കോഴിക്കോട് വീടിന് നേരെ സ്ഫോടക വസ്തു എറിഞ്ഞു

കോഴിക്കോട് ചേലക്കാട് വീടിന് നേരെ സ്ഫോടക വസ്തു എറിഞ്ഞു. കണ്ടോത്ത് അമ്മദിൻ്റെ വീടിന് നേരെയാണ് എറിഞ്ഞത്. വീടിന്റെ ചുമരിൽ തട്ടി പൊട്ടി തെറിച്ചു. ഇന്നലെ രാത്രി 11 മണിക്ക് ആണ് സംഭവം. നാദാപുരം പൊലീസ് അന്വേഷണം ആരംഭിച്ചു.

ഇന്നലെ രാത്രി 11 മണിക്കാണ് സംഭവം. നാടൻ ബോംബ് ആണ് അക്രമത്തിന് ഉപയോഗിച്ചതെന്നാണ് സൂചന. ഗർഭിണിയായ യുവതിയും മൂന്ന് കുട്ടികളും ഉൾപ്പെടെ വീട്ടുകാർ ഉറങ്ങി കിടക്കുന്നതിനിടെയാണ് അക്രമം നടന്നത്. നാദാപുരം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.