മുട്ട പൊരിക്കുന്നതിനിടെ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്ഥിനി മരിച്ചു
കൊടുവായൂർ: മുട്ട പൊരിക്കുന്നതിനിടെ വിറകടുപ്പിൽനിന്ന് തീപർടന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന പ്ലസ്ടു വിദ്യാർഥിനി മരിച്ചു. കൊടുവായൂർ കാക്കയൂർ ചേരിങ്കൽ വീട്ടിൽ കണ്ണന്റെയും രതിയുടെയും മകൾ വർഷയാണ് (17) മരിച്ചത്. എറണാകുളം കളമശ്ശേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽവെച്ച് തിങ്കളാഴ്ച ഉച്ചയ്ക്ക് 12-നാണ് മരിച്ചത്. ഈമാസം രണ്ടിന് ഉച്ചയ്ക്ക് 12.10-നാണ് വർഷയ്ക്ക് പൊള്ളലേറ്റ അപകടം നടന്നത്. പല്ലശ്ശന വി.ഐ.എം. ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർഥിനിയായ വർഷ പരീക്ഷയ്ക്ക് പോകുന്നതിനു മുന്നോടിയായി ചോറുണ്ണുന്നതിന് മുട്ട പൊരിക്കാൻ ശ്രമിക്കുകയായിരുന്നു. അടുപ്പിലെ ഓലയിലും ചുള്ളിക്കമ്പിലും…
