3 വിമാനങ്ങള്‍ക്ക് സുരക്ഷാ പരിശോധന നടത്തിയില്ല, എയര്‍ ഇന്ത്യക്ക് ഡിജിസിഎ മുന്നറിയിപ്പ് നല്‍കിയിരുന്നു: റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട്

സുരക്ഷ പരിശോധന നടത്താതെ സര്‍വീസ് നടത്തിയതിന് എയര്‍ ഇന്ത്യക്ക് ഡിജിസിഎ മുന്നറിയിപ്പ് നല്‍കിയിരുന്നതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ്. മൂന്ന് എയര്‍ബസ് വിമാനങ്ങള്‍ പ്രോട്ടോക്കോള്‍ ലംഘിച്ച് സര്‍വീസ് നടത്തിയതായാണ് കണ്ടെത്തല്‍. ഡിജിസിഎയുടെ റിപ്പോര്‍ട്ടിനെ ഉദ്ധരിച്ചാണ് റോയിട്ടേഴ്‌സ് വാര്‍ത്ത. മൂന്ന് എയര്‍ബസ് വിമാനങ്ങള്‍ നിര്‍ബന്ധമായും നടത്തേണ്ട സുരക്ഷ പരിശോധന നടത്താതെ സര്‍വീസ് നടത്തിയതായെന്നാണ് കണ്ടെത്തല്‍. എ 320 എന്ന എയര്‍ബസ് വിമാനം ഒരു മാസം വൈകി മെയ് 15നാണ് സര്‍വീസ് നടത്തിയത്. ഈ ഒരു മാസത്തിനിടെ വിമാനം ഉപയോഗിച്ച് എയര്‍…

Read More

പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്ലാസുകള്‍ നാളെ മുതല്‍ സംപ്രേഷണം ചെയ്യും

  കൈറ്റ് വിക്ടേഴ്‌സ് വഴിയുള്ള ഫസ്റ്റ്‌ബെല്‍ 2.0 ഡിജിറ്റല്‍ ക്ലാസുകളില്‍ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്ലാസുകള്‍ തിങ്കള്‍ മുതല്‍ സംപ്രേഷണം ചെയ്യും.  തിങ്കള്‍ മുതല്‍ വെള്ളിവരെ സംപ്രേഷണം ചെയ്യുന്ന ക്ലാസുകളുടെ പുനഃസംപ്രേഷണമായിരിക്കും ഇതേക്രമത്തില്‍ അടുത്ത ആഴ്ചയും. പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് രാവിലെ 08.30 മുതല്‍ 10.00 മണി വരെയും വൈകുന്നേരം 05.00 മുതല്‍ 06.00 മണി വരെയുമായാണ് ക്ലാസുകള്‍ സംപ്രേഷണം ചെയ്യുന്നത്.  പ്ലസ് ടുവിന് വിവിധ വിഷയ കോമ്പിനേഷനുകളിലായി പ്രതിദിനം അഞ്ചു ക്ലാസുകള്‍ നല്‍കുന്നുണ്ടെങ്കിലും ഒരു കുട്ടിക്ക്…

Read More

എല്ലാ തട്ടിലും വികസന സ്പര്‍ശമേല്‍ക്കണം, അതാണ് സര്‍ക്കാരിന്റെ ലക്ഷ്യം: മുഖ്യമന്ത്രി

കോഴിക്കോട്: സാമൂഹിക നീതിയിലധിഷ്ഠിതമായ സര്‍വതല സ്പര്‍ശിയായ വികസനം ലക്ഷ്യമിട്ടാണ് ഇടതുപക്ഷ സര്‍ക്കാര്‍ പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരള പര്യടനത്തിന്റെ ഭാഗമായി കോഴിക്കോട് കാരപ്പറമ്പ് സ്‌കൂളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദേഹം. എല്ലാ തട്ടിലും വികസന സ്പര്‍ശമേല്‍ക്കണം. ഒരു വിഭാഗത്തിനും വികസനം ലഭ്യമാവാതിരിക്കരുത്. ഇതിനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തികൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് ഇടതുപക്ഷ ജനാധിപത്യമുന്നണി പ്രകടന പത്രിക തയ്യാറാക്കുന്നതിന് മുന്നോടിയായി എല്ലാ ജില്ലകളിലും യോഗം നടത്തിയിരുന്നു.ഈ അവസരങ്ങളില്‍…

