സുൽത്താൻ ബത്തേരി നഗരസഭ തൊടുവട്ടി ഡിവിഷൻ റിപോളിംഗ് അവസാനിച്ചു

സുൽത്താൻ ബത്തേരി നഗരസഭ തൊടുവട്ടി ഡിവിഷൻ റിപോളിംഗ് അവസാനിച്ചു. 6മണിവരെ 815 വോട്ട് പോൾ ചെയ്തപ്പോൾ 76 . 67% ഡിസംബർ 10 ന് ഉണ്ടായ പോളിംഗിനേക്കാൾ 10 വോട്ട് കുറവ് പോൾ ചെയ്തു. 10 ന് പോൾ ചെയ്തത് 825 വോട്ടുകൾ 7761% 14 പോസ്റ്റൽ ബാലറ്റും 2 സ്പെഷൽ ബാലറ്റും ഉണ്ട്.

Read More

വയനാട് കുറുക്കൻമൂലയിൽ ഇറങ്ങിയ കടുവയ്ക്കായുള്ള തെരച്ചിൽ ഊർജിതം; കുങ്കിയാനകളും രംഗത്ത്

വയനാട് കുറുക്കൻമൂലയിലെ ജനവാസ മേഖലയിൽ ഇന്നും കടുവയുടെ കാൽപാടുകൾ കണ്ടെത്തി. വനംവകുപ്പ് സ്ഥാപിച്ച കൂടിന് സമീപത്തായാണ് കാൽപാടുകൾ കണ്ടെത്തിയത്. കടുവയെ പിടികൂടാൻ വ്യാപകമായ തെരച്ചിൽ നടത്തുകയാണ് രണ്ട് കുങ്കിയാനകളുടെയും നിരീക്ഷണ ക്യാമറകളുടെയും സഹായത്തോടെയാണ് തെരച്ചിൽ. വനംവകുപ്പ് പുറത്തുവിട്ട കടുവയുടെ ചിത്രത്തിൽ നിന്ന് കടുവക്ക് കഴുത്തിൽ ആഴത്തിൽ മുറിവേറ്റതായി കണ്ടെത്തിയിരുന്നു. കാട്ടിൽ ഇര തേടാൻ കഴിയാതെ കടുവ ജനവാസ മേഖലയിൽ തമ്പടിച്ചതായാണ് നിഗമനം ഇതുവരെ 15 വളർത്തുമൃഗങ്ങളെയാണ് കടുവ കൊന്നത്. വളർത്തുമൃഗങ്ങളെ നഷ്ടപ്പെട്ട കർഷകർക്ക് നഷ്ടപരിഹാരം നൽകുമെന്ന് ജില്ലാ…

Read More

നാളെ ഭാരത് ബന്ദ്: കേരളത്തെ ബാധിക്കില്ല

കേന്ദ്ര സര്‍ക്കാറിന്റെ കര്‍ഷക ദ്രോഹനയങ്ങള്‍ക്കെതിരെ സംയുക്ത കര്‍ഷക സംഘടനകള്‍ പ്രഖ്യാപിച്ചിട്ടുള്ള നാളത്തെ ഭാരത് ബന്ദ് കേരളത്തെ ബാധിക്കില്ല. നിയമസഭാ തിരഞ്ഞെടുപ്പു പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സാഹചര്യത്തിലാണ് കേരളത്തെ ഒഴിവാക്കാന്‍ തീരുമാനിച്ചത്. കേരളത്തിലെ പ്രത്യേക സാഹചര്യത്തില്‍ ബന്ദില്‍ നിന്നു കേരളത്തെ ഒഴിവാക്കുമെന്നു കേരള കര്‍ഷക സംഘം സംസ്ഥാന പ്രസിഡന്റ് കെ കെ രാഗേഷ് എംപി പറഞ്ഞു. നാളെ വൈകുന്നേരം എല്ലാ ബൂത്തു കേന്ദ്രങ്ങളിലും പ്രതിഷേധ പ്രകടനങ്ങള്‍ നടത്തും. തിരഞ്ഞൈടുപ്പിനു ശേഷം സംസ്ഥാനത്തും സമരം ശക്തമാക്കുമെന്നും എം പി അറിയിച്ചു…

