Headlines

ചേവായൂര്‍ ചില്‍ഡ്രന്‍സ് ഹോം കേസ്; അറസ്റ്റ് ചെയ്ത പ്രതികളിലൊരാള്‍ പോലീസ് സ്‌റ്റേഷനില്‍നിന്നും രക്ഷപ്പെട്ടു

  കോഴിക്കോട്: വെള്ളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍നിന്ന് കാണാതായ പെണ്‍കുട്ടികള്‍ക്കൊപ്പം പിടികൂടിയ രണ്ടു യുവാക്കളില്‍ ഒരാള്‍ പോലീസ് സ്‌റ്റേഷനില്‍നിന്ന് രക്ഷപ്പെട്ടു തൃശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശി ഫെബിന്‍ റാഫി(26)യാണ് ചേവായൂര്‍ പോലീസ് സ്‌റ്റേഷന്റെ പിന്‍വാതില്‍ വഴി രക്ഷപ്പെട്ടത്. ഇയാള്‍ക്കായി പോലീസ് തിരച്ചില്‍ നടത്തിവരികയാണിപ്പോള്‍. കൊല്ലം സ്വദേശി ടോം തോമസ്(26) നേയും പോലീസ് അറസ്റ്റ് ചെയ്തിരുന്നുി. മദ്യം നല്‍കി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പെണ്‍കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇവരുടെ അറസ്റ്റു രേഖപ്പെടുത്തിയത്. പോക്‌സോ, ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമാണ് കേസ് എടുത്തത്.

Read More

ലീഗ് പ്രവർത്തകന്റെ കൊലപാതകം: ഒരാൾ അറസ്റ്റിൽ

പാനൂരിൽ മുസ്ലിം ലീഗ് പ്രവർത്തകൻ മൻസൂറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പിടിയിലായ ഷിനോസിന്റെ അറസ്റ്റ് രേഖപ്പെടുത്തി. മൻസൂറിന്റെ അയൽവാസി കൂടിയാണ് ഷിനോസ്. ഇയാളെ അൽപ്പസമയത്തിനകം കോടതിയിൽ ഹാജരാക്കും അതേസമയം വിലാപയാത്രക്കിടെ സിപിഎം ഓഫീസുകൾ തകർത്ത സംഭവത്തിൽ പത്ത് ലീഗ് പ്രവർത്തകരെ കസ്റ്റഡിയിലെടുത്തു. 21 ലീഗ് പ്രവർത്തകർക്കെതിരെ കേസെടുത്തിട്ടുണ്ട്. 20 വാഹനങ്ങളും പോലീസ് പിടിച്ചെടുത്തു ലീഗുകാർ തകർത്ത ഓഫീസുകളും വീടുകളും സിപിഎം നേതാക്കൾ സന്ദർശിച്ചു. സാധാരണജീവിതം തകർക്കുന്ന ആക്രമണമാണ് നടന്നതെന്ന് സിപിഎം ജില്ലാ സെക്രട്ടറി എം വി ജയരാജൻ പ്രതികരിച്ചു….

Read More

കെ സുധാകരന്റെ ദേഹത്ത് ഒരു പിടി മണ്ണ് വീഴാൻ സമ്മതിക്കില്ലെന്ന് വി ഡി സതീശൻ

  കെ സുധാകരന്റെ ദേഹത്ത് ഒരു പിടി മണ്ണ് വീഴാൻ കോൺഗ്രസ് സമ്മതിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വയനാട്ടിൽ സംസാരിക്കുകയായിരുന്നു സതീശൻ. കെ സുധാകരന് എതിരെ കൊലവിളി പ്രസംഗം നടത്തിയ സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറിക്കെതിരെ കേസെടുക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു ധീരജ് കൊലപതാകവുമായി ബന്ധപ്പെട്ട് ഒരുപാട് കാര്യങ്ങൾ അറിയുന്ന വ്യക്തിയാണ് സിപിഎമ്മിന്റെ ജില്ലാ സെക്രട്ടറി. ധീരജ് കൊലപാതകവുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ വെളിപ്പെടുത്താൻ ശ്രമിച്ച എസ് എഫ് ഐ പ്രവർത്തകനെ വിലക്കിയത് ഈ ജില്ലാ…

Read More

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പൃഥ്വിരാജിന്റെ ഇടപെടല്‍: തമിഴ്‌നാട്ടില്‍ പ്രതിഷേധമിരമ്പുന്നു

