കൊല്ലത്ത് പൊലീസ് കസ്റ്റഡിയിലായിരിക്കെ വയോധികൻ കുഴഞ്ഞുവീണു; വെന്റിലേറ്ററിൽ ഗുരുതരാവസ്ഥയിൽ

കൊല്ലം കണ്ണനല്ലൂരിൽ പൊലീസ് ക്രൂരതയുടെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. പൊലീസ് കസ്റ്റഡിയിലായിരിക്കെ കുഴഞ്ഞുവീണ വയോധികൻ വെന്റിലേറ്ററിൽ ഗുരുതരാവസ്ഥയിൽ കഴിയുന്നു. ചെക്ക് കേസിൽ ശനിയാഴ്ച അറസ്റ്റ് ചെയ്ത നിരണം പഞ്ചായത്ത് മുൻ പ്രസിഡന്റ് കെ പി പുന്നൂസിനെ 24 മണിക്കൂർ കഴിഞ്ഞിട്ടും മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയിരുന്നില്ല. കസ്റ്റഡിയിൽ നിന്ന് വിടാൻ 10 ലക്ഷം രൂപ പരാതിക്കാരന് നൽകാൻ പൊലീസ് ആവശ്യപ്പെട്ടെന്ന് പുന്നൂസിന്റെ സുഹൃത്തായ അഭിഭാഷകൻ സതീശ് പറഞ്ഞു. 72 വയസിന് മുകളിൽ പ്രായമുണ്ട് കെപി പുന്നൂസിന്. കോട്ടയത്ത് നിന്നാണ്…

Read More

35 യൂട്യൂബ് ചാനലുകൾ പൂട്ടും; കടുത്ത നടപടി ആവശ്യപ്പെട്ട് കേന്ദ്രം

  ഇന്ത്യാ വിരുദ്ധ വാർത്തകൾ പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ച് 35 യൂട്യൂബ് ചാനലുകൾ പൂട്ടാൻ കേന്ദ്രത്തിന്റെ നിർദേശം. പാകിസ്താൻ ആസ്ഥാനമായുള്ള യൂട്യൂബ് ചാനലുകൾക്കും രണ്ട് വാർത്താ പോർട്ടലുകൾക്കുമെതിരെയാണ് കേന്ദ്ര വാര്‍ത്താ-വിതരണ പ്രക്ഷേപണ മന്ത്രാലയം നടപടി ആവശ്യപ്പെട്ടിരിക്കുന്നത്. ഡിജിറ്റൽ മാധ്യമങ്ങളിലൂടെ ആസൂത്രിതമായി ഇന്ത്യാ വിരുദ്ധ വാർത്തകൾ പ്രചരിപ്പിക്കുന്നുവെന്നാണ് ഇവയ്‌ക്കെതിരെ നടപടി ആവശ്യപ്പെടാൻ സർക്കാർ ഉന്നയിക്കുന്ന കാരണം. ഖബർ വിത്ത് ഫാക്ട്‌സ്, ഖബർ തായ്‌സ്, ഇൻഫർമേഷൻ ഹബ്, ഫ്‌ളാഷ് നൗ, മേര പാകിസ്താൻ വിത്ത്, ഹഖീഖത്ത് കി ദുനിയ, അപ്‌നി ദുനിയ…

Read More

തദ്ദേശ തിരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥി നിര്‍ണയം നവംബര്‍ അഞ്ചിനകം പൂര്‍ത്തിയാക്കാന്‍ സിപിഐഎം

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനൊരുങ്ങാന്‍ സിപിഐഎം. സ്ഥാനാര്‍ഥി നിര്‍ണയം നവംബര്‍ അഞ്ചിനകം പൂര്‍ത്തിയാക്കാനാണ് പാര്‍ട്ടി നിര്‍ദേശം. ജില്ലാ കമ്മിറ്റികള്‍ക്കാണ് സംസ്ഥാന നേതൃത്വം നിര്‍ദേശം നല്‍കിയിരിക്കുന്നത്. വിജയസാധ്യതയാകണം സ്ഥാനാര്‍ഥി നിര്‍ണയത്തിന്റെ മാനദണ്ഡം. യുവാക്കള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കണമെന്നും സിപിഐഎം സംസ്ഥാന നേതൃത്വം നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ യോജിപ്പോടെ തീരുമാനമെടുക്കണമെന്നാണ് ജില്ലാ കമ്മിറ്റികളോട് പാര്‍ട്ടി നേതൃത്വം നിര്‍ദേശിച്ചിരിക്കുന്നത്. എല്‍ഡിഎഫ് എന്ന നിലയില്‍ സീറ്റ് വിഭജനത്തിന്റെ കാര്യത്തിലും സ്ഥാനാര്‍ഥി നിര്‍ണയത്തിന്റെ കാര്യത്തിലും യോജിപ്പിന്റെ അന്തരീക്ഷം നിലനിര്‍ത്തണം. പൊതുസ്വീകാര്യതയുള്ള, പാര്‍ട്ടിയോടും മുന്നണിയോടും അടുപ്പമുള്ളവരുമായവരെ…

