ഇവയോടൊപ്പം മുട്ട കഴിക്കരുത്; അപകടമാണ്

  ആരോഗ്യത്തിന് മുട്ട വളരെയധികം സഹായിക്കുന്നുണ്ട്. എന്നാല്‍ മുട്ട കഴിക്കുമ്പോള്‍ അതില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ചില ഭക്ഷണങ്ങള്‍ ചില പ്രത്യേക സമയത്ത് ചില ഭക്ഷണത്തിന്റെ കൂടെ കഴിക്കുമ്പോള്‍ മാത്രമേ അത് ആരോഗ്യം നല്‍കുന്നുള്ളൂ. എന്നാല്‍ ഇതില്‍ ശ്രദ്ധിക്കേണ്ട കാര്യം എന്ന് പറയുന്നത് ശരിയായ സമയത്ത് ശരിയായ ഭക്ഷണം കഴിക്കുന്നത് നിങ്ങളെ ആരോഗ്യമുള്ള വ്യക്തിയാക്കും എന്നുള്ളതാണ്. എന്നിരുന്നാലും, ഏതെങ്കിലും ഭക്ഷണ സംയോജനം തെറ്റാണെങ്കില്‍, അത് നിങ്ങളുടെ ശരീരത്തിന് വളരെയധികം ദോഷം ചെയ്യും. ആയുര്‍വ്വേദം ഭക്ഷണത്തിന്റെ കാര്യത്തില്‍…

Read More

പാസ് അനുവദിച്ചില്ല; കോഴിക്കോട് സ്വകാര്യ ബസ് കണ്ടക്ടർക്ക് ക്രൂരമർദ്ദനം

കോഴിക്കോട് പെരിങ്ങത്തൂരിൽ സ്വകാര്യ ബസ് കണ്ടക്ടർക്ക് ക്രൂരമർദ്ദനം. സ്വകാര്യ സ്ഥാപനത്തിൽ പഠിക്കുന്ന യുവതിക്ക് പാസ് അനുവദിച്ചില്ലെന്നാരോപിച്ചാണ് മർദ്ദനം. ഓടിക്കൊണ്ടിരുന്ന ബസിൽ സ്ത്രീ യാത്രക്കാർ ഉൾപ്പെടെ ഉള്ളവരുടെ മുന്നിൽ വെച്ചാണ് ഒരു സംഘം അതി ക്രൂരമായി മർദിച്ചത്. തലശേരി – തൊട്ടിൽ പാലം റൂട്ടിലോടുന്ന ജഗനാഥ് ബസിലെ കണ്ടക്ടർ ഇരിങ്ങണ്ണൂർ സ്വദേശി വിഷ്ണു (27) നാണ് മർദനമേറ്റത്. കുറ്റ്യാടി നിന്ന് തലശേരിയിലേക്കുള്ള യാത്രക്കിടെ കല്ലാച്ചിയിൽ നിന്ന് തൂണേരിയിലേക്ക് യാത്ര ചെയ്യാനെത്തിയ യുവതിയോട് കണ്ടക്ടർ പാസ് ചോദിച്ചിരുന്നു. ഈ വിഷയത്തിലാണ്…

Read More

കൊല്ലത്ത് വൻ തീപിടിത്തം: നിർത്തിയിട്ട മീൻപിടുത്ത ബോട്ടുകൾക്ക് തീപിടിച്ചു

കൊല്ലം കുരീപ്പുഴയിൽ നിർത്തിയിട്ട മീൻപിടുത്ത ബോട്ടുകൾക്ക് തീപിടിച്ചു. പത്തിലധികം ബോട്ടുകൾക്കാണ് പുലർച്ചെയോടെ തീപിടിച്ചത്. ബോട്ടുകളിലെ ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചു. വിവിധ സ്ഥലങ്ങളിൽ നിന്നുള്ള ഫയർഫോഴ്സ് തീ അണക്കാൻ ശ്രമം തുടരുന്നു. ബോട്ടുകൾ പൂർണ്ണമായും കത്തിയമർന്നു. ആളാപായമില്ല. ഡീസൽ ടാങ്കുകൾക്ക് തീ പിടിച്ചതും അഗ്നിബാധയുടെ വ്യാപ്തി കൂട്ടി. പുലർച്ചെ രണ്ടരയോടെയാണ് കുരീപ്പുഴ പള്ളിക്ക് സമീപം അയ്യൻകോവിൻ ക്ഷേത്രത്തിന് അടുത്ത് വച്ചാണ് സംഭവം. കായലിൽ ഉണ്ടായിരുന്ന ചീന വലകൾക്കും തീപിടിച്ചു. കോടികണക്കിന് രൂപയുടെ നഷ്ടമുണ്ടായതായാണ് വിവരം. സമീപമുള്ള ബോട്ടുകളിൽ ചിലത്…

