Headlines

54 ലക്ഷവും കടന്ന് രാജ്യത്തെ കൊവിഡ് ബാധ; 24 മണിക്കൂറിനിടെ 92,605 പുതിയ കേസുകൾ

രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 54 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 92,605 പേർക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചു. 1133 പേരാണ് ഒരു ദിവസത്തിനിടെ മരിച്ചത്. 43.03 ലക്ഷം പേർ രോഗമുക്തി നേടിയപ്പോൾ 10.10 ലക്ഷം പേർ ചികിത്സയിൽ തുടരുകയാണ്. 86,752 പേരാണ് കൊവിഡിനെ തുടർന്ന് രാജ്യത്ത് മരിച്ചത്. ലോകത്ത് തന്നെ രോഗികളുടെ എണ്ണത്തിൽ അമേരിക്കക്ക് പിന്നിൽ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. അതേസമയം ദിനംപ്രതിയുള്ള രോഗവർധനവിലും മരണത്തിലും ഇന്ത്യ നിലവിൽ ഒന്നാം സ്ഥാനത്താണ് മഹാരാഷ്ട്രയിൽ…

Read More

പിഎസ്‌സി: നവംബറിലെ പരീക്ഷകൾ മാറ്റില്ല

തിരുവനന്തപുരം: എൽപി, യുപി ടീച്ചർ, കെഎഎസ് പരീക്ഷകൾ മാറ്റിവയ്ക്കേണ്ടതില്ല എന്നാണ് പിഎസ്‌സിയുടെ തീരുമാനം. യുപിഎസ്‌ടി പരീക്ഷ നവംബര്‍ 7നും എൽപിഎസ്ടി പരീക്ഷ 24നുമാണ് നിശ്ചയിച്ചിട്ടുള്ളത്.  കെഎഎസ് മെയിൻ പരീക്ഷ നവംബർ  20, 21 തീയതികളിൽ നടക്കും. ഈ പരീക്ഷകൾ മാറ്റി വയ്ക്കാൻ സമ്മർദം ശക്തമാണെങ്കിലും പരീക്ഷാ നടപടികളുമായി മുന്നോട്ടു പോകാനാണ് പിഎസ്‌സിയുടെ തീരുമാനം. പരീക്ഷകൾക്കുള്ള തയാറെടുപ്പുകളും ഏറെക്കുറെ പൂർത്തിയാക്കി കഴിഞ്ഞു. എന്നാൽ പരീക്ഷ മാറ്റിവയ്ക്കണമെന്ന ആവശ്യവുമായി ഉദ്യോഗാർഥികൾ സർക്കാരിനെയും പിഎസ്‌സിയെയും സമീപിച്ചിട്ടുണ്ട്. അസിസ്റ്റന്റ് പ്രഫസർ പരീക്ഷ മാറ്റിവയ്ക്കണമെന്ന…

Read More

‘വെനസ്വേലയ്‌ക്കെതിരായ യുഎസ് ആക്രമണം ഉടൻ അവസാനിപ്പിക്കണം’; സിപിഐഎം

വെനസ്വേലയ്‌ക്കെതിരായ യുഎസ് ആക്രമണത്തെ അപലപിച്ച് സിപിഐ (എം) പോളിറ്റ് ബ്യുറോ. യുഎസ് ദേശീയ സുരക്ഷാ തന്ത്രം 2025 -ന്റെ യഥാർത്ഥ മുഖമാണിത്. യുഎസ് ആക്രമണം ഉടനടി അവസാനിപ്പിക്കണമെന്നും കരീബിയൻ കടലിൽ നിന്ന് എല്ലാ സൈനികരെയും പിൻവലിക്കണമെന്നും സിപിഐ (എം) ആവശ്യപ്പെട്ടു. ലാറ്റിൻ അമേരിക്കയെ സമാധാന മേഖലയായി പ്രഖ്യാപിക്കണം. പരമാധികാര രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ യുഎസിനെ അനുവദിക്കരുത്. യുഎസിന്റെ ആക്രമണത്തെ അപലപിച്ചുകൊണ്ട് യുഎൻ സുരക്ഷാ കൗൺസിൽ പ്രമേയം പാസാക്കണം. വെനിസ്വേലയ്‌ക്കെതിരായ ആക്രമണം ഉടൻ അവസാനിപ്പിക്കാൻ യുഎസിന്മേൽ അന്താരാഷ്ട്ര…

Read More

ശബരിമല സ്വര്‍ണക്കൊള്ള കേസ്; തന്ത്രി കണ്ഠരര് രാജീവരര് അറസ്റ്റില്‍; നിര്‍ണായക നീക്കവുമായി എസ്‌ഐടി

