തേക്ക്മരം വീണ് വീട് തകര്ന്നു; ഓടിനടിയില് കുടുങ്ങിയ കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു
മാള: തേക്ക്മരം വീണ് വീട് തകര്ന്നു. ഓടിനടിയില് കുടുങ്ങിയ ആറ് വയസ്സുള്ള കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു. പുത്തന്ചിറ ഗ്രാമപഞ്ചായത്തിലെ വടക്കുംമുറി ഉല്ലാസ് നഗറില് ഭാര്ഗവി മുകുന്ദന്റെ വീടിന് മേലാണ് ശക്തമായ കാറ്റില് തേക്ക്മരം വീണത്. ഇന്ന് രാവിലെ 6.15 ഓടെയാണ് സംഭവം. മേല്ക്കൂരക്ക് താഴെ സീലിംഗ് നടത്തിയിരുന്നതിനാല് വലിയ ദുരന്തം ഒഴിവായി. സീലിംഗ് തകര്ന്ന് താഴെ വീണ ഓടുകള്ക്കിടയില് കുട്ടി കുടുങ്ങിയെങ്കിലും മാതാപിതാക്കളെത്തി രക്ഷപ്പെടുത്തി. കുട്ടിയുടെ മൂക്കും കണ്ണുമൊഴികെ ബാക്കി ഭാഗങ്ങളെല്ലാം ഓടിനാല് മൂടിയിരിക്കയായിരുന്നു. കുട്ടിയുടെ…
