കോഴിക്കോട്: കോഴിക്കോട് കുന്നമംഗലത്ത് യുഡിഎഫ് തെരഞ്ഞെടുപ്പ് പരിപാടിയില്‍ പങ്കെടുത്ത് വടകര എംപി ഷാഫി പറമ്പില്‍. പാലക്കാട് എംഎല്‍എ രാഹുൽ രാഹുൽ മാങ്കൂട്ടത്തിന് എതിരായ ലൈംഗിക പരാതിയില്‍ ഷാഫി മാധ്യമങ്ങളോട് പ്രതികരിച്ചു. രാഹുൽ നിയമപരമായി മുന്നോട്ട് പോകട്ടെയെന്നും മുൻകൂർ ജാമ്യ ഹർജി നിയമപരമായ നടപടികളുടെ ഭാഗമാണെന്നും ഷാഫി പറഞ്ഞു. പരുപാടിയില്‍ സിപിഎമ്മിനെതിരെ രൂക്ഷ വിമർശനമാണ് ഷാഫി നടത്തിയത്. ശബരിമല കൊള്ളയിൽ സിപിഎം പ്രതിരോധത്തിലാണെന്നും മറ്റുള്ളവരെ ധർമ്മികത പഠിപ്പിക്കുന്നവർ അവരവരുടെ കാര്യത്തിൽ എന്ത് ചെയ്തു എന്ന് ചിന്തിക്കണം. ശബരിമലയിൽ കട്ടത് കോൺഗ്രസിന്റെ മുൻ എംഎൽഎയോ നേതാവോ ആയിരുന്നെങ്കിൽ സിപിഎം എന്തൊക്ക പറയുമായിരുന്നു. ജയിലിൽ ആയ നേതാക്കൾക്ക് എതിരെ ഒരു നടപടിയും സിപിഎം എടുക്കുന്നില്ല. ഒരു പ്രതികരണം പോലും മുഖ്യമന്ത്രി നടത്തുന്നില്ല. നടപടി എടുത്താൽ അകത്തുള്ള നേതാക്കൾ പുറത്തുള്ളവരുടെ പേര് പറയും എന്ന് സിപിഎമ്മിന് ഭയമാണ്. കേരളത്തിൽ കോൺഗ്രസിനെ തകർക്കാൻ സിപിഎം ബിജെപി ബാന്ധവമുണ്ട് എന്നും ഷാഫി പറമ്പിൽ പറഞ്ഞു.
‘രാഹുലിന്‍റെ മുൻകൂർ ജാമ്യ ഹർജി നിയമനടപടിയുടെ ഭാഗം, പ്രതിരോധത്തിലായ സിപിഎം ധർമ്മികത പഠിപ്പിക്കുന്നു’; വിമർശനവുമായി ഷാഫി പറമ്പിൽ







