Headlines

ഇന്ത്യയിൽ നിന്നും തിരിച്ചെത്തി ക്വാറൻറൈൻ ലംഘിച്ച ന്യൂസിലാൻറ് പൌരന് കോവിഡ്

ഇന്ത്യയില്‍ നിന്നും തിരിച്ചെത്തി ക്വാറന്‍റൈന്‍ ലംഘിച്ച് സൂപ്പര്‍മാര്‍ക്കറ്റില്‍ പോയ ന്യൂസിലാന്‍റ് പൌരന് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ മൂന്നാം തിയതിയാണ് ഇയാള്‍ ഇന്ത്യയില്‍ നിന്നും ന്യൂസിലാന്‍റിലെത്തിയത്. ശേഷം കഴിഞ്ഞ ചൊവ്വാഴ്ച്ച ക്വാറന്‍റൈന്‍ ലംഘിച്ച് ഇയാള്‍ പുറത്ത് പോവുകയായിരുന്നു. ഇയാള്‍ക്കെതിരെ ന്യൂസിലാന്‍റ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ആറ് മാസം ശിക്ഷയോ 4000 ഡോളര്‍ പിഴയോ ഇയാള്‍ക്ക് ശിക്ഷയായി ലഭിക്കുമെന്ന് ന്യൂസിലാന്‍റ് ഹെറാള്‍ഡ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ഡല്‍ഹിയില്‍ നിന്നും ന്യൂസിലാന്‍റിലെ ഓക്ലാന്‍റിലെത്തിയ 32 വയസുകാരനായ ഇയാള്‍ സ്റ്റാംഫോര്‍ഡ് പ്ലാസാ…

Read More

ശ്രേയസ് നയിച്ചു; മിന്നിച്ച് ജഡ്ഡുവും സഞ്ജുവും: ഇന്ത്യക്കു വീണ്ടുമൊരു പരമ്പര

  രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിയില്‍ നാലാമത്തെ വൈറ്റ് ബോള്‍ പരമ്പരയുടെ പോക്കറ്റിലാക്കി ഇന്ത്യയുടെ പടയോട്ടം. രണ്ടാം ടി20യില്‍ വിക്കറ്റിന്റെ ഏഴു വിജയത്തോടെയാണ് ഇന്ത്യ ശ്രീലങ്കയുടെയും കഥ കഴിച്ചത്. ഇതോടെ മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 2-0ന്റെ അപരാജിത ലീഡും കൈക്കലാക്കി. അവസാന മല്‍സരം ഞായറാഴ്ച ഇതേ വേദിയില്‍ തന്നെ നടക്കും. 184 റണ്‍സെന്ന വെല്ലുവിളിയുയര്‍ത്തുന്ന ലക്ഷ്യമാണ് ഇന്ത്യക്കു ലങ്ക നല്‍കിയത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ (1), ഇഷാന്‍ കിഷന്‍ (16) എന്നിവരെ തുടക്കത്തില്‍ തന്നെ നഷ്ടമായ ഇന്ത്യ…

Read More

പോക്‌സോ കേസ്: അഞ്ജലി റീമ ദേവിന് ക്രൈംബ്രാഞ്ച് നോട്ടീസ്, ചോദ്യം ചെയ്യലിന് ഹാജരാകണം

നമ്പർ 18 ഹോട്ടൽ പോക്‌സോ കേസിൽ മൂന്നാം പ്രതിയും ഒന്നാം പ്രതി റോയി വയലാട്ടിന്റെ അടുപ്പക്കാരിയുമായ അഞ്ജലി റീമാ ദേവിന് ക്രൈംബ്രാഞ്ച് നോട്ടീസ്.  കൊച്ചി ക്രൈംബ്രാഞ്ച് ഓഫീസിൽ ബുധനാഴ്ച്ച ഹാജരാക്കണം എന്നാവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയത്. കോഴിക്കോട്ടെ വീട്ടിലെത്തിയാണ് നോട്ടീസ് കൈമാറിയത്. 2021 ഒക്ടോബർ 20 ന് റോയിയുടെ ഉടമസ്ഥതയിലുള്ള നമ്പർ 18 ഹോട്ടലിൽ വച്ച് പീഡിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടി കോഴിക്കോട് സ്വദേശിയായ യുവതിയും പ്രായപൂർത്തിയാകാത്ത മകളും നൽകിയ പരാതിയിലാണ് റോയ് വയലാട്ട്, സൈജു തങ്കച്ചൻ, കോഴിക്കോട് സ്വദേശിയായ അജ്ഞലി…

