കെ എം അഭിജിത്തിനായി വാദിച്ച് എ ഗ്രൂപ്പ്; അബിന്‍ വര്‍ക്കിക്കായി ഐ ഗ്രൂപ്പിന്റെ സമ്മര്‍ദം; യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്റെ കാര്യത്തില്‍ അനശ്ചിതത്വം തുടരുന്നു

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്റെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നു. നേതാക്കന്മാര്‍ തമ്മില്‍ സമവായത്തില്‍ എത്താത്തതാണ് തീരുമാനം വൈകാന്‍ കാരണം. കെ.എം അഭിജിത്തിനെ അധ്യക്ഷനാക്കാതെ വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്നാണ് എ ഗ്രൂപ്പ് നിലപാട്. അബിന്‍ വര്‍ക്കിക്കായി ഐ ഗ്രൂപ്പും സമ്മര്‍ദ്ദം തുടരുകയാണ്. ഒ.ജെ ജനീഷിനെ പരിഗണിക്കണമെന്നെ കെ.സി വേണുഗോപാല്‍ പക്ഷത്തിന്റെ വാദത്തെ ഇരു ഗ്രൂപ്പുകളും ഒരുപോലെ എതിര്‍ക്കുന്നു. സംസ്ഥാന അധ്യക്ഷ പ്രഖ്യാപനം വൈകുമെന്നാണ് സൂചന. അബിന്‍ വര്‍ക്കിയെ സംസ്ഥാന അധ്യക്ഷനാക്കണമെന്ന് ആവശ്യപ്പെട്ട് നാല് ജില്ലാ പ്രസിഡന്റുമാരുള്‍പ്പെടെ 40 സംസ്ഥാന ഭാരവാഹികള്‍…

Read More

ചാനൽചർച്ചയിലെ പരാമർശം: അബ്ദുല്ല ബാസിലിനെതിരെ കേസെടുത്തതിൽ UDF-ൽ എതിർപ്പ്

ചാനൽചർച്ചയിലെ പരാമർശത്തിൽ വിസ്ഡം നേതാവ് ഡോക്ടർ അബ്ദുല്ല ബാസിലിനെതിരെ കേസെടുത്തതിൽ, യുഡിഎഫിൽ എതിർപ്പ്. അനാവശ്യമായ കേസ് അനുവദിക്കില്ലെന്നും ലീഗ് അധികാരത്തിൽ ഇരിക്കുന്നത് അതിനല്ലെന്നും യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി കെ ഫിറോസ് എംഎൽഎ തുറന്നടിച്ചു. കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നേതാക്കളും രംഗത്ത് വന്നു. മാധ്യമപ്രവർത്തകയുടെ പരാതിയിൽ വിസ്ഡം സ്റ്റുഡന്റ്സ് സംസ്ഥാന വൈസ് പ്രസിഡന്റ് ഡോക്ടർ അബ്ദുല്ല ബാസിലിനെ ഒന്നാം പ്രതിയാക്കിയാണ് പൊലീസ് കേസെടുത്തത്. കേസിനെ നിയമപരമായി നേരിടുമെന്ന് അബ്ദുല്ല ബാസിൽ വ്യക്തമാക്കുന്നു. അബ്ദുല്ല…

Read More

ആലപ്പുഴ, കോട്ടയം ജില്ലകളിൽ പക്ഷിപ്പനി; രോഗം കണ്ടെത്തിയത് കോഴി, താറാവ്, കാട എന്നിവയിൽ

ആലപ്പുഴ, കോട്ടയം ജില്ലകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. കോഴി, താറാവ്, കാട എന്നിവയിലാണ് രോഗം കണ്ടെത്തിയത്. ആലപ്പുഴയിലെ എട്ട് പഞ്ചായത്തുകളിലെ ഓരോ വാർഡുകളിലും കോട്ടയത്ത് മൂന്നു വാർഡുകളിലുമാണ് രോഗബാധ. കരുവാറ്റ, ചെറുതന, കാര്‍ത്തികപ്പള്ളി, അമ്പലപ്പുഴ തെക്ക്, തകഴി, നെടുമുടി, പുന്നപ്ര, പുറക്കാട് എന്നീ പഞ്ചായത്തുകളില്‍ ഓരോ വാര്‍ഡുകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്. കോട്ടയത്ത് കുറുപ്പുംതറ, മാഞ്ഞൂര്‍, കല്ലുപുരയ്ക്കല്‍, വേലൂര്‍ എന്നിവിടങ്ങളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്.

