പ്രസവാനന്തരം 22കാരി മരിച്ച സംഭവം; അനസ്തേഷ്യ പിഴവ് ആരോപിച്ച് കുടുംബം, നിഷേധിച്ച് അധികൃതർ, കാർഡിയോ മയോപ്പതിയാകാം കാരണം എന്ന് വിശദീകരണം

ആലപ്പുഴ: പ്രസവത്ത തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ ചികിത്സാപിഴവ് ആരോപിച്ച് കുടുംബം. വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായരുന്ന കൊല്ലം തേവലക്കര സ്വദേശി ജാരിയത്ത് ആണ് മരിച്ചത്. 22 വയസായിരുന്നു. പ്രസവം നടന്ന കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ ചികിത്സാപിഴവ് ഉണ്ടായി എന്നാണ് ആരോപണം. അനസ്തേഷ്യ നല്‍കിയതില്‍ പിഴവുണ്ടെന്നും അനസ്തേഷ്യ ചെയ്യുന്നതിായി ഡോക്ടറെ പുറത്തുനിന്ന് കൊണ്ടുവരികയായിരുന്നെന്നും മരിച്ച യുവതിയുടെ ബന്ധുക്കൾ പറയുന്നു. പ്രസവത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ യുവതിയെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഇവിടെവെച്ച് ഇന്ന് രാവിലെയാണ്…

Read More

ഓഗ്ബച്ചെ ബ്ലാസ്റ്റേഴ്സ് വിട്ടേക്കും; അടുത്ത സീസണിൽ മുംബൈക്കായി കളിക്കുമെന്ന് റിപ്പോർട്ട്

കഴിഞ്ഞ സീസണിലെ കേരള ബ്ലാസ്റ്റേഴ്സ് നായകനും ക്ലബ് ചരിത്രത്തിൽ ഏറ്റവുമധികം ഗോൾ നേടിയ താരവുമായ ബാർതലോമ്യു ഓഗ്ബച്ചെ ക്ലബ് വിട്ടേക്കുമെന്ന് സൂചന. നീക്കം അവസാന ഘട്ടത്തിലാണെന്നും ഇരു ക്ലബുകളും തമ്മിൽ ചർച്ചകൾ പുരോഗമിക്കുകയാണെന്നും ഗോൾ ഡോട്ട്കോം റിപ്പോർട്ട് ചെയ്യുന്നു. നോർത്ത് ഈസ്റ്റ് യുണൈറ്റഡിൽ നിന്നാണ് ഓഗ്ബച്ചെ ബ്ലാസ്റ്റേഴ്സിലെത്തിയത്. പിഎസ്ജിയുടെ യൂത്ത് ടീമിലൂടെ വളർന്നു വന്ന ഓഗ്ബച്ചെ സീനിയർ ടീമിൽ 60ലധികം തവണ കളിച്ചു. 2018-19 സീസണിൽ നോർത്തീസ്റ്റിനായി 12 ഗോളുകളാണ് താരം നേടിയത്. നോർത്ത് ഈസ്റ്റ് യുണൈറ്റഡിൽ…

Read More

സംസ്ഥാന സർക്കാരിന്റേത് സ്വജനപക്ഷപാതവും അക്രമവും മാത്രം: പ്രിയങ്ക ഗാന്ധി

സംസ്ഥാന സർക്കാർ മത്സ്യസമ്പത്ത് അമേരിക്കൻ കമ്പനിക്ക് തീറെഴുതാൻ ശ്രമിച്ചുവെന്ന് പ്രിയങ്ക ഗാന്ധി. വ്യക്തി ആരോഗ്യവിവരങ്ങൾ വിൽക്കാൻ ശ്രമിച്ചു. തൊഴിൽ അവസരങ്ങൾ വേണ്ടപ്പെട്ടവർക്ക് മാത്രം നൽകുന്ന സർക്കാരാണിത്. സംസ്ഥാനത്ത് ഇപ്പോൾ നടക്കുന്നത് സ്വജനപക്ഷപാതവും അക്രമവും മാത്രമാണെന്നും പ്രിയങ്ക ആരോപിച്ചു. പ്രളയ സഹായത്തിലും സർക്കാർ വിവേചനം കാണിച്ചു. പുറത്തുവന്നതെല്ലാം അഴിമതി കഥകളാണ്. പ്രളയ ഫണ്ടിൽ 15 കോടി രൂപ സിപിഎം പറ്റിച്ചു. അധികാരത്തിലെത്തിയാൽ കേരളത്തിൽ ന്യായ് പദ്ധതി നടപ്പാക്കുമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു

Read More

‘സമസ്ത ലീഗിനൊപ്പം ഒറ്റക്കെട്ടായി ഉണ്ടാകും, ജമാഅത്തെ ഇസ്ലാമിയെ ശത്രുപക്ഷത്ത് നിര്‍ത്തുന്നില്ല’: പാണക്കാട് മുനവറലി ശിഹാബ് തങ്ങള്‍

നിയമസഭാ തിരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്ക് അര്‍ഹമായ പരിഗണന ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് മുനവറലി ശിഹാബ് തങ്ങള്‍. ജമാ അത്തെ ഇസ്ലാമിയെ ശത്രുപക്ഷത്ത് നിര്‍ത്തുന്നില്ലെന്നും തിരഞ്ഞെടുപ്പില്‍ സമസ്ത മുസ്ലീം ലീഗിനൊപ്പം ഒറ്റക്കെട്ടായി ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വെള്ളാപ്പള്ളി നടേശന്റെ വര്‍ഗീയ പരാമര്‍ശങ്ങളോട് പ്രതികരിക്കാനില്ലെന്നും മുനവറലി ശിഹാബ് തങ്ങള്‍ ട്വന്റിഫോറിനോട് പറഞ്ഞു. (panakkad munavvar ali shihab thangal on samastha).യുഡിഎഫ് ഭരണത്തില്‍ തിരിച്ചുവരുമെന്ന ആത്മവിശ്വാസമുണ്ടെന്ന് മുനവറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ യുഡിഎഫ്…

Read More

മലപ്പുറത്ത് കൊവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നയാൾ മരിച്ചു

മലപ്പുറത്ത് കൊവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നയാൾ മരിച്ചു. നന്നമുക്ക് സ്വദേശി അബൂബക്കറാണ് മരിച്ചത്. വിദേശത്ത് നിന്നുമെത്തിയ അബൂബക്കർ വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. ജൂലൈ 11നാണ് ഇയാൾ നാട്ടിലെത്തിയത്. കൊവിഡ് രോഗലക്ഷണങ്ങളൊന്നുമില്ലായിരുന്നു. രാവിലെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സ്രവം പരിശോധനക്ക് അയച്ചിട്ടുണ്ട്.

Read More

സംസ്ഥാനത്ത് ശക്തമായ മഴ തുടരും; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ശക്തമായ മഴ തുടരും. വടക്കൻ കേരളത്തിൽ മഴ കനത്തേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട്. കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ട് നൽകിയിട്ടുണ്ട്. മലയോര മേഖലകളിൽ ജാഗ്രത തുടരണമെന്നാണ് നിർദേശം. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മീൻപിടുത്തത്തിന് ഏർപ്പെടുത്തിയ വിലക്ക് തുടരും. ആന്ധ്രാ…

Read More

സാമൂഹിക അകലം പാലിച്ച് യു.എ.ഇയില്‍ ഇന്ന് മുതല്‍ സ്‌കൂളുകള്‍ തുറക്കും

ദുബൈ: സാമൂഹിക അകലം പാലിച്ച് യു.എ.ഇയില്‍ ഇന്ന് മുതല്‍ സ്‌കൂളുകള്‍ തുറക്കും. നോളജ് ആന്റ് ഹ്യൂമന്‍ അതോറിറ്റി നിര്‍ദേശിച്ച എല്ലാ കൊവിഡ് നിയന്ത്രണങ്ങളും ഒരുക്കിയാണ് വിദ്യാര്‍ഥികള്‍ ഇന്ന് ക്ലാസ് മുറികളിലെത്തുക. അതേ സമയം, അധ്യാപകരുടെയും ജീവനക്കാരുടെയും കൊവിഡ് ടെസ്റ്റ് പൂര്‍ത്തിയാവാത്തതിനാല്‍ ദുബൈയിലെ ചില സ്‌കൂളുകള്‍ കാംപസ് പഠനം പുനരാരംഭിക്കുന്നത് നീട്ടി. ടെസ്റ്റ് ഫലം വരുന്നതുവരെ ഈ സ്‌കൂളുകളില്‍ ഓണ്‍ലൈന്‍ ക്ലാസ് തുടരും. സെന്‍ട്രല്‍ സ്‌കൂള്‍ ദുബൈ, ന്യൂ ഇന്ത്യന്‍ മോഡല്‍ സ്‌കൂള്‍, അമിറ്റി സ്‌കൂള്‍ ദുബൈ തുടങ്ങിയവ…

