ഇന്ന് 6960 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

ഇന്ന് 6960 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1083, കോഴിക്കോട് 814, കോട്ടയം 702, കൊല്ലം 684, പത്തനംതിട്ട 557, മലപ്പുറം 535, തിരുവനന്തപുരം 522, ആലപ്പുഴ 474, തൃശൂര്‍ 401, കണ്ണൂര്‍ 321, വയനാട് 290, ഇടുക്കി 256, പാലക്കാട് 234, കാസര്‍ഗോഡ് 87 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന ഒരാള്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. ഇതോടെ അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 69 പേര്‍ക്കാണ്…

Read More

‘സംഘപരിവാറുകാരനെ നിയമിച്ചതിൽ മറുപടിയില്ല, കെഎസ്‌യുവിനെ എങ്കിലും ബോധ്യപ്പെടുത്തണം; മുഖ്യമന്ത്രിയുടേത് സത്യപ്രതിജ്ഞലംഘനം’

  കോഴിക്കോട് ∙ സർക്കാർ പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി.സതീശൻ സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്ന് പി.എ.മുഹമ്മദ് റിയാസ് എംഎൽഎ. മതസമുദായിക നേതാക്കൾ മുഖ്യമന്ത്രിയെ കാണുന്നതിനെ എതിർത്തിട്ടില്ല. വിദ്വേഷ പ്രചാരകരെന്ന് ബ്രാൻഡ് ചെയ്യപ്പെട്ടവരെ മുഖ്യമന്ത്രി വെള്ളപൂശുകയാണെന്നും റിയാസ് പറഞ്ഞു.പ്ലീഡർ നിയമനത്തിൽ സംഘപരിവാറുകാരനെ നിയമിച്ചതിൽ മുഖ്യമന്ത്രിക്ക് മറുപടിയില്ല. ഇതുസംബന്ധിച്ച് കെഎസ്‌യു ഉന്നയിച്ച ആരോപണങ്ങൾക്കും മുഖ്യമന്ത്രി മറുപടി പറയുന്നില്ല. മുഖ്യമന്ത്രി സത്യപ്രതിജ്ഞ ലംഘനം നടത്തി. ലോയേഴ്സ് കോൺഗ്രസിന്റെ പട്ടിക അനുസരിച്ചാണ് പ്ലീഡർ നിയമനം നടത്തിയത്. ഇത് സ്വജനപക്ഷപാതമാണ്. പ്ലീഡർമാരെ തീരുമാനിക്കുന്നതിന്…

Read More

തിരുവനന്തപുരം കോർപ്പറേഷനിൽ ആര്യ രാജേന്ദ്രന്റെ നേതൃത്വത്തിൽ വഴിവിട്ട നിയമനങ്ങൾക്ക് ശ്രമം, ബിജെപി ശക്തമായി പ്രതിഷേധിക്കും; വി വി രാജേഷ്

തിരുവനന്തപുരം കോർപ്പറേഷനിൽ സിപിഐഎം സ്പോൺസേർഡ് അനധികൃത നിയമനം നടക്കുന്നുവെന്ന് BJP സംസ്ഥാന സെക്രട്ടറി വി വി രാജേഷ്. ഭരണസമിതി കാലാവധി അവസാനിക്കുന്നതിന് മുമ്പ് സിപിഐഎം അംഗങ്ങളെയും അനുഭാവികളെയും കോർപ്പറേഷനിൽ തിരുകി കയറ്റാൻ ശ്രമം നടക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. താൽക്കാലിക തസ്തികകൾ സൃഷ്ടിച്ചാണ് അനധികൃത നിയമനങ്ങൾക്ക് സിപിഐഎം ശ്രമിക്കുന്നത്. 671 പേരുടെ പട്ടിക എംപ്ലോയ്മെൻ്റിൽ നിന്ന് കോർപ്പറേഷനിൽ അയച്ചുകൊടുത്തു. 403 പേർ അഭിമുഖത്തിനെത്തി. അതിൽ നിന്നും 56 പേരെ തിരഞ്ഞെടുത്തു. 56 പേരെ ആര് അഭിമുഖം നടത്തിയെന്നോ എവിടെ…

Read More

‘ബിഹാര്‍ തിരഞ്ഞെടുപ്പില്‍ വോട്ട് മോഷ്ടിക്കാന്‍ ബിജെപിയെ അനുവദിക്കില്ല’ ; ആവര്‍ത്തിച്ച് രാഹുല്‍ ഗാന്ധി

