വാൽപ്പാറ അപകടം നടന്ന് ഒരാഴ്ച പിന്നിട്ടു; സർക്കാർ ധനസഹായം ഇതുവരെ ലഭിച്ചില്ലെന്ന് ആരോപണം

വാൽപ്പാറ അപകടം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും മരിച്ചവരുടെ കുടുംബത്തിനും പരുക്കേറ്റവർക്കും സർക്കാർ ധനസഹായം കിട്ടിയില്ലെന്ന് ആരോപണം. വാൽപ്പാറയിലെ ദുരന്തബാധിതരെ സർക്കാർ അവഗണിച്ചെന്ന് മഞ്ഞളാംകുഴി അലി. തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിൽ മരിച്ചവർക്ക് ധനസഹായം നൽകാൻ മന്ത്രിസഭാ യോഗം ചേർന്നപ്പോൾ വാൽപ്പാറയിലെ ദുരിതബാധിതരെ അവഗണിച്ചെന്ന് മഞ്ഞളാംകുഴി അലി ട്വന്റിഫോറിനോട് പറഞ്ഞു. വിദ്യാഭ്യാസ മന്ത്രിയോടുൾപ്പെടെ നേരിട്ട് ആവശ്യപ്പെട്ടിട്ടും ഇതുവരെയും അനുകൂല നടപടി ഉണ്ടായിട്ടില്ലെന്നും മഞ്ഞളാംകുഴി അലി ആരോപിച്ചു. മലപ്പുറം പാങ്ങ് ജി.എൽ.പി. സ്‌കൂളിലെ അധ്യാപകർക്കും ജീവനക്കാർക്കുമാണ് വാഹനാപകടത്തിൽ ജീവൻ നഷ്ടമായത്….

Read More

‘ഇന്ത്യയിലെ സർക്കാർ മുസ്ലിം- ഹിന്ദു കാർഡ് കളിക്കുന്നു; രാഹുൽ ഗാന്ധിയുടേത് പോസിറ്റീവ് മാനസികാവസ്ഥ’; ഷാഹീദ് അഫ്രീദി

രാഹുൽ ഗാന്ധിയെ പ്രകീർത്തിച്ച് മുൻ പാക് ക്രിക്കറ്റ് താരം ഷാഹീദ് അഫ്രീദി. ഇന്ത്യയിലെ നിലവിലെ സർക്കാർ മതവും മുസ്ലിം- ഹിന്ദു കാർഡും കളിക്കുകയാണെന്നും ഇത് മോശപ്പെട്ട മാനസികാവസ്ഥയാണെന്നും അഫ്രീദി. രാഹുൽ ഗാന്ധിയുടേത് പോസിറ്റീവ് മാനസികാവസ്ഥയാണ്. രാഹുൽ സംവാദത്തിൽ വിശ്വസിക്കുന്നുവെന്നും പാകിസ്താനിലെ സമാ ടിവിയിലെ സംവാദത്തിൽ അഫ്രീദി പറഞ്ഞു. ഏഷ്യാ കപ്പിൽ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ പാകിസ്താൻ താരങ്ങൾക്ക് ഹസ്തദാനം വിസമ്മതിച്ചതിനെത്തുടർന്ന് വലിയ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. ഈ വിഷയത്തിൽ പ്രതികരിക്കുന്നതിനിടെയാണ് ഷാഹീദ് അഫ്രീദി രാഹുൽ ​ഗാന്ധിയെ പ്രശംസിച്ചത്. “രാഹുൽ…

Read More

സീറ്റ് വിഭജന ചർച്ചകളിലേക്ക് കടക്കാൻ എൻഡിഎ; ബിഡിജെഎസ് 40 സീറ്റുകൾ ആവശ്യപ്പെടും

നിയമസഭ തിരഞ്ഞെടുപ്പ് സീറ്റ് വിഭജന ചർച്ചകളിലേക്ക് കടന്ന് എൻഡിഎയും. ഘടകകക്ഷികളുമായുള്ള ബിജെപിയുടെ പ്രാഥമിക സീറ്റ് വിഭജന ചർച്ച ഇന്ന് തിരുവനന്തപുരത്ത് നടക്കും. ബിഡിജെഎസ് 40 സീറ്റുകൾ ആവശ്യപ്പെടും. പറവൂരിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ തുഷാർ വെള്ളാപ്പള്ളിയെ കുളത്തിലിറക്കുന്ന കാര്യം ബിഡിജെഎസ് പരിഗണിക്കുന്നുണ്ട്.കേരള കാമരാജ് കോൺഗ്രസും സോഷ്യലിസ്റ്റ് ജനതാദളും ഏഴ് സീറ്റുകൾ വീതവും നാഷണലിസ്റ്റ് കേരള കോൺഗ്രസ് 5 സീറ്റുകളും ആവശ്യപ്പെടും. ഇതിൽ പാറശാല മണ്ഡലം കേരള കാമരാജ് കോൺഗ്രസിന് അനുദ്യോഗികമായി നൽകിയതായാണ് വിവരം.വട്ടിയൂർക്കാവ് കൊടുങ്ങല്ലൂർ…

