Headlines

അനാവശ്യ വിവാദം അവസാനിപ്പിക്കണം; ബ്രണ്ണൻ വിഷയം കത്തിക്കുന്നത് മരമുറി കേസ് മറയ്ക്കാൻ: വി ഡി സതീശൻ

മരംമുറി വിഷയത്തിൽ നിന്ന് ഫോക്കസ് മാറ്റാനാണ് സുധാകരന് മറുപടി പറയാൻ മാറ്റിവെച്ചതിലൂടെ മുഖ്യമന്ത്രി ശ്രമിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കൊവിഡ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട വിവരങ്ങൾ പങ്കുവെക്കാനാണ് മുഖ്യമന്ത്രി വാർത്താ സമ്മേളനം വിളിക്കുന്നത്. സുധാകരന്റെ അഭിമുഖം പെരുപ്പിച്ച് വാർത്താ സമ്മേളനത്തിൽ മറുപടി പറഞ്ഞ മുഖ്യമന്ത്രിയുടെ നടപടി ഉചിതമല്ലെന്നും വി ഡി സതീശൻ പറഞ്ഞു അഭിമുഖത്തിൽ അങ്ങനെ പറഞ്ഞിട്ടില്ലെന്നാണ് സുധാകരൻ വ്യക്തമാക്കിയത്. പ്രസിദ്ധീകരിച്ച സമയത്ത് തന്നെ അഭിമുഖത്തെ കുറിച്ചുള്ള പരാതി എഡിറ്ററെ സുധാകരൻ അറിയിച്ചിരുന്നു. എന്നിട്ടും വിവാദം…

Read More

വിനോദിനിയെ അറിയില്ല, ഫോൺ നൽകിയത് സ്വപ്‌നക്കെന്ന് സന്തോഷ് ഈപ്പൻ

സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യയെ അറിയില്ലെന്നും കോടിയേരിയുടെ കുടുംബവുമായി പരിചയമില്ലെന്നും യൂനിടാക് എംഡി സന്തോഷ് ഈപ്പൻ. വിനോദിനിക്ക് ഫോൺ നൽകിയിട്ടില്ല. ഫോണുകൾ നൽകിയത് സ്വപ്‌നക്കാണ്. സ്വപ്‌ന ആർക്കൊക്കെ ഫോൺ നൽകിയെന്ന് അറിയില്ല ലൈഫ് മിഷൻ പദ്ധതിയുടെ കൈക്കൂലിയായി സന്തോഷ് ഈപ്പൻ സ്വപ്നക്ക് നൽകിയ ഐ ഫോൺ വിനോദിനി ബാലകൃഷ്ണൻ ഉപയോഗിച്ചതായാണ് കസ്റ്റംസ് പറയുന്നത്. എന്നാൽ സന്തോഷ് ഈപ്പൻ തനിക്ക് ഫോൺ നൽകിയിട്ടില്ലെന്നും സന്തോഷിനെ അറിയില്ലെന്നുമാണ് വിനോദിനിയുടെയും പ്രതികരണം.

Read More

​ഗർഭിണിയാണെന്നറിയിച്ചപ്പോൾ അസഭ്യവും ഭീഷണിപ്പെടുത്തലും; പരാതി നൽകാതിരിക്കാൻ രാഹുൽ വൈകാരിക ഇടപെടലുകൾ നടത്തി

ആദ്യരണ്ട് ലൈംഗിക പീഡനപരാതികളുമായി ഏറെ സാമ്യമുള്ളതാണ് രാഹുലിനെ അഴിക്കുള്ളിലാക്കിയ മൂന്നാം ബലാത്സംഗ പരാതി. കാനഡയിലുള്ള യുവതിയുടെ വിവാഹബന്ധത്തിലെ പ്രശ്നങ്ങളിൽ ഇടപെട്ടാണ് 2023 സെപ്റ്റംബർ മുതൽ രാഹുൽ അടുപ്പം സ്ഥാപിച്ചത്. കുഞ്ഞുങ്ങളെ വേണമെന്നും നല്ലൊരു പിതാവായിരിക്കുമെന്നും സംസാരിച്ചു തുടങ്ങിയ രാഹുൽ, വിവാഹത്തിന് താത്പര്യമുണ്ടെന്ന് അറിയിക്കുകയായിരുന്നു.(Rahul Mamkootathil third sexual Harassement case).വിവാഹത്തെക്കുറിച്ച് സംസാരിക്കാൻ 2024 ഏപ്രിലിൽ തിരുവല്ലയിലെ ഹോട്ടൽറൂമിൽ യുവതിയോട് റൂം ബുക്ക് ചെയ്യാൻ നിർദേശിക്കുകയായിരുന്നു. ആദ്യമായി നേരിൽ കണ്ട യുവതിയുടെ മുഖത്തുപോലും നോക്കാതെ രാഹുൽ ബലമായി ലൈംഗികബന്ധത്തിൽ…

