മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണ വേട്ട. കോടികൾ വിലമതിയ്‌ക്കുന്ന സ്വർണവുമായി ആറ് യാത്രക്കാരെ എയർ കസ്റ്റംസ് ഇന്റലിജൻസ് കസ്റ്റഡിയിൽ എടുത്തു. 5.25 കിലോ സ്വർണമാണ് ആറ് പേരിൽ നിന്നായി കസ്റ്റംസ് പിടികൂടിയത്. പിടിച്ചെടുത്ത സ്വർണത്തിന് രണ്ടരക്കോടി രൂപ വിലവരും
കസ്റ്റഡിയിലെടുത്തവരെ അധികൃതർ ചോദ്യം ചെയ്തുവരികയാണ്. കസ്റ്റഡിയിൽ എടുത്തവരിൽ ഒരു സ്ത്രീയും ഉൾപ്പെടുന്നു. രാജ്യാന്തര സ്വർണക്കടത്ത് സംഘത്തിലെ കണ്ണികളാണ് ഇവരെന്നാണ് കസ്റ്റംസ് അധികൃതർ പറയുന്നത്.
കഴിഞ്ഞ ദിവസവും വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച സ്വർണം അധികൃതർ പിടികൂടിയിരുന്നു. ചപ്പാത്തിക്കല്ലിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണമാണ് അധികൃതർ പിടികൂടിയത്.