Headlines

ഇന്നത്തെ ഭാഗ്യവാൻ ആരാകും? ഭാഗ്യതാര ലോട്ടറി BT 38 ഫലം ഇന്ന്

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഭാഗ്യതാര BT 38 ലോട്ടറി നറുക്കെടുപ്പ് ഇന്ന്. ഒരു കോടി രൂപയാണ് ഒന്നാം സമ്മാനം. ഭാഗ്യതാര ഭാഗ്യക്കുറിയുടെ രണ്ടാം സമ്മാനമായി 30 ലക്ഷം രൂപയും ലഭിക്കും. മൂന്നാം സമ്മാനമായി അഞ്ച് ലക്ഷം രൂപയും ലഭിക്കും. വ്യത്യസ്ത സീരീസിലെ ഒരേ നമ്പറുകൾക്ക് 5000 രൂപയാണ് സമാശ്വാസ സമ്മാനം. എല്ലാ തിങ്കളാഴ്ചയുമാണ് ഭാഗ്യതാര ലോട്ടറി നറുക്കെടുക്കുന്നത്. ഭാഗ്യതാര ലോട്ടറി ടിക്കറ്റിന്റെ വില 50 രൂപയാണ്. കേരള ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ് സൈറ്റുകളായ https://www.keralalotteryresult.net/,…

Read More

വടക്കാഞ്ചേരി ലൈഫ് മിഷനിൽ അടിയന്തര പ്രമേയവുമായി പ്രതിപക്ഷം; മറുപടി നൽകി മന്ത്രി മൊയ്തീൻ

വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതി അഴിമതിയാരോപണവുമായി ബന്ധപ്പെട്ട് നിയമസഭയിൽ അടിയന്തര പ്രമേയം. മുഖ്യമന്ത്രിയുടെ ഓഫീസിലെയും ലൈഫ് മിഷനിലെയും ഉന്നത ഉദ്യോഗസ്ഥർ ഗൂഢാലോചനയും അഴിമതിയും നടത്തിയെന്ന ആരോപിച്ചാണ് നോട്ടീസ് നൽകിയത്. ലൈഫ് മിഷൻ കേസിൽ സിബിഐ അന്വേഷണം തുടരാമെന്നും എഫ് ഐ ആർ റദ്ദാക്കാനാകില്ലെന്നും കഴിഞ്ഞ ദിവസം ഹൈക്കോടതി വിധിച്ചിരുന്നു. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് അടിയന്തര പ്രമേയം. കോൺഗ്രസ് എംഎൽഎ അനിൽ അക്കരെയാണ് നോട്ടീസ് അവതരിപ്പിച്ചത്. മന്ത്രി എ സി മൊയ്തിൻ അടിയന്തര പ്രമേയത്തിന് മറുപടി നൽകി. ലൈഫ്…

Read More

കുമ്പസാരം നിർത്തലാക്കണം; കേന്ദ്രത്തിന് നോട്ടീസ് അയച്ച് സുപ്രീംകോടതി

ഡൽഹി: ഓര്‍ത്തഡോക്‌സ് പള്ളികളിലെ നിര്‍ബന്ധിത കുമ്പസാരം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സുപ്രീംകോടതി കേന്ദ്ര സർക്കാരിന് നോട്ടീസ് അയച്ചു. ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. നിർബന്ധിത കുമ്പസാരം ഭരണഘടനയിലെ മൗലിക അവകാശത്തിന്റെ ലംഘനമാണെന്നാണ് ഹർജി പറയുന്നത്. രണ്ട് സഭാവിശ്വാസികളാണ് ഹർജി നൽകിയത്. കുമ്പസാര രഹസ്യങ്ങൾ പുരോഹിതർ ദുരുപയോഗിക്കുന്നുവെന്ന് ആരോപിച്ചാണ് ഹർജി. സ്ത്രീകളെ ലൈംഗിക ചൂഷണം ചെയ്യാനും പണം തട്ടിയെടുക്കാനും കുമ്പസാര രഹസ്യം മറയാക്കുന്നു. കുമ്പസാരം നടത്തുന്നവരുടെ പേരുവിവരങ്ങള്‍ രജിസ്റ്ററില്‍ സൂക്ഷിക്കുന്നതും പ്രസിദ്ധപ്പെടുത്തുന്നതും ഭരണഘടന…

Read More

ട്രംപിന്റെ വെടിനിർത്തൽ പ്രഖ്യാപനം; പശ്ചിമേഷ്യയിലെ സാഹചര്യം സൂക്ഷ്‌മമായി വിലയിരുത്തി ഇന്ത്യ

