സ്ഥാനാർത്ഥിത്വത്തെ ചൊല്ലി സംഘർഷം, സിപിഐഎം നേതാവിനും കുടുംബാംഗങ്ങൾക്കും പരുക്ക് ; കോഴിക്കോട് ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ 5 പേർക്കെതിരെ കേസ്

കോഴിക്കോട് നരിക്കോട്ടേരിയിലെ സംഘർഷം, സിപിഐഎം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ 5 പേർക്കെതിരെ കേസ്. സ്ഥാനാർത്ഥിത്വത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്നായിരുന്നു സംഘർഷം.സിപിഐഎം നേതാവിനും കുടുംബാംഗങ്ങൾക്കും പരുക്കേറ്റ സംഭവത്തിലാണ് കേസ്. പാറയിൽ ബ്രാഞ്ച് സെക്രട്ടറി മലയിൽ സജീവനാണ് ഒന്നാംപ്രതി. നാദാപുരം പൊലീസ് ആണ് കേസെടുത്തത്. സിപിഐഎം പാറയില്‍ ബ്രാഞ്ച് കമ്മറ്റി അംഗങ്ങളായ സബിലാഷ്, സുധീഷ്, രജീഷ് എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. മൂന്ന് പേരും നാദാപുരം താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. സംഘര്‍ഷത്തില്‍ ഒരു ബൈക്കും തകര്‍ത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം പഞ്ചായത്തംഗമായ സിപിഎം…

Read More

ബെയ്‌റൂത്തില്‍ പൊട്ടിത്തെറിച്ചത് 2,750 ടണ്‍ അമോണിയം നൈട്രേറ്റ്; മരണം 100 കവിഞ്ഞു

ലെബനന്‍ തലസ്ഥാനമായ ബെയ്‌റൂത്തിൽ സ്ഫോടനത്തിന് കാരണമായത് അമോണിയം നൈട്രേറ്റ്. ബെയ്‌റൂത്തിലെ തുറമുഖത്തിന് സമീപമുള്ള വെയർഹൗസിൽ സൂക്ഷിച്ച 2,750 ടണ്‍ അമോണിയം നൈട്രേറ്റാണ് സ്ഫോടനത്തിന് കാരണമായത്. ലെബനന്‍ പ്രധാനമന്ത്രിയായ ഹസ്സൻ ഡിയാബാണ് ഇക്കാര്യം വ്യക്തമാക്കിയത്. ചൊവ്വാഴ്ച്ച നടന്ന സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം നൂറായി ഉയർന്നു. നാലായിരത്തോളം പേർക്ക് പരുക്കേറ്റു. മരണസംഖ്യ ഇനിയും കൂടാനിടയുണ്ട്‌. നിരവധി പേർ അവശിഷ്ടങ്ങൾക്കിടയിൽപെട്ടതായി റെഡ്ക്രോസ് അധികൃതർ ചൂണ്ടിക്കാട്ടി. സുരക്ഷാ ക്രമീകരണങ്ങൾ ഒന്നും പാലിക്കാതെ ആറ് വർഷമായി വെയർഹൗസിൽ സൂക്ഷിച്ച അമോണിയം നൈട്രേറ്റ് ശേഖരമാണ് പൊട്ടിത്തെറിച്ചത്….

Read More

അറസ്റ്റുണ്ടാകില്ല; കൂടുതൽ പേരെ ചോദ്യം ചെയ്തേക്കും; രേഖകൾ കണ്ടെത്തുക മാത്രമാണ് ലക്ഷ്യമെന്ന് ED

  മാസപ്പടി കേസിലെ ഇഡി നടപടിയിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ആരുടെയും അറസ്റ്റ് ഇന്നുണ്ടാകില്ല. രേഖകൾ കണ്ടെത്തുക മാത്രമാണ് ലക്ഷ്യമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വൃത്തങ്ങൾ വ്യക്തമാക്കി. പിണറായി വിജയന്റെ മകൾ വീണ വിജയനെ ഉൾപ്പെടെ മൂന്ന് പേരെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. അനിൽ ആനന്ദ പണിക്കർ, സിഎംആർഎൽ എം ഡി ശശിധരൻ കർത്തയുടെ മകൻ ശരൺ എസ് കർത്ത എന്നിവരെ ഇഡി ചോദ്യം ചെയ്യുന്നുണ്ട്.     കേസിൽ കൂടുതൽ പേരെ ചോദ്യം ചെയ്തേക്കും. പിണറായി വിജയനെ…

Read More

ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതായി മുന്നറിയിപ്പ്. ഞായറാഴ്ച അഞ്ച് ജില്ലകളിൽ യെല്ലാ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിങ്കളാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 mm മുതൽ 115.5 mm വരെ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

Read More

കണ്ണില്ലാത്ത ക്രൂരത! പാലക്കാട് ആദിവാസിയെ ആറു ദിവസം ഹോം സ്റ്റേയിലെ മുറിയിൽ അടച്ചിട്ടു, പട്ടിണിക്കിട്ട് ക്രൂരമര്‍ദനം

