ഞങ്ങള്‍ പിണറായിയെ സഖാവ് എന്നാണ് വിളിക്കുന്നത്; ക്യാപ്റ്റന്‍ വിവാദത്തില്‍ കാനത്തിന്റെ പ്രതികരണം

ക്യാപ്റ്റന്‍ വിവാദത്തില്‍ പ്രതികരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഞങ്ങള്‍ പിണറായിയെ സഖാവെന്നാണ് വിളിക്കാറുള്ളതെന്ന് കാനം രാജേന്ദ്രന്‍ പറഞ്ഞു. കമ്മ്യൂണിസ്റ്റുകാര്‍ ക്യാപ്റ്റന്‍ എന്ന് വിളിക്കാറില്ലെന്നും കാനം പറഞ്ഞു. സര്‍ക്കാരിന്റെ നേട്ടം മുന്നണിയുടെ നേട്ടമാണ്.ക്യാപ്റ്റനെന്ന് വിളിക്കുന്നവരാണ് അത് സംബന്ധിച്ച് പറയേണ്ടതെന്നും കാനം പറഞ്ഞു. പാര്‍ട്ടിയാണ് ക്യാപ്റ്റനെന്ന് നേരത്തെ പി ജയരാജന്‍ പ്രതികരിച്ചിരുന്നു. പാര്‍ട്ടിയില്‍ എല്ലാവരും സഖാക്കളാണെന്നും പി ജയരാജന്‍ പറഞ്ഞു. ക്യാപ്റ്റന്‍ വിശേഷണം സ്വാഭാവികമെന്നായിരുന്നു വിജയരാഘവന്റെ പ്രതികരണം. പിണറായി പാര്‍ട്ടിക്ക് ക്യാപ്റ്റന്‍ തന്നെയാണെന്ന് കോടിയേരി ബാലകൃഷ്ണനും പ്രതികരിച്ചു.

Read More

പിണറായി സർക്കാരിൽ മന്ത്രിസ്ഥാനം വേണമെന്ന് കോവൂർ കുഞ്ഞുമോൻ; മുഖ്യമന്ത്രിക്ക് കത്ത് നൽകും

  രണ്ടാം പിണറായി സർക്കാരിൽ മന്ത്രിസ്ഥാനം വേണമെന്ന് കോവൂർ കുഞ്ഞുമോൻ. മുഖ്യമന്ത്രിക്ക് കത്ത് നൽകുമെന്ന് കോവൂർ കുഞ്ഞുമോൻ പറഞ്ഞു. അഞ്ച് ടേം തുടർച്ചയായി വിജയിച്ചത് പരിഗണിക്കണമെന്നാണ് കുഞ്ഞുമോൻ പറയുന്നത്. ഇടതുമുന്നണിക്കൊപ്പം ഉറച്ചു നിന്നതും കണക്കിലെടുക്കണം. തന്നെ മന്ത്രിയാക്കുന്നത് ആർഎസ്പി അണികളെ ഇടതുമുന്നണിയിലേക്ക് എത്തിക്കാൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇത്തവണ 2700 വോട്ടിനാണ് ഉല്ലാസ് കോവൂരിനെ കുഞ്ഞുമോൻ പരാജയപ്പെടുത്തിയത്.