Read More

ഇടുക്കിയിൽ ഭാര്യയെ കഴുത്തറുത്ത് കൊന്നു; യുവാവ് പിടിയിൽ

ഇടുക്കി വണ്ടിപ്പെരിയാറിൽ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ഭർത്താവ് പിടിയിൽ. ചന്ദ്രവനം പ്രിയദർശിനി കോളനിയിലെ രാജലക്ഷ്മി(30)യാണ് കൊല്ലപ്പെട്ടത്. ഇവരുടെ ഭർത്താവ് രാജയെ(35) പോലീസ് അറസ്റ്റ് ചെയ്തു അവിഹിതബന്ധം സംശയിച്ചാണ് കൊലപാതകം. ഇന്നലെ രാത്രി പത്ത് മണിയോടെ ഇരുവരും തമ്മിൽ വഴക്കുണ്ടാകുകയും രാജൻ കത്തിയെടുത്ത് രാജലക്ഷ്മിയുടെ കഴുത്തറുക്കുകയുമായിരുന്നു. ഇരുവർക്കും ആറ് വയസ്സുള്ള പെൺകുട്ടിയുണ്ട്. പത്ത് വർഷം മുമ്പ് ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച് രാജക്കൊപ്പം വന്നതാണ് രാജലക്ഷ്മി  

Read More

ബംഗളൂരു ടെസ്റ്റിൽ ശ്രീലങ്ക പൊരുതുന്നു; ആറ് വിക്കറ്റുകൾ നഷ്ടമായി, കരുണരത്‌നക്ക് സെഞ്ച്വറി

  ബംഗളൂരുവിൽ നടക്കുന്ന ഡേ നൈറ്റ് ടെസ്റ്റിൽ രണ്ടാമിന്നിംഗ്‌സിൽ ബാറ്റിംഗ് തുടരുന്ന ശ്രീലങ്കക്ക് ആറ് വിക്കറ്റുകൾ നഷ്ടമായി. നാല് വിക്കറ്റുകൾ കൂടി വീഴ്ത്തിയാൽ ഇന്ത്യക്ക് പരമ്പര തൂത്തൂവാരാം.നിലവിൽ ശ്രീലങ്ക ആറിന് 196 റൺസ് എന്ന നിലയിലാണ്.  വിജയലക്ഷ്യമായ 447 റൺസിൽ നിന്നും 251 റൺസ് അകലെയാണ് ലങ്ക ഇപ്പോഴും. ബംഗളൂരുവിൽ നടക്കുന്ന ഡേ നൈറ്റ് ടെസ്റ്റിൽ രണ്ടാമിന്നിംഗ്‌സിൽ ബാറ്റിംഗ് തുടരുന്ന ശ്രീലങ്കക്ക് ആറ് വിക്കറ്റുകൾ നഷ്ടമായി. നാല് വിക്കറ്റുകൾ കൂടി വീഴ്ത്തിയാൽ ഇന്ത്യക്ക് പരമ്പര തൂത്തൂവാരാം.നിലവിൽ ശ്രീലങ്ക…

Read More

സ്വര്‍ണക്കടത്ത് കേസ്: മൂന്ന് പ്രതികള്‍ കൂടി അറസ്റ്റില്‍; കൂടുതല്‍ അറസ്റ്റുകളുണ്ടാകും

സ്വര്‍ണക്കടത്ത് കേസില്‍ മൂന്ന് പേര്‍ കൂടി അറസ്റ്റില്‍. മൂവാറ്റുപുഴ സ്വദേശി ജലാല്‍, മലപ്പുറം സ്വദേശി മുഹമ്മദ് ഷാഫി, കൊണ്ടോട്ടി സ്വദേശി ഹംജദ് അലി എന്നിവരാണ് അറസ്റ്റിലായത്. സ്വര്‍ണം ഇടപാടുകാരിലേക്ക് എത്തിക്കുന്നവരാണ് ഇവര്‍. ഇവരില്‍ നിന്ന് കൂടുതല്‍ പ്രതികളുടെ സൂചന കസ്റ്റംസിന് ലഭിച്ചിട്ടുണ്ട്. വരും മണിക്കൂറുകളില്‍ അറസ്റ്റുണ്ടാകുമെന്നാണ് സൂചന. ദീര്‍ഘകാലമായി കസ്റ്റംസ് അന്വേഷിക്കുന്ന ജലാല്‍ കഴിഞ്ഞ ദിവസം കസ്റ്റംസ് ഓഫീസിലെത്തി കീഴടങ്ങുകയായിരുന്നു. ഇയാളുടെ കീഴടങ്ങലും സംശയത്തിന് ഇട നല്‍കിയിട്ടുണ്ട്. വര്‍ഷങ്ങളായി പിടികൊടുക്കാതെ കഴിഞ്ഞിരുന്ന ജലാല്‍ നാടകീയമായി കീഴടങ്ങിയതിന് പിന്നില്‍…

Read More

സ്വപ്‌നയെയും സന്ദീപിനെയും ഒരാഴ്ചത്തേക്ക് എന്‍ ഐ എ കസ്റ്റഡിയില്‍ വിട്ടു; സന്ദീപിന്റെ ബാഗ് പരിശോധിക്കണമെന്നും അന്വേഷണ സംഘം

