സൈബർ കുറ്റകൃത്യങ്ങൾക്ക് ഇനി ശിക്ഷ കൂടും; പോലീസ് ആക്ട് ഭേദഗതിക്ക് ഗവർണറുടെ അംഗീകാരം

സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിന്റെ ഭാഗമായി പോലീസ് ആക്ടിൽ വരുത്തിയ ഭേദഗതിക്ക് അംഗീകാരം. ഗവർണറാണ് അംഗീകാരം നൽകിയത്. കഴിഞ്ഞ മന്ത്രിസഭാ യോഗത്തിലാണ് ആക്ട് ഭേദഗതി പ്രഖ്യാപിച്ചത്. 2011ലെ പോലീസ് ആക്ടാണ് ഭേദഗതി ചെയ്യുന്നത്. 118 എ വകുപ്പ് കൂട്ടിച്ചേർക്കുന്നതിനായാണ് ഓർഡിൻസ്. സമൂഹ മാധ്യമങ്ങളിലൂടെയുള്ള ഭീഷണിപ്പെടുത്തൽ, അധിക്ഷേപിക്കൽ, ഇവ പ്രസിദ്ധീകരിക്കൽ, പ്രചരിപ്പിക്കൽ എന്നിവ ഇനി കുറ്റകൃത്യമാകും. സമൂഹ മാധ്യമങ്ങളിലൂടെയുള്ള അധിക്ഷേപം, വ്യാജവാർത്ത ചമയ്ക്കൽ എന്നിവക്കെതിരെ കേസെടുക്കാൻ പോലീസിന് ഇനി കൂടുതൽ അധികാരമുണ്ടാകും. വാറണ്ടില്ലാതെ അറസ്റ്റ് ചെയ്യാനും സാധിക്കും.    

Read More

ആദ്യ മലയാളം റിലീസ് 12ന്; തിയറ്റർ മറ്റന്നാൾ തുറക്കും: പ്രദർശനം ആഴ്ചയിൽ മൂന്ന് ദിവസം

തിങ്കളാഴ്ച തീയറ്റർ തുറക്കും. ആഴ്ചയിൽ മൂന്ന് ദിവസമാകും പ്രദർശനമെന്ന് തീയറ്റർ ഉടമകളുടെ സംഘടന ഫിയോക്ക് അറിയിച്ചു. ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിലാണ് പ്രദർശനം. ആദ്യം റിലീസ് ചെയ്യുക അന്യഭാഷ ചിത്രങ്ങളായിരിക്കും. ആദ്യ മലയാളം റിലീസ് നവംബർ 12 നാണ്. ദുൽഖർ സൽമാൻ കേന്ദ്രകഥാപാത്രത്തിലെത്തുന്ന കുറുപ്പ് ആണ് നവംബർ 12ന് റിലീസ് ആവുക. ഇതിന് ശേഷം സുരേഷ് ഗോപി ചിത്രമായ കാവൽ റിലീസിനെത്തും. ഒടിടി പ്ലാറ്റ്‌ഫോമുകളെ കുറിച്ചും ചർച്ച ചെയ്തു. ഒ.ടി.ടി പ്ലാറ്റ്‌ഫോമുകൾ തത്കാലിക സംവിധാനം മാത്രമാണെന്നും മരക്കാർ…

Read More

‘ഉത്തരവാദിത്തം കരാറുകാരന്‍റെ തലയിൽ കെട്ടിവച്ച് സർക്കാരിന് രക്ഷപ്പെടാനാകില്ല’; ജനങ്ങളുടെ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണന നൽകേണ്ടതെന്ന് ബിജെപി

വയനാട്ടിലെ മണ്ണിടിച്ചിൽ ദുരന്തം വേദനാജനകമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളുടെ ദുഃഖത്തിൽ ഹൃദയപൂർവ്വം പങ്കുചേരുന്നതോടൊപ്പം പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നുവെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.     അശാസ്ത്രീയമായി വൻതോതിൽ മണ്ണ് തള്ളിയതാണ് ഈ മഹാദുരന്തത്തിന് കാരണമായതെന്ന് സർക്കാർ തന്നെ ഇപ്പോൾ സമ്മതിച്ചിരിക്കുന്നു. എന്നാൽ ഇതിന്‍റെ ഉത്തരവാദിത്തം ഒരു കരാറുകാരന്‍റെ തലയിൽ കെട്ടിവെച്ച് സർക്കാരിനും പൊതുമരാമത്ത് വകുപ്പിനും കൈകഴുകാൻ കഴിയില്ല.കൃത്യമായ മേൽനോട്ടം വഹിക്കേണ്ട ഉദ്യോഗസ്ഥരും ഭരണകൂടവും എവിടെയായിരുന്നു എന്ന്…

Read More

കേന്ദ്ര വാർത്താ വിനിമയ മന്ത്രാലയത്തിന്റെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്തു

