Headlines

മലപ്പുറത്ത് 2 പേർക്ക് കൂടി ഷിഗെല്ല; 100 ലേറെ പേർക്ക് രോഗ ലക്ഷണം

മലപ്പുറത്ത് വീണ്ടും രണ്ട് പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ഒമ്പതായി. ഏലംകുളം, ചുങ്കത്തറ, അമരമ്പലം പഞ്ചായത്തുകളിലാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസമാണ് ഏലംകുളം കോരക്കുത്ത് നടന്ന വിവാഹ ചടങ്ങിൽ ഭക്ഷണം കഴിച്ച രണ്ട് കുട്ടികൾക്കും രണ്ട് മുതിർന്നവർക്കും രോഗം സ്ഥിരീകരിച്ചത്. കല്യാണ വീടും വൈകുന്നേരം തുറന്ന് പ്രവർത്തിക്കുന്ന തട്ടുകടയും പ്രഭവ കേന്ദ്രമെന്ന് കണ്ടെത്തിയിരുന്നു. ഇവിടെ നിന്നും ഭക്ഷണം കഴിച്ച 114 പേർക്ക് രോഗ ലക്ഷണവും കണ്ടെത്തുന്ന സാഹചര്യമുണ്ടായി.

Read More

സംസ്ഥാനത്ത് പുതുതായി 75 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി 75 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി. തിരുവനന്തപുരത്ത് 12 ഉം കൊല്ലത്ത് അഞ്ചും പത്തനംതിട്ടയില്‍ ആറും ആലപ്പുഴയില്‍ മൂന്നും കോട്ടയത്ത് നാലും ഇടുക്കിയില്‍ ഒന്നും എറണാകുളത്ത് നാലും തൃശൂരില്‍ 19 ഉം പാലക്കാട് ആറും മലപ്പുറത്ത് എട്ടും കോഴിക്കോട് അഞ്ചും കണ്ണൂരിലും കാസര്‍കോടും ഒന്നു വീതവും കുടുംബാരോഗ്യ കേന്ദ്രങ്ങളാണ് മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചത്.   ആര്‍ദ്രം പദ്ധതിയുടെ ഒന്നാം ഘട്ടത്തില്‍ 170 കുടുംബാരോഗ്യ കേന്ദ്രങ്ങളാണ് യാഥാര്‍ത്ഥ്യമായത്. ഇതിന് ആവശ്യമായ തസ്തികകളും സൃഷ്ടിച്ചു….

Read More

കൊച്ചിയിൽ വനിതാ ഡോക്ടർ ഫ്‌ളാറ്റിന് മുകളിൽ നിന്ന് വീണുമരിച്ചു; ആത്മഹത്യയെന്ന് സൂചന

  കൊച്ചിയിൽ ഫ്‌ളാറ്റിന്റെ മുകളിൽ നിന്ന് വീണ് വനിതാ ഡോക്ടർ മരിച്ചു. പത്തനംതിട്ട പുല്ലാട് വരയന്നൂർ സ്വദേശി രേഷ്മ ആൻ എബ്രഹാമാണ്(26) മരിച്ചത്. കൊച്ചി സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രിയിലെ റസിഡന്റ് ഡോക്ടറും മെഡിസിൻ ട്രെയിനിംഗ് വിദ്യാർഥിനിയുമായിരുന്നു. ശനിയാഴ്ച രാത്രിയോടെയാണ് സംഭവം. ഫ്‌ളാറ്റിന്റെ 13ാം നിലയിൽ നിന്ന് വീണ രേഷ്മ രണ്ടാം നിലയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. പോലീസ് എത്തിയാണ് മൃതദേഹം താഴെയിറക്കിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം

Read More

ഓണക്കിറ്റിലെ ക്രമക്കേട് കണ്ടെത്താന്‍ ‘ഓപറേഷന്‍ ക്ലീന്‍ കിറ്റ്’ റെയ്ഡുമായി വിജിലന്‍സ്

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സൗജന്യമായി നല്‍കുന്ന ഓണക്കിറ്റില്‍ ക്രമക്കേട് നടക്കുന്നുണ്ടോയെന്ന് കണ്ടെത്താന്‍ സംസ്ഥാന വ്യാപകമായി വിജലന്‍സ് പരിശോധന. ഓപറേഷന്‍ ക്ലീന്‍ കിറ്റ് എന്ന പേരിലാണ് പരിശോധന നടത്തിയത്.. റേഷന്‍ കടകളിലും മാവേലി സ്റ്റോറുകളിലുമാണ് പരിശോധന. വിജിലന്‍സ് ഡയറക്ടര്‍ അനില്‍ കാന്തിന്റെ നിര്‍ദേശപ്രകാരമാണ് പരിശോധന. കണ്ണുരില്‍ വിവിധ ഇടങ്ങളില്‍ വിജിലന്‍സ് പരിശോധന നടത്തി. സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണത്തില്‍ ക്രമക്കേട് നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന വ്യാപക പരിശോധനക്ക് വിജലന്‍സ് ഡയറക്ടര്‍ നിര്‍ദേശം നല്‍കിയതെന്നാണു വിവരം.

