കുവൈത്ത് വിമാനത്താവളം ഞങ്ങള്‍ ആക്രമിച്ചിട്ടില്ല; അമേരിക്കയുടെ മിസൈല്‍ ലക്ഷ്യം തെറ്റി വീണതെന്ന് ഐആര്‍ജിസി
കുവൈത്ത് വിമാനത്താവളം തങ്ങള്‍ ആക്രമിച്ചിട്ടില്ലെന്ന് ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡിന്റെ അവകാശവാദം. അമേരിക്കയുടെ പേട്രിയറ്റ് മിസൈല്‍ ലക്ഷ്യം തെറ്റി കുവൈത്ത് വിമാനത്താവളത്തില്‍ വീണതാണെന്നാണ് ഐആര്‍ജിസി വ്യക്തമാക്കുന്നത്. ഇന്നലെ വിമാനത്താവളത്തില്‍ മിസൈല്‍ പതിച്ച് മൂന്ന് മലയാളികള്‍ക്ക് ഉള്‍പ്പെടെ പരുക്കേല്‍ക്കുകയും ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഐആര്‍ജിസി വാദം അമേരിക്ക തളളി. കുവൈറ്റ് എയര്‍പോര്‍ട്ടിലെ ഇറാന്‍ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍കിട്ടി. മിസൈല്‍ പതിക്കുന്നതും തീ പിടിക്കുന്നത് ദൃശ്യങ്ങളില്‍. ആളുകള്‍ ഓടുന്നതും കാണാം.അതിനിടെ, ഇറാനെതിരെ യുദ്ധം ചെയ്യാന്‍ പ്രസിഡന്റ് ഡോണള്‍ഡ്…