Read More

വഴി തെറ്റിയെത്തിയ ചൈനീസ് പൗരൻമാർക്ക് ഭക്ഷണവും ഓക്‌സിജനും നൽകി സഹായിച്ച് സൈന്യം

സിക്കിമില്‍ വഴി തെറ്റിയെത്തിയ ചൈനീസ് പൗരന്‍മാര്‍ക്ക് വഴികാട്ടിയായി ഇന്ത്യന്‍ സൈന്യം. സമുദ്ര നിരപ്പില്‍ നിന്ന് 17,500 അടി ഉയരമുള്ള പ്രദേശത്തു വെച്ചാണ് ചൈനീസ് പൗരന്‍മാര്‍ക്ക് ഇന്ത്യന്‍ സൈന്യം രക്ഷകരായെത്തിയത്. സെപ്റ്റംബര്‍ മൂന്നിനാണ് സംഭവമുണ്ടായത്. ഉയര്‍ന്ന പ്രദേശമായതിനാല്‍ തന്നെ ഓക്‌സിജന്റെ ലഭ്യത കുറവായിരുന്നു. ഈ സാഹചര്യത്തിലാണ് ഓക്‌സിജനും മറ്റ് അവശ്യ സേവനങ്ങളുമായി സൈന്യം എത്തിയത്. ഇവര്‍ക്ക് ഓക്‌സിജന്‍ ലഭ്യമാക്കുകയും ഭക്ഷണം നല്‍കുകയും ചെയ്താണ് സൈന്യം മാതൃകയായത്. തണുപ്പിനെ അതിജീവിക്കാനായി ഇവര്‍ക്ക് വസ്ത്രങ്ങളും നല്‍കിയാണ് സൈന്യം സഹായിച്ചത്. ഇതിനു പുറമെ,…

Read More

‘മൂന്ന് പത്മ പുരസ്കാരങ്ങൾ സ്വാഗതാർഹം; മറ്റ് പുരസ്കാരങ്ങളെ കുറിച്ച് അഭിപ്രായമില്ല’, വെള്ളാപ്പള്ളിയ്‌ക്കെതിരെ ഒളിയമ്പുമായി കെ മുരളീധരൻ

എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ കുത്തി മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരൻ. പ്രഖ്യാപിച്ച മൂന്ന് പത്മ പുരസ്കാരങ്ങൾ സ്വാഗതാർഹമാണ്. വി എസ് അച്യുതാനന്ദന് നൽകിയ മരണാനന്തര ബഹുമതിയായി നൽകിയ പത്മവിഭൂഷൺ ഒരു പൊതുപ്രവർത്തകൻ എന്ന നിലയിൽ സമൂഹത്തിന് ചെയ്ത അംഗീകാരമാണ്. നടൻ മമ്മൂട്ടിയ്ക്ക് ലഭിച്ച പത്ഭൂഷൺ ബഹുമതി കലാ രംഗത്ത് അദ്ദേഹം ചെയ്ത സേവനത്തിനുള്ള അംഗീകാരമാണ്. അതുപോലെയാണ് ശ്രീമതി വിമലാ മേനോന് നൽകിയ പത്മശ്രീയും, ഈ മൂന്ന് അംഗീകാരങ്ങളും അഭിമാനമുള്ളതാണ് എന്നാൽ മറ്റ് പുരസ്കാരങ്ങളെ…

Read More

മലയാറ്റൂർ സ്‌ഫോടനം: പാറമട ഉടമക്കും നടത്തിപ്പുകാരനുമെതിരെ കേസെടുത്തു

മലയാറ്റൂരിൽ സ്‌ഫോടനത്തിൽ രണ്ട് പേർ മരിച്ച സംഭവത്തിൽ പാറമട ഉടമ, നടത്തിപ്പുകാരൻ എന്നിവർക്കെതിരെ പോലീസ് കേസെടുത്തു. ഉടമ റോബിൻസൺ, നടത്തിപ്പുകാരൻ ബെന്നി എന്നിവർക്കെതിരെയാണ് കേസെടുത്തത്. നരഹത്യക്ക് പുറമെ അനധികൃതമായി സ്‌ഫോടക വസ്തു കൈവശം വെച്ചതിനുള്ള കുറ്റവും ചുമത്തിയിട്ടുണ്ട് പാറമടയിലെ വാഹനങ്ങളുടെ പാർട്‌സും വെടിമരുന്നും സൂക്ഷിച്ച കെട്ടിടത്തിലാണ് സ്‌ഫോടനമുണ്ടായത്. രണ്ട് ഇതര സംസ്ഥാന തൊഴിലാളികളാണ് സ്‌ഫോടന സമയത്ത് ഇവിടെ ഉണ്ടായിരുന്നത്. കെട്ടിടത്തിൽ വെടിമരുന്ന് സൂക്ഷിക്കാനുള്ള ലൈസൻസ് ഇല്ലായിരുന്നുവെന്നാണ് അധികൃതർ നൽകുന്ന വിവരം തിങ്കളാഴ്ച പുലർച്ചെയാണ് മലയാറ്റൂർ ഇല്ലിത്തോടിലെ പാറമടയോട്…

