Headlines

രാജസ്ഥാനിലെ മണ്ഡലത്തിൽ കോൺഗ്രസിന്‍റെ കുതിപ്പ്; ബിജെപി മൂന്നാം സ്ഥാനത്ത്

ബിഹാറിലെ തിരിച്ചടികൾക്കിടയിൽ ഉപതെരഞ്ഞെടുപ്പ് നടന്ന രാജസ്ഥാനിൽ കോണ്‍ഗ്രസിന് ആശ്വാസം. ആന്‍റ മണ്ഡലത്തില്‍ കോൺഗ്രസിന്റെ പ്രമോദ് ജെയിന് ലീഡ്. വോട്ടെണ്ണല്‍ 11 റൗണ്ട് പിന്നിട്ടപ്പോൾ 7000 ത്തിലധികം വോട്ടിന്‍റെ ലീഡാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്കുള്ളത്. ഇവിടെ ബിജെപി മൂന്നാം സ്ഥാനത്താണുള്ളത്. ബിജെപിയുടെ മോർപാല്‍ സുമനെ പിന്തള്ളി സ്വതന്ത്ര സ്ഥാനാര്‍ത്ഥി നരേഷ് മീണയാണ് രണ്ടാമത് നിൽക്കുന്നത് ബിജെപി എംഎല്‍എ കുറ്റകൃത്യത്തിൽ ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്നാണ് ആന്‍റ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പിന് നടന്നത്. 2005-ലെ സർപഞ്ച് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരു കേസാണ് ഈ അയോഗ്യതയ്ക്ക് കാരണമായത്….

Read More

രാജ്യത്ത് കൊവിഡ് ബാധിതർ 92 ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 44,376 പുതിയ കേസുകൾ

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 92 ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ 44,376 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 92.22 ലക്ഷമായി 481 പേരാണ് ഇന്നലെ കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ കൊവിഡ് മരണം 1.34 ലക്ഷം കടന്നു. നിലവിൽ 4.44 ലക്ഷം പേരാണ് രാജ്യത്ത് ചികിത്സയിൽ കഴിയുന്നത്. 86.42 ലക്ഷം പേർ രോഗമുക്തി നേടി ഇന്നലെ ഡൽഹിയിലാണ് ഏറ്റവും കൂടുതൽ രോഗികൾ റിപ്പോർട്ട് ചെയ്തത്. 6224 പേർക്ക്…

Read More

തദ്ദേശ തിരഞ്ഞെടുപ്പ് തിയതി കൂടുതൽ ചർച്ചകൾക്ക് ശേഷം; തിരഞ്ഞെടുപ്പ് കമ്മീഷണർ വി. ഭാസ്കരൻ

കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് കൊണ്ട് തദ്ദേശ സ്വയംഭരണ തിരഞ്ഞടുപ്പ് നടത്താൻ ആരോ​ഗ്യപ്രവർത്തകരും എല്ലാ രാഷ്ട്രീയ കക്ഷികളുമായും ചർച്ച നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണർ വി. ഭാസ്കരൻ. തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപനം അതിന് ശേഷം മാത്രമേ ഉള്ളൂ എന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് മാറ്റിവെയ്ക്കാൻ രാഷ്ട്രീയ കക്ഷികൾ ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. നവംബർ 11-ന് കാലാവധി അവസാനിക്കുന്ന സാഹചര്യത്തിൽ 12-ന് മുന്നേ തിരഞ്ഞെടുപ്പ് നടത്തണം എന്നതാണ് ഭരണഘടനാ ബാദ്ധ്യത. അതിന് വേണ്ടിയുള്ള പ്രവർത്തനങ്ങളാണ് ഇപ്പോൾ നടത്തി കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിചേർത്തു.

Read More

‘CPIMന് മുന്നിൽ സെക്രട്ടറി പഞ്ചപുച്ഛമടക്കി നിൽക്കുന്നു; LDF മാറി, പിണറായി സർക്കാറായത് ഏകാധിപത്യ ശൈലി’; CPI മലപ്പുറം ജില്ലാ സമ്മേളനത്തിൽ വിമർശനം

സിപിഐ മലപ്പുറം ജില്ലാ സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനും സർക്കാരിനും രൂക്ഷ വിമർശനം. സിപിഎമ്മിന് മുന്നിൽ സെക്രട്ടറി പഞ്ചപുച്ഛമടക്കി നിൽക്കുന്നു. തുടർഭരണം ലഭിച്ചപ്പോൾ, എൽഡിഎഫ് സർക്കാർ എന്നത് മാറി, പിണറായി സർക്കാറായത് ഏകാധിപത്യ ശൈലിയെന്നും രാഷ്ട്രീയ റിപ്പോർട്ടിൻമേലുള്ള പൊതുചർച്ചയിൽ വിമർശനമുയർന്നു. എൽഡിഎഫ് യോഗത്തിൽ പോകുന്ന ബിനോയ് വിശ്വത്തിന് ക്ലാസ്സ് നൽകണമെന്നും സമ്മേളനത്തിൽ വിമർശനം ഉയർന്നു. വെള്ളാപ്പള്ളിയുടെ വിദ്വേഷ പ്രസ്താവനയിലും നേതൃത്വം നിലപാടില്ലാത്തവരായി മാറിയെന്ന് കുറ്റപ്പെടുത്തി. വെള്ളാപ്പള്ളിയെ പിന്തുണച്ച സിപിഐഎം നേതൃത്വത്തെ താങ്ങുന്നവരായി സിപിഐ നേതാക്കൾ മാറിയെന്നും…

Read More

ന്യൂനമർദം ശക്തിപ്രാപിക്കുന്നു: സംസ്ഥാനത്ത് മൂന്ന് ദിവസത്തേക്ക് അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്

  ബംഗാൾ ഉൾക്കടലിലെ ചക്രവാത ചുഴി ന്യൂനമർദമായി രൂപപ്പെട്ടു. സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. ഇന്നും നാളെയും മറ്റന്നാളും അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, വയനാട് ജില്ലകളിൽ നാളെയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു….

