Headlines

മുല്ലപ്പെരിയാർ: റൂൾ കർവ് പുനഃപരിശോധിക്കണമെന്ന് കേരളം; സുപ്രീം കോടതിയിൽ സത്യവാങ്മൂലം

മുല്ലപ്പെരിയാർ: റൂൾ കർവ് പുനഃപരിശോധിക്കണമെന്ന് കേരളം; സുപ്രീം കോടതിയിൽ സത്യവാങ്മൂലം മുല്ലപ്പെരിയാർ വിഷയത്തിൽ കേരളം സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. ഡാമിലെ റൂൾ കർവിനെ സംസ്ഥാനം ചോദ്യം ചെയ്യുന്നുണ്ട്. റൂൾ കർവ് പുനഃപരിശോധിക്കണമെന്നും 142 അടിയായി ജലനിരപ്പ് ഉയർത്തണമെന്ന നിർദേശം പുനഃപരിശോധിക്കണമെന്നും കേരളം ആവശ്യപ്പെട്ടു. നിലവിലെ പ്രശ്‌നങ്ങൾക്ക് പരിഹാരം അണക്കെട്ടാണെന്നും കേരളം സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. കേസ് സുപ്രീം കോടതി മറ്റന്നാൾ പരിഗണിക്കും. മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണമെന്ന് തന്നെയാണ് കേരളത്തിന്റെ നിലപാടെന്ന് മന്ത്രി…

Read More

നിമിഷപ്രിയയുടെ മോചനം; ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ടുള്ള ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. സേവ് നിമിഷപ്രിയ ആക്ഷൻ കൗൺസിൽ നൽകിയ ഹർജിയും കെ എ പോൾ നൽകിയ ഹർജിയുമാണ് പരിഗണിക്കുക. നിമിഷപ്രിയയുമായി ബന്ധപ്പെട്ട മാധ്യമ വാർത്തകൾ വിലക്കണമെന്ന് ആവശ്യപ്പെട്ടാണ് കെ എ പോൾ ഹർജി നൽകിയത്. കേസിൽ ഇടപെടുന്നതിൽ നിന്ന് നിമിഷപ്രിയ ആക്ഷൻ കൗൺസിലിനെയും കാന്തപുരത്തെയും വിലക്കണം എന്നും ഹർജിയിലുണ്ട്. ജസ്റ്റിസ് വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരുടെ ബെഞ്ചാണ് ഹർജി പരിഗണിക്കുക. അതേസമയം നിമിഷപ്രിയ ആക്ഷൻ കൗൺസിൽ പിരിച്ചുവിടാൻ ആലോചിക്കുന്നതായി…

Read More

മുഴുവൻ വാർഡുകളിലും കോവിഡ് കണ്ട്രോൾ റൂം തുറന്ന് അമ്പലവയൽ പഞ്ചായത്ത്; ജില്ലയിലെ ആദ്യ പഞ്ചായത്ത്

  അമ്പലവയൽ: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ സംസ്ഥാനത്തിന് തന്നെ മാതൃകയാവുകയാണ് അമ്പലവയൽ ഗ്രാമപഞ്ചായത്ത്. 20 വാർഡുകളിലും കണ്ട്രോൾ റൂം ആരംഭിച്ച ജില്ലയിലെ ആദ്യ പഞ്ചായത്താണ് അമ്പലവയൽ. തിങ്കളാഴ്ചയോടെ എല്ലാ വാർഡ് കൺട്രോൾ റൂമുകളുടെയും പ്രവർത്തനം ആരംഭിച്ചു. രാവിലെ 9 മണി മുതൽ വൈകിട്ട് 6 വരെയാണ് പ്രവർത്തന സമയം. വാർഡുകളിലെ കോവിഡ് പോസിറ്റീവ് ആയവരുടെ കണക്കുകൾ ശേഖരിക്കുക, അവരുടെ ആവശ്യങ്ങൾക്ക് വേണ്ടുന്ന നിർദ്ദേശങ്ങൾ റാപിഡ് റെസ്പോൺസ് ടീമിനെ അറിയിക്കുക, കോവിഡ് പ്രതിരോധം ഊർജ്ജസ്വലമാക്കുന്നതിന് വേണ്ട നടപടികൾ…

Read More

ഇന്ത്യയിലേക്ക് പറക്കാനിരുന്ന ഇറാൻ വിമാനം തകർത്ത് അമേരിക്ക; യുദ്ധത്തിന്റെ ചെലവ് അറബ് രാജ്യങ്ങളിൽ നിന്നും ഈടാക്കാൻ ട്രംപ്