Read More

വാഴൂർ സോമന് വിട; അന്ത്യയാത്ര നൽകി നാട്

ആയിരങ്ങളുടെ അന്ത്യാഭിവാദ്യം ഏറ്റുവാങ്ങി ജനങ്ങൾക്കിടയിൽ ജീവിച്ച നേതാവിന്റെ അന്ത്യയാത്ര. അന്തരിച്ച പീരുമേട് എംഎൽഎ വാഴൂർ സോമന്റെ മൃതദേഹം സംസ്കരിച്ചു. വാഴൂർ സോമന്റെ ആഗ്രഹപ്രകാരം സിപിഐ മുൻ നേതാവ് എസ് കെ ആനന്ദൻ്റെ സ്മൃതി മണ്ഡപത്തിന് സമീപമാണ് അന്ത്യവിശ്രമം ഒരുക്കിയത്. രാഷ്ട്രീയ സാമൂഹ്യ രംഗത്തെ നിരവധിപേർ അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തി.സംസ്ഥാന സർക്കാരിൻറെ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാര ചടങ്ങുകൾ. മതാചാരപ്രകാരമുള്ള ചടങ്ങുകൾക്കു ശേഷം 11 മണിയോടെ വാളാഡിയിലെ വീട്ടിൽനിന്ന് വണ്ടിപ്പെരിയാർ ടൗൺഹാളിൽ മൃതദേഹം എത്തിച്ചു. മൂന്നുമണിവരെ നിയമസഭാ സ്പീക്കർ, മന്ത്രിമാർ,…

Read More

വയനാട്  ജില്ലയില്‍ 160 പേര്‍ക്ക് കൂടി കോവിഡ്:എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗബാധ

വയനാട് ജില്ലയില്‍ ഇന്ന് 160 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 72 പേര്‍ രോഗമുക്തി നേടി. 7 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 16283 ആയി. 13679 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 100 മരണം. നിലവില്‍ 2504 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1756 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. രോഗം സ്ഥിരീകരിച്ചവര്‍ എടവക സ്വദേശികളായ 81…

Read More

കൂട്ടപ്പരിശോധനയുടെ ഫലം വരുന്നതോടെ സംസ്ഥാനത്ത് കൊവിഡ് പ്രതിദിന കേസ് 25,000 കടന്നേക്കും

  സംസ്ഥാനത്ത് രണ്ട് ദിവസമായി നടക്കുന്ന കൂട്ട പരിശോധനയുടെ ഫലം വരുന്നതോടെ കൊവിഡ് പ്രതിദിന കേസുകൾ 25,000ത്തിനും മുകളിൽ പോകാൻ സാധ്യതയെന്ന് ആരോഗ്യവകുപ്പ്. ആശുപത്രികളിൽ കൂടുതൽ കിടക്കകൾ സജ്ജമാക്കാനും സിഎഫ്എൽടിസികൾ സജ്ജമാക്കാനും നിർദേശം നൽകിയിട്ടുണ്ട്. രണ്ട് ദിവസം കൊണ്ട് രണ്ടര ലക്ഷം പേരെ പരിശോധിക്കാനാണ് ആരോഗ്യവകുപ്പ് ലക്ഷ്യമിട്ടത്. ഹൈറിസ്‌ക് വിഭാഗങ്ങളിലെ പരിശോധനാ ഫലം ഇന്ന് മുതൽ വന്ന് തുടങ്ങും. ഇന്നലെ 1,33,836 പേരെയാണ് പരിശോധിച്ചത്. ഇതിന്റെ ഫലം വരുമ്പോൾ 25,000ന് മുകളിൽ രോഗികൾ ഉണ്ടാകുമെന്നാണ് കരുതുന്നത്. സംസ്ഥാനത്ത്…

Read More

പ്രഭാത വാർത്തകൾ

  🔳സിഎജി റിപ്പോര്‍ട്ടിന് പിന്നാലെ സ്പെഷ്യല്‍ ഓഡിറ്റ് വിവരങ്ങളും പുറത്തുവന്നതോടെ സംഭവത്തില്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. അഴിമതിയുടെ കൂടുതല്‍ വിവരങ്ങളാണ് പുറത്തുവരുന്നതെന്ന് ബിജെപി. ബാങ്ക് നിക്ഷേപങ്ങള്‍ പലിശ നഷ്ടം വരുത്തി പിന്‍വലിക്കുന്നതും കിഫ്ബി നിയമനങ്ങളിലെ ക്രമക്കേടുകളും കിഫ്ബി പദ്ധതികളുടെ കാലതാമസവും ദൈനംദിന ചെലവുകളിലെ വീഴ്ചകളും സ്പെഷ്യല്‍ ഓഡിറ്റ് റിപ്പോര്‍ട്ട് ഉയര്‍ത്തുന്നു. കിഫ്ബി സിഎജി റിപ്പോര്‍ട്ട് പൂഴ്ത്തി വച്ചതെന്തിനെന്ന് സര്‍ക്കാര്‍ വെളിപ്പെടുത്തണമെന്നും റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ സംബന്ധിച്ച് അന്വേഷണം വേണമെന്നും പ്രതിപക്ഷ നേതാവ് വിഡി…

Read More

ലോക ബയോമെഡിക്കൽ ദിനം ബയോവേഴ്സ് എക്സ്പോ 2025 മായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ്

മേപ്പാടി: പൊതുജനങ്ങൾക്ക് മെഡിക്കൽ സാങ്കേതികവിദ്യ അടുത്തറിയാനുള്ള അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെ ലോക ബയോമെഡിക്കൽ എഞ്ചിനീയറിംഗ് ദിനത്തോടനുബന്ധിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ ബയോമെഡിക്കൽ എഞ്ചിനീയറിംഗ് വിഭാഗം സംഘടിപ്പിച്ച ‘ബയോവേഴ്സ് എക്സ്പോ 2025’ എന്ന ബയോമെഡിക്കൽ ഉപകരണങ്ങളുടെ എക്സിബിഷൻ ശ്രദ്ധേയമായി. എക്സിക്യൂട്ടീവ് ട്രസ്റ്റി യു. ബഷീർ പ്രദർശനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. വെന്റിലേറ്റർ, ഓപ്പറേഷൻ തിയേറ്റർ ഉപകരണങ്ങൾ, ഇ.ഇ.ജി, ഇ.സി.ജി, എം.ആർ.ഐ, എക്സ്-റേ തുടങ്ങിയ വിവിധ തരം അത്യാധുനിക മെഡിക്കൽ ഉപകരണങ്ങളാണ് പ്രദർശനത്തിൽ അണിനിരത്തിയത്. ഇത്തരം ബയോമെഡിക്കൽ ഉപകരണങ്ങളുടെ…

Read More

കെ എസ് സേതുമാധവന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

  പ്രശസ്ത ചലച്ചിത്ര സംവിധായകൻ കെ എസ് സേതുമാധവന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. മലയാള ചലച്ചിത്രരംഗത്ത് നവീനമായ ഒരു ഭാവുകത്വം കൊണ്ടുവന്ന സംവിധായകനാണ് കെ എസ് സേതുമാധവൻ. ചലച്ചിത്രത്തെ ഒരു സമഗ്ര കലയായി ഉയർത്തുന്നതിലും സമൂഹത്തിലെ എല്ലാ വിഭാഗത്തിലും അത് സ്വീകാര്യമാകുന്നതിലും സേതുമാധവൻ വഹിച്ച പങ്ക് എടുത്തുപറയേണ്ടതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ശ്രദ്ധേയമായ സാഹിത്യകൃതികൾ ചലച്ചിത്രമാക്കുക, അതിനെ ഭാവഭദ്രമാംവിധം കുടുംബസദസ്സുകൾക്ക് സ്വീകാര്യമാക്കുക എന്നീ കാര്യങ്ങളിൽ അദ്ദേഹം ഏറെ ശ്രദ്ധിച്ചു. ദൈവങ്ങളിലും രാജാക്കന്മാരിലും മാത്രമായി ഒതുങ്ങിനിന്ന ചലച്ചിത്ര…

Read More