Read More

സംസ്ഥാനത്ത് ഇന്ന് 6444 പേർക്ക് കൊവിഡ്, 45 മരണം; 8424 പേർക്ക് രോഗമുക്തി

  കേരളത്തിൽ ഇന്ന് 6444 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 990, എറണാകുളം 916, തൃശൂർ 780, കോട്ടയം 673, കോഴിക്കോട് 648, കൊല്ലം 606, പാലക്കാട് 345, ഇടുക്കി 332, മലപ്പുറം 290, കണ്ണൂർ 255, ആലപ്പുഴ 228, പത്തനംതിട്ട 213, വയനാട് 92, കാസർഗോഡ് 76 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 64,999 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 77…

Read More

വരുന്നൂ കനത്ത മഴ; എല്ലാ ജില്ലകളിലും യെല്ലോ അലേര്‍ട്ട്; രാത്രി ശക്തമായ മഴയ്ക്ക് സാധ്യത

  സംസ്ഥാനത്ത് ഇന്ന് രാത്രി വൈകിയും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കേരളത്തിലെ എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ് നിലവിലുള്ളത്. (kerala rains yellow alert in all districts)     ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 50 മുതല്‍ 60 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റിനുമാണ് സാധ്യത. നാളെ മുതല്‍ സംസ്ഥാനത്ത് മഴ കുറയും. കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന്…

Read More

ഇടതുപ്രവേശനത്തിനൊരുങ്ങി ജോസ് പക്ഷം; പ്രാദേശികമായി സഖ്യ ചർച്ചകൾ ആരംഭിച്ചു

യുഡിഎഫുമായുള്ള ബന്ധം പൂർണമായി വിച്ഛേദിക്കാനൊരുങ്ങി കേരളാ കോൺഗ്രസ് ജോസ് കെ മാണി പക്ഷം. പ്രാദേശികമായി ഇടതുപക്ഷത്തോടൊപ്പം ചേർന്ന് നിൽക്കാനാണ് തീരുമാനം. കോട്ടയം മരങ്ങാട്ട്പിള്ളി പഞ്ചായത്തിൽ സിപിഎമ്മിനൊപ്പം ചേർന്ന് യുഡിഎഫ് ഭരണസമിതിക്കെതിരെ ജോസ് പക്ഷത്തെ അഞ്ച് അംഗങ്ങൾ കത്ത് നൽകി ജോസ് കെ മാണിക്കൊപ്പം സഹകരിച്ചാൽ നേട്ടമുണ്ടാക്കാൻ സാധിക്കുന്ന തദ്ദേശ സ്ഥാപനങ്ങളുടെ കണക്കെടുപ്പ് സിപിഎം ആരംഭിച്ചിട്ടുണ്ട്. അവിശ്വാസ പ്രമേയത്തിലും ഒപ്പം നിൽക്കാതെ വന്നതോടെ ജോസ് പക്ഷത്തെ യുഡിഎഫിൽ നിന്ന് പുറത്താക്കണമെന്ന് വിവിധ കക്ഷി നേതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് മുൻകൂട്ടി…

Read More

അറസ്റ്റുകൾക്കും വിവാദങ്ങൾക്കുമിടെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും

വിവാദങ്ങൾക്കിടെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. ശിവശങ്കറിന്റെയും ബിനീഷിന്റെയും അറസ്റ്റിന് ശേഷം ആദ്യമായാണ് സമ്പൂർണ സെക്രട്ടേറിയറ്റ് യോഗം ചേരുന്നത്.   ബിനീഷ് വിഷയത്തിൽ പാർട്ടി ഇടപെടില്ലെന്ന് വ്യക്തമാക്കുമ്പോഴും ബിനീഷിന്റെ വീട്ടിൽ നടന്ന റെയ്ഡിൽ മനുഷ്യാവകാശ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി ഇഡിയുടെ നടപടികളെ രാഷ്ട്രീയമായി പ്രതിരോധിക്കാനും സിപിഎം തയ്യാറെടുക്കുകയാണ്. തദ്ദേശ തെരഞ്ഞെടുപ്പ് സംബന്ധിച്ച പ്രചാരണ പരിപാടികൾക്കും ഇന്ന് രൂപമാകും.   തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്ത് പാർട്ടി സെക്രട്ടറിയുടെ മകൻ അറസ്റ്റിലായത് വലിയ പ്രതിസന്ധിയെന്ന് തന്നെയാണ് സിപിഎം വിലയിരുത്തുന്നത്….

