഷ്യ അറയായാണ് അറിയപ്പെടുന്നത്. തുറമുഖ നഗരമായ ഒഡേസ കൂടി പിടിച്ചാൽ…

Read More

പുതിയ പാർട്ടി ഉണ്ടാക്കാൻ രാമചന്ദ്രൻ കടന്നപ്പള്ളിയും എ കെ ശശീന്ദ്രനും; ലയന ചർച്ച നിർണായക ഘട്ടത്തിൽ

  മുൻമന്ത്രിമാരായ രാമചന്ദ്രൻ കടന്നപ്പള്ളിയും എ കെ ശശീന്ദ്രനും ചേർന്ന് പുതിയ പാർട്ടി രൂപീകരിക്കാൻ ധാരണ. സെക്കുലർ കോൺഗ്രസ്‌, ഡെമോക്രാറ്റിക് കോൺഗ്രസ്‌ തുടങ്ങിയ പേരുകളാണ് പരിഗണനയിൽ. ഇന്നലെ തൃശൂരിൽ ചേർന്ന യോഗത്തിലാണ് ധാരണ. തുടർ ചർച്ചകൾക്ക് രണ്ടു പാർട്ടുകളിലെ നാല് പേർ അടങ്ങിയ സമിതിയെ ചുമതലപ്പെടുത്തി. ലയനം തീരുമാനിക്കാൻ സമിതിയിൽ പി കെ രാജൻ മാഷ്, അഡ്വ വർക്കല ബി രവികുമാർ, ബാബു ഗോപിനാഥ്, മാത്യുസ് കോലഞ്ചേരി എന്നിവരാണ് സമിതിയിലുള്ളത്.     കോൺഗ്രസിൽ നിന്നും ഇടതു…

Read More

സ്കൂൾ തുറക്കുന്ന ദിവസം ‘ഫ്ലെക്സിബിൾ’ സമയം; ജോലിക്കാരായ മാതാപിതാക്കൾക്ക് വൻ ഇളവുകൾ പ്രഖ്യാപിച്ച് യുഎഇ

അബുദാബി ∙ സ്കൂളുകളിൽ അധ്യയന വർഷം ആരംഭിക്കുന്ന പശ്ചാത്തലത്തിൽ പൊതുമേഖലാ ജീവനക്കാർക്ക് ജോലി സമയത്തിൽ ഇളവുകൾ പ്രഖ്യാപിച്ച് യുഎഇ. ഈ മാസം 31ന് സ്കൂളുകൾ തുറക്കുന്നതോടെ ജീവനക്കാർക്ക് ഔദ്യോഗിക കൃത്യനിർവഹണത്തിന് തടസ്സമില്ലാത്ത രീതിയിൽ ലളിതമായ സമയക്രമം തിരഞ്ഞെടുക്കാം. ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്സസ് നടപ്പിലാക്കുന്ന ഫ്ലെക്ലിബിൾ തൊഴിൽ നയത്തിന്റെ ഭാഗമായി ജീവനക്കാർക്ക് ജോലിക്കെത്തുന്നതിലും മടങ്ങുന്നതിലും പ്രതിദിനം മൂന്ന് മണിക്കൂർ വരെ ഇളവ് ലഭിക്കും. പ്രൈമറി സ്കൂൾ തലത്തിലും അതിനു മുകളിലും പഠിക്കുന്ന കുട്ടികളുടെ രക്ഷിതാക്കളായ…

Read More