Read More

ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ എട്ടാം ബാച്ച് മെഡിക്കൽ വിദ്യാർഥികൾക്കുള്ള ഓറിയന്റേഷൻ നടന്നു

മേപ്പാടി: വയനാട് ജില്ലയിലെ പ്രഥമ മെഡിക്കൽ കോളേജായ ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ 2021 – 22 അദ്ധ്യയന വർഷത്തെ മെഡിക്കൽ വിദ്യാർത്ഥികളുടെ ക്‌ളാസുകൾക്ക് ആരംഭം കുറിച്ചുകൊണ്ടുള്ള ഓറിയന്റേഷൻ മെഡിക്കൽ കോളേജ് ഡീൻ ഡോ. ഗോപകുമാരൻ കർത്താ നിർവഹിച്ചു. മൂന്ന് എം ബി ബി എസ് ബാച്ചുകൾ ഇതിനോടകം വിജയകരമായി കോഴ്സുകൾ പൂർത്തീകരിച്ച് ഉന്നത വിദ്യാഭ്യാസത്തിനായി ഇന്ത്യയിലെ വിവിധ സ്ഥാപനങ്ങളിൽ ചേർന്നുകഴിഞ്ഞു. വളരെ ചുരുങ്ങിയ കാലം കൊണ്ട് വൈദ്യ വിദ്യാഭ്യാസ രംഗത്ത് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിന്…

Read More

വയനാട് ജില്ലയില്‍ 28 പേര്‍ക്ക് കൂടി കോവിഡ്

  വയനാട് ജില്ലയില്‍ ഇന്ന് (07 .03.22) 28 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 98 പേര്‍ രോഗമുക്തി നേടി. എല്ലാവർക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 167573 ആയി. 166025 പേര്‍ രോഗമുക്തരായി. നിലവില്‍ 591 പേര്‍ ചികിത്സയിലുണ്ട്. ഇവരില്‍ 551 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 929 കോവിഡ് മരണം ജില്ലയില്‍ ഇതുവരെ സ്ഥിരീകരിച്ചു. പുതുതായി നിരീക്ഷണത്തിലായ 61 പേര്‍ ഉള്‍പ്പെടെ ആകെ 591 പേര്‍ നിലവില്‍ നിരീക്ഷണത്തിലുണ്ട്….

Read More

പതിനാലുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; സഹോദരനടക്കം നാല് പേർ അറസ്റ്റിൽ

രാജസ്ഥാനിൽ പതിനാലുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ നാല് പേർ അറസ്റ്റിൽ. ഇതിലൊരാൾ പെൺകുട്ടിയുടെ സഹോദരനാണ്. ഞായറാഴ്ച പെൺകുട്ടി പ്രസവിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.   അജ്മീറിലെ ആശുപത്രിയിൽ വെച്ചായിരുന്നു കുട്ടിയുടെ പ്രസവം. വിവരം ആശുപത്രി അധികൃതർ പോലീസിൽ അറിയിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പീഡന വിവരം പുറത്തറിയുന്നത്. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ സഹോദരനെയും മറ്റ് മൂന്ന് പേരെയും പോക്‌സോ ചുമത്തി അറസ്റ്റ് ചെയ്തു. പീഡനവിവരം പെൺകുട്ടിയുടെ ബന്ധുക്കൾക്ക് അറിയാമായിരുന്നു. എന്നിട്ടും ഇവരിത് മൂടിവെക്കുകയായിരുന്നു. ഇവർക്കെതിരെയും നടപടി സ്വീകരിക്കുമെന്ന് പോലീസ്…

