ജലനിരപ്പ് കുറയുന്നില്ല; ഇടുക്കി ഡാമില്‍ വീണ്ടും റെഡ് അലേർട്ട്

മൂന്ന് ഷട്ടറുകള്‍ ഉയർത്തിയിട്ടും ഇടുക്കി ഡാമിന്‍റെ ജലനിരപ്പ് കുറയുന്നില്ല. ഡാമിൽ വീണ്ടും റെഡ് അലർട്ട് നിലവിൽ വന്നു. വൃഷ്ടിപ്രദേശത്ത് മഴ കനത്തതോടെ നീരൊഴുക്ക് കൂടിയ പശ്ചാത്തലത്തിലാണിത്. 2398 അടിയിലാണ് ഇപ്പോഴും ജലനിരപ്പ്. മുല്ലപ്പെരിയാർ ഡാമില്‍ ജലനിരപ്പ് കൂടി 135 അടിയിലെത്തി. ജില്ലയില്‍ ഇന്ന് യെല്ലോ അലർട്ട് നിലനില്‍ക്കുന്നുണ്ട്. ഇന്നലെ രാത്രിയും വിവിധ മേഖലകളില്‍ മഴ ശക്തമായിരുന്നു.

Read More

വടക്കൻ ജില്ലകളിൽ കനത്ത മഴ; കാസർകോട് ഉരുൾപൊട്ടി, കോഴിക്കോട് ജില്ലയിൽ നാല് ദിവസം യെല്ലോ അലർട്ട്

കോഴിക്കോട്: കോഴിക്കോട്, വയനാട്, കാസർകോട് ഉൾപ്പെടെ വടക്കൻ ജില്ലകളിൽ ഇന്നലെ രാത്രിയുണ്ടായത് കനത്ത മഴ. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. പലയിടങ്ങളിലും മണ്ണിടിച്ചിലുണ്ടായി. കാസർകോട് മരുതോം മലയോര ഹൈവേയ്ക്ക് സമീപം വനത്തിൽ നേരിയ ഉരുൾപൊട്ടലുണ്ടായി. ഇന്നലെ വൈകീട്ട് തുടങ്ങിയ മഴ രാത്രിയിലും തുടര്‍ന്നതോടെയാണ് പലയിടങ്ങളിലും വെള്ളം കയറിയത്. കൊളക്കാടൻ മലയിലാണ് മണ്ണിടിച്ചിലുണ്ടായത്. കാരശ്ശേരി ഊരാളിക്കുന്നുമലയിലും തോട്ടയ്ക്കാട് മലയിലും മലവെള്ളപ്പാച്ചിലുണ്ടായി. കോഴിക്കോട് നഗരത്തിലും മുക്കം ടൗണിലും വെള്ളം കയറി. കടകളില്‍ വെള്ളം കയറിയതോടെ പലരും കടകളില്‍ നിന്ന് സാധനങ്ങള്‍…

Read More

മുസ്ലിം ലീഗിന്റെ നിയമസഭാ കക്ഷി നേതാവായി പി കെ കുഞ്ഞാലിക്കുട്ടിയെ തെരഞ്ഞെടുത്തു

മുസ്ലിം ലീഗിന്റെ നിയമസഭാ കക്ഷി നേതാവായി പി കെ കുഞ്ഞാലിക്കുട്ടിയെ തെരഞ്ഞെടുത്തു. വേങ്ങരയിൽ നിന്നാണ് കുഞ്ഞാലിക്കുട്ടി തെരഞ്ഞെടുക്കപ്പെട്ടത്. ഇന്ന് ചേർന്ന മുസ്ലിം ലീഗ് യോഗമാണ് കുഞ്ഞാലിക്കുട്ടിയെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തത് കേരളത്തിലുണ്ടായ ഇടത് തരംഗത്തിൽ യുഡിഎഫിന് കനത്ത തിരിച്ചടി നേരിട്ടപ്പോഴും മുസ്ലിം ലീഗിന് ഏറെക്കുറെ മികച്ച പ്രകടനം കാഴ്ചവെക്കാനായെന്ന് ലീഗ് നേതാവ് ഇടി മുഹമ്മദ് ബഷീർ പറഞ്ഞു. ബിജെപിയുടെ താഴോട്ട് പോക്കിൽ സംഭാവന നൽകിയ പാർട്ടിയാണ് ലീഗെന്നും മുഹമ്മദ് ബഷീർ പറഞ്ഞു.

Read More