ചെന്നൈ: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ നടന്‍ പൃഥ്വിരാജിന്റെ ഇടപെടല്‍ ചര്‍ച്ചയാകുന്നു. 125 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ട് ദുര്‍ബലമാണെന്നും പൊളിച്ചു പണിയണമെന്നും ആവശ്യപ്പെട്ട നടന്‍ പൃഥ്വിരാജ് ഉള്‍പ്പെടെയുള്ളവരുടെ പ്രസ്താവനക്കെതിരെ തമിഴ്‌നാട്ടില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നു. തിങ്കളാഴ്ച തേനി ജില്ല കളക്ട്രേറ്റിന് മുന്നില്‍ അഖിലേന്ത്യ ഫോര്‍വേഡ് ബ്ലോക്ക് പ്രവര്‍ത്തകര്‍ പൃഥ്വിരാജിന്റെ കോലം കത്തിച്ചു. സുപ്രിംകോടതി വിധി നിലനില്‍ക്കെ തെറ്റിദ്ധാരണജനകമായ പ്രസ്താവനകളിറക്കിയ നടന്‍ പൃഥ്വിരാജ്, അഡ്വ. റസ്സല്‍ ജോയ് എന്നിവര്‍ക്കെതിരെ ദേശ സുരക്ഷാ നിയമ പ്രകാരം കേസെടുക്കണമെന്നും ഇതുമായി ബന്ധപ്പെട്ട് കളക്ടര്‍ക്കും…

Read More

ഇനി ഒറ്റക്കെട്ട്! ഓസ്ട്രേലിയ- കാനഡ- ഇന്ത്യ കൂട്ടായ്മ പ്രഖ്യാപിച്ച് നരേന്ദ്ര മോദി, ‘മയക്കുമരുന്ന് ശൃംഘലയ്ക്കെതിരെ ജി20 ഒറ്റെക്കെട്ടായി നീങ്ങണം’

ജോഹന്നാസ്ബ‍ർഗ്: ഓസ്ട്രേലിയ- കാനഡ- ഇന്ത്യ കൂട്ടായ്മ പ്രഖ്യാപിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. മൂന്നു രാജ്യങ്ങളും ചേർന്നുള്ള സാങ്കേതിക സഹകരണ കൂട്ടായ്മയാണ് പ്രഖ്യാപിച്ചത്. ജി20 ഉച്ചകോടിക്കിടെ മൂന്നു നേതാക്കളും ചർച്ച നടത്തി. ഇന്ത്യ- കാനഡ ബന്ധം മെച്ചപ്പെടുന്ന സാഹചര്യത്തിൽ കൂടിയാണ് പുതിയ പ്രഖ്യാപനം. മയക്കുമരുന്ന് ശൃംഘലയ്ക്കെതിരെ ജി20 ഒറ്റെക്കെട്ടായി നീങ്ങണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. മയക്കു മരുന്ന് ശൃംഘലയും ഭീകരവാദവും ബന്ധപ്പെട്ട് കിടക്കുന്നു. ഇവയെ ദുർബലപ്പെടുത്താൻ ജി20 കൂട്ടായ സംവിധാനം രൂപപ്പെടുത്തണം. പ്രകൃതി ദുരന്തങ്ങൾ നേരിടാനുള്ള സംയുക്ത സംവിധാനം…

Read More

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; ആർക്കും പരുക്കില്ല

  കോഴിക്കോട് മെഡിക്കൽ കോളജിന് സമീപത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. രാവിലെ എട്ട് മണിയോടെയാണ് സംഭവം. കാറിലുണ്ടായിരുന്നവർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. കാർ പൂർണമായും കത്തിനശിച്ചു. എ സിയിൽ നിന്നുള്ള വെള്ളം ചോർന്ന് ഷോർട്ട് സർക്യൂട്ട് ഉണ്ടായതാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

Read More

വന്ദേമാതരം വിവാദം; ‘സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോള്‍ കണ്ടോളൂ, സര്‍ക്കാര്‍ നയം എന്തെന്ന് മനസിലാകും’; വി ഡി സതീശന്‍

തിരുവനന്തപുരം: വന്ദേമാതരം വിവാദത്തില്‍ സര്‍ക്കാരിന് കൃത്യമായ നിലപാടുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. വന്ദേമാതരം വിഷയത്തില്‍ സര്‍ക്കാരിന് വ്യക്തമായ നിലപാടുണ്ടെന്നും ഓഗസ്റ്റ് 15ന് അത് വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു. പാസാക്കിയ നിയമത്തില്‍ വന്ദേമാതരം മുഴുവന്‍ പാടണമെന്നാണ്. അധിക്ഷേപിക്കുകയോ പാടാതിരിക്കുകയോ ചെയ്താല്‍ മൂന്നുവര്‍ഷം തടവ് എന്നാണ് നിയമത്തില്‍ പറയുന്നത്. എന്നാല്‍, കോണ്‍ഗ്രസ് നയിക്കുന്ന സര്‍ക്കാരിന് അക്കാര്യത്തില്‍ വ്യക്തമായ നിലപാടുണ്ട്. അതനുസരിച്ചേ കാര്യങ്ങള്‍ ചെയ്യൂ – അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് വ്യക്തമായ നിലപാടുണ്ട്. യുഡിഎഫിന് അത്…

