സർവകലാശാലകൾ അക്കാദമിക് വർഷം ആരംഭിക്കുന്നത് നീട്ടിവെക്കും

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സർവകലാശാലാ പരീക്ഷകൾ മാറ്റിവെക്കാൻ നിർദേശം നൽകി യുജിസി. അവസാന വർഷ ബിരുദ പരീക്ഷയടക്കം മാറ്റിവെക്കാനാണ് നിർദേശം. അക്കാദമിക് വർഷം ആരംഭിക്കുന്നത് ഒക്ടോബറിലേക്ക് നീട്ടാനും യുജിസി നിർദേശിച്ചു.

പുതിയ അക്കാദമിക് വർഷം സെപ്റ്റംബറിൽ തുടങ്ങാനായിരുന്നു യുജിസി നേരത്തെ തീരുമാനിച്ചിരുന്നത്. ഇതാണിപ്പോൾ നീട്ടിവെച്ചിരിക്കുന്നത്. അവസാന വർഷ പരീക്ഷക്ക് പകരം നേരത്തെയുള്ള ഇന്റേണൽ പരീക്ഷകളുടെയും സെമസ്റ്റർ പരീക്ഷകളുടെയും മാർക്കുകൾ കണക്കിലെടുത്ത് മൂല്യനിർണയം നടത്താമെന്നും യുജിസി നൽകിയ നിർദേശത്തിൽ പറയുന്നു

കേന്ദ്രസർക്കാരിന്റെ നിർദേശത്തെ തുടർന്നാണ് യുജിസി മാർഗനിർദേശങ്ങൾ പരിഷ്‌കരിച്ചത്. വ്യക്തമായ മാർഗനിർദേശങ്ങൾ അടുത്താഴ്ചയോടെ പുറത്തിറക്കും.