Read More

ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ കക്ഷി ചേരാൻ ED; കോടതിയിൽ അപേക്ഷ നൽകും

  പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിലെ റെയ്ഡ് കഴിഞ്ഞു മടങ്ങിയ ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഇഡിയും കക്ഷിചേരും. കോടതിയിൽ അപേക്ഷ നൽകും. പ്രോസിക്യൂട്ടർ ഗീനാകുമാരിക്ക് എതിരെ പോലീസ് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന് പരാതി നൽകും. പോലീസ് റിപ്പോർട്ട് അവഗണിച്ച് പ്രോസിക്യൂട്ടർ പ്രതിയുമായി ഒത്തുകളിച്ചെന്നാണ് പരാതി.     കേസിലെ ഒമ്പതാം പ്രതി കടകമ്പള്ളി സ്വദേശിയും സിപിഎം പ്രവർത്തകനുമായ ഹരീഷ് കുമാറിനാണ് കോടതി ജാമ്യം അനുവദിച്ചിരുന്നു. 27 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയ്ക്ക് ശേഷമാണ് ഹരീഷ് കുമാറിന്…

Read More

മലപ്പുറത്ത് മധ്യവയസ്‌കന്റെ മൃതദേഹം ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തി; പോലീസ് അന്വേഷണം തുടരുന്നു

മലപ്പുറം പൂക്കിപറമ്പിൽ മധ്യവയസ്‌കന്റെ മൃതദേഹം ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം തുടരുന്നു. തെന്നല അറക്കൽ സ്വദേശി ശശിയുടെ മൃതദേഹമാണ് ആളൊഴിഞ്ഞ പറമ്പിൽ കണ്ടെത്തിയത്. 45 വയസ്സ് പ്രായമുള്ള ശശിയുടെ മൃതദേഹം 70 അടിയോളം താഴ്ചയുള്ള പറമ്പിലാണ് കിടന്നിരുന്നു. പൂർണമായും നഗ്നമായ നിലയിലായിരുന്നു ശരീരത്തിൽ നിരവധി പരുക്കുകൾ പറ്റിയ പാടുകളുണ്ട്. സ്ഥലം ഉടമ പോലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്ത് എത്തി തെരച്ചിൽ നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്തിയില്ല. ശശിയെ ചൊവ്വാഴ്ച മുതൽ കാണാതിരുന്നതായി…

Read More

പാക്കിസ്ഥാനിലെ ചൈനീസ് അംബാസിഡർ താമസിച്ച ഹോട്ടലിന് നേർക്ക് ഭീകരാക്രമണം; നാല് പേർ കൊല്ലപ്പെട്ടു

  പാക്കിസ്ഥാനിലെ ക്വറ്റയിൽ ചൈനീസ് അംബാസിഡർ താമസിച്ചിരുന്ന ഹോട്ടലിന് നേരെ ഭീകരാക്രമണം. ബോംബ് സ്‌ഫോടനത്തിൽ നാല് പേർ കൊല്ലപ്പെട്ടു. 11 പേർക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഹോട്ടലിന്റെ പാർക്കിംഗ് ഏരിയയിൽ നിർത്തിയിട്ടിരുന്ന കാർ പൊട്ടിത്തെറിക്കുകയായിരുന്നു ക്വറ്റയിലെ ഏറ്റവും വലിയ ആഡംബര ഹോട്ടലായ സെറീന ഹോട്ടലിലാണ് ആക്രമണം നടന്നത്. പാക് താലിബാൻ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. ചൈനീസ് അംബാസിഡറെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം.  