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തന്ത്രി കണ്ഠരര് രാജീവരര് അറസ്റ്റില്‍. രാവിലെയാണ് തന്ത്രിയെ എസ്‌ഐടി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്. തുടര്‍ന്ന് കസ്റ്റഡിയിലെടുത്തു. പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. തന്ത്രിയെ രാത്രിയോടെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കും.തന്ത്രിയ്ക്ക് ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള ബന്ധത്തിന് എസ്‌ഐടിക്ക് തെളിവ് ലഭിച്ചു. ഇരുവരും പല തവണ കൂടിക്കാഴ്ച നടത്തി. 2018 മുതല്‍ നിരവധി കൂടിക്കാഴ്ച ഇരവരും നടത്തി. ഉണ്ണികൃഷ്ണന്‍ പോറ്റിയെ ശബരിമലയിലേക്ക് കൊണ്ടുവന്നതും, സ്വാധീനം ഉണ്ടാക്കി കൊടുത്തതും തന്ത്രിയെന്ന് എസ്‌ഐടിക്ക് വിവരം ലഭിച്ചു. ഉണ്ണികൃഷ്ണന്‍ പലപ്പോഴും നിര്‍ണായക തീരുമാനങ്ങള്‍…

Read More

ഡി എം വിംസിൽ അതിനൂതന സ്ട്രോക്ക് സെന്റർ പ്രവർത്തനമാരംഭിച്ചു

മേപ്പാടി: പക്ഷാഘാതം കാരണം ജീവൻ നഷ്ടപെടുന്ന ആളുകളുടെ എണ്ണം ജില്ലയിലും അനുബന്ധ പ്രദേശങ്ങളിലും വർധിച്ചുവരുന്ന സാഹചര്യത്തിൽ ന്യൂറോളജിസ്റ്റ്, ന്യൂറോസർജൻ, എമർജൻസി ഫീസിഷ്യൻസ് എന്നിവരടങ്ങിയ വിദഗ്‌ദ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ ജില്ലയിൽ ആദ്യമായി ഒരു സമ്പൂർണ സ്ട്രോക്ക് സെന്റർ ഡി എം വിംസിൽ പ്രവർത്തനമാരംഭിച്ചു. എക്സിക്യൂട്ടീവ് ട്രസ്റ്റീ യു. ബഷീറിന്റെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌  സംഷാദ് മരക്കാർ ഉദ്ഘാടനം നിർവഹിച്ചു. തക്ക സമയത്ത് പക്ഷാഘാതം തിരിച്ചറിയാത്തതും യഥാസമയം വേണ്ട ചികിത്സ ലഭിക്കാത്തതുമാണ് ഒട്ടുമിക്ക സ്ട്രോക്ക് കേസുകളിലും മരണം സംഭവിക്കാൻ…

Read More

‘മാറ്റം ഏറെ വൈകി; ഇരട്ട GST ഘടനയെ സ്വാഗതം ചെയ്യുന്നു’; പി ചിദംബരം

കേന്ദ്രസർക്കാരിന്റെ ജിഎസ്ടി പരിഷ്കരണത്തെ സ്വാഗതം ചെയ്ത് മുൻ കേന്ദ്ര ധനമന്ത്രിയും കോൺഗ്രസ് നേതാവുമായ പി ചിദംബരം. ഇരട്ട ജിഎസ്ടി ഘടനയെ സ്വാഗതം ചെയ്യുന്നു.എന്നാൽ ഏറെ വൈകിയാണ് മാറ്റമെന്നും ചിംദംബരം പറഞ്ഞു. നല്ല തീരുമാനമാണെങ്കിൽ പോലും എട്ട് വർഷം എന്നത് വൈകി പോയി എന്നാണ് അദേഹത്തിന്റെ പ്രതികരണം. നേരത്തെയെടുക്കേണ്ട തീരുമാനമായിരുന്നു ഇതെന്ന് പി ചിദംബരം പറഞ്ഞു. ഇരട്ട നികുതി ഘടനയിലൂടെ നിത്യോപയോഗ സാധനങ്ങൾക്ക് വില കുറയുന്ന സാഹചര്യം ഒരുങ്ങിയിട്ടുണ്ട്. അഞ്ച് ശതമാനം, പതിനെട്ട് ശതമാനം സ്ലാബുകൾ മാത്രമാകും ഇനിയുണ്ടാവുക….

Read More

വയനാട്ടിൽ ഇരുചക്രവാഹനമിടിച്ച് യുവാവ് മരിച്ചു

വയനാട്ടിൽ ഇരുചക്രവാഹനമിടിച്ച് യുവാവ് മരിച്ചു. എടവക താന്നിയാട്ട്, നന്ദനം വീട്ടീൽ വിജയൻ പിള്ള (49) ആണ് മരിച്ചത്. ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിയോടെ നാലാം മൈലിൽ വെച്ചായിരുന്നു അപകടം.മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു: ഭാര്യ: നിമ്മി. മക്കൾ: കൃഷ്ണപ്രിയ, കൃഷ്ണകുമാർ

Read More