മാനുഷിക സഹായം ശേഖരിക്കാൻ ഇന്ത്യയിലേക്ക് പറക്കാനിരുന്ന ഇറാൻ വിമാനം തകർത്ത് അമേരിക്ക. മഷദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിലയുറപ്പിച്ചിരുന്ന വിമാനത്തിനു നേരെയാണ് ആക്രമണമുണ്ടായത്. മരുന്നും മെഡിക്കൽ സാമഗ്രികളും ശേഖരിക്കാൻ ദൽഹിയിൽ നാളെ പുലർച്ചെ നാലിന് എത്താനിരുന്ന വിമാനമാണ് തകർത്തത്. ഇറാനിലെ സ്വകാര്യ വിമാനക്കമ്പനിയായ മഹൻ എയറിന്റെതാണ് ആക്രമിക്കപ്പെട്ട വിമാനം.അന്താരാഷ്ട്ര നിയമത്തിന്റെ ലംഘനമാണ് ആക്രമണമെന്ന് ഇന്ത്യയിലെ ഇറാൻ സ്ഥാനപതി കാര്യാലയം വ്യക്തമാക്കി. ആക്രമണത്തെപ്പറ്റി അന്താരാഷ്ട്ര സ്ഥാപനങ്ങൾ അടിയന്തര അന്വേഷണം നടത്തണമെന്ന് ഇറാനിലെ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ ആവശ്യപ്പെട്ടു. അമേരിക്ക ആക്രമണവിഷയത്തിൽ…

Read More

കോട്ടയത്ത് ആദിവാസി യുവാവിനെ കസ്റ്റഡിയിൽ എടുത്ത് മർദിച്ചതായി ആരോപണം; ഈരാറ്റുപേട്ട പൊലീസിനെതിരെ പരാതി

കോട്ടയം: ആദിവാസി യുവാവിനെ കസ്റ്റഡിയിൽ എടുത്ത് മർദിച്ചതായി പരാതി. പൂഞ്ഞാർ സ്വദേശി അഭിലാഷാണ് ഈരാറ്റുപേട്ട പൊലീസിനെതിരെ കോട്ടയം എസ്.പിക്ക് പരാതി നൽകിയത്. മോഷണ കേസിലെ പരാതിയിലാണ് അഭിലാഷിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. അതേസമയം യുവാവിന്റെ ആരോപണം നിഷേധിക്കുകയാണ് പൊലീസ്. കെഎസ്ഇബിയിലെ കരാർ ജീവനക്കാരനാണ് പൂഞ്ഞാർ സ്വദേശി അഭിലാഷ്. അടുത്തിടെ വൈദ്യുതി കമ്പി മോഷണം പോയെന്ന് kseb പരാതി നൽകിയിരുന്നു. കേസ് അന്വേഷണത്തിന്റെ ഭാഗമായാണ് അഭിലാഷിനെ ഈരാറ്റുപേട്ട പോലീസ് കസ്റ്റഡിയിലെടുത്തത്. മഫ്തിയിൽ വീട്ടിലെത്തിയ പോലീസുകാർ വീട്ടിൽ വച്ചും പിന്നീട്…

Read More

ശബരിമല സ്വര്‍ണക്കൊള്ള; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് രാജീവ് ചന്ദ്രശേഖര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

ശബരിമല സ്വര്‍ണക്കൊള്ളയില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതി നോട്ടീസ് അയച്ചിരുന്നു. കേസില്‍ തൊണ്ടിമുതല്‍ കണ്ടെത്താനുള്ള അന്വേഷണം ഊര്‍ജിതമാക്കി എസ്ഐടി. അന്വേഷണം അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോഴും തൊണ്ടിമുതല്‍ കണ്ടെത്താത്തത് അന്വേഷണ സംഘത്തിന് വലിയ തിരിച്ചടിയാണ്. തൊണ്ടി മുതല്‍ കണ്ടത്താനായില്ലെങ്കില്‍ കേസിന് കോടതിയില്‍ തിരിച്ചടി നേരിടും എന്നാണ് വിലയിരുത്തല്‍. അതിനാല്‍ സ്മാര്‍ട്ട് ക്രിയേഷന്‍സുമായി ബന്ധമുള്ള ചെന്നൈയിലെ വ്യാപാരിയെ കേന്ദ്രീകരിച്ച് അന്വേഷണം നടത്താനാണ്…

Read More

അടുത്ത 12 മണിക്കൂറിനുള്ളിൽ ചുഴലിക്കാറ്റിന് സാധ്യത: ജാഗ്രത നിർദ്ദേശം

  തിരുവനന്തപുരം: മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യുന മർദ്ദം ശക്തി പ്രാപിച്ചു തീവ്ര ന്യുനമർദ്ദമായി മാറി. അടുത്ത 12 മണിക്കൂറിനുള്ളിൽ ശക്തി പ്രാപിച്ചു അതി തീവ്ര ന്യൂനമർദ്ദമായും തുടർന്ന് ചുഴലിക്കാറ്റായി മാറാനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വടക്കൻ ആന്ധ്രാ പ്രദേശ് – തെക്കൻ ഒഡിഷ തീരത്ത് ചുഴലിക്കാറ്റ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പാകിസ്താൻ നിർദ്ദേശിച്ച ഗുലാബ് എന്ന പേരിലാണ് ചുഴലിക്കാറ്റ് അറിയപ്പെടുക. ഞായറാഴ്ച വൈകുന്നേരത്തോടെ വിശാഖപട്ടണത്തിനും ഗോപാൽപുരിനും ഇടയിൽ കലിംഗപട്ടണത്തിന് സമീപത്തുകൂടി ഗുലാബ്…