പാലക്കാട്: പാലക്കാട് മുതലമടയിൽ ആദിവാസി മധ്യവയസ്കനെ മുറിയിൽ അടച്ചിട്ട് പട്ടിണിക്കിട്ട് ക്രൂരമായി മര്‍ദിച്ചതായി പരാതി. മുതലമട മൂചക്കുണ്ട് ചമ്പക്കുഴിയിൽ താമസിക്കുന്ന വെള്ളയൻ (54) എന്ന ആദിവാസി മധ്യവയസ്കനാണ് മർദ്ദനമേറ്റത്. മുതലമട ഊർക്കുളം വനമേഖലയിൽ ഫാംസ്റ്റേയിലെ ജീവനക്കാരനാണ് സംഭവത്തിന് പിന്നില്ലെന്നാണ് പരാതി. പട്ടിണിക്കിടന്നതിനെതുടര്‍ന്ന് ക്ഷീണിതനായ വെള്ളയനെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആറു ദിവസത്തോളം യുവാവിനെ അടച്ചിട്ട മുറിയിൽ പട്ടിണിക്കിട്ടുവെന്ന് പരാതി. ഇന്നലെ രാത്രിയാണ് മുതലമട പഞ്ചായത്ത് മെമ്പർ കല്പനാദേവിയുടെ നേതൃത്വത്തിൽ നാട്ടുകാരും പൊലീസും ചേർന്നാണ് യുവാവിനെ രക്ഷപ്പെടുത്തിയത്….

Read More

സംസ്ഥാന എൻജിനീയറിങ്​/ഫാർമസി പ്രവേശന പരീക്ഷ ഇന്ന്; 418 കേന്ദ്രങ്ങൾ, 1,12,097 പരീക്ഷാർത്ഥികൾ

തിരുവനന്തപുരം: സംസ്ഥാന എൻജിനീയറിങ്​/ഫാർമസി പ്രവേശന പരീക്ഷയായ കീം ഇന്ന് നടക്കും. രാവിലെ പത്ത്​ മുതൽ 12.30 വരെ ​ ഫിസിക്സ്​, കെമിസ്​ട്രി പരീക്ഷയും ഉച്ചക്ക്​ 2.30 മുതൽ അഞ്ച്​ വരെ​ കണക്ക്​ പരീക്ഷയും നടക്കും. സംസ്​ഥാനത്തിനകത്തും പുറത്തുമുള്ള 418 കേന്ദ്രങ്ങളിൽ 1,12,097 പേർ​ പരീക്ഷ എഴുതും​. ദുബൈ, മുംബൈ, ഡൽഹി എന്നിവിടങ്ങളിലും പരീക്ഷ കേന്ദ്രങ്ങളുണ്ട്​. കൊവിഡ് സാഹചര്യത്തിൽ തിരക്കൊഴിവാക്കാനായി 77 താലൂക്കുകൾ കേ​ന്ദ്രീകരിച്ച്​​ 415 പരീക്ഷ കേന്ദ്രങ്ങൾ ഒരുക്കി. കൊവിഡ്​ ബാധിതർക്കും ക്വാറൻറീനിലുള്ളവർക്കും പരീക്ഷ എഴുതാൻ പ്രത്യേക…

Read More

മഴ കുറഞ്ഞു: ചെന്നൈയിലെ റെഡ് അലർട്ട് പിൻവലിച്ചു

ചെ​ന്നൈ: മ​ഴ​യു​ടെ ശ​ക്തി കു​റ​ഞ്ഞ​തി​നെ തു​ട​ർ​ന്ന് ചെ​ന്നൈ ന​ഗ​ര​ത്തി​ൽ പ്ര​ഖ്യാ​പി​ച്ചി​രു​ന്ന റെ​ഡ് അ​ല​ർ​ട്ട് പി​ൻ​വ​ലി​ച്ചു. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം നാ​ലി​ന് ശേ​ഷം ശ​ക്ത​മാ​യ മ​ഴ​യോ കാ​റ്റോ ഇ​ല്ല. എ​ന്നാ​ൽ, പ്ര​ധാ​ന റോ​ഡു​ക​ളി​ൽ അ​ട​ക്കം വെ​ള്ള​ക്കെ​ട്ടു തു​ട​രു​ക​യാ​ണ്. കാ​ലാ​വ​സ്ഥ മെ​ച്ച​പ്പെ​ട്ട​തോ​ടെ ചെ​ന്നൈ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ വി​മാ​ന​ങ്ങ​ളു​ടെ ലാ​ൻ​ഡിം​ഗി​ന് ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന നി​യ​ന്ത്ര​ണ​വും നീ​ക്കി. ത​മി​ഴ്നാ​ടി​ന്‍റെ 90 ശ​ത​മാ​നം മേ​ഖ​ല​ക​ളി​ലും ഇ​പ്പോ​ൾ മ​ഴ മു​ന്ന​റി​യി​പ്പി​ല്ലെ​ന്ന് കാ​ലാ​വ​സ്ഥ വി​ഭാ​ഗം അ​റി​യി​ച്ചു.  