Read More

ആറ് വയസ്സുകാരിയെ അർജുൻ പീഡനത്തിന് ഇരയാക്കിയത് മിട്ടായി വാങ്ങി നൽകിയ ശേഷം

  വണ്ടിപ്പെരിയാറിൽ കൊല്ലപ്പെട്ട ആറ് വയസ്സുകാരിയെ പ്രതി അർജുൻ പീഡനത്തിന് ഇരയാക്കിയത് മിട്ടായി വാങ്ങി നൽകിയ ശേഷം. ചോദ്യം ചെയ്യലിലാണ് ഇയാൾ ഇക്കാര്യം പറഞ്ഞത്. പ്രതിയെ മിട്ടായി വാങ്ങിയ കടയിലെത്തിച്ച് പോലീസ് തെളിവെടുത്തു. കടയിലുള്ളവർ പ്രതിയെ തിരിച്ചറിഞ്ഞു കൊലപാതകം നടന്ന ദിവസം ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ അർജുൻ കടയിലെത്തി മിട്ടായി വാങ്ങിയിരുന്നുവെന്ന് കടക്കാർ മൊഴി നൽകി. കുട്ടിയെ പീഡിപ്പിക്കാനായി കഴിഞ്ഞ രണ്ടര വർഷത്തോളമായി ഇവിടെ നിന്നാണ് അർജുൻ മിട്ടായി വാങ്ങിയിരുന്നത്. ടി വി കണ്ടുകൊണ്ടിരുന്ന കുട്ടിക്ക് മിട്ടായി…

Read More

കരൂര്‍ ദുരന്തം; മൂന്ന് ഹര്‍ജികള്‍ ഇന്ന് മദ്രാസ് ഹൈക്കോടതിയുടെ വിവിധ ബെഞ്ചുകള്‍ പരിഗണിക്കും

കരൂര്‍ അപകടവുമായി ബന്ധപ്പെട്ട മൂന്ന് ഹര്‍ജികള്‍ ഇന്ന് മദ്രാസ് ഹൈക്കോടതിയുടെ വിവിധ ബെഞ്ചുകള്‍ പരിഗണിക്കും. അപകടത്തിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള തമിഴക വെട്രി കഴകത്തിന്റെ ഹര്‍ജി മദ്രാസ് ഹൈക്കോടതി മധുരൈ ബെഞ്ചാണ് പരിഗണിക്കുക. കോടതി വിധിയും പരാമര്‍ശങ്ങളും ടിവികെയ്ക്കും സര്‍ക്കാരിനും നിര്‍ണായകമാണ്. ടിവികെ നേതാക്കളായ എന്‍ ആനന്ദ്, നിര്‍മല്‍ കുമാര്‍ എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയും പരിഗണിക്കും. അപകടത്തില്‍ വിജയ്‌യെ പ്രതിച്ചേര്‍ക്കണം എന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയും ഇന്ന് കോടതിയുടെ പരിഗണയില്‍ വരും. സിപിഐഎം ജനറല്‍ സെക്രട്ടറി എം എ…

Read More

പ്രഭാത വാർത്തകൾ

  🔳കൊവിഡ് വാക്‌സിന്റെ രണ്ട് ഡോസുകളും സ്വീകരിച്ച ശേഷം വിദേശത്ത് നിന്നെത്തുന്ന യാത്രക്കാര്‍ക്ക് ആര്‍ടി പിസിആര്‍ പരിശോധനയും നാട്ടിലെത്തിയ ശേഷമുള്ള ഏഴു ദിവസം ക്വാറന്റീനും ആവശ്യമില്ല. 82 രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കാണ് ഇളവുകള്‍ പ്രഖ്യാപിച്ചത്. ഈ പട്ടികയില്‍ ഖത്തര്‍, ബഹ്‌റൈന്‍, ഒമാന്‍, സൗദി അറേബ്യ എന്നീ രാജ്യങ്ങളുമുണ്ട്. എന്നാല്‍ യുഎഇ, കുവൈത്ത് എന്നീ രാജ്യങ്ങള്‍ പട്ടികയിലുള്‍പ്പെട്ടിട്ടില്ല. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇളവുകള്‍ പുറത്തുവിട്ടത്. 🔳ഇടതുമുന്നണിക്ക് രാഷ്ട്രീയ വ്യതിയാനം ഉണ്ടായാല്‍ തുടര്‍ന്നും തിരുത്തുമെന്ന് സിപിഐ. മുന്നണിയെ ശക്തിപ്പെടുത്താന്‍ വേണ്ടിയാണ്…