Read More

ക്ലാസിലിരുന്ന് മദ്യപാനം; സർക്കാർ സ്‌കൂൾ ഹെഡ്മാസ്റ്റർക്ക് സസ്പെൻഷൻ, സംഭവം ഉത്തർപ്രദേശിൽ

  ഉത്തർപ്രദേശിൽ ക്ലാസിലിരുന്ന് മദ്യപാനം. സർക്കാർ സ്‌കൂൾ ഹെഡ്മാസ്റ്റർക്ക് സസ്പെൻഷൻ. മഹോബ ജില്ലയിലാണ് സംഭവം. വിദ്യാഭ്യാസ വകുപ്പ് നടത്തിയ അന്വേഷണത്തിൽ ആരോപണം സത്യമാണെന്ന് തെളിഞ്ഞു. ഇതോടെയാണ് അച്ചടക്കനടപടി സ്വീകരിച്ചത്. മദ്യപാനത്തിനൊപ്പം ക്ലാസ്സ്‌ റൂമിൽ പാട്ട് വെച്ച് കിടക്കുന്ന ദൃശ്യങ്ങൾ വൈറൽ ആയി.     ഈ അധ്യാപകനെതിരെ ഇതിനുമുമ്പും പരാതികൾ ഉയർന്നിട്ടുണ്ട് എന്ന് പ്രദേശവാസികൾ പറഞ്ഞു. പ്രധാനാധ്യാപകനായ ഇയാള്‍ മിക്കവാറും ദിവസങ്ങളിൽ സ്കൂളിൽ മദ്യപിച്ചാണ് എത്തുന്നതെന്ന് നാട്ടുകാർ നാട്ടുകാർ ആരോപിക്കുന്നു. മാത്രമല്ല, സ്കൂൾ സമയത്ത് അടിവസ്ത്രവും ടൗവലും…

Read More

വിജയം ഇടതുപക്ഷ സര്‍ക്കാരിന്റെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരം: കെ.കെ ശൈലജ

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ മികച്ച വിജയം ഇടതുപക്ഷ സര്‍ക്കാരിന്റെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. പ്രതീക്ഷിച്ച വിജയമാണ് ഇടതു മുന്നണിക്ക് ഉണ്ടായിരിക്കുന്നത്. നല്ല കെട്ടുറപ്പോടെയാണ് ഇടതുമുന്നണി മത്സരിച്ചതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ” ഇടതുപക്ഷ സര്‍ക്കാരിനെ വളഞ്ഞിട്ട് ആക്രമിക്കുന്നതിനിടയിലും ജനങ്ങള്‍ സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം നിന്നു എന്നതിന്റെ തെളിവാണ് തെരഞ്ഞെടുപ്പ് വിജയം. ഇടതുപക്ഷം ഇനിയും ജനങ്ങള്‍ക്കൊപ്പമുണ്ടാകും. ജനങ്ങള്‍ക്കായുള്ള വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ തുടരും. ആര് ബഹളം വച്ചാലും അതു തുടരും” ശൈലജ പറഞ്ഞു.