Read More

ഭീഷണി കണക്കിലെടുത്ത് ഇന്ത്യ-ചൈന സംഘർഷം നടന്ന ലഡാക്കിലെ ഗാൽവൻ താഴ്‌വരയിൽ ടി 90 ടാങ്കുകൾ വിന്യസിച്ചു

ഇന്ത്യ-ചൈന അതിർത്തി തർക്കം സമാധാനപരമായി പരിഹരിക്കാനുള്ള ശ്രമങ്ങൾ തുടരുമ്പോഴും ഭീഷണി കണക്കിലെടുത്ത് അതിർത്തിയിൽ ശക്തമായ തയ്യാറെടുപ്പുകൾ നടത്തി ഇന്ത്യൻ സേന. ഏത് തരത്തിലുള്ള പ്രകോപനത്തിനും ശക്തമായ തിരിച്ചടി നൽകാൻ സജ്ജമാണെന്ന് സൈന്യം അറിയിച്ചു സംഘർഷം നടന്ന ലഡാക്കിലെ ഗാൽവൻ താഴ് വരയിൽ ആറ് ടി 90 ടാങ്കുകൾ സൈന്യം വിന്യസിച്ചു. ടാങ്ക് വേധ മിസൈൽ പ്രതിരോധ സംവിധാനങ്ങളും മേഖലയിൽ വിന്യസിച്ചിട്ടുണ്ട്. ആയുധ സന്നാഹത്തോടെ ചൈനീസ് സൈന്യം നദീതടത്തിൽ നിലയുറപ്പിച്ചത് കണക്കിലെടുത്താണ് കരസേന ടി 90 ടാങ്കുകൾ വിന്യസിച്ചത്….

Read More

ജർമനിയിലെ തീപിടിത്തം: പോസ്റ്റ്മോർട്ടം കഴിഞ്ഞു, മലയാളികൾ മരിച്ചത് പുക ശ്വസിച്ച്

ഇരട്ടയാർ ∙ ജർമനിയിലെ ബോഹും നഗരത്തിലെ അപ്പാർട്മെന്റിലുണ്ടായ തീപിടിത്തത്തിൽ മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം തുടങ്ങി. കൊല്ലം പെരിനാട് സ്വദേശി അഞ്ജലി എസ്.ജോയ് (27), ഇടുക്കി ഇരട്ടയാർ സ്വദേശി നോവ സാബു (25), എറണാകുളം കാലടി സ്വദേശി സിവിൻ ജോണി (27) എന്നിവരാണു ചൊവ്വാഴ്ചയുണ്ടായ തീപിടിത്തത്തിൽ മരിച്ചത്. പോസ്റ്റ്മോർട്ടം കഴിഞ്ഞു എന്നാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം. പുക ശ്വസിച്ചാണ് 3 പേരും മരിച്ചത്. അപ്പാർട്മെന്റിന്റെ തടിയിൽ നിർമിച്ച പടികൾ തീപിടിത്തത്തിൽ തകർന്നതോടെ മൂന്നാം നിലയിൽ താമസിച്ചിരുന്ന…

Read More

ആശങ്ക ;കൊവിഡ് സ്ഥിരീകരിക്കും മുൻപ് അമിത് ഷാ പ്രധാനമന്ത്രിയുടെ വസതിയിൽ മന്ത്രിസഭ യോഗത്തിൽ പങ്കെടുത്തു

ദില്ലി; കൊവിഡ് സ്ഥിരീകരിക്കുന്നതിന് ഒരു ദിവസം മുൻപ് ആഭ്യന്തര മന്ത്രി അമിത് ഷാ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിൽ ചേർന്ന മന്ത്രിസഭ യോഗത്തിൽ പങ്കെടുത്തതായി റിപ്പോർട്ട്. ഞായറാഴ്ചയാണ് മന്ത്രിസഭ യോഗം നടന്നത്. അതേസമയം സാമൂഹിക അകലം പൂർണമായും പാലിച്ച് കൊണ്ടായിരുന്നു യോഗം നടന്നത്. കൊവിഡിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ നടക്കുന്ന യോഗങ്ങളിൽ മന്ത്രിമാർക്ക് പങ്കെടുക്കുന്നതിന് മാർഗ നിർദ്ദേശങ്ങൾ വെച്ചിരുന്നു. താപനില പരിശോധന, ആരോഗ്യ സേതു ആപ് എന്നിവ കർശനമാക്കിയിരുന്നു. കൊവിഡിന് ശേഷം യോഗങ്ങൾ പലപ്പോഴും വീഡിയോ…