Read More

ഓസ്‌ട്രേലിയ 191ന് പുറത്ത്; ഇന്ത്യക്ക് 53 റൺസിന്റെ ഒന്നാമിന്നിംഗ്‌സ് ലീഡ്

അഡ്‌ലെയ്ഡ് ടെസ്റ്റിൽ ഇന്ത്യക്ക് 53 റൺസിന്റെ ഒന്നാമിന്നിംഗ്‌സ് ലീഡ്. ഓസ്‌ട്രേലിയ ആദ്യ ഇന്നിംഗ്‌സിൽ 191 റൺസിന് പുറത്തായി. ഇന്ത്യ ഒന്നാമിന്നിംഗ്‌സിൽ 244 റൺസാണ് എടുത്തത്. രണ്ടാം ദിനം കളി നിർത്തുമ്പോൾ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 9 റൺസ് എന്ന നിലയിലാണ്. ഇന്ത്യക്കാകെ 62 റൺസിന്റെ ലീഡുണ്ട് നിലവിൽ 15 വിക്കറ്റുകളാണ് രണ്ടാം ദിനം വീണത്. 6ന് 233 എന്ന നിലയിലാണ് ഇന്ത്യ ബാറ്റിംഗ് ആരംഭിച്ചത്. 11 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ ബാക്കിയുള്ള നാല് വിക്കറ്റുകളും വീണു. എന്നാൽ…

Read More

24 മണിക്കൂറിനിടെ രാജ്യത്ത് 62,224 പേർക്ക് കൂടി കൊവിഡ്; 2542 പേർ മരിച്ചു

  രാജ്യത്ത് കൊവിഡ് രണ്ടാംതരംഗത്തിന്റെ രൂക്ഷതയിൽ ആശ്വാസകരമായ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 62,224 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 2542 പേർ ഒരു ദിവസത്തിനിടെ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു 1,07,628 പേരാണ് 24 മണിക്കൂറിനിടെ രോഗമുക്തി നേടിയത്. രാജ്യത്ത് ഇതുവരെ 2,96,33,105 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 3,79,573 പേർ മരണത്തിന് കീഴടങ്ങി. 2,83,88,100 പേർ രോഗമുക്തി നേടി നിലവിൽ 8,65,432 പേരാണ് ചികിത്സയിൽ കഴിയുന്നത്. അതേസമയം രാജ്യത്ത് ഇതിനോടകം 26.19 കോടി പേർക്ക്…

Read More

കെ.എസ്.ആർ.ടി.സി ബസ് മോഷ്ടിച്ചു കൊണ്ടുപോയ ആൾ പിടിയിൽ; യാത്രക്ക് വേണ്ടി എടുത്തതാണെന്ന് പ്രതി

കൊട്ടാരക്കരയിൽ നിന്ന് കെ എസ് ആർ ടി സി ബസ് മോഷ്ടിച്ച സംഭവത്തിൽ പ്രതി പിടിയിൽ. ശ്രീകാര്യം സ്വദേശി ടിപ്പർ അനി എന്ന നിതിനെയാണ് പോലീസ് പിടികൂടിയത്. സംഭവം നടന്ന് പതിനാറ് ദിവസം കഴിഞ്ഞാണ് ഇയാൾ പിടിയിലാകുന്നത്. ഫെബ്രുവരി എട്ടിനാണ് ആർസി 354ാം നമ്പർ ബസ് ഇയാൾ കൊട്ടാരക്കര ഡിപ്പോയിൽ നിന്ന് തട്ടിക്കൊണ്ടുപോയത്. മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ 27 കിലോമീറ്റർ അകലെ പാരിപ്പള്ളി റോഡരികിൽ നിന്ന് ബസ് കണ്ടെത്തുകയായിരുന്നു

Read More

പെണ്‍കുട്ടിക്ക് നേരെയുള്ള ആക്രമണം; പിന്നില്‍‌ കൃത്യമായ ആസൂത്രണം: ലക്ഷ്യം പീഡനമെന്നും പൊലീസ്

  മലപ്പുറം കൊണ്ടോട്ടിയിൽ വിദ്യാർഥിനിയെ ആക്രമിച്ച കേസിൽ പിടിയിലായ പതിനഞ്ചുകാരൻ കൃത്യമായ ആസൂത്രണത്തോടെയാണ് കൃത്യം ചെയ്തതെന്ന് മലപ്പുറം എസ്പി. പീഡനം തന്നെയായിരുന്നു ഉദ്ദേശമെന്നും പൊലീസ് നിഗമനം. പ്രതിക്ക് കായികമായി നല്ല കരുത്തുണ്ടെന്നും പെൺകുട്ടി ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടതെന്നും പൊലീസ് അറിയിച്ചു.പ്രായപൂർത്തിയാകാത്തതിനാൽ പ്രതിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കുമെന്നും പൊലീസ് വ്യക്തമാക്കി. നിലവിൽ വധശ്രമത്തിനും ബലാത്സംഗ ശ്രമത്തിനുമാണ് കേസെടുത്തിരിക്കുന്നത്. കോളജിലേക്ക് പോവുന്നതിനിടെ പട്ടാപ്പകൽ കൊണ്ടോട്ടി കൊട്ടുക്കരയിൽ വെച്ചാണ് 21കാരിക്ക് നേരെ ആക്രമണമുണ്ടായത്. പിറകിൽ നിന്നും കടന്നുപിടിച്ച ശേഷം…

Read More