Read More

നിയമങ്ങൾ പിൻവലിക്കാതെ വീട്ടിലേക്ക് മടങ്ങില്ലെന്നാണ് മുദ്രവാക്യം: രാകേഷ് ടിക്കായത്ത്

കാർഷിക നിയമങ്ങൾ പിൻവലിക്കാൻ തയ്യാറായില്ലെങ്കിൽ കർഷക സമരം അടുത്ത കാലത്തൊന്നും അവസാനിക്കില്ലെന്ന് ഭാരതീയ കിസാൻ യൂനിയൻ നേതാവ് രാകേഷ് ടിക്കായത്ത്. സമരം അടുത്ത കാലത്തൊന്നും അവസാനിക്കാൻ പോകുന്നില്ല. നിയമം പിൻവലിച്ചില്ലെങ്കിൽ വീട്ടിലേക്ക് മടക്കമില്ലെന്നതാണ് ഞങ്ങളുടെ മുദ്രാവാക്യമെന്നും രാകേഷ് ടിക്കായത്ത് പറഞ്ഞു പ്രക്ഷോഭം ഒക്ടോബറിന് മുമ്പ് അവസാനിക്കില്ല. സമരം ചെയ്യുന്ന കർഷകർക്കെതിരായ പോലീസിന്റെയും ഭരണകൂടത്തിന്റെയും പീഡനം അവസാനിപ്പിക്കുകയും തടവിലാക്കിയ കർഷകര മോചിപ്പിക്കാൻ തയ്യാറാകുകയും ചെയ്തില്ലെങ്കിൽ സർക്കാരുമായി ഇനിയൊരു ഔപചാരിക ചർച്ചക്ക് തയ്യാറല്ലെന്നും സംയുക്ത കിസാൻ മോർച്ച പറഞ്ഞു. ഇന്റർനെറ്റ്…

Read More

കിളിമാനൂരിലെ ദമ്പതികളുടെ അപകട മരണം; മുഖ്യപ്രതി വിഷ്ണു പിടിയിൽ

തിരുവനന്തപുരം കിളിമാനൂരിലെ രജിത് -അംബിക ദമ്പതികളുടെ അപകട മരണത്തിൽ മുഖ്യപ്രതി കാരക്കോണം സ്വദേശി വിഷ്ണു പിടിയിൽ. ഒളിവിൽ കഴിയുന്നതിനിടെ , കേരളാ തമിഴ്നാട് അതിർത്തിയിൽ നിന്നാണ് പിടിയിലായത്. ദിവസങ്ങളായി ഇയാൾ ഒളിവിൽ കഴിയുകയായിരുന്നു. കഴിഞ്ഞ ദിവസം വിഷ്ണുവിന്റെ മുൻകൂർജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. പിടിയിലായ വിഷ്ണു ഫയർഫോഴ്‌സ് ഉദ്യോഗസ്ഥനാണ്.വാഹനത്തിൽ ഉണ്ടായിരുന്ന മറ്റ് രണ്ടുപേർക്കായി പൊലീസ് തിരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ്. മനപൂർവം കൊന്നതാണെന്ന് മരിച്ച അംബികയുടെ സഹോദരൻ രാജേഷ് ട്വന്റിഫോറിനോട് പറഞ്ഞു. ജനുവരി നാലിനാണ് സംസ്ഥാന പാതയിൽ പാപ്പാലയിലായിലാണ് അപകടം ഉണ്ടായത്….

Read More

വയനാട് ജില്ലയിൽ ഇന്ന് 219 പേര്‍ കൂടി നിരീക്ഷണത്തില്‍ ആയി

കൽപ്പറ്റ: കോവിഡുമായി ബന്ധപ്പെട്ട് വയനാട് ജില്ലയിൽ ഇന്ന് പുതുതായി നിരീക്ഷണത്തിലായത് 219 പേരാണ്. 85 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 3846 പേര്‍. ഇന്ന് വന്ന 35 പേര്‍ ഉള്‍പ്പെടെ 298 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 1451 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 44122 സാമ്പിളുകളില്‍ 42155 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 40762 നെഗറ്റീവും 1393 പോസിറ്റീവുമാണ്.

Read More