മുപ്പെെനാട് വാർഡ് – 12,പടിഞ്ഞാറത്തറ,വാർഡ് – 4 കണ്ടെയ്മെന്റ് സോണാക്കി; നെന്മേനി ഗ്രാമ പഞ്ചായത്തിലെ ഒന്നാം വാർഡ് കണ്ടെയ്മെന്റ് പരിധിയിൽ നിന്ന് ഒഴിവാക്കി

കൽപ്പറ്റ:മുപ്പെെനാട് ഗ്രാമ പഞ്ചായത്തിലെ വാർഡ് – 12 , പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്തിലെ വാർഡ് – 4 എന്നിവ കണ്ടെയ്മെന്റ് സോണുകളായി പ്രഖ്യാപിച്ചു. നെന്മേനി ഗ്രാമ പഞ്ചായത്തിലെ ഒന്നാം വാർഡ് കണ്ടെയ്മെന്റ് പരിധിയിൽ നിന്ന് ഒഴിവാക്കിയതായി ജില്ലാ കളക്ടർ അറിയിച്ചു.

Read More

കഞ്ചിക്കോട് വ്യവസായ സമ്മിറ്റിന് ക്ഷണമില്ല; വി കെ ശ്രീകണ്ഠൻ എംപിക്കും അതൃപ്തി

കഞ്ചിക്കോട് വ്യവസായ സമ്മിറ്റിന് ക്ഷണിക്കാത്തതിൽ വി കെ ശ്രീകണ്ഠൻ എംപിക്കും അതൃപ്തി. സ്ഥലം എംപി ആയിട്ടും ശ്രീകണ്ഠനെ ക്ഷണിച്ചിരുന്നില്ല. മന്ത്രി കെ കൃഷ്ണൻകുട്ടിയെയും പരിപാടിക്ക് ക്ഷണിക്കാത്തതിൽ വിമർശനമുണ്ട്. പാലക്കാട് ജില്ല ചുമതലയുള്ള മന്ത്രിയാണ് കെ കൃഷ്ണൻകുട്ടി. വ്യവസായ വകുപ്പ് സംഘടിപ്പിക്കുന്ന പരിപാടിയിലേക്ക് മന്ത്രിയെ ക്ഷണിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് സ്ഥലം എംപിയായ വികെ ശ്രീകണ്ഠൻ പരിപാടിയിലേക്ക് ക്ഷണിക്കാത്തതിൽ അതൃപ്തി പരസ്യമാക്കിയിരിക്കുന്നത്. വ്യവസായ വകുപ്പുമായി സഹകരിച്ചാണ് കഞ്ചിക്കോട് ഇൻഡസ്ട്രിയൽ ഫോറം പാലക്കാട് പുതുശേരിയിൽ സമ്മിറ്റ് നടത്തുന്നത്. മന്ത്രിമാരായ പി രാജീവ്,…

Read More

സർക്കാരിന് ആശ്വാസം: ലോകായുക്ത ഭേദഗതി ഓർഡിനൻസിൽ ഗവർണർ ഒപ്പിട്ടു

  ലോകായുക്ത ഭേദഗതി ഓർഡിനൻസിൽ ഗവർണർ ഒപ്പിട്ടു. ഇതോടെ നിയമഭേദഗതി പ്രാബല്യത്തിൽ വന്നു. മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ഓർഡിനൻസിൽ ഗവർണർ ഒപ്പിട്ടത്. സർക്കാരിന് വലിയ ആശ്വാസം നൽകുന്ന നടപടിയാണ് ഗവർണറിൽ നിന്നുണ്ടായത്. ഇതോടെ ലോകായുക്ത വിധി ഇനി സർക്കാരിന് തള്ളാൻ സാധിക്കും. ഗവർണർ ഒപ്പിട്ടതോടെ ഏറെ ദിവസത്തെ അനിശ്ചിതത്വങ്ങൾക്ക് ഇതോടെ വിരാമമായി. പ്രതിപക്ഷത്തിന് കനത്ത തിരിച്ചടിയാണ് ഇതുവഴിയുണ്ടായിരിക്കുന്നത്. ഓർഡിനൻസിൽ ഒപ്പിടരുതെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം ഗവർണറെ കണ്ട് കത്ത് നൽകിയിരുന്നു. ഭരണഘടനാവിരുദ്ധമാണെന്ന് പറഞ്ഞാണ് സർക്കാർ…

Read More

കൊല്ലത്ത് മൂന്നാം ക്ലാസുകാരന് രണ്ടാനച്ഛൻ്റെ ക്രൂരത; വികൃതി കാട്ടിയതിന് കാലിൽ ഇസ്തിരി കൊണ്ട് പൊള്ളിച്ചു

