കൽപ്പറ്റ നഗരം നാളെ 12 മണി മുതൽ കണ്ടെയ്ൻമെൻ്റ് സോണിൽ

കൽപ്പറ്റ നഗരസഭയിലെ മുഴുവൻ വാർഡുകളും ( കൽപ്പറ്റ സിവിൽ സ്റ്റേഷനും , സിവിൽ സ്റ്റേഷൻ്റെ 100 മീറ്റർ ചുറ്റളവിലുള്ള പ്രദേശവുമൊഴി കെയുളള) കണ്ടയ്ൻമെൻറ് സോണായി ജില്ലാ കളക്ടർ പ്രഖ്യാപിച്ചു. സംമ്പർക്ക വ്യാപനം രൂക്ഷമായതിനെ തുടർന്നാണ് കൽപ്പറ്റ നഗരത്തെ പൂർണമായും കണ്ടെയ്ൻമെൻ്റ് സോണാക്കിയത്. ഇന്നും ഇന്നലെയുമായി 25 ഓളം പേർക്കാണ് കൽപ്പറ്റയിൽ കോവിഡ് സ്ഥിരീകരിച്ചത്