Read More

‘ട്രംപ് നുണയനെന്ന് പറയാൻ മോദിക്ക് ധൈര്യമുണ്ടോ?’; ഇന്ദിരാഗാന്ധിയെ പോലെ ധൈര്യമുള്ള പ്രധാനമന്ത്രിയെയാണ് ആവശ്യം; രാഹുൽ ഗാന്ധി

ഡോണൾഡ് ട്രംപ് നുണയനെന്ന് പറയാൻ നരേന്ദ്രമോദിക്ക് ധൈര്യമുണ്ടോ? പാർലമെന്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെല്ലുവിളിച്ച് രാഹുൽ ഗാന്ധി. ഇന്ത്യ പാക് വെടിനിര്‍ത്തല്‍ കൊണ്ടുവന്നത് താനാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറയുന്നത് കള്ളമാണെങ്കില്‍ എന്തുകൊണ്ട് ട്രംപിനെ നുണയനെന്ന് വിളിക്കാന്‍ പ്രധാനമന്ത്രി മടിക്കുന്നു. വെടിനിർത്തൽ പ്രഖ്യാപിച്ച കാര്യം 29 തവണ അമേരിക്കൻ പ്രസിഡന്റ് പറഞ്ഞു. സത്യം എന്താണെന്ന് പ്രധാനമന്ത്രി പറയണം. ധൈര്യമുണ്ടെങ്കിൽ ട്രംപ് പറയുന്നത് നുണയാണെന്ന് പറയണം. മോദി സംസാരിക്കുമ്പോൾ അദ്ദേഹമത് പറയണമെന്ന് രാഹുൽ ​ഗാന്ധി പറ‍ഞ്ഞു. 1971-ലെ…

Read More

അർജുൻ ആയങ്കി ഉപയോഗിച്ചിരുന്ന കാർ കണ്ടെത്തി; നമ്പർ പ്ലേറ്റ് അഴിച്ചുമാറ്റിയ നിലയിൽ

  സ്വർണക്കടത്ത് ക്വട്ടേഷൻ നേതാവ് അർജുൻ ആയങ്കി ഉപയോഗിച്ചിരുന്ന കാർ കണ്ടെത്തി. കണ്ണൂർ പരിയാരം കുളപ്പുറത്ത് നിന്നാണ് കാർ കണ്ടെത്തിയത്. കാറിന്റെ നമ്പർ പ്ലേറ്റ് അഴിച്ചുമാറ്റിയ നിലയിലാണ്. വാഹനം പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റി. സ്വർണക്കടത്തിനായി അർജുൻ ആയങ്കി ഉപയോഗിച്ചിരുന്നത് ഈ കാറാണ്. നേരത്തെ അഴീക്കോട് ഈ കാർ കണ്ടെത്തിയതായി നാട്ടുകാർ പോലീസിനെ വിവരം അറിയിച്ചിരുന്നു. എന്നാൽ പോലീസ് കസ്റ്റഡിയിലെടുക്കാൻ വരുമ്പോഴേക്കും വാഹനം ഇവിടെ നിന്ന് കടത്തിയിരുന്നു. രണ്ട് ദിവസമായി കാറിന് വേണ്ടിയുള്ള തെരച്ചിലിലായിരുന്നു പോലീസ് തെളിവ് നശിപ്പിക്കാനായാണ്…

Read More

സമസ്‌ത നേതാവ് നാസർ ഫൈസി കൂടത്തായി രാജിവച്ചു

സമസ്ത കേരള ജംഇയ്യത്തുൽ ഖുത്വബാ ഇൻ്റെ സംസ്ഥാന ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് നാസർ ഫൈസി കൂടത്തായി രാജിവച്ചു. ഖുത്വബാഇൻ്റെ സംസ്ഥാന പ്രവർത്തക സമിതി യോഗത്തിൽ വിമർശനം ഉയർന്നതിനെ തുടർന്നാണ് രാജി. രാജിക്കത്ത് പ്രസിഡൻ്റിന് കൈമാറി. സമസ്ത നേതാക്കളേയും പാണക്കാട് സ്വാദിഖലി തങ്ങളേയും സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപിച്ച ഭാരവാഹികൾക്കെതിരെ നടപടി എടുക്കണമെന്ന് പ്രസിഡൻ്റിന് നൽകിയ കത്തിൽ നാസർ ഫൈസി ആവശ്യപ്പെട്ടു. സമസ്തയുടെ സുപ്രധാന പോഷക സംഘടനയാണ് സമസ്ത കേരള ജംഇയത്തുൽ ഖുതബ.സമസ്തയുടെ യുവജന സംഘടന നേതാവ് കൂടിയാണ്…