Read More

റോഹിങ്ക്യൻ അഭയാർത്ഥി ക്യാമ്പിൽ വൻ തീപിടുത്തം; നൂറിലധികം ടെന്റുകൾ കത്തിനശിച്ചു

ബംഗ്ലാദേശിലെ റോഹിങ്ക്യൻ അഭയാർത്ഥി ക്യാമ്പിൽ വൻ തീപിടുത്തം. കോക്‌സ് ബസാർ ജില്ലയിലെ ക്യാമ്പിലാണ് സംഭവം. ഇന്ന് ഉച്ചയോടെയാണ് തീപിടുത്തമുണ്ടായത്. കുട്ടികൾ ഉൾപ്പെടെ നിരവധി പേർക്ക് പൊള്ളലേറ്റതായാണ് വിവരം. നൂറുകണക്കിന് ടെൻറുകളും ഫസ്റ്റ് എയ്ഡ് കേന്ദ്രങ്ങളുൾപ്പടെയും മറ്റ് സംവിധാനങ്ങളെല്ലാം പൂർണമായി കത്തി നശിച്ചു. പൊലീസും ഫയർഫോഴ്‌സും, സാമൂഹികപ്രവർത്തകരുമടങ്ങുന്ന സംഘവും ചേർന്ന് രക്ഷാ പ്രവർത്തനങ്ങൾ തുടരുകയാണ്.

Read More

Adidas Jobs In UAE 2022

Adidas Careers UAE Adidas Careers UAE has open doors jobs for each field, each fantasy and each capable person. Maersk praises a universe of variety and consideration, endeavoring to support and build up the abilities of its workers. In the event that you have the energy and enthusiasm to work for a widely acclaimed organization then…

Read More

പാചക വാതക പ്രതിസന്ധി; പോണ്ടിച്ചേരി സർവകലാശാല അടച്ചുപൂട്ടുന്നു,പരീക്ഷകൾ നേരത്തെയാക്കി

പാചക വാതക പ്രതിസന്ധിയെ തുടർന്ന് പോണ്ടിച്ചേരി സർവകലാശാല അടച്ചുപൂട്ടുന്നു. അക്കാദമിക് വർഷം ഏപ്രിൽ 30ന് അവസാനിക്കുമെന്നാണ് സർവകലാശാല സർക്കുലർ. 15 ദിവസം മുൻപ് അക്കാദമിക് വർഷം അവസാനിപ്പിക്കുന്നതിൽ വിദ്യാർഥികൾ പ്രതിഷേധിച്ചു. പാചക വാതക പ്രതിസന്ധിയെ തുടർന്ന് കോളജുകളിലെ ഹോസ്റ്റലുകൾ പ്രവർത്തിക്കുന്നില്ല. ഏപ്രിൽ 30 നകം പരീക്ഷകൾ പൂർത്തീകരിക്കണം അസൈൻമെന്റ് ലാബ് തുടങ്ങിയവയും പൂർത്തിയാക്കണമെന്നും നിർദേശമുണ്ട്.സാധാരണഗതിയിൽ മെയ് 15 നാണ് അക്കാദമിക് വർഷം അവസാനിക്കുന്നത്. അക്കാദമിക് കലണ്ടർ വെട്ടിച്ചുരുക്കി അതിന്റെ ഭാരം വിദ്യാർഥികളുടെ മേൽ അടിച്ചേൽപ്പിക്കുന്നതിന് പകരം, പ്രശ്നം…

Read More