Read More

തീപ്പൊള്ളലേറ്റ് ചികില്‍സയിലായിരുന്ന വീട്ടമ്മ മരിച്ചു

കോഴിക്കോട്: തീപ്പൊള്ളലേറ്റ് ചികില്‍സയില്‍ കഴിയുകയായിരുന്ന വീട്ടമ്മ മരിച്ചു. കിഴക്കോത്ത് ആവിലോറ താഴെ ഡാപ്പൊയില്‍ അബ്ദുന്നാസിറിന്റെ ഭാര്യ സജ്‌റ(38) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുകയായിരുന്നു. മക്കള്‍: നിഹാല്‍, നജാദ്(വിദ്യാര്‍ഥികള്‍), ആദില്‍ ജവാദ്, ഹന്‍സ.

Read More

യുഡിഎഫ് നടത്തുന്നത് മുതലെടുപ്പ്; ഇടതു മുന്നണിയുടെ ഹൃദയവും തലച്ചോറുമാണ് CPI യും CPIM ഉം, എ കെ ബാലൻ

  പാലക്കാട്: CPI – CPIM തർക്കം യുഡിഎഫ് മുതലെടുക്കാൻ ശ്രമിക്കുകയാണെന്ന് മുതിർന്ന സിപിഐഎം അംഗം എ കെ ബാലൻ. ചെങ്കൊടിയുടെ ഒരു കൊടി കിട്ടുമോ എന്നാണ് UDF കാത്തിരിക്കുന്നത്.സിപിഐഎമ്മിന്റെ നിലപാടാണ് പ്രതിപക്ഷനേതാവ് പിണറായി വിജയൻ പറഞ്ഞത്. സത്യൻ മൊകേരിയും ബിനോയ് വിശ്വവും പറഞ്ഞത് സിപിഐയുടേതും. രണ്ടുപാർട്ടികളും പറഞ്ഞുകൊണ്ടേയിരിക്കും. ഇളകുന്ന ആടിൻ്റെ അകിട് കണ്ട് പിന്നാലെ ഓടുന്ന കുറുക്കനെ പോലെയാണ് UDF. ചെങ്കൊടിയുടെ ഒരു ചെറിയ കഷണം കിട്ടാൻ കാത്തിരിക്കുന്നവരാണവർ എ കെ ബാലൻ വിമർശിച്ചു.  …

Read More

അംഗ പരിമിതരുടെ ഒളിമ്പിക്സായ പാരാലിമ്പിക്സിന് ഇന്ന് തിരിതെളിയും

  അംഗ പരിമിതരുടെ ഒളിമ്പിക്സായ പാരാലിമ്പിക്സിന് ഇന്ന് ടോക്യോയില്‍ തിരിതെളിയും. ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 4:30 മുതലാണ് ഉദ്ഘാടന ചടങ്ങുകൾ. സെപ്തംബർ 5 വരെ നീളുന്ന പാരാലിമ്പിക്സിൽ 54 അംഗ സംഘത്തെയാണ് ഇന്ത്യ അണിനിരത്തുന്നത്. ‘ഒറ്റ മനസോടെ മുന്നോട്ട് നീങ്ങുക”യെന്ന സന്ദേശത്തിലൂന്നിയാണ് പതിനാറാമത് പാരാലിമ്പിക്സ് ടോക്കിയോവിൽ അരങ്ങേറുന്നത്. 135 രാജ്യങ്ങളിൽ നിന്നായി 4,400 കായിക താരങ്ങളാണ് പാരാലിമ്പിക്സിൽ മത്സരിക്കുക.22 കായിക വിഭാഗങ്ങളിലെ 539 ഇനങ്ങളിൽ മെഡലുകൾ നിർണയിക്കപ്പെടും. ബാഡ്മിൻറണും തയ്ക്ക്വാണ്ടോയുമാണ് പുതിയ ഇനങ്ങൾ. ‘നമുക്ക് ചിറകുകൾ ഉണ്ട്’…

Read More

ഐസിസി ടെസ്റ്റ് റാങ്കിംഗിൽ ആറാം സ്ഥാനത്ത് റിഷഭ് പന്ത്; ധോണിക്ക് പോലും സ്വന്തമാക്കാനാകാത്ത നേട്ടം

ഐസിസി ടെസ്റ്റ് റാങ്കിംഗിൽ കരിയറിലെ ഏറ്റവുമുയർന്ന നേട്ടത്തിലെത്തി റിഷഭ് പന്ത്. ആറാം സ്ഥാനത്താണ് റിഷഭ് പന്ത് നിലവിൽ. ഇതാദ്യമായാണ് ഒരു ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ ആദ്യ പത്തിൽ ഇടം നേടുന്നത്. എം എസ് ധോണിക്ക് പോലും സ്വന്തമാക്കാനാകാത്ത നേട്ടമാണ് പന്ത് നേടിയിരിക്കുന്നത്. 19ാം റാങ്കിലെത്തിയതാണ് ധോണിയുടെ ഏറ്റവുമുയർന്ന നേട്ടം പന്തിനെ കൂടാതെ വിരാട് കോഹ്ലി, രോഹിത് ശർമ എന്നിവരും ആദ്യ പത്തിനുള്ളിൽ സ്ഥാനം പിടിച്ചു. രോഹിത് ശർമയും പന്തിനൊപ്പം ആറാം സ്ഥാനം പങ്കിടുന്നുണ്ട്. കോഹ്ലി അഞ്ചാം…