കൊല്ലത്ത് മൂന്നാം ക്ലാസുകാരന് രണ്ടാനച്ഛൻ്റെ ക്രൂരത. വികൃതി കാട്ടിയതിന് കുഞ്ഞിൻ്റെ കാലിൽ ഇസ്തിരികൊണ്ട് പൊള്ളിച്ചു. രണ്ടാനച്ഛനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. മൈനാഗപ്പളളി സ്വദേശി കൊച്ചനിയനെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. പ്രതിയെ വിശദമായി ചോദ്യം ചെയ്യുന്നു. കുഞ്ഞിന്റെ അമ്മ വിദേശത്താണ്. കുട്ടിയെ സി ഡബ്ലുസിയിലേക്ക് മാറ്റി. വീട്ടിൽ കാണിച്ച വികൃതിക്കാണ് ശിക്ഷ നൽകിയത്. പ്രാഥമിക ചികിത്സ പോലും ലഭിച്ചില്ലെന്ന് കുട്ടി മൊഴി നൽകി. പൊലീസ് കുഞ്ഞിൽ നിന്നും വിശദമായ മൊഴി രേഖപ്പെടുത്തും. കുഞ്ഞിനെ നോക്കുന്നത് അമ്മയുടെ മാതവും രണ്ടാനച്ഛനുമാണ്….

Read More

ഇന്ത്യയിൽ ‘ഇസ്ലാമിക് സ്റ്റേറ്റ്’ സ്ഥാപിക്കാൻ ലക്ഷ്യമിട്ടിരുന്നു; ഓൺലൈൻ തീവ്രവാദ സംഘത്തെ കണ്ടെത്തി NIA, രാജ്യവ്യാപക പരിശോധന, 20 ഇടങ്ങളിൽ റെയ്ഡ്

  ഓൺലൈൻ തീവ്രവാദ റിക്രൂട്ട്മെന്റ് കേസ്, രാജ്യവ്യാപകമായി പരിശോധനയുമായി NIA. പത്ത് സംസ്ഥാനങ്ങളിലായി 20 ഇടങ്ങളിൽ റെയ്ഡ്. റെയ്ഡിൽ നിരവധി ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തു. കേസിൽ ഇതുവരെ 11 പേരും പ്രായപൂർത്തിയാകാത്ത ഒരാളും അറസ്റ്റിൽ.     ഇന്ത്യയിൽ ഇസ്ലാമിക് സ്റ്റേറ്റ്’ സ്ഥാപിക്കാൻ ലക്ഷ്യമിട്ടിരുന്നതായി NIA. ISIS, അൽ ഖ്വയ്ദ എന്നീ ഭീകരസംഘടനകളുടെ ആശയങ്ങൾ പ്രചരിപ്പിച്ചു എന്ന് കണ്ടെത്തൽ. വിദേശ ഹാൻഡിലർമാരുമായി പ്രതികൾ ബന്ധപ്പെട്ടു. കഴിഞ്ഞ മാർച്ചിൽ ആന്ധ്രാപ്രദേശ് പൊലീസ് രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് നടപടി….

Read More

ചിരിപ്പിച്ചും ചിന്തിപ്പിച്ചും അച്ഛനും മകനും: ജയറാം – കാളിദാസ് ജയറാം ട്രെയ്ലര്‍ പ്രേക്ഷകരിലേക്ക്

ഇരുപത്തിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ജയറാം – കാളിദാസ് ജയറാം ഒരുമിക്കുന്ന ചിത്രം ആശകള്‍ ആയിരത്തിന്റെ ട്രെയ്ലര്‍ റിലീസായി. കുടുംബബന്ധത്തിന്റെ ആഴവും അതിനപ്പുറം ചിരിയും ചിന്തയും കോര്‍ത്തിണക്കി ജി. പ്രജിത്ത് സംവിധാനം ചെയ്ത ചിത്രം ആശകള്‍ ആയിരത്തിന്റെ ട്രെയ്ലര്‍ ചിത്രം കംപ്ലീറ്റ് ഫാമിലി എന്റെര്‍റ്റൈനെര്‍ എന്ന ഉറപ്പു നല്‍കുന്നു. ഫെബ്രുവരി 6ന് ചിത്രം ലോകവ്യാപകമായി തിയേറ്ററുകളിലേക്കെത്തും.ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍, കൃഷ്ണമൂര്‍ത്തി എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വഹിക്കുന്നത്. ഒരു വടക്കന്‍ സെല്‍ഫിക്കു ശേഷം ജി. പ്രജിത്…

Read More

എയിംസില്‍ കുരുങ്ങി ബി ജെ പി; സുരേഷ് ഗോപിയോട് വിയോജിച്ച് നേതൃത്വം

കേരളത്തില്‍ എയിംസ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയും ബി ജെ പി നേതൃത്വവും തമ്മില്‍ അഭിപ്രായ ഭിന്നത. പാര്‍ട്ടിയുമായി ആലോചിക്കാതെയാണ് ആലപ്പുഴയില്‍ എയിംസ് സ്ഥാപിക്കണമെന്ന് സുരേഷ് ഗോപിയുടെ അഭിപ്രായ പ്രകടനമെന്നാണ് ബി ജെ പിയുടെ ആരോപണം. ആലപ്പുഴ പിന്നോക്കാവസ്ഥയിലാണന്നും, രാഷ്ട്രീയ കാരണങ്ങളാല്‍ ആലപ്പുഴയില്‍ എയിംസ് വേണ്ടെന്നു വെച്ചാൽ തൃശൂരിൽ സ്ഥാപിക്കുമെന്നായിരുന്നു സുരേഷ് ഗോപിയുടെ കഴിഞ്ഞ ദിവസം പറഞ്ഞത്. പാര്‍ട്ടിയുമായി ചര്‍ച്ച നടത്താതെ കേന്ദ്രമന്ത്രിയെന്ന നിലയില്‍ ഇത്തരം പ്രസ്താവനകള്‍ നടത്തുന്നത് പ്രവര്‍ത്തകര്‍ക്കിടയില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ…

