ഡൽഹി: സിജെപി സമരവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ നിർണ്ണായക നീക്കവുമായി കേന്ദ്ര സർക്കാർ. സമരങ്ങളിലെ കേസുകൾ കോടതിയുടെ പ്രത്യേക അധികാരം ഉപയോഗിച്ച് റദ്ദാക്കണമെന്ന് കേന്ദ്രം അപേക്ഷ നൽകി.സെപ്റ്റംബർ അഞ്ചിന് സിജെപി ഡൽഹയിൽ പ്രതിഷേധം നടത്താനിരിക്കെയാണ് കേന്ദ്ര സർക്കാരിന്റെ നിർണ്ണായക നീക്കം. മുൻ സമരങ്ങളുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസുകൾ റദ്ദാക്കണമെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രം സുപ്രീംകോടതിയിൽ ഹർജി നൽകി.
ആർട്ടിക്കിൾ 142 ലെ പ്രത്യേക അധികാരം ഉപയോഗിച്ച് കേസ് റദ്ദാക്കണമെന്നാണ് ആവശ്യം.നാളെ സുപ്രീം കോടതി ഹർജി പരിഗണിക്കും.അതേസമയം, സെപ്റ്റംബർ അഞ്ചിലെ മാർച്ച് വിലക്കണമെന്ന ഹർജിയിൽ ഇടപെടാൻ സുപ്രീം കോടതി തയ്യാറായില്ല. ക്രമസമാധാനം ഉറപ്പാക്കേണ്ടത് അധികൃതരുടെ ചുമതലയാണെന്നും, അനിഷ്ട സംഭവങ്ങൾ ഉണ്ടാകുമെന്ന് മുൻകൂട്ടി കാണേണ്ട സാഹചര്യമില്ലെന്നും കോടതി വ്യക്തമാക്കി.
ബ്രിക്സ് ഉച്ചകോടി ചൂണ്ടിക്കാട്ടി വിരമിച്ച ഡൽഹി പൊലീസ് ഉദ്യോഗസ്ഥൻ രാജേന്ദ്ര സിംഗാണ് ഹർജി നൽകിയത്. വ്യാഴാഴ്ച പരിഗണിക്കണമെന്ന ആവശ്യം തള്ളിയ കോടതി, ഹർജിയിൽ കേന്ദ്ര സർക്കാരിനും ഡൽഹി പൊലീസിനും നോട്ടീസ് അയച്ചു.