Read More

സിപിഎം സംസ്ഥാന സമിതിയുടെ പുതിയ പാനലായി; ജി സുധാകരൻ അടക്കം 13 പേർ പുറത്ത്

  സിപിഎം സംസ്ഥാന സമ്മേളനത്തിൽ പുതിയ സംസ്ഥാന സമിതിയുടെ പാനൽ തയ്യാറാക്കി. ജി സുധാകരൻ അടക്കം 13 പേരെ സംസ്ഥാന സമിതിയിൽ നിന്ന് ഒഴിവാക്കിയതായാണ് റിപ്പോർട്ട്. നിലവിലെ സംസ്ഥാന സമിതി പുതിയ പാനലിന് അംഗീകാരം നൽകി. ഈ പാനൽ പ്രതിനിധികൾക്ക് മുമ്പാകെ അവതരിപ്പിക്കും പുതിയ സംസ്ഥാന സമിതിയിൽ മുഖ്യമന്ത്രി പിണറായി വിജയന് മാത്രമാണ് പ്രായപരിധിയിൽ ഇളവ് നൽകിയിരിക്കുന്നത്. ആനത്തലവട്ടം ആനന്ദൻ, കെ ജെ തോമസ്, പി കരുണാകരൻ, വൈക്കം വിശ്വൻ, കോലിയാക്കോട് കൃഷ്ണൻ നായർ തുടങ്ങിയവരെയും സംസ്ഥാന…

Read More

കേരള സർവകലാശാല രജിസ്ട്രാറുടെ സസ്‌പെൻഷൻ റദ്ദാക്കി; തീരുമാനം സിൻഡിക്കേറ്റ് യോഗത്തിൽ

ഭാരതാംബ വിഷയത്തിൽ കേരള സർവകലാശാല രജിസ്ട്രാർ കെ.എസ് അനിൽകുമാറിൻ്റെ സസ്‌പെൻഷൻ റദ്ദാക്കി. ഇന്ന് നടന്ന സിൻഡിക്കേറ്റ് യോഗത്തിലാണ് തീരുമാനം. സിൻഡിക്കേറ്റിന്റെ അധികാര പരിധി ഉപയോഗിച്ച് വി സിയുടെ വിയോജിപ്പ് തള്ളിക്കൊണ്ടാണ് തീരുമാനം. രജിസ്ട്രാറുടെ സസ്‌പെൻഷനുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ പോലും താൽക്കാലിക വി സിയായ സിസ തോമസ് തയ്യാറായിരുന്നില്ല. എന്നാൽ വി സിയും സിൻഡിക്കേറ്റിന്റെ ഭാഗമാണെന്ന നിലയിൽ വോട്ട് ചെയ്താണ് സസ്‌പെൻഷൻ റദ്ദാക്കിയിരിക്കുന്നത്. ഇടത് അംഗങ്ങളുടെയും കോൺഗ്രസ് അംഗങ്ങളുടെയും വൻ ഭൂരിപക്ഷ വോട്ടുകളോടെയാണ് സസ്‌പെൻഷൻ നടപടി…

Read More

മണിപ്പൂർ മുഖ്യമന്ത്രി ബീരേൻ സിംഗിന് കൊവിഡ് സ്ഥിരീകരിച്ചു

മണിപ്പൂർ മുഖ്യമന്ത്രി എൻ ബീരേൻ സിംഗിന് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് പരിശോധനാ ഫലം പോസിറ്റീവാണെന്ന് കണ്ടെത്തി. കഴിഞ്ഞ ദിവസം തന്നോട് അടുപ്പം പുലർത്തിയവർ സ്വയം ക്വാറന്റൈനിൽ പ്രവേശിക്കണമെന്നും പരിശോധന നടത്തണമെന്നും അഭ്യർഥിക്കുന്നതായി ബീരേൻ സിംഗ് ട്വീറ്റ് ചെയ്തു മണിപ്പൂരിൽ ഇതിനോടകം 21636 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 3084 പേർ നിലവിൽ ചികിത്സയിൽ കഴിയുന്നു. 218 പേർ മരിച്ചു

Read More