  കേന്ദ്ര വാർത്താ വിനിമയ മന്ത്രാലയത്തിന്റെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. ഹാക്കർ അക്കൗണ്ടിൻരെ പേര് ഇലൺ മസ്‌ക് എന്നാക്കുകയും ഗ്രേറ്റ് ജോബ് എന്ന് ട്വീറ്റ് ചെയ്യുകയും ചെയ്തു. അതേസമയം കുറച്ചു സമയങ്ങൾക്കുള്ളിൽ തന്നെ ട്വിറ്റർ അക്കൗണ്ട് തിരിച്ചെടുത്തു. ഹാക്കറുടെ ട്വീറ്റുകൾ ഡിലീറ്റ് ചെയ്യുകയും പ്രൊഫൈൽ പിക്ചർ വീണ്ടെടുക്കുകയും ചെയ്തു. ഹാക്കറെ കണ്ടെത്താനായിട്ടില്ല.ചില ലിങ്കുകളും ഹാക്കർ അക്കൗണ്ടിൽ നിന്ന് പങ്കു വെച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്ത് ഒരു മാസം പിന്നിടവെയാണ് കേന്ദ്ര…

Read More

മത്തായിയുടെ മൃതദേഹം റീ പോസ്റ്റുമോർട്ടം ചെയ്തു; കൂടുതൽ മുറിവുകൾ കണ്ടെത്തി

വനംവകുപ്പ് ഉദ്യോഗസ്ഥർ കസ്റ്റഡിയിൽ എടുത്ത ശേഷം കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ മത്തായിയുടെ റീ പോസ്റ്റുമോർട്ടം നടപടികൾ ആരംഭിച്ചു. ഉച്ചയ്ക്ക് ഒന്നരയോടെയാണ് പോസ്റ്റുമോർട്ടം നടപടികൾ തുടങ്ങിയത്. അതിനു മുമ്പായി ഇൻക്വിസ്റ്റ് നടപടികൾ പൂർത്തിയാക്കി. ആദ്യം നടത്തിയ ഇൻക്വസ്റ്റ് നടപടിയിലും പോസ്റ്റുമോർട്ടത്തിലും രേഖപ്പെടുത്താതിരുന്ന കൂടുതൽ മുറിവുകൾ കൂടി ഇന്ന് നടത്തിയ ഇൻക്വിസ്റ്റിൽ കണ്ടെത്തിയിട്ടുണ്ട്. കിണറ്റിൽ വീണപ്പോൾ ഉണ്ടായ പരിക്കുകളാവാം ഇവയെല്ലാം എന്നാണ് പ്രാഥമിക നിഗമനം. സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ്, സബ് കളക്ടർ, സി.ബി.ഐ ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിലാണ് ഇൻക്വസ്റ്റ്…

Read More

കോവിഡ് ഭീതി; സീറോ കൊവിഡ്’പ്രഖ്യാപിച്ച് ചൈന

  ബീജിംഗ്: കൊവിഡിന്റെ ഈറ്റില്ലമായ ചൈന ഇക്കുറി രോഗ വ്യാപനം തടയുന്നതിനായി കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി റിപ്പോർട്ടുകൾ. ‘സീറോ കൊവിഡ്’നടപ്പിലാക്കുന്നതിനായി രോഗബാധ കണ്ടെത്തുന്ന ഇടങ്ങളിൽ കർശനമായ വ്യവസ്ഥകളോടെ ലോക്ഡൗൺ നടപ്പിലാക്കുകയാണ് ഇപ്പോൾ. അടുത്ത മാസം നടത്താൻ ഉദ്ദേശിച്ചിട്ടുള്ള വിന്റർ ഒളിമ്പിക്സ് കൊവിഡ് കാരണം മാറ്റി വയ്‌ക്കേണ്ടി വരുമോ എന്ന ആശങ്കയാണ് ഇപ്പോഴത്തെ നിയന്ത്രണങ്ങളിലുള്ളതെന്നാണ് പാശ്ചാത്യ മാദ്ധ്യമങ്ങളിൽ വരുന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നത്. അമേരിക്ക അടക്കമുള്ള രാജ്യങ്ങൾ വിന്റർ ഒളിമ്പിക്സ് ബഹിഷ്‌കരിക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ എന്ത് വില കൊടുത്തും മുന്നോട്ട്…

Read More

അഭിമന്യു വധക്കേസ്; പ്രതികള്‍ക്കെതിരെ ഒരു വകുപ്പ് കൂടി ചുമത്തും, നീക്കം വിചാരണ തുടങ്ങാനിരിക്കെ

