ഇറാൻ യുദ്ധം: 250 ദിവസം കര കാണാതെ യുദ്ധക്കപ്പലിൽ; ചാടി രക്ഷപ്പെടാൻ ശ്രമിച്ച് യുഎസ് നാവികർ, ദുരിതത്തിൽ 5000 പേർ

വാഷിങ്ടൻ∙ യുഎസിന്റെ യുദ്ധക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കണിലെ നാവികർ കടുത്ത ദുരിതത്തിലെന്ന് റിപ്പോർട്ട്. 9 മാസത്തോളമായി കടലിൽ കഴിയുന്ന യുദ്ധക്കപ്പലിലെ നാവികരുടെ മരണസംഖ്യ വർധിക്കുകയും ഏതാനുംപേർ ജീവനൊടുക്കുകയും ചെയ്തതായി ഇവരുടെ കുടുംബാംഗങ്ങളെ ഉദ്ധരിച്ച് മിലിറ്ററി ടൈംസ് റിപ്പോർട്ട് ചെയ്തു. 250 ദിവസം തുടർച്ചയായി കരയിലെത്താതെ കടലിൽ തുടർന്നെന്ന റെക്കോർഡിലാണ് യുഎസ്എസ് എബ്രഹാം ലിങ്കൺ. അയ്യായിരത്തോളം നാവികരും മറീനുകളുമാണ് കപ്പലിലുള്ളത്.നാവികരുടെ ദുരിതജീവിതത്തെച്ചൊല്ലി, കഴിഞ്ഞ വ്യാഴാഴ്ച സാൻ ഡിയേഗോയിലെ ടൗൺ ഹാളിൽ ഇവരുടെ കുടുംബാംഗങ്ങളും നാവിക ഉദ്യോഗസ്ഥരുമായി തർക്കമുണ്ടായെന്ന് സ്റ്റാർസ്…

Read More

ഇന്ത്യ-യുഎഇ വിമാന സർവീസ് 31ന് ശേഷമെന്ന് ഇത്തിഹാദ്

  ദുബായ്: കോവിഡ് നിയന്ത്രണങ്ങള്‍ തുടരുന്നതിനാല്‍ ഇന്ത്യ, പാക്കിസ്ഥാന്‍, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളില്‍നിന്ന് യുഎഇയിലേക്കുള്ള വിമാന സര്‍വീസുകള്‍ ജൂലൈ 31 വരെ പുനഃരാരംഭിക്കില്ലെന്ന് ഇത്തിഹാദ് എയർലൈൻസ്. ഖലീജ് ടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇത്തിഹാദിന്റെ വെബ്സൈറ്റില്‍ മുംബൈ, കറാച്ചി, ധാക്ക എന്നിവിടങ്ങളില്‍ നിന്ന് യുഎഇയിലേക്കുള്ള വിമാനം സംബന്ധിച്ച് യാത്രക്കാര്‍ നിരന്തരം അന്വേഷിച്ചതിന്റെ പശ്ചാത്തലത്തിലാണ് അറിയിപ്പ് യുഎഇ പൗരന്മാര്‍, നയതന്ത്രജ്ഞൻ, ഗോള്‍ഡന്‍ വിസ കൈവശം ഉള്ളവര്‍ എന്നിവര്‍ക്ക് മാത്രമാണ് ഇളവുകള്‍. യാത്ര തിരിക്കുന്നതിന് 48 മണിക്കൂര്‍ മുന്‍പ് എടുത്ത…

Read More

‘വാസുദേവന്‍ സ്വര്‍ണപീഠം സൂക്ഷിച്ചതില്‍ ദുരുദ്ദേശമില്ല, തിരികെ സമര്‍പ്പിക്കാന്‍ വിട്ടുപോയതാണ്’; ന്യായീകരണവുമായി സ്‌പോണ്‍സര്‍

ശബരിമലയിലെ ദ്വാരപാലക ശില്‍പ്പത്തിലെ സ്വര്‍ണപീഠം ബന്ധുവിന്റെ വീട്ടില്‍ കണ്ടെത്തിയതില്‍ ന്യായീകരണവുമായി സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റി. 2021ല്‍ സുഹൃത്ത് വാസുദേവന്റെ അടുത്താണ് സ്വര്‍ണപീഠം ശബരിമലയില്‍ സമര്‍പ്പിക്കാനായി നല്‍കിയതെന്ന് ഉണ്ണികൃഷ്ണന്‍ പോറ്റി പറഞ്ഞു. അളവ് കൃത്യമാകാത്തതിനാല്‍ വാസുദേവന്റെ കൈയില്‍ തന്നെ അത് റിപ്പയര്‍ ചെയ്യാന്‍ ദേവസ്വം അധികൃതര്‍ തിരിച്ച് നല്‍കി. അത് കൊവിഡ് കാലമായതിനാല്‍ പിന്നീട് സ്വര്‍ണപീഠം റിപ്പയര്‍ ചെയ്ത് സമര്‍പ്പിക്കാന്‍ കുറേക്കാലത്തേക്ക് കഴിഞ്ഞില്ല. താനും ഇക്കാര്യത്തെക്കുറിച്ച് മറന്നുപോയെന്നും വാസുദേവന്‍ പീഠം വീട്ടില്‍ സൂക്ഷിച്ചത് ദുരുദ്ദേശപരമായിരുന്നില്ലെന്നും ഉണ്ണികൃഷ്ണന്‍ പോറ്റി കൂട്ടിച്ചേര്‍ത്തു….

