കോഴിക്കോട്: മാടാക്കര പള്ളിയിലെ സംഘർഷത്തിൽ മഹല്ല് കമ്മിറ്റി, വിശ്വാസി സമൂഹത്തോട് മാപ്പു പറയണമെന്ന് മുൻ പള്ളി കമ്മിറ്റി ഭാരവാഹികൾ. സംഘർഷത്തിന് കാരണം പള്ളിയിലെ ഇമാമും മഹല്ല് കമ്മിറ്റിയും തമ്മിലുള്ള തർക്കമെന്നും മുൻ കമ്മിറ്റി ഭാരവാഹികൾ ആരോപിച്ചു. പ്രദേശവാസികളുടെ പിന്തുണയില്ലാത്ത ഖത്തീബിന്റെ നേതൃത്വത്തിൽ ചടങ്ങുകൾ നടത്താൻ ശ്രമിച്ചു. മൈക്ക് ഓഫ് ചെയ്തതിനെച്ചൊല്ലിയുള്ള വാക്കുതർക്കവും മൊബൈൽ ഫോൺ തട്ടിയെടുക്കലും സംഘർഷാവസ്ഥ സൃഷ്ടിച്ചുവെന്നും മുൻ പള്ളിക്കമ്മിറ്റി ഭാരവാഹികൾ വ്യക്തമാക്കി.
വിഷയത്തിൽ ഇടപെടുന്ന ആളുകൾക്ക് കൃത്യമായ ഒരു രാഷ്ട്രീയമുണ്ട്. രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നതിന് വേണ്ടിയാണ് ശ്രമിക്കുന്നത്. അത് തിരിച്ചറിഞ്ഞ് കൈകാര്യം ചെയ്യണം എന്ന് നേരത്തെ തന്നെ നിർദേശം നല്കിയിട്ടുള്ളതാണ്. ഇനിയും ഇതുമായി ബന്ധപ്പെട്ട് ഒരുപാട് സിസിടിവി ദൃശ്യങ്ങൾ വരാനുണ്ട്.എല്ലാവരും വളരെ സമാധാനപരമായി ഇരിക്കുമ്പോഴാണ് പൊലീസ് വരുന്നതും തൊട്ടടുത്ത തന്നെ മൊബൈൽ ഫോൺ തട്ടിപ്പറിക്കുന്നതും. പിന്നീട് പൊലീസ് ലാത്തിവീശുകയാണ് ഉണ്ടായിട്ടുള്ളതെന്ന് മുൻ ഭരണസമിതി കൂട്ടിച്ചേർത്തു.