Read More

സംസ്ഥാനങ്ങളുടെ ജിഎസ്ടി വിഹിതം നല്‍കും: കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍

ന്യൂഡല്‍ഹി: സംസ്ഥാനങ്ങളുടെ ജിഎസ്ടി വിഹിതം നല്‍കുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. ഞങ്ങള്‍ ഒരിക്കലും സംസ്ഥാനങ്ങളുടെ അധികാരങ്ങള്‍ കവര്‍ന്നെടുക്കില്ല. സംസ്ഥാനങ്ങളുടെ വിഹിതം നല്‍കില്ലെന്ന് ഒരിക്കലും കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞിട്ടില്ല. സംസ്ഥാനങ്ങളുടെ ജിഎസ്ടി വിഹിതം ഉറപ്പായും നല്‍കുമെന്നും നികുതി ബില്ല് അവതരിപ്പിച്ചു സംസാരിക്കുന്നതിനിടെ മന്ത്രി വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു മികച്ച മുഖ്യമന്ത്രി കൂടിയായിരുന്നു. സംസ്ഥാനങ്ങളുടെ പ്രശ്‌നങ്ങളെക്കുറിച്ച് അദ്ദേഹത്തിന് നന്നായി അറിയാം. സര്‍ക്കാരിന്റെ ലക്ഷ്യങ്ങളെ വളച്ചൊടിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. ജിഎസ്ടി കൗണ്‍സിലിനെ ലംഘിച്ചും മറികടക്കാനും സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന…

Read More

സുമിയിലെ വിദ്യാർഥികൾ പോളണ്ടിലെത്തി; ഓപറേഷൻ ഗംഗ വിജയകരമായ പര്യവസാനത്തിലേക്ക്

റഷ്യൻ അധിനിവേശത്തെത്തുടർന്ന് യുക്രൈനിലെ സുമിയിൽ നിന്നും ഒഴിപ്പിച്ച ഇന്ത്യൻ വിദ്യാർഥികൾ പോളണ്ട് അതിർത്തി കടന്നു. ഇന്നലെ ലെവിവിൽ നിന്നും ട്രെയിനിലായിരുന്നു ഇവരെ പോളണ്ട് അതിർത്തിയിൽ എത്തിച്ചത്. 649 ഇന്ത്യൻ വിദ്യാർഥികളാണ് സംഘത്തിലുള്ളത്. ഇവരുടെ പാസ്‌പോർട്ട് പരിശോധന ട്രെയിനിൽ വെച്ച് നടന്നു. സുമിയിൽ നിന്നും പോൾട്ടോവയിൽ എത്തിച്ച ശേഷമാണ് ട്രെയിൻ മാർഗം പോളണ്ട് അതിർത്തിയിൽ എത്തിച്ചത്. ഇവരെ തിരിച്ചെത്തിക്കുന്നതോടെ രാജ്യത്തിന്റെ യുക്രൈൻ രക്ഷാ ദൗത്യം പൂർത്തിയാകും. ഓപ്പറേഷൻ ഗംഗയിലുൾപ്പെട്ട അവസാന വിമാനം ഇന്ന് ന്യൂഡൽഹിയിൽ എത്തിച്ചേരും. സുമിയിൽ വെടിനിർത്തൽ…

Read More

മലയാളത്തിന്റെ മുത്തച്ഛൻ നടൻ ഉണ്ണികൃഷ്ണൻ നമ്പൂതിരി അന്തരിച്ചു

നടൻ ഉണ്ണികൃഷ്ണൻ നമ്പൂതിരി അന്തരിച്ചു. 98 വയസ്സായിരുന്നു. പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. കൊവിഡ് ബാധിച്ച അദ്ദേഹം ഒരാഴ്ചയിലധികമായി കണ്ണൂരിൽ ചികിത്സയിലായിരുന്നു. കൊവിഡ് നെഗറ്റീവായി വീട്ടിലേക്ക് മടങ്ങിയെങ്കിലും ആരോഗ്യനില മോശമായതോടെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ ഭാര്യപിതാവ് കൂടിയാണ് ഉണ്ണികൃഷ്ണൻ നമ്പൂതിരി. 76ാം വയസ്സിൽ ദേശാടനം എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സിനിമയിലേക്ക് വരുന്നത്. തുടർന്ന് തമിഴ് സിനിമകളിലടക്കം അദ്ദേഹം സാന്നിധ്യമറിയിച്ചു.

Read More