വരാനിരിക്കുന്ന ബിഹാര്‍ അസംബ്ലി തിരഞ്ഞെടുപ്പില്‍ വോട്ട് മോഷ്ടിക്കാന്‍ ബിജെപിയെ അനുവദിക്കില്ലെന്ന് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ബിഹാറിലെ ഭോജ്പൂരില്‍ വോട്ടര്‍ അധികാര്‍ യാത്രയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മഹാരാഷ്ട്ര, ഹരിയാന തിരഞ്ഞെടുപ്പുകളില്‍ അവര്‍ വോട്ട് മോഷണം നടത്തി. എന്നാല്‍ ബിഹാര്‍ ഇലക്ഷനില്‍ അവരെ അതിന് അനുവദിക്കില്ലെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കി. വോട്ടര്‍ അധികാര്‍ യാത്രയില്‍ അണിചേര്‍ന്ന സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവും രൂക്ഷ വിമര്‍ശനമാണ് നേരത്തെ എന്‍ഡിഎയ്ക്ക് എതിരെ ഉന്നയിച്ചത്. ബിജെപിയുടെ ലക്ഷ്യമ വോട്ട് മോഷണം…

Read More

കോവിഡിനെ ധീരമായി പ്രതിരോധിക്കണമെന്ന് പ്രധാനമന്ത്രി

കോവിഡിനെതിരെ ധീരമായി പ്രതിരോധിക്കണമെന്ന് പ്രധാനമന്ത്രി കുടിയേറ്റ തൊഴിലാളികൾക്കുള്ള യുപി സർക്കാരിന്റെ ആത്മനിർഭർ യുപി റോസ്ഗാർ യോജന ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൊവിഡിന്റെ പിടിയിൽ നിന്ന് എന്ന് മോചനം നേടുമെന്ന് അറിയില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിസന്ധി ഘട്ടത്തിൽ ധീരമായി നിലനിൽക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. യുപി സർക്കാരിന്റെ കൊവിഡ് പ്രതിരോധത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു. യൂറോപ്യൻ രാജ്യങ്ങളേക്കാൾ മികച്ച രീതിയിൽ ഉത്തർപ്രദേശിൽ കൊവിഡ് പ്രതിരോധം നടക്കുന്നുണ്ട്. മാസ്‌കുകളും പ്രതിരോധ പ്രവർത്തനങ്ങളും ജനങ്ങൾ കൃത്യമായി പാലിക്കണമെന്നും മോദി ആവശ്യപ്പെട്ടു വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങി…

Read More

ശബരിമല കട്ടിളപ്പാളിയിലെ സ്വർണ്ണം മോഷ്ടിച്ചു; രണ്ടാം കേസിലും ഉണ്ണികൃഷ്ണൻ പോറ്റിയെ അറസ്റ്റ് ചെയ്തു

ശബരിമല സ്വർണ്ണകൊളള കേസിൽ കോടതിയിൽ ഹാജരാക്കിയ ഉണ്ണികൃഷ്ണൻ പോറ്റിയെ വീണ്ടും അറസ്റ്റ് ചെയ്തു. കട്ടിളപ്പാളിയിലെ സ്വർണ്ണം മോഷ്ടിച്ച രണ്ടാം കേസിലാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.റാന്നി കോടതിയിൽ ഹാജരാക്കിയ ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ദ്വാരപാലക ശില്പത്തിൽ നിന്നും സ്വർണ്ണം മോഷിക്കുന്നതിന് തൊട്ടു മുൻപാണ് പോറ്റി കട്ടിളപ്പാളിയിലെ സ്വർണ്ണം കവർന്നിട്ടുള്ളത്. ഉണ്ണികൃഷ്ണൻ പോറ്റിയെ SIT കസ്റ്റഡിൽ വാങ്ങും. 13 ദിവസത്തേയ്ക്കാണ് പോറ്റിയെ കസ്റ്റഡിയിൽ വേണമെന്ന് സംഘം അപേക്ഷയിൽ ആവശ്യപ്പെട്ടിട്ടുള്ളത്. റിമാൻഡ് നടപടികൾക്ക് ശേഷം മാത്രമേ കസ്റ്റഡിയിൽ എത്ര ദിവസം പോറ്റിയെ ലഭിക്കുമെന്ന…

Read More

മുണ്ടക്കയത്ത് ബസ് നിയന്ത്രണം വിട്ട് റോഡരികിലേക്ക് ചരിഞ്ഞു; മൂന്ന് പേർക്ക് പരുക്ക്

മുണ്ടക്കയം∙ ഇളങ്കാട് റൂട്ടിൽ കൂട്ടിക്കൽ വെട്ടിക്കാനത്ത് ബസ് നിയന്ത്രണം വിട്ട് റോഡരികിലേക്ക് ചരിഞ്ഞു. മൂന്ന് പേർക്ക് പരുക്കേറ്റു ബസ്സിൽ ഉണ്ടായിരുന്ന മറ്റു യാത്രക്കാരെ രക്ഷപ്പെടുത്തി. മുണ്ടക്കയം ഭാഗത്തേക്ക് വരികയായിരുന്ന ബസ് നിയന്ത്രണം വിട്ട സമീപത്തെ തിട്ടയുടെ അരികിലേക്ക് ചരിയുകയായിരുന്നു.