Read More

‘രാഹുലിന്‍റെ മുൻ‌കൂർ ജാമ്യ ഹർജി നിയമനടപടിയുടെ ഭാഗം, പ്രതിരോധത്തിലായ സിപിഎം ധർമ്മികത പഠിപ്പിക്കുന്നു’; വിമർശനവുമായി ഷാഫി പറമ്പിൽ

കോഴിക്കോട്: കോഴിക്കോട് കുന്നമംഗലത്ത് യുഡിഎഫ് തെരഞ്ഞെടുപ്പ് പരിപാടിയില്‍ പങ്കെടുത്ത് വടകര എംപി ഷാഫി പറമ്പില്‍. പാലക്കാട് എംഎല്‍എ രാഹുൽ രാഹുൽ മാങ്കൂട്ടത്തിന് എതിരായ ലൈംഗിക പരാതിയില്‍ ഷാഫി മാധ്യമങ്ങളോട് പ്രതികരിച്ചു. രാഹുൽ നിയമപരമായി മുന്നോട്ട് പോകട്ടെയെന്നും മുൻ‌കൂർ ജാമ്യ ഹർജി നിയമപരമായ നടപടികളുടെ ഭാഗമാണെന്നും ഷാഫി പറഞ്ഞു. പരുപാടിയില്‍ സിപിഎമ്മിനെതിരെ രൂക്ഷ വിമർശനമാണ് ഷാഫി നടത്തിയത്. ശബരിമല കൊള്ളയിൽ സിപിഎം പ്രതിരോധത്തിലാണെന്നും മറ്റുള്ളവരെ ധർമ്മികത പഠിപ്പിക്കുന്നവർ അവരവരുടെ കാര്യത്തിൽ എന്ത് ചെയ്തു എന്ന് ചിന്തിക്കണം. ശബരിമലയിൽ കട്ടത്…

Read More

ജി സുധാകരൻ കുളിമുറിയില്‍ വഴുതി വീണു; കാലിന് പരിക്ക്

മുതിർന്ന സിപിഐഎം നേതാവ് ജി സുധാകരൻ കുളിമുറിയിൽ വഴുതി വീണു. വീഴ്ചയെ തുടർന്ന് കാലിന്‍റെ അസ്ഥിക്ക് ഒടിവുണ്ട്. വിദഗ്ധ ചികിത്സയ്ക്കായി ജി സുധാകരനെ പരുമല ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഓപ്പറേഷനും തുടർചികിത്സയും ഉള്ളതിനാൽ തുടർന്നുള്ള രണ്ട് മാസം പൂർണ്ണ വിശ്രമം ആവശ്യമാണ്. ജി സുധാകരൻ തന്നെയാണ് അപകട വിവരം ഫേസ്ബുക്കിലൂടെ അറിയിച്ചത്. ഇന്ന് രാവിലെ കുളിമുറിയിൽ വഴുതി വീണ് കാലിന് പരുക്കേല്ക്കുകയും സാഗര ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. അവിടെ നടത്തിയ പരിശോധനയിൽ മൾട്ടിപ്പിൾ ഫ്രാക്ചർ കണ്ടെത്തിയതിനാൽ വിദഗ്ധ ചികിത്സയ്‌ക്ക്…

Read More

കൊവിഡ് 19- ആഗസ്റ്റ് അഞ്ച് മുതൽ ബത്തേരി കടുത്ത നിയന്ത്രണത്തിലേക്ക്

സുൽത്താൻ ബത്തേരി : കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സുൽത്താൻ ബത്തേരി നഗരസഭയിൽ ആഗസ്റ്റ് അഞ്ച് മുതൽ സെപ്തംബർ അഞ്ചു വരെയായി കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനിച്ചു. മാനന്തവാടി ഡി.വൈ.എസ്.പിയുടെ പ്രത്യേക നിർദ്ദേശം പരിഗണിച്ചുകൊണ്ട് കഴിഞ്ഞ ദിവസം നഗരസഭയിൽ ചേർന്ന ജനപ്രതിനിധികൾ, ആരോഗ്യ വകുപ്പ് ,പോലീസ്, ആർ.ടി.ഒ എന്നിവരുടെ സംയുക്ത യോഗത്തിലാണ് തീരുമാനം. അഞ്ച് മുതൽ ഏർപ്പെടത്തുന്ന നിയന്ത്രണങ്ങൾ: പട്ടണത്തിൽ സർവ്വീസ് നടത്തുന്ന ഓട്ടോ റിക്ഷ, ടാക്‌സി, ഗുഡ്‌സ് സർവ്വീസുകൾ എന്നിവ ഇനി എല്ലാ ദിവസവും ടൗണിൽ…

Read More