Read More

സ്വർണവില താഴേക്ക് തന്നെ; ഇന്ന് പവന് കുറഞ്ഞത് 360 രൂപ

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും കുറവ് രേഖപ്പെടുത്തി. പവന് 360 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്റെ വില 36,000 രൂപയിലെത്തി. 4500 രൂപയാണ് ഗ്രാമിന്റെ വില ചൊവ്വാഴ്ച പവന് 720 രൂപയും ബുധനാഴ്ച 480 രൂപയും വെള്ളിയാഴ്ച 120 രൂപയും കുറഞ്ഞിരുന്നു. അഞ്ച് ദിവസത്തിനിടെ 1680 രൂപയുടെ കുറവാണ് പവന് ഉണ്ടായത്. ഓഗസ്റ്റ് മാസത്തിൽ സ്വർണവില ഏറ്റവും ഉയർന്ന നിരക്കായ 42,000 രൂപയിലെത്തിയിരുന്നു. നാല് മാസത്തിനുള്ളിൽ 6000 രൂപ കുറഞ്ഞു. കഴിഞ്ഞ ജുലൈ മാസത്തിലെ നിലവാരത്തിലാണ് ഇപ്പോൾ…

Read More

‘PM ശ്രീയിൽ UDFന്റെ ആരോപണങ്ങളെല്ലാം പൊളിഞ്ഞു; സമൂഹത്തോട് മാപ്പ് പറയണം’; ജോൺ ബ്രിട്ടാസ്

  പി എം ശ്രീയിൽ യുഡിഎഫിന്റെ ആരോപണങ്ങളെല്ലാം പൊളിഞ്ഞുപാളീസായെന്ന് ജോൺ ബ്രിട്ടാസ് എംപി. യുഡിഎഫ് ഇപ്പോൾ പരസ്പരം ആരോപണം ഉന്നയിക്കുകയാണ്. അധികാരത്തിൽ വരാൻ വേണ്ടി യുഡിഎഫ് പറഞ്ഞ കാര്യങ്ങൾ ഇപ്പോൾ തിരുത്തി പറയുന്നു. ഇതുപോലെ മലക്കം മറിയുന്ന സർക്കാറിനെ ചരിത്രത്തിൽ കണ്ടിട്ടില്ലെന്ന് ജോൺ ബ്രിട്ടാസ്.പി എം ശ്രീ യിൽ ചോദ്യങ്ങൾ ചോദിച്ച എംപിമാരോട് നന്ദിയുണ്ടെന്നും അവരുടെ പ്രവർത്തനം തങ്ക ലിപികളിൽ രേഖപ്പെടുത്തണമെന്നും ജോൺ ബ്രിട്ടാസ് പറഞ്ഞു. യുഡിഎഫ് എംപിമാർക്ക് തന്നെ മുഖ്യമന്ത്രിയുടെ കാപട്യം മടുത്തു. യുഡിഎഫ് പൊതുസമൂഹത്തോട്…

Read More

മെസിയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടിയില്ല; മുഖംതിരിച്ച് കായികമന്ത്രി; മാധ്യമങ്ങളോട് തട്ടിക്കയറി എസി മൊയ്തീന്‍ എംഎല്‍എ

ഫുട്‌ബോള്‍ താരം മെസി വരുമെന്ന പ്രചാരണവുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി കായികമന്ത്രി വി അബ്ദുറഹിമാന്‍. കലൂര്‍ സ്‌റ്റേഡിയം നവീകരണ വിവാദം കത്തുമ്പോള്‍ അതുമായി ബന്ധപ്പെട്ട കായിക വകുപ്പിന്റെ പ്രതികരണം തേടിയ മാധ്യമങ്ങളെ മന്ത്രി വി അബ്ദുറഹിമാന്‍ പാടേ അവഗണിച്ചു. സ്റ്റേഡിയം നവീകരണത്തില്‍ കോണ്‍ഗ്രസും ബിജെപിയും അഴിമതി സംശയിക്കുക കൂടി ചെയ്യുന്ന പശ്ചാത്തലത്തില്‍ക്കൂടിയാണ് മന്ത്രി ചോദ്യങ്ങളോട് മൗനം തുടരുന്നതെന്നത് ശ്രദ്ധേയമാണ്. മന്ത്രിയോട് മാധ്യമങ്ങള്‍ ചോദ്യങ്ങള്‍ ആവര്‍ത്തിക്കുന്നതിനിടെ എസി മൊയ്തീന്‍ എംഎല്‍എയും പൊലീസ് ഉദ്യോഗസ്ഥരും മന്ത്രിക്ക് പ്രതിരോധം തീര്‍ക്കുകയും…