Read More

ബിന്ദു പത്മനാഭന്‍ തിരോധാന കേസ് : സെബാസ്റ്റ്യനെ കസ്റ്റഡിയില്‍ എടുക്കാന്‍ ക്രൈംബ്രാഞ്ച്

ആലപ്പുഴ ചേര്‍ത്തലയിലെ ബിന്ദു പദ്മനാഭന്‍ തിരോധാനത്തില്‍ നിര്‍ണായക നീക്കത്തിന് ക്രൈം ബ്രാഞ്ച്. തിരോധാനക്കേസില്‍ സെബാസ്റ്റ്യനെ കസ്റ്റഡിയില്‍ എടുക്കും. കോട്ടയത്തെ ജെയ്‌നമ്മ തിരോധന കേസില്‍ കസ്റ്റഡി പൂര്‍ത്തിയായതോടെയാണ് നീക്കം. സെബാസ്റ്റ്യനായി ഉടനെ കസ്റ്റഡി അപേക്ഷ നല്‍കും. കസ്റ്റഡിയില്‍ ലഭിച്ച ശേഷം വിശദമായി ചോദ്യം ചെയ്യും. അന്വേഷണം നിര്‍ണായക ഘട്ടത്തിലിരിക്കെയാണ് ആലപ്പുഴ ക്രൈം ബ്രാഞ്ചിന്റെ പുതിയ നീക്കം. കസ്റ്റഡി അപേക്ഷ ഈ ആഴ്ച തന്നെ നല്‍കാനാണ് തീരുമാനം. കസ്റ്റഡിയില്‍ എടുത്ത ശേഷം വിശദമായ ചോദ്യം ചെയ്യലിലേക്ക് കടക്കും. ഈ മാസമാദ്യം…

Read More

കൊവിഡിനെ തുടർന്ന് അനാഥരായ കുട്ടികളെ സംരക്ഷിക്കണമെന്ന് സംസ്ഥാന സർക്കാരിനോട് സുപ്രീം കോടതി

കൊവിഡ് പ്രതിരോധത്തിനൊപ്പം കൊവിഡ് അനാഥമാക്കിയ കുട്ടികളെയും സംരക്ഷിക്കണമെന്ന് സംസ്ഥാന സർക്കാരിനോട് സുപ്രീം കോടതി. കൊവിഡ് അനാഥമാക്കിയ 399 വിദ്യാർഥികൾ സ്വകാര്യ സ്‌കൂളുകളിൽ പഠിക്കുന്നതായി സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. ഇവരുടെ പഠനം മുടങ്ങാതിരിക്കാൻ നടപടി സ്വീകരിക്കണമെന്ന് കോടതി നിർദേശിച്ചു അനാഥരായ കുട്ടികൾക്ക് 18 വയസ്സ് വരെ പ്രതിമാസം 2000 രൂപ സഹായധനമായി നൽകും. ഡിഗ്രി പൂർത്തിയാകുന്നതുവരെ വിദ്യാഭ്യാസത്തിന്റെ ചെലവ് സർക്കാർ വഹിക്കുമെന്നും കേരളം വ്യക്തമാക്കി. ഇതുവരെ നടപ്പാക്കിയ പദ്ധതികളുടെ വിശദാംശങ്ങൾ മൂന്നാഴ്ചക്കുള്ളിൽ അറിയിക്കണമെന്ന് സുപ്രീം കോടതി…

Read More

1083 കേസുകളിൽ 902 എണ്ണവും സമ്പർക്കത്തിലൂടെ; നാല് ജില്ലകളിൽ രോഗബാധിതരുടെ എണ്ണം നൂറിന് മുകളിൽ

സംസ്ഥാനത്ത് സമ്പർക്ക രോഗികളുടെ എണ്ണത്തിൽ ദിനംപ്രതി വൻവർധന. ഇന്ന് സ്ഥിരീകരിച്ച 1083 കേസുകളിൽ 902 എണ്ണവും സമ്പർക്കത്തിലൂടെ രോഗബാധിതരായവരാണ്. ഇതിൽ ഉറവിടം അറിയാത്ത 71 കേസുകളുമുണ്ട്. നാല് ജില്ലയിൽ ഇന്ന് നൂറിലേറെ പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരത്ത് ഇന്നും രോഗികളുടെ എണ്ണം 200 കടന്നു. 242 പേർക്കാണ് ജില്ലയിൽ രോഗബാധ. എറണാകുളത്ത് 135 പേർക്കും മലപ്പുറത്ത് 131 പേർക്കും ആലപ്പുഴയിൽ 126 പേർക്കും കൊവിഡ് സ്ഥിരീകരിച്ചു തിരുവനന്തപുരത്ത് 237 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. എറണാകുളത്ത് 122…

Read More