സ്വര്‍ണക്കടത്ത് കേസില്‍ പ്രതികളായ സ്വപ്‌ന സുരേഷിനെയും സന്ദീപ് നായരെയും എന്‍ ഐ എ കസ്റ്റഡിയില്‍ വിട്ടു. ഒരാഴ്ചത്തേക്കാണ് കോടതി കസ്റ്റഡി അനുവദിച്ചത്. എന്‍ ഐ എ ഓഫീസിലെത്തിക്കുന്ന പ്രതികളെ ഉന്‍ ചോദ്യം ചെയ്യാനാരംഭിക്കും. ഇരുവരില്‍ നിന്നും സ്വര്‍ണക്കടത്ത് സംബന്ധിച്ച നിര്‍ണായ വിവരങ്ങള്‍ ലഭിക്കുമെന്നാണ് എന്‍ ഐ എ പ്രതീക്ഷിക്കുന്നത്. നയതന്ത്ര ബാഗേജില്‍ സ്വര്‍ണം കടത്താന്‍ വ്യാജരേഖ ഉണ്ടാക്കിയത്, സ്വര്‍ണം ആര്‍ക്ക് കൈമാറുന്നു തുടങ്ങിയ കാര്യങ്ങള്‍ അന്വേഷണ സംഘം ചോദിച്ചറിയും. ജ്വല്ലറി ആവശ്യത്തിനല്ല സ്വര്‍ണം കടത്തിയതെന്നാണ് എന്‍ ഐ…

Read More

കെ സുരേന്ദ്രനെ മാറ്റിയതു കൊണ്ട് മാത്രം കാര്യമില്ല, സമ്പൂർണ മാറ്റം വേണമെന്ന് ജേക്കബ് തോമസിന്റെ റിപ്പോർട്ട്

  നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ സമ്പൂർണ പരാജയം സംബന്ധിച്ച് മുൻ ഡിജിപി ജേക്കബ് തോമസിന്റെ റിപ്പോർട്ട് കേന്ദ്ര നേതൃത്വത്തിന് കൈമാറി. സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് നിന്ന് കെ സുരേന്ദ്രനെ മാത്രം മാറ്റിയതു കൊണ്ട് കാര്യമില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. സംഘടനാതലത്തിൽ പൂർണമായ മാറ്റം വേണം. ഗ്രൂപ്പ് താത്പര്യങ്ങൾക്ക് അതീതമായി പാർട്ടി താത്പര്യങ്ങൾ ഉടലെടുക്കണം. താഴെ തട്ട് മുതലുള്ള സംഘടനാ പ്രശ്‌നങ്ങൾ കണ്ടുപിടിക്കണമെന്നും മാറ്റം താഴെ തട്ട് മുതൽ ആരംഭിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു നേരത്തെ സി വി ആനന്ദബോസും കേന്ദ്ര…

Read More

ആശ്വാസമായി വീണ്ടും മഴ മുന്നറിയിപ്പ്; മറ്റന്നാൾ മുതൽ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂടിനിടെ ആശ്വാസമായി മഴ മുന്നറിയിപ്പ്. മറ്റന്നാൾ മുതൽ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തിങ്കളാഴ്ച മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പാലക്കാട്‌, ഇടുക്കി, പത്തനംതിട്ട ജില്ലകളിലാണ് യെല്ലോ അലർട്ട്. ചൊവ്വാഴ്ച കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലും യെല്ലോ അലർട്ട് നൽകിയിട്ടുണ്ട്. ബുധനാഴ്ച നാല് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. കണ്ണൂർ, വയനാട്, കോഴിക്കോട്, ഇടുക്കി ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ…

Read More

ഒന്ന് മുതൽ ഒൻപത് വരെ ക്ലാസുകാർക്ക് വാർഷിക പരീക്ഷ ബുധനാഴ്ച മുതൽ; അറിയേണ്ട കാര്യങ്ങൾ

  സംസ്ഥാനത്ത് ഒന്നു മുതൽ ഒൻപത് വരെയുള്ള ക്ലാസുകളുടെ വാർഷിക പരീക്ഷ ബുധനാഴ്ച ആരംഭിക്കുകയാണ്. ഒന്നു മുതൽ നാലു വരെ ക്ലാസുകളിൽ വർക് ഷീറ്റ് മാതൃകയിലാണ് വാർഷിക പരീക്ഷ ചോദ്യപേപ്പർ തയ്യാറാക്കിയിട്ടുള്ളത്. അഞ്ച് മുതൽ ഒൻപത് വരെയുള്ള ക്ലാസ്സുകൾക്ക് ചോദ്യപേപ്പർ നൽകി വാർഷിക മൂല്യനിർണയം നടത്തും. എൽ.പി ക്ലാസ്സിലെ കുട്ടികൾ പരീക്ഷാ ദിവസങ്ങളിൽ ക്രയോണുകൾ, കളർ പെൻസിൽ തുടങ്ങിയവ കരുതണം. അഞ്ചു മുതൽ ഏഴു വരെ ക്ലാസുകളിൽ എല്ലാ ചോദ്യപേപ്പറുകളിലും ചോയ്‌സ് ചോദ്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. എട്ട്, ഒമ്പത്…

Read More