Read More

ചങ്കിടിപ്പ് വർധിച്ച് കോടിയേരിടെയും ജലീലിന്റെയും ജയരാജന്റെയുമാണെന്ന് ചെന്നിത്തല

മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞ പോലെ സ്വർണക്കടത്ത് കേസിലെ അന്വേഷണം പുരോഗമിക്കുമ്പോൾ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും മന്ത്രിമാരായ ഇ പി ജയരാജന്റെയും കെ ടി ജലീലിന്റെയും നെഞ്ചിടിപ്പ് കൂടിയിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേന്ദ്ര ഏജൻസികളെ വിളിച്ചു കൊണ്ടുവന്നത് മുഖ്യമന്ത്രിയാണ്. ഇപ്പോൾ പാർട്ടി സെക്രട്ടറിയെയും മകനെയും മന്ത്രിയെയും ചോദ്യം ചെയ്തപ്പോൾ ഇഡിക്ക് രാഷ്ട്രീയമുണ്ടെന്ന് പറയുന്നു മന്ത്രി പുത്രനിലേക്ക് അന്വേഷണം ഏത്തിയപ്പോഴും ഇ ഡി രാഷ്ട്രീയം കളിക്കുകയാണെന്ന് പറയുന്നു. കേന്ദ്ര ഏജൻസികളുടെ അന്വേഷണം മികച്ച…

Read More

അവകാശപോരാട്ടങ്ങളുടെ അമരക്കാരനായിരുന്നു മഹാത്മാ അയ്യങ്കാളിയെന്ന് മുഖ്യമന്ത്രി

  ദളിതരുടെയും സ്ത്രീകളുടെയും കർഷകരുടെയും അവകാശ പോരാട്ടങ്ങളുടെ അമരക്കാരനായിരുന്നു മഹാത്മാ അയ്യങ്കാളിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അയ്യങ്കാളി ജന്മദിനത്തിൽ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. അടിച്ചമർത്തപ്പെട്ട മനുഷ്യന്റെ ഓരോ പ്രശ്‌നങ്ങൾക്കും പരിഹാരം കണ്ടെത്താൻ ശക്തമായ പ്രക്ഷോഭങ്ങളുയർത്തിയ വ്യക്തിയാണ് അയ്യാങ്കാളിയെന്നും മുഖ്യമന്ത്രി പറഞ്ഞു ഇന്ന് മഹാത്മാ അയ്യങ്കാളിയുടെ ജന്മദിനമാണ്. ജന്മിത്വവും ജാതിസമ്പ്രദായവും അനാചാരങ്ങളും തീർത്ത അന്ധകാരത്തിനു മേൽ നവോത്ഥാനത്തിന്റെ വെളിച്ചം വിതറി കേരളത്തെ ആധുനികതയിലേയ്ക്ക് ആനയിച്ച മഹാവ്യക്തിത്വങ്ങളുടെ മുൻനിരയിലാണ് അയ്യങ്കാളിയുടെ സ്ഥാനം. ദളിതരുടെ മാത്രമല്ല, സ്ത്രീകളുടേയും കർഷകരുടേയും…

Read More

തുറന്നയിടങ്ങളിലെ പരിപാടികളിൽ 300 പേർക്കും ഹാളുകളിൽ 150 പേർക്കും ഒരേസമയം പങ്കെടുക്കാൻ അനുമതി

  തിരുവനന്തപുരം: തുറന്ന ഇടങ്ങളിൽ നടത്തുന്ന പൊതുപരിപാടികളിൽ പരമാവധി 300 പേരെയും ഹാളുകൾ പോലെ അടച്ചിട്ട സ്ഥലങ്ങളിൽ നടത്തുന്ന പരിപാടികൾക്ക് പരമാവധി 150 പേരെയും അനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഉത്സവങ്ങളുമായി ബന്ധപ്പെട്ട ആചാരപരമായ കലാരൂപങ്ങൾ നടത്തുവാനും അനുമതി നൽകി. വിവാഹങ്ങൾ, മരണാനന്തര ചടങ്ങുകൾ എന്നിവയ്ക്ക് തുറന്ന ഇടങ്ങളിൽ പരമാവധി 200 പേർക്കും അടഞ്ഞ ഇടങ്ങളിൽ പരമാവധി 100 പേർക്കും അനുമതിയെന്ന നിലവിലെ നില തുടരും, അനുവദനീയമായ ആളുകളുടെ എണ്ണം ലഭ്യമായ സ്ഥലത്തിന് ആനുപാതികമായിരിക്കണം. ശബരിമലയിൽ…

Read More