  കൊച്ചി: മഹാരാജാസ് കോളേജിലെ എസ്എഫ്‌ഐ നേതാവായിരുന്ന അഭിമന്യുവിന്റെ കൊലപാതകത്തില്‍ വിചാരണ തുടങ്ങാനിരിക്കെ പ്രതികള്‍ക്കെതിരെ ഒരു വകുപ്പ് കൂടി ചുമത്താന്‍ നീക്കം. പ്രതികള്‍ക്കെതിരെ ഐപിസി 323 ചുമത്താനാണ് പ്രോസിക്യൂഷന്‍ അപേക്ഷ നല്‍കിയിരിക്കുന്നത്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് അപേക്ഷ നല്‍കിയിരിക്കുന്നത്. കേസ് ഈ മാസം 28 ന് വീണ്ടും പരിഗണിക്കും. അഭിമന്യു വധക്കേസില്‍ ഇന്ന് വിചാരണ തീയതി നിശ്ചയിക്കുമെന്നാണ് കരുതിയിരുന്നത്.   ബോധപൂര്‍വം പരിക്കേല്‍പ്പിക്കുക എന്ന കുറ്റകൃത്യമാണ് ഐപിസി 323ന് കീഴില്‍ വരുന്നത്. അഭിമന്യുവിനെ മര്‍ദിച്ച പ്രതികള്‍ക്ക്…

Read More

കാലവർഷം നാളെയെത്തും; സംസ്ഥാനത്ത് ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

  സംസ്ഥാനത്ത് കാലവർഷം നാളെയെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തെക്കുപടിഞ്ഞാറൻ കാറ്റ് ശക്തമാകാത്തതിനെ തുടർന്നാണ് കാലവർഷം വൈകിയത്. മെയ് 31ന് കാലവർഷമെത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. ഈ വർഷം ശരാശരിയിലും കുറവ് മഴയാകും ലഭിക്കുകയെന്നാണ് പ്രവചനം. ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട്.

Read More

തമിഴ്‌നാട്ടില്‍ പടക്ക കടക്ക് തീപ്പിടിച്ച് അഞ്ച് മരണം

ചെന്നൈ: തമിഴ്‌നാട് ശിവകാശിക്കടുത്ത് കള്ളാക്കുറിച്ചിയില്‍ പടക്കക്കടക്ക് തീപിടിച്ച് അഞ്ച് പേര്‍ മരിച്ചു. പത്ത് പേര്‍ക്ക് പരുക്കേറ്റതായും സൂചനയുണ്ട്. പരുക്കറ്റവരെ ഉടന്‍ കള്ളാക്കുറിച്ചി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദീപാവലി കണക്കിലെടുത്ത് പടക്കങ്ങളുടെ വലിയ ശേഖരം നിര്‍മ്മാണ ശാലയില്‍ ഉണ്ടായിരുന്നു. കടക്ക് അടുത്തുള്ള ബേക്കറിയില്‍ നിന്ന് തീ പടര്‍ന്നതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. നിലവില്‍ തീ നിയന്ത്രണ വിധേയമാണ്. അഗ്നിശമന സേനയും പോലീസും ചേര്‍ന്ന് തീ അണക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നുണ്ട്. സമീപത്തെ കടകള്‍ക്കും കേടുപാടുകള്‍ ഉണ്ടായിട്ടുണ്ട്.  

Read More

ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് സ്വര്‍ണപ്പാളികള്‍ കൈമാറാന്‍ ദേവസ്വം ബോര്‍ഡ് ഉത്തരവ് തിരുത്തി; മറ്റൊരു ഉത്തരവിറക്കി ബോര്‍ഡ് സെക്രട്ടറി ജയശ്രീ

സ്വര്‍ണക്കൊള്ളയില്‍ 2019 ലെ ദേവസ്വം ബോര്‍ഡ് തീരുമാനം ബോര്‍ഡ് സെക്രട്ടറി തിരുത്തിയതിന്റെ തെളിവ് . ദേവസ്വം ബോര്‍ഡ് സെക്രട്ടറി എസ് ജയശ്രീയാണ് ഉത്തരവ് തിരുത്തിയത്. ദേവസ്വം വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പരാമശിക്കുന്ന ഉദ്യോഗസ്ഥരില്‍ മൂന്നാം പേരുകാരിയാണ് അന്നത്തെ ദേവസ്വം ബോര്‍ഡ് സെക്രട്ടറിയായിരുന്ന ജയശ്രീ. ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് സ്വര്‍ണപ്പാളികള്‍ കൈമാറാന്‍ ദേവസ്വം ബോര്‍ഡ് യോഗത്തിന്റെ ഉത്തരവ് തിരുത്തി മറ്റൊരു ഉത്തരവ് ഇറക്കിയതിന്റെ വിവരങ്ങള്‍ ദേവസ്വം വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റി എന്ന ഭക്തന്‍ സ്വര്‍ണപ്പാളി നവീകരണവുമായി ബന്ധപ്പെട്ട്…

Read More