Read More

ജോസ് കെ മാണി വിഭാഗത്തിന്റെ തീരുമാനം സ്വാഗതം ചെയ്തു മുഖ്യമന്ത്രി പിണറായി

യുഡിഎഫ് വിട്ട് ഇടതു മുന്നണിയിലേക്ക് ചേരാനുള്ള കേരളാ കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തിന്റെ തീരുമാനം സ്വാഗതം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ. 38 വർഷത്തെ യുഡിഎഫ് ബന്ധം ഉപേക്ഷിച്ച് കേരളാ കോൺഗ്രസ് ഇടതുപക്ഷമാണ് ശരിയെന്നാണ് അഭിപ്രായപ്പെട്ടിരിക്കുന്നത്. തുടർന്നുള്ള കാര്യങ്ങൾ എൽ ഡി എഫ് യോഗം ചേർന്ന് തീരുമാനിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു കോട്ടയത്ത് ഇന്ന് രാവിലെ 11 മണിക്ക് വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലാണ് ഇടതു മുന്നണിയിലേക്ക് പോകാനുള്ള തീരുമാനം ജോസ് കെ മാണി അറിയിച്ചത്. ഇതിന്റെ…

Read More

ശബരിമല സ്വർണ മോഷണം: ‘ഒരു ആശങ്കയും വേണ്ട; അന്വേഷണം നടക്കട്ടെ, ‌എന്നിട്ടാകാം ബാക്കി നടപടികൾ’; മുഖ്യമന്ത്രി

ശബരിമല സ്വർണ മോഷണത്തിൽ‌ ദേവസ്വം ഭരണ സമിതിയുടെ വീഴ്ചയിൽ അന്വേഷണം നടക്കട്ടെയെന്ന് മുഖ്യമന്ത്രി. അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. അന്വേഷണത്തിന് ശേഷം നടപടികൾ. ഒരു ആശങ്കയും വേണ്ട. സർക്കാറല്ല വീഴ്ച വിലയിരുത്തേണ്ടത്. ആരാണ് വിലങ്ങ് അണിയാതെയും അണിഞ്ഞും ജയിലിലേക്ക് പോകുന്നത് എന്ന് നോക്കാമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഭിന്നശേഷി സംവരണത്തിലും മുഖ്യമന്ത്രി പ്രതികരിച്ചു. എല്ലാ സ്കൂൾ മാനേജ്മെന്റിനും നൽകണമെന്നാണ് സർക്കാർ അഭിപ്രായം. ഇത് സുപ്രീംകോടതിയെ അറിയിക്കാൻ ഇന്ന് ചേർന്ന യോഗം തീരുമാനിച്ചുവെന്ന് മുഖ്യമന്ത്രി അറിയിച്ചു. എയ്ഡഡ് സ്കൂൾ ദിന്നശേഷി…

Read More

കേരള സർവകലാശാല രജിസ്ട്രാർക്കെതിരെ പ്രതികാര നടപടി; ശമ്പളം തടയാൻ ഉത്തരവിട്ട് വിസി

കേരള സർവകലാശാലയിൽ രജിസ്ട്രാർക്കെതിരെ വിസി മോഹനൻ കുന്നുമ്മൽ കടുത്ത നടപടികൾ സ്വീകരിച്ചു.സസ്പെൻഡ് ചെയ്ത രജിസ്ട്രാർ കെ.എസ്. അനിൽകുമാറിന്റെ ശമ്പളം തടയാൻ ഫൈനാൻസ് ഓഫീസർക്ക് നിർദേശം നൽകി. സർക്കാർ കാര്യങ്ങൾ ഒത്തുതീർക്കാൻ ശ്രമിക്കുമ്പോഴാണ് വിസി വിട്ടുവീഴ്ച കൂടാതെ ഈ നടപടി സ്വീകരിച്ചത്.നേരത്തെ രജിസ്ട്രാറിന്റെ ഓഫീസ് അടയ്ക്കാനും കാർ ഗാരേജിൽ ഇടാനും വിസി ഉത്തരവിട്ടിരുന്നു. എന്നാൽ ഉദ്യോഗസ്ഥർ ഇത് നടപ്പാക്കിയില്ല. സെനറ്റ് ഹാളിൽ നടന്ന സ്വകാര്യ ചടങ്ങിലെ പ്രശ്നങ്ങളാണ് വിസിയും രജിസ്ട്രാറും തമ്മിലുള്ള പ്രശ്നങ്ങൾ‌ക്ക് തുടക്കം. കഴിഞ്ഞ ജൂലൈ രണ്ടിനാണ്…

Read More