Read More

കാലാവധി കഴിഞ്ഞ ഉത്പന്നം കൊടുത്തു; സ്വിഗ്ഗി ഇന്‍സ്റ്റമാര്‍ട്ടിന് ഭക്ഷ്യസുരക്ഷ അതോരിറ്റിയുടെ നോട്ടീസ്

  കാലാവധി കഴിഞ്ഞ ഉത്പ്പന്നങ്ങള്‍ വിതരണം ചെയ്‌തെന്ന പരാതിയില്‍ സ്വിഗ്ഗി ഇന്‍സ്റ്റമാര്‍ട്ടിന് കാരണം കാണിക്കല്‍ നോട്ടീസ്. ഭക്ഷ്യസുരക്ഷ അതോരിറ്റിയാണ് നോട്ടീസ് അയച്ചത്. (food Safety Authority issues notice to Swiggy Instamart for supplying expired product)     ഇന്‍സ്റ്റമാര്‍ട്ടിന് ആകെ 9 കാരണം കാണിക്കല്‍ നോട്ടീസുകള്‍ നല്‍കിയെന്നാണ് വിവരം. കാലാവധി കഴിഞ്ഞ മുട്ട, പ്രൊട്ടീന് പൗഡര്‍ മുതലായവ നല്‍കി എന്നുള്‍പ്പെടെയാണ് ഭക്ഷ്യസുരക്ഷ അതോരിറ്റിക്ക് ലഭിച്ച പരാതി. ഇക്കാര്യത്തില്‍ തൃപ്തികരമായ വിശദീകരണം നല്‍കാന്‍ സ്വിഗ്ഗിക്ക്…

Read More

വാക്‌സിനുകള്‍ സംയോജിപ്പിക്കാന്‍ അനുമതി; കൊവിഡ് വാക്‌സിന്‍ പരീക്ഷണത്തില്‍ നിര്‍ണായക നീക്കവുമായി ഇന്ത്യ

    കൊവിഡ് വാക്‌സിന്‍ പരീക്ഷണത്തില്‍ നിര്‍ണായക നീക്കവുമായി ഇന്ത്യ. കൊവിഷീല്‍ഡും കൊവാക്‌സിനും സംയോജിപ്പിക്കാന്‍ വിദഗ്ധ സമിതി നിര്‍ദേശം നല്‍കി. വാക്‌സിനുകള്‍ സംയോജിപ്പിച്ചാല്‍( covid vaccine mixing )ഫലപ്രാപ്തി കൂടുമോ എന്ന് പരിശോധിക്കും. വാക്‌സിന്റെ സംയോജിത പരീക്ഷണത്തിന് വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജിന് സമിതി അനുമതി നല്‍കി. സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡാര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്റെ വിദഗ്ധ സമിതിയാണ് ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കിയത്. വാക്‌സിന്‍ സംയോജിപ്പിക്കുന്നത് ഫലപ്രദമായെങ്കിലും അന്തിമ തീരുമാനമെടുക്കേണ്ടത് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ഓഫ് ഇന്ത്യ ആണ്….

Read More

ഐസിസി വനിതാ ലോകകപ്പ്: ന്യൂസിലാൻഡിനെതിരെ ഇന്ത്യക്ക് 261 റൺസ് വിജയലക്ഷ്യം

  ഐസിസി വനിതാ ലോകകപ്പിൽ ന്യൂസിലാൻഡിനെതിരെ ഇന്ത്യക്ക് 261 റൺസിന്റെ വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങേണ്ടി വന്ന ന്യൂസിലാൻഡ് നിശ്ചിത 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 260 റൺസ് എടുക്കുകയായിരുന്നു. കിവീസിന് വേണ്ടി രണ്ട് പേർ അർധ സെഞ്ച്വറി തികച്ചു തകർച്ചയോടെയായിരുന്നു കിവീസിന്റെ തുടക്കം. 9 റൺസ് എടുക്കുന്നതിനിടെ ആദ്യ വിക്കറ്റ് അവർക്ക് നഷ്ടപ്പെട്ടു. 54ൽ രണ്ടാം വിക്കറ്റും വീണതോടെ കിവീസ് തകർച്ചയിലെക്കെന്ന് തോന്നിച്ചു. പിന്നീട് മധ്യനിരയുടെ തകർപ്പൻ ബാറ്റിംഗാണ് കിവീസിനെ മികച്ച സ്‌കോറിലേക്ക്…

Read More