Read More

KSU നേതാക്കളെ മുഖം മൂടി ധരിപ്പിച്ച സംഭവം; വടക്കാഞ്ചേരി പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം

കെഎസ് യു നേതാക്കളെ മുഖം മൂടി ധരിപ്പിച്ച സംഭവത്തിൽ പ്രതിഷേധിച്ച് തൃശൂർ വടക്കാഞ്ചേരി പൊലീസ് സ്റ്റേഷനിലേക്ക് കെഎസ് യു നടത്തിയ മാർച്ചിൽ സംഘർഷം. പ്രവർത്തകരെ കറുത്ത മുഖംമൂടി ധരിപ്പിച്ച് കോടതിയിൽ ഹാജരാക്കിയ സംഭവത്തിൽ എസ്എച്ച്ഒ ഷാജഹാനെതിരെ നടപടിയാവശ്യപ്പെട്ടാണ് പ്രതിഷേധം. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചു. മുഖ്യമന്ത്രിയുടെയും എസ്എച്ച്ഒ ഷാജഹാന്റെയും കോലം കത്തിച്ചു. പ്രവർത്തകർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതോടെയാണ് പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചത്. ജലപീരങ്കി പ്രയോ​ഗിച്ചെങ്കിലും പ്രവർത്തകർ പിരിഞ്ഞുപോകാൻ തായാറായില്ല. തുടർന്നാണ്…

Read More

പെരിയ ഇരട്ടക്കൊലപാതകം; 24 പേർക്കെതിരെ കുറ്റപത്രം: കൊലയ്ക്ക് പിന്നിൽ രാഷ്ട്രീയ വൈര്യമെന്ന് സിബിഐ

  പെരിയ ഇരട്ടക്കൊലപാതക കേസിൽ 24 പേർക്കെതിരെ സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചു. സി.പി.ഐ.എം പ്രാദേശിക നേതാവ് പീതാംബരനാണ് കേസിലെ ഒന്നാം പ്രതി. മുൻ ഉദുമ എം.എൽ.എയും പാർട്ടി കാസർഗോഡ് ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ കെ.വി കുഞ്ഞിരാമൻ അടക്കം കേസിൽ പ്രതികളാണ്. ക്രിമിനൽ ​ഗൂഢാലോചന, കൊലപാതകം, തെളിവു നശിപ്പിക്കൽ, മാരകായുധങ്ങൾ ഉപയോ​ഗിച്ച് മുറവേൽപ്പിക്കൽ തുടങ്ങിയ വിവിധ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയത്. ക്രൈംബ്രാഞ്ച് കണ്ടെത്തിയ കുറ്റകൃത്യങ്ങൾ സിബിഐയും കുറ്റപത്രത്തിൽ ചേർത്തിട്ടുണ്ട്. എറണാകുളം സി.ജെ.എം കോടതിയിസി.ബി.ഐ സ്‌പെഷ്യൽ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പിയാണ് കുറ്റപത്രം…

Read More

രണ്ടാം ദിനം ഇന്ത്യ 96ന് രണ്ട് വിക്കറ്റ്; ശുഭ്മാൻ ഗില്ലിന് അർധ സെഞ്ച്വറി

സിഡ്‌നി ടെസ്റ്റിൽ രണ്ടാം ദിനം അവസാനിക്കുമ്പോൾ ഇന്ത്യ 2 വിക്കറ്റ് നഷ്ടത്തിൽ 96 റൺസ് എന്ന നിലയിൽ. ഓസ്‌ട്രേലിയ നേരത്തെ 338 റൺസിന് ഒന്നാമിന്നിംഗ്‌സിൽ പുറത്തായിരുന്നു. ഇന്ത്യ ഇപ്പോഴും 242 റൺസ് പിന്നിലാണ് രോഹിതും ശുഭ്മാൻ ഗില്ലും ചേർന്നാണ് ഇന്ത്യൻ ഇന്നിംഗ്‌സ് തുടങ്ങിയത്. ഇരുവരും ചേർന്ന് ഓപണിംഗ് വിക്കറ്റിൽ 70 റൺസ് കൂട്ടിച്ചേർത്തു. 26 റൺസെടുത്ത രോഹിതാണ് ആദ്യം പുറത്തായത്. സ്‌കോർ 85ൽ നിൽക്കെ ശുഭ്മാൻ ഗില്ലും പുറത്തായി 101 പന്തിൽ എട്ട് ഫോർ ഉൾപ്പെടെ 50…