Read More

ബേക്കൽ കടലിൽ തോണി അപകടം; കടലിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തി

കാസർഗോഡ് ബേ​ക്ക​ലി​ൽ മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ട് അ​പ​ക​ട​ത്തി​ൽ​ പെട്ടു. കടലിൽ കുടുങ്ങിയ അഞ്ചു മത്സ്യത്തൊഴിലാളികളെയും രക്ഷപ്പെടുത്തിയതായി അറിയിച്ചു. കാ​സ​ർ​ഗോഡ് തീ​ര​ത്ത് നി​ന്ന് 6 നോ​ട്ടി​ക്ക​ൽ മൈ​ൽ അ​ക​ലെ​യാ​ണ് അ​പ​ക​ടം ഉണ്ടായിരിക്കുന്നത്. സംഭവ സ്ഥ​ല​ത്തേ​ക്ക് പുറപ്പെട്ട തീരദേശ പൊലീസാണ് ഇവരെ രക്ഷിച്ചിരിക്കുന്നത്. മത്സ്യത്തൊഴിലാളികളുമായി തീരദേശ പൊലീസ് കാസർഗോഡ് തീരത്തെത്തും.

Read More

മാടാക്കര പള്ളിയിലെ സംഘർഷം; മഹല്ല് കമ്മിറ്റി വിശ്വാസി സമൂഹത്തോട് മാപ്പ് പറയണം, മുൻ പള്ളി കമ്മിറ്റി ഭാരവാഹികൾ

  കോഴിക്കോട്: മാടാക്കര പള്ളിയിലെ സംഘർഷത്തിൽ മഹല്ല് കമ്മിറ്റി, വിശ്വാസി സമൂഹത്തോട് മാപ്പു പറയണമെന്ന് മുൻ പള്ളി കമ്മിറ്റി ഭാരവാഹികൾ. സംഘർഷത്തിന് കാരണം പള്ളിയിലെ ഇമാമും മഹല്ല് കമ്മിറ്റിയും തമ്മിലുള്ള തർക്കമെന്നും മുൻ കമ്മിറ്റി ഭാരവാഹികൾ ആരോപിച്ചു. പ്രദേശവാസികളുടെ പിന്തുണയില്ലാത്ത ഖത്തീബിന്റെ നേതൃത്വത്തിൽ ചടങ്ങുകൾ നടത്താൻ ശ്രമിച്ചു. മൈക്ക് ഓഫ് ചെയ്തതിനെച്ചൊല്ലിയുള്ള വാക്കുതർക്കവും മൊബൈൽ ഫോൺ തട്ടിയെടുക്കലും സംഘർഷാവസ്ഥ സൃഷ്ടിച്ചുവെന്നും മുൻ പള്ളിക്കമ്മിറ്റി ഭാരവാഹികൾ വ്യക്തമാക്കി.     വിഷയത്തിൽ ഇടപെടുന്ന ആളുകൾക്ക് കൃത്യമായ ഒരു രാഷ്ട്രീയമുണ്ട്….

Read More

‘കെ സുരേഷ് കുറുപ്പിന്റേത് ഭാവനാ സൃഷ്ടി’; ഡി.കെ മുരളി എംഎൽഎ

കെ സുരേഷ് കുറുപ്പിന്റെ ക്യാപിറ്റൽ പണിഷ്മെൻ്റ് പരാമർശം തള്ളി സമ്മേളന പ്രതിനിധികൾ. സുരേഷ് കുറുപ്പിന്റേത് ഭാവനാ സൃഷ്ടിയാണെന്ന് ഡി.കെ മുരളി എംഎൽഎ. ആലപ്പുഴയിൽ സമ്മേളനത്തിൽ പങ്കെടുത്ത ആളാണ് താനും. ഒരു വാസ്തവവും ഇല്ലാത്ത കാര്യമാണ് ഇപ്പോൾ സുരേഷ് കുറുപ്പ് പറഞ്ഞിരിക്കുന്നത് . സമ്മേളനത്തിൽ വി എസിനെ കുറിച്ച് ഒരു പരാമർശവും ഉണ്ടായിട്ടില്ല. സമ്മേളനത്തിൽ വിമർശനവും സ്വയം വിമർശനവും ഉണ്ടാകും എന്നാൽ ഇങ്ങനെ ഒരു പരാമർശം ആരും നടത്തിയിട്ടില്ലെന്ന് ഡി കെ മുരളി പറഞ്ഞു. എം സ്വരാജ് പറഞ്ഞു…

Read More