Read More

Incoming & Outgoing Call Recorder

This is a perfect all in one recorder with features like Call Recording, Voice Recording, Screen Recording and Video Recording. Video Recording you can do in background which is so perfect for secret recording. Because all you can see is all black on the screen but it is recording actually. All call recording automatically. Our…

Read More

ഒരുകൂട്ടം നവാഗതർ ഒരുമിക്കുന്ന ചിത്രം ‘അരൂപി’; ടീസർ പുറത്ത്

പുണർതം പ്രൊഡക്ഷൻസിന്റെ ബാനറിൽ പ്രദീപ്‌ രാജ് നിർമിച്ച് ഒരുകൂട്ടം നവാഗതരെ പ്രധാന കഥാപാത്രങ്ങളാക്കി അഭിലാഷ് വാരിയർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “അരൂപി” എന്ന ചിത്രത്തിൻ്റെ ഒഫിഷ്യൽ ടീസർ, പ്രശസ്ത നടൻ പൃഥ്വിരാജ് തന്റെ സോഷ്യൽ മീഡിയ പേജിലൂടെ റിലീസ് ചെയ്തു.ഹൊറർ പശ്ചാത്തലത്തിൽ ഒരുക്കുന്ന ഈ ചിത്രത്തിൽ പുതുമുഖങ്ങളായ വൈശാഖ് രവി,ബോളിവുഡ് ഫെയിം നേഹാ ചൗള,സാക്ഷി ബദാല,ജോയ് മാത്യു,സിന്ധു വർമ്മ,അഭിലാഷ് വാര്യർ,കിരൺ രാജ്,ആദിത്യ രാജ്, മാത്യു രാജു,കണ്ണൻ സാഗർ,എ കെ വിജുബാൽ,നെബു എബ്രഹാം,വിനയ്, ആൻറണി ഹെൻറി, വിഷ്ണു കാന്ത്,…

Read More

14കാരനെ അമ്മ പീഡിപ്പിച്ചെന്ന പരാതി വ്യാജമെന്ന് കുടുംബം; ഭർത്താവ് വേറെ വിവാഹം കഴിച്ചത് എതിര്‍ത്തതിലുള്ള വൈരാഗ്യം

തിരുവനന്തപുരം കടയ്ക്കാവൂരിൽ പതിനാലുവയസ്സുകാരനെ സ്വന്തം മാതാവ് പീഡിപ്പിച്ച പരാതി വ്യാജമാണെന്ന് അറസ്റ്റിലായ യുവതിയുടെ കുടുംബം. വിവാഹ മോചനത്തിന് മുതിരാതെ ഭർത്താവ് വേറെ വിവാഹം കഴിച്ചത് എതിർത്തതും ജീവനാംശം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചതിലുള്ള വൈരാഗ്യവുമാണ് പരാതിക്ക് പിന്നിലെന്ന് യുവതിയുടെ കുടുംബം ആരോപിക്കുന്നു യുവതിയെ ഭർത്താവ് നിരന്തരം മർദിച്ചിരുന്നു. സ്ത്രീധനത്തിന്റെ പേരിലായിരുന്നു മർദനം. മകൾക്കെതിരെയുള്ളത് കള്ളക്കേസാണെന്ന് യുവതിയുടെ മാതാവ് പറയുന്നു. പിതാവ് തന്നെ ഉപദ്രവിച്ചിരുന്നതായി യുവതിയുടെ ഇളയ മകനും വെളിപ്പെടുത്തി. പിതാവിനൊപ്പം താമസിച്ചിരുന്ന സമയത്ത് മർദിക്കുകയും പട്ടിണിക്കിടുകയും ചെയ്തിരുന്നുവെന്നാണ് കുട്ടി…

Read More

തിരുവനന്തപുരം ചിറയിൻകീഴിൽ കാർ പുഴയിലേക്ക് മറിഞ്ഞ് രണ്ട് പേർ മരിച്ചു

തിരുവനന്തപുരം ചിറയിൻകീഴിൽ കാർ പുഴയിലേക്ക് മറിഞ്ഞ് രണ്ട് പേർ മരിച്ചു. പുളിമൂട് കടവ് വാമനപുരം പുഴയിലേക്കാണ് കാർ മറിഞ്ഞത് ചിറയിൻകീഴ് സ്വദേശികളായ ജ്യോതിദത്ത്(55), മധു(58) എന്നിവരാണ് മരിച്ചത്. പുഴയുടെ സമീപത്തുള്ള റോഡ് ഇടിഞ്ഞാണ് കാർ മറിഞ്ഞത്.

Read More