Headlines

നാട്ടിലിറങ്ങിയ കടുവകളെ ബീനാച്ചി എസ്റ്റേറ്റിലേക്ക് തുരത്തി

നാട്ടിലിറങ്ങിയ കടുവകളെ സമീപത്തെ വന സമാനമായ ബീനാച്ചി എസ്റ്റേറ്റിലേക്ക് തുരത്തി. വൈകിട്ട് 6.45 ഓടെയാണ് മൂന്ന് കടുവകളും ദേശീയ പാത മറികടന്ന് ബീനാച്ചി എസ്റ്റേറ്റിലേക്ക് കയറിയത്. പ്രദേശത്ത് വനം വകുപ്പ് പട്രോളിംഗ് ശക്തമാക്കിയതായി സുൽത്താൻ ബത്തേരി അസിസ്റ്റൻ്റ് വൈൽഡ് ലൈഫ് വാർഡൻ രമ്യ പറഞ്ഞു. ഇന്ന് രാവിലെയാണ് കടുവകൾ നാട്ടിലിറങ്ങിയത്.

Read More

‘ഇവിടെ നിന്ന് അയച്ചത് 85 ലക്ഷം’: വീണയുടെ ‘റെഡ് ബുക്കിൽ’ കോടികളുടെ കണക്ക്; ഹവാല ഇടപാടിന് തെളിവെന്ന് ഇ.ഡി

തിരുവനന്തപുരം ∙ സംസ്ഥാന പൊലീസ് മേധാവിക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അയച്ച കത്തിനൊപ്പം തെളിവായി അവർ ചേർത്തത് വീണയുടെ പക്കൽനിന്നു കണ്ടെടുത്ത ‘റെഡ് ബുക്കി’ലെ കുറിപ്പുകളും പണത്തിന്റെ കണക്കുകളും. പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ മകൾ ടി.വീണ, മുൻമന്ത്രിയും ഭർത്താവുമായ പി.എ.മുഹമ്മദ് റിയാസ് എന്നിവർ ഹവാല ഇടപാടിലൂടെ ദുബായിലേക്കു പണമയച്ചതിനെപ്പറ്റിയാണ് ഇവയെന്ന് ഇ.ഡി പറയുന്നു. ദുബായിലുള്ള വി.പി.ഫൈജാസ് എന്നയാൾക്ക് 2024 സെപ്റ്റംബറിൽ 85 ലക്ഷം രൂപ അയച്ചതായി റെഡ് ബുക്കിന്റെ മൂന്നാം പേജിൽ എഴുതിയിട്ടുള്ളതായി ഇ.ഡി പറയുന്ന കുറിപ്പ്,…

Read More

അതിവേഗ റെയിൽ പദ്ധതി DMRCയെ ഏൽപ്പിക്കണം, കൊച്ചി മെട്രോ മാതൃകയിൽ പദ്ധതി പൂർത്തിയാക്കാൻ സാധിക്കും; ഇ ശ്രീധരൻ

  അതിവേഗ റെയിൽ പദ്ധതി DMRC യെ ഏൽപ്പിക്കണമെന്ന് മെട്രോമാൻ ഇ ശ്രീധരൻ. DMRCയെ ഏൽപ്പിച്ചാൽ കൊച്ചി മെട്രോ മാതൃകയിൽ പദ്ധതി പൂർത്തിയാക്കാൻ സാധിക്കും. രൂപകൽപ്പന, നിർമാണം, കമ്മീഷനിംഗ് എന്നിവയെല്ലാം DMRC ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. ചെലവ് വർധനവില്ലാതെ നിശ്ചിത സമയത്തിനുള്ളിലോ അതിനുമുമ്പൊ പദ്ധതി പൂർത്തിയാക്കാം. കേരള ഹൈസ്പീഡ് റെയിലിന്റെ ഗുണങ്ങൾ എണ്ണി പറഞ്ഞായിരുന്നു ഇ ശ്രീധരന്റെ ആവശ്യം. ഇ ശ്രീധരന്റെ അതിവേഗ റെയില്‍ പദ്ധതിക്ക് സര്‍ക്കാര്‍ ഉപസമിതി പച്ചക്കൊടി കാണിച്ചേക്കും. റിപ്പോര്‍ട്ട് രണ്ടാഴ്ചയ്ക്കകം സര്‍ക്കാരിന് സമര്‍പ്പിക്കും….

Read More