Read More

എംവി ഓഷ്യൻ വിന്നർ കപ്പൽ മുങ്ങിയ സംഭവം: രക്ഷപ്പെടുത്തിയ രണ്ട് ചൈനീസ് ജീവനക്കാർ പരദീപിൽ

ന്യൂഡൽഹി∙ ബംഗാൾ ഉൾക്കടലിൽ പാനമ പതാകയുള്ള ചരക്കുകപ്പൽ മുങ്ങിയതിനെ തുടർന്നു രക്ഷപ്പെടുത്തിയ രണ്ട് ചൈനീസ് ജീവനക്കാരെ ഒഡീഷയിലെ പരദീപിൽ സുരക്ഷിതമായി എത്തിച്ചു. തിരച്ചിൽ–രക്ഷാപ്രവർത്തനങ്ങളിൽ പങ്കെടുക്കുന്ന കോസ്റ്റ് ഗാർഡ് കപ്പലായ വരദ് ആണ് ഇവരെ വ്യാഴാഴ്ച പരദീപിലെത്തിച്ചത്. എംവി ഓഷ്യൻ വിന്നർ എന്ന വാണിജ്യ കപ്പലാണ് ഓഗസ്റ്റ് 22 ന് പരദീപ് തീരത്തുനിന്ന് ഏകദേശം 240 നോട്ടിക്കൽ മൈൽ അകലെയുള്ള കടലിൽ മുങ്ങിയത്. 24 ജീവനക്കാരുമായി സിംഗപ്പുരിലേക്കു പോകുന്നതിനിടെയായിരുന്നു അപകടം. കപ്പലിലുണ്ടായിരുന്നവരിൽ 20 പേർ ചൈനീസ് പൗരന്മാരും മൂന്നു…

Read More

1 മുതൽ 9 വരെയുള്ള ക്ലാസുകൾ വൈകുന്നേരം വരെയാകുമോ; തീരുമാനം ഇന്ന്

  സംസ്ഥാനത്ത് ഇന്ന് മുതൽ 10, 11, 12 ക്ലാസുകൾ വൈകുന്നേരം വരെ നടക്കും. പരീക്ഷ അടുത്ത സാഹചര്യത്തിലാണ് പാഠഭാഗങ്ങൾ തീർക്കുന്നതിനായി ക്ലാസുകൾ വൈകുന്നേരം വരെയാക്കുന്നത്. നേരത്തെ ഷിഫ്റ്റ് അടിസ്ഥാനത്തിലായിരുന്നു ക്ലാസുകൾ നടന്നിരുന്നത്. അതേസമയം ഒന്ന് മുതൽ 9 വരെ ക്ലാസുകളുടെ പുതിയ സമയക്രമത്തിൽ ഇന്ന് തീരുമാനമുണ്ടാകും. വൈകുന്നേരം വരെയാക്കുന്നതിൽ ഇന്നലെ ചർച്ച നടന്നിരുന്നുവെങ്കിലും അന്തിമ തീരുമാനമായിരുന്നില്ല. കൂടുതൽ ചർച്ചകൾക്ക് ശേഷം ഇന്ന് തീരുമാനമുണ്ടാകും. പതിനാലാം തീയതി മുതലാണ് 1 മുതൽ 9 വരെയുള്ള ക്ലാസുകൾ ആരംഭിക്കുന്നത്.

Read More

കോഴിക്കോട് വീടിന് നേരെ സ്ഫോടക വസ്തു എറിഞ്ഞു

കോഴിക്കോട് ചേലക്കാട് വീടിന് നേരെ സ്ഫോടക വസ്തു എറിഞ്ഞു. കണ്ടോത്ത് അമ്മദിൻ്റെ വീടിന് നേരെയാണ് എറിഞ്ഞത്. വീടിന്റെ ചുമരിൽ തട്ടി പൊട്ടി തെറിച്ചു. ഇന്നലെ രാത്രി 11 മണിക്ക് ആണ് സംഭവം. നാദാപുരം പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ രാത്രി 11 മണിക്കാണ് സംഭവം. നാടൻ ബോംബ് ആണ് അക്രമത്തിന് ഉപയോഗിച്ചതെന്നാണ് സൂചന. ഗർഭിണിയായ യുവതിയും മൂന്ന് കുട്ടികളും ഉൾപ്പെടെ വീട്ടുകാർ ഉറങ്ങി കിടക്കുന്നതിനിടെയാണ് അക്രമം നടന്നത്. നാദാപുരം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

Read More