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിൻറെ വെടിനിർത്തൽ പ്രഖ്യാപനത്തിന്റ പശ്ചാത്തലത്തിൽ പശ്ചിമേഷ്യയിലെ സാഹചര്യം സൂക്ഷ്‌മമായി വിലയിരുത്തി ഇന്ത്യ. സംഘർഷം നീണ്ടാൽ വലിയ ഊർജ്ജ പ്രതിസന്ധിയെ നേരിടാനൊരുങ്ങുന്ന ഇന്ത്യ, പേർഷ്യൻ കടലിൽ കുടുങ്ങിയ കപ്പലുകളുടെ സഞ്ചാരം പൂർണതോതിൽ പുനഃ സ്ഥാപിക്കുന്നതിന് പോംവഴികൾ തേടുകയാണ്. രണ്ട് കപ്പലുകൾ കൂടി എൽ പി ജിയുമായി ഹോർമുസ് കടന്ന് ഇന്ത്യയിലേക്ക് വരുന്നത് ആശങ്കയ്ക്ക് താത്കാലിക ആശ്വാസം നൽകുന്നുണ്ട്. ഇന്ത്യയിൽ ഊർജ വിതരണം മുടങ്ങുന്ന അവസ്ഥയില്ലെന്നും കരുതൽ ശേഖരം ആവശ്യത്തിന് ഉണ്ടെന്നും കേന്ദ്രം ആവർത്തിക്കുന്നുണ്ട്. വെടിനിർത്തൽ…

Read More

യുഡിഎഫിൽ തർക്കം തുടരുന്നു; മൂന്ന് സീറ്റുകൾ അധികം വേണമെന്ന് മുസ്ലിം ലീഗ്

നിയമസഭാ തെരഞ്ഞെടുപ്പ് സ്ഥാനാർഥി നിർണയത്തെ ചൊല്ലി യുഡിഎഫിൽ തർക്കം മുറുകുന്നു. മൂന്ന് സീറ്റുകൾ കൂടി വേണമെന്ന് മുസ്ലിം ലീഗ് ആവശ്യപ്പെട്ടു. തർക്കം തീർക്കാനായി കോൺഗ്രസ്-ലീഗ് ഉഭയ കക്ഷി ചർച്ച ഇന്ന് നടക്കും പേരാമ്പ്ര, പട്ടാമ്പി, കൂത്തുപറമ്പ് സീറ്റുകളാണ് ലീഗ് ചർച്ചയിൽ ആവശ്യപ്പെട്ടത്. കൂടാതെ ബാലുശ്ശേരിക്ക് പകരം കുന്ദമംഗലം സീറ്റും ആവശ്യപ്പെട്ടു. ഒരുവശത്ത് പിജെ ജോസഫ് വിഭാഗവും തർക്കമുന്നയിക്കുകയാണ്. കോട്ടയത്തെ സീറ്റുകളിലാണ് ജോസഫിന്റെ തർക്കം തുടരുന്നത് സ്ഥാനാർഥി പട്ടിക തയ്യാറാക്കാൻ ഇന്നലെ കെപിസിസി ആസ്ഥാനത്ത് അടിയന്തര യോഗം ചേർന്നിരുന്നു…

Read More

ബ്ലാക്ക് ഫംഗസ് കേസുകൾ കുത്തനെ ഉയരുന്നു: രാജ്യത്ത് ഇതുവരെ 31,216 കേസുകൾ

  രാജ്യത്ത് ബ്ലാക്ക് ഫംഗസ് കേസുകൾ കുത്തനെ ഉയരുന്നു. മൂന്നാഴ്ചക്കിടെ 150 ശതമാനമാണ് കേസുകളിൽ വർധന രേഖപ്പെടുത്തിയത്. ഇതുവരെ 31,216 കേസുകളും 2109 മരണവും സ്ഥിരീകരിച്ചിട്ടുണ്ട്. മഹാരാഷ്ട്രയിൽ മാത്രം 7057 ബ്ലാക്ക് ഫംഗസ് കേസുകളും 609 മരണവും റിപ്പോർട്ട് ചെയ്തു ഗുജറാത്തിൽ 5418 കേസുകളും 323 മരണവും റിപ്പോർട്ട് ചെയ്തപ്പോൾ രാജസ്ഥാനിൽ 2976 കേസുകളും 188 മരണവും റിപ്പോർട്ട് ചെയ്തു. യുപിയിൽ 1744 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 125 പേർ യുപിയിൽ മരിച്ചു.

Read More

ഓട്ടോറിക്ഷ ഡ്രൈവർ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങൾ പുറത്ത്

തിരുവനന്തപുരം ∙ കൊണ്ടോട്ടി സബ് ആർടിഒ പരിധിയിൽ ഓട്ടോറിക്ഷയ്ക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനെ തുടർന്ന് ഡ്രൈവർ ഷൗക്കത്തലി ജീവനൊടുക്കിയ സംഭവത്തിൽ ഗതാഗത കമ്മിഷണർ നടത്തിയ പ്രാഥമിക അന്വേഷണ വിവരങ്ങൾ പുറത്ത്. ഷൗക്കത്തലി 2021 ജൂൺ ഏഴിനാണ് പുതിയ ഓട്ടോറിക്ഷ വാങ്ങിയത്. പുതിയ വാഹനങ്ങൾക്ക് ആദ്യത്തെ 2 വർഷം ഫിറ്റ്നസ് പരിശോധന ആവശ്യമില്ല. തുടർന്ന് 2 വർഷത്തിനു ശേഷം 2023 ഓഗസ്റ്റ് 17ന് ആദ്യ പരിശോധന നടത്തി 2025 ഓഗസ്റ്റ് 16 വരെ സർട്ടിഫിക്കറ്റ് നൽകി. രണ്ടാമത്തെ ഫിറ്റ്നസ്…

