ലോകത്തിലെ ഏറ്റവും ദയാലുവായ വൈറൽ ജഡ്ജ് ഫ്രാങ്ക് കാപ്രിയോ അന്തരിച്ചു
അമേരിക്കയിലെ മുൻസിപ്പൽ കോർട്ട് ഓഫ് പ്രോവിഡൻസിലെ മുൻ ചീഫ് ജഡ്ജിയും, ലോകത്തിലെ ഏറ്റവും ദയാലുവായ ന്യായാധിപൻ എന്ന് വിശേഷിപ്പിക്കപ്പെട്ട വ്യക്തിയുമായ ഫ്രാങ്ക് കാപ്രിയോ (88) അന്തരിച്ചു. പാന്‍ക്രിയാറ്റിക് കാൻസറിനോട് ഏറെ നാൾ പോരാടിയ ശേഷമാണ് ഇന്നലെ അദ്ദേഹത്തിൻ്റെ മരണം. തൻ്റെ സൗമ്യമായ പെരുമാറ്റത്തിലൂടെയും മനുഷ്യത്വപരമായ ഇടപെടലുകളിലൂടെയും ലക്ഷക്കണക്കിന് ആളുകളുടെ ഹൃദയത്തിൽ ഇടം നേടിയ വ്യക്തിത്വമായിരുന്നു ജഡ്ജ് ഫ്രാങ്ക് കാപ്രിയോ. ‘കോർട്ട് ഇൻ പ്രൊവിഡൻസ്’ ഒരു ജനകീയ കോടതി റോഡ് ഐലൻഡിലെ പ്രൊവിഡൻസ് മുനിസിപ്പൽ കോടതിയിലെ ചീഫ് ജഡ്ജിയായി…