Read More

നവജാത ശിശുവിനെ കരിയില കൂട്ടത്തിലിട്ട് കൊന്ന കേസ്: രേഷ്മയുടെ റിമാൻഡ് കാലാവധി ഇന്ന് പൂർത്തിയാകും

കൊല്ലം കല്ലുവാതുക്കലിൽ നവജാത ശിശുവിനെ കരിയില കൂട്ടത്തിൽ ഉപേക്ഷിച്ച് കൊലപ്പെടുത്തിയ കേസിൽ മാതാവ് രേഷ്മയുടെ റിമാൻഡ് കാലാവധി ഇന്ന് പൂർത്തിയാകും. കൊവിഡ് ബാധിച്ച രേഷ്മ നിലവിൽ ജയിലിൽ നിരീക്ഷണത്തിലാണ്. അന്വേഷണ സംഘത്തിന് ഒരു ദിവസം മാത്രമാണ് രേഷ്മയെ ചോദ്യം ചെയ്യാനായി ലഭിച്ചത്. രേഷ്മക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ജയിലിലേക്ക് മാറ്റുകയായിരുന്നു. നിരീക്ഷണ കാലയളവ് കഴിഞ്ഞതിന് ശേഷം രേഷ്മയെ കസ്റ്റഡിയിൽ വാങ്ങും. റിമാൻഡിലായി പതിനാല് ദിവസത്തിനുള്ളിൽ കസ്റ്റഡിയിൽ വാങ്ങണമെന്നാണ് നിയമം. എന്നാൽ കൊവിഡ് ബാധിതയായതിനാൽ ഇതിന് സാധിക്കില്ല. ഹൈക്കോടതിയെ…

Read More

ഭൗതിക ശാസ്ത്ര നോബേൽ പ്രഖ്യാപിച്ചു; സമ്മാനം പങ്കുവെച്ചത് മൂന്ന് പേര്‍

ഈ വ‍‌ർഷത്തെ ഭൗതിക ശാസ്ത്ര നോബേൽ സമ്മാനം മൂന്ന് പേ‍ർ പങ്കിടും. പുരസ്കാരത്തിന്റെ ഒരു പകുതി കാലാവസ്ഥയെക്കുറിച്ചും ആഗോളതാപനത്തെക്കുറിച്ചും നി‍ർണ്ണായക പഠനങ്ങൾ നടത്തിയ സ്യുകൂറോ മനാബെയ്ക്കും, ക്ലാസ് ഹാസ്സെൽമാനുമാണ്. മറു പകതി ഇറ്റാലിയൻ ഭൗതിക ശാസ്ത്രജ്ഞൻ ജിയോ‌ർജിയോ പരീസിക്കാണ്. ജപ്പാനിലെ ടോക്കിയോ യൂണിവേഴ്സിറ്റിയിൽ നിന്ന് പിഎച്ച്ഡി നേടിയ സ്യുകൂറോ മനാബെ ഇപ്പോൾ അമേരിക്കയിലെ പ്രിൻസ്ടൺ സ‍ർവ്വകലാശാലയിൽ സീനിയ‍ർ മിറ്റിയോറോളജിസ്റ്റായി ജോലി ചെയ്യുകയാണ്. ജർമ്മനിയിലെ പ്രസിദ്ധമായ മാക്സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രഫസറാണ് ക്ലൗസ് ​ഹാസ്സിൽമാൻ . ആദ്യമായാണ് കാലാവസ്ഥാ…

Read More