Read More

യുക്രെയ്‌ൻ ഡ്രോൺ ആക്രമണത്തിൽ റഷ്യയിൽ 13 മരണം; 456 ഡ്രോണുകൾ വെടിവച്ചിട്ടെന്ന് റഷ്യ

  മോസ്കോ ∙ യുക്രെയ്‌‌ന്റെ ഡ്രോൺ ആക്രമണത്തിൽ റഷ്യയിൽ ഒരു കുട്ടി ഉൾപ്പെടെ 13 പേർ കൊല്ലപ്പെട്ടു. തജിക്കിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ പൗരന്മാരും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. 75 പേർക്ക് പരുക്കേറ്റു. റഷ്യയുടെ മധ്യഭാഗത്തുള്ള ടാറ്റർസ്ഥാൻ മേഖലയിലാണ് ആക്രമണമുണ്ടായത്. രാജ്യാതിർത്തിയിൽ നിന്ന് 1,000 കിലോമീറ്ററിലധികം ദൂരെ സ്ഥിതി ചെയ്യുന്ന നിഷ്നെകാമ്സ്ക് എന്ന വ്യാവസായിക നഗരത്തിലെ എണ്ണ ശുദ്ധീകരണശാല ആക്രമിച്ചെന്ന് യുക്രെയ്‌ൻ സ്ഥിരീകരിച്ചു. ഊർജ വിഭവങ്ങളാൽ സമ്പന്നമായ റഷ്യയുടെ ടാറ്റർസ്ഥാൻ മേഖലയിലെ എണ്ണ ശുദ്ധീകരണശാലകൾ ലക്ഷ്യമിട്ടാണ് യുക്രെയ്‌ൻ ആക്രമണമെന്ന് റിപ്പോർട്ടുകളുണ്ട്.യുക്രെയ്‌ൻ തൊടുത്ത…

Read More

മഴ ശക്തമാകുന്നു, പ്രവചനാതീതമായ സ്ഥിതി; മുന്നറിയിപ്പുകൾ അവഗണിക്കരുതെന്ന് മുഖ്യമന്ത്രി

മഴ കനക്കുമ്പോൾ സംസ്ഥാനത്ത് പ്രവചനാതീതമായ സ്ഥിതിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുൻകരുതലുകൾ സ്വീകരിക്കാൻ ജില്ലാ ഭരണകൂടങ്ങളോട് നിർദേശിച്ചിട്ടുണ്ട്. ഔദ്യോഗിക മുന്നറിയിപ്പുകൾ ഗൗരവത്തോടെ കാണണം. ഇവ അവഗണിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു ഇടുക്കി, വയനാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂർ, പാലക്കാട് ജില്ലകളിൽ വരുന്ന നാല് ദിവസങ്ങളിൽ അതിതീവ്ര മഴയ്ക്കാണ് സാധ്യത. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപൊക്കം എന്നിവക്കും സാധ്യതയുണ്ട്. റെഡ് അലർട്ട് ഉള്ള ഉരുൾപൊട്ടൽ മേഖലകളിലെ ജനങ്ങളെ മാറ്റും. നീലഗിരി കുന്നുകളിൽ അതിതീവ്ര മഴ പെയ്താൽ വയനാട്, പാലക്കാട് ജില്ലകളിൽ അപകട…

Read More

ഭാര്യ കാമുകനൊപ്പം ഒളിച്ചോടി; കാഞ്ഞങ്ങാട് യുവാവ് ആത്മഹത്യ ചെയ്തു

  ഭാര്യ കാമുകനൊപ്പം ഒളിച്ചോടിയതിൽ മനം നൊന്ത് യുവാവ് ആത്മഹത്യ ചെയ്തു. കാഞ്ഞങ്ങാട് അരങ്ങനടുക്കത്തെ വിനോദ്(33) ആണ് വീട്ടുവളപ്പിൽ തൂങ്ങിമരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇയാളുടെ ഭാര്യ കാമുകനൊപ്പം പോയത്. അന്വേഷണത്തിൽ പയ്യന്നൂർ സ്വദേശിയായ യുവാവിനൊപ്പമാണ് യുവതി പോയതെന്ന് കണ്ടെത്തി. യുവതിയോട് പോലീസ് സ്‌റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടു. സ്റ്റേഷനിലെത്തിയ യുവതി കാമുകനൊപ്പം ജീവിക്കാനാണ് ആഗ്രഹമെന്ന് അറിയിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് വീട്ടിലെത്തിയ വിനോദ് ആത്മഹത്യ ചെയ്തത്. ദമ്പതികൾക്ക് രണ്ട് കുട്ടികളുണ്ട്.

Read More