Read More

പി​എ​സ്‌​സി പ്ല​സ്ടു ത​ല പ്രാ​ഥ​മി​ക പ​രീ​ക്ഷ​ ഹാ​ൾ​ടി​ക്ക​റ്റ് പ്രസിദ്ധീകരിച്ചു

പി​എ​സ്‌​സി ന​ട​ത്തു​ന്ന പ്ല​സ്ടു ത​ല പ്രാ​ഥ​മി​ക പ​രീ​ക്ഷ​യു​ടെ ഹാ​ൾ​ടി​ക്ക​റ്റ് പ്ര​സി​ദ്ധീ​ക​രി​ച്ചു. www.keralapsc.gov.in വെ​ബ്സൈ​റ്റ് വ​ഴി ലോ​ഗി​ൻ ചെ​യ്ത് ഹാ​ൾ​ടി​ക്ക​റ്റ് ഡൗ​ൺ​ലോ​ഡ് ചെ​യ്യാം. ര​ണ്ട് ഘ​ട്ട​മായി നടക്കുന്ന ഏ​പ്രി​ൽ 10,18 തീ​യ​തി​ക​ളിലാണ്. ആ​ദ്യ​ഘ​ട്ട പ​രീ​ക്ഷ​യു​ടെ ഹാ​ൾ​ടി​ക്ക​റ്റാ​ണ് ഇത്. അ​ടു​ത്ത ഘ​ട്ട​ത്തി​ന്‍റെ ഹാ​ൾ​ടി​ക്ക​റ്റ് ഏ​പ്രി​ൽ എ​ട്ടി​നാ​ണ് പ്ര​സി​ദ്ധീ​ക​രി​ക്കു​ക. ഡി​ഗ്രി​ത​ല പ​രീ​ക്ഷ മെ​യ്‌ 22ന് ​ന​ട​ക്കും. മേ​യ്‌ ഏ​ഴി​ന് പ​രീ​ക്ഷ​യു​ടെ ഹാ​ൾ​ടി​ക്ക​റ്റ് പ്ര​സി​ദ്ധീ​ക​രി​ക്കും.

Read More

ഡൽഹി ചെങ്കോട്ട സ്ഫോടനം; അൽ ഫലാഹ് സർവകലാശാലയിലെ പത്തിലധികം പേരെ കാണാനില്ല

ഫരീദാബാദിലെ അൽ ഫലാഹ് സർവകലാശാലയിൽ ജോലി ചെയ്യുന്നവരും പഠിക്കുന്നവരും ആയ പത്തിലധികം പേരെ കാണാനില്ല. ഡൽഹി ചെങ്കോട്ട സ്ഫോടനത്തിന് പിന്നാലെ സർവകലാശാലയിലേക്ക് ജമ്മു കശ്മീർ പൊലീസും ഫരീദാബാദ് പൊലീസും പരിശോധന നടത്തിയിരുന്നു. അതിനിടെയാണ് പത്തിലധികം ആളുകളെ കാണാതായ വിവരം പുറത്തറിയുന്നത്. കാണാതായവരിൽ 3 കശ്മീരികളാണ്.ഇവരുടെ ഫോണുകൾ സ്വിച്ച് ഓഫ് ആണ്. കാണാതായവരിൽ പലരും തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധമുള്ളതായി സൂചനയുണ്ട്. കാണാതായവരുടെ പട്ടിക തയ്യാറാക്കിയാണ് അന്വേഷണം ആരംഭിക്കുന്നത്. അതേസമയം, കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അൽ ഫലാഹ് സർവകലാശാലയുടെ സ്ഥാപകനും…

Read More