Read More

പേരക്കുട്ടികളുടെ ആഭരണം എടുക്കാനാണ് ലോക്കറിൽ പോയതെന്ന് ഇപി ജയരാജന്റെ ഭാര്യ

വിവാദങ്ങളിൽ മറുപടിയുമായി മന്ത്രി ഇ.പി. ജയരാജന്റെ ഭാര്യ പി.കെ. ഇന്ദിര. ബാങ്ക് ലോക്കറിൽ പോയത് പേരക്കുട്ടികളുടെ ആഭരണങ്ങൾ എടുക്കാനാണെന്ന് പി.കെ. ഇന്ദിര പറഞ്ഞു. എവിടെയും ക്വാറന്റീൻ ലംഘിച്ചിട്ടില്ല. ക്വാറന്റീനുണ്ടായിരുന്നില്ല. കഴിഞ്ഞ ഞായറാഴ്ചയാണ് തിരുവനന്തപുരത്തുനിന്ന് വന്നത്. വീട്ടിലെ എല്ലാ ജോലികളും ചെയ്യുന്നത് ഞാനാണ്. ഞാൻ ക്വാറന്റീനിലാണെന്ന് ആരാണ് പറഞ്ഞത്. ആരെങ്കിലും ഇക്കാര്യം എന്നോട് വിളിച്ചു ചോദിച്ചോ. എനിക്ക് രണ്ട് പേരക്കുട്ടികളാണുള്ളത്. കഴിഞ്ഞ വ്യാഴാഴ്ച ബാങ്കിൽ പോയിരുന്നു. പേരക്കുട്ടികളുടെ പിറന്നാളാണ് ഇരുപത്തിയഞ്ചിനും ഇരുപത്തിയേഴിനും അവർക്ക് കൊടുക്കാൻ അവരുടെ ആഭരണങ്ങൾ എടുക്കാനാണ്…

Read More

മുന്നണിയെ നയിക്കാൻ ഇന്നും പിണറായി വിജയൻ മാത്രമേ ഉള്ളൂ: ടി കെ ഗോവിന്ദൻ എംഎൽഎ

കോഴിക്കോട്: CPIM വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗത്തിലെ പൊതുചർച്ചയെ പാട്ടി ഇപ്പോൾ അഭിപ്രായം പറയാനില്ലെന്ന് ടി കെ ഗോവിന്ദൻ എംഎൽഎ. പാർലമെന്ററി വ്യാമോഹം സിപിഐഎം ഇപ്പോൾ മാത്രം ചർച്ച ചെയ്യുന്ന കാര്യമല്ല. പാർട്ടിയെ അടിമുടി ബാധിച്ച രോഗമാണ് പാർലമെന്ററി വ്യാമോഹം. ഇ എം എസ്‌ ജീവിച്ചിരുന്ന കാലത്ത് അതിശക്തമായി ഈ വിഷയത്തിൽ താകീത് നല്കിയതായിരുന്നു, പാവപ്പെട്ട പാർട്ടി മെമ്പർമാർക്കല്ല വ്യാമോഹം പാർട്ടി നേത്യത്വത്തെയാണ് പാർലമെന്ററി വ്യാമോഹം പിടികൂടിയിരിക്കുന്നത്. ഇതിനെതിരെ പാർട്ടിയ്ക്കുള്ളിൽ തന്നെ ഒട്ടേറെ ചർച്ചകൾ നടന്നിട്ടുണ്ടെങ്കിലും അതിനൊന്നും…

Read More

28 വർഷത്തെ കാത്തിരിപ്പ്: ഒടുവിൽ കാനറികളുടെ ചിറകരിഞ്ഞ് മെസ്സിപ്പടയ്ക്ക് കോപാ കിരീടം

  കാലത്തിന്റെ കാവ്യനീതിയാണ് മാറക്കാന സ്റ്റേഡിയത്തിൽ ഇന്നുണ്ടായത്. ഫുട്‌ബോളിലെ മിശിഹക്ക് ഒരു കിരീടം പോലുമില്ലാതെ കരിയർ അവസാനിപ്പിക്കേണ്ടി വരുമോയെന്ന ഭീതി ആരാധകർക്കുണ്ടായിരുന്നു. പക്ഷേ കോപാ അമേരിക്ക 2021 ഫൈനലിൽ എയ്ഞ്ചൽ ഡി മരിയ മാലാഖയായി അവതരിച്ചതോടെ അർജന്റീന ആരാധകരുടെയും മെസ്സിയുടെയും കാത്തിരിപ്പ് അവസാനിക്കുകയായിരുന്നു നിലവിലെ ജേതാക്കളായ ബ്രസീലിനെ എതിരില്ലാത്ത ഒരു ഗോളിന് തകർത്താണ് അർജന്റീന കപ്പ് നേടിയത്. ഇതിന് മുമ്പ് 1993ലായിരുന്നു അർജന്റീനയുടെ കിരീട നേട്ടം. 2004ലും 2007ലും ഫൈനലിൽ ബ്രസീലിനോട് പരാജയപ്പെട്ടു. 2015, 2017 വർഷങ്ങളിൽ…

Read More