ഇടുക്കി ഡാമിലെ ജലനിരപ്പ് 2,371.52 അടി കടന്നു; ഒരടി കൂടി ഉയര്‍ന്നാല്‍ ബ്ലൂ അലര്‍ട്ട്
ഇടുക്കി: ഏതാനും ദിവസങ്ങളായി പെയ്ത മഴയെത്തുടര്‍ന്ന് ഇടുക്കി ഡാമില്‍ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നു. ഒരടി കൂടി ജലനിരപ്പ് ഉയര്‍ന്നാല്‍ ആദ്യത്ത ജാഗ്രതാ നിര്‍ദേശമായ ബ്ലൂ അലര്‍ട്ട് പ്രഖ്യാപിക്കും. 2,371.52 അടി കടന്നിരിക്കുകയാണ് അണക്കെട്ടിലെ ഇപ്പോഴത്തെ ജലനിരപ്പ്. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 1,36.50 അടിയില്‍ തുടരുകയാണ്. മുല്ലപ്പെരിയാറിലെ ജലനിരപ്പ് കുറക്കാന്‍ തമിഴ്നാട് കൂടുതല്‍ വെള്ളം കൊണ്ടു പോകുന്നുണ്ട്. ഇതിനായി വൈഗയില്‍നിന്നും കൂടുതല്‍ ജലം മധുര ഭാഗത്തേക്ക് തുറന്നുവിടുന്നുണ്ട്. ഇടുക്കി ഡാമിന്റെ ഇപ്പോഴത്തെ റൂള്‍ കര്‍വ് അനുസരിച